Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീരഭൂമിയിൽ കുരിശ് സ്ഥാപിച്ചതോടെ അധികാരികൾ പള്ളിക്കാരായി; മത്സ്യത്തൊഴിലാളികൾക്ക് മൂന്നുസെന്റ് വീതം വിറ്റത് പള്ളിയുടെ ഭൂമി എന്ന് തെറ്റിദ്ധരിപ്പിച്ച്; ഇടവക നൽകിയ വസ്തുവിൽ വീട് വച്ചവർക്ക് വെള്ളവുമില്ല വൈദ്യുതിയുമില്ല; നൂറിലധികം വീടുകൾക്ക് പുറമേ കയ്യേറ്റഭൂമിയിൽ പള്ളിയുടെ കൺവൻഷൻ സെന്ററും; ഹൈക്കോടതി പൊളിക്കാൻ ഉത്തരവിട്ടിട്ടും മത്സ്യത്തൊഴിലാളികളെ മറയാക്കി പ്രതിഷേധം; അടിമലത്തുറയിൽ ലത്തീൻ പള്ളിയുടെ കയ്യേറ്റം സർക്കാർ പദ്ധതി അട്ടിമറിച്ചെന്ന് ഫിഷറീസ് മന്ത്രിയും

തീരഭൂമിയിൽ കുരിശ് സ്ഥാപിച്ചതോടെ അധികാരികൾ പള്ളിക്കാരായി; മത്സ്യത്തൊഴിലാളികൾക്ക് മൂന്നുസെന്റ് വീതം വിറ്റത് പള്ളിയുടെ ഭൂമി എന്ന് തെറ്റിദ്ധരിപ്പിച്ച്; ഇടവക നൽകിയ വസ്തുവിൽ വീട് വച്ചവർക്ക് വെള്ളവുമില്ല വൈദ്യുതിയുമില്ല; നൂറിലധികം വീടുകൾക്ക് പുറമേ കയ്യേറ്റഭൂമിയിൽ പള്ളിയുടെ കൺവൻഷൻ സെന്ററും; ഹൈക്കോടതി പൊളിക്കാൻ ഉത്തരവിട്ടിട്ടും മത്സ്യത്തൊഴിലാളികളെ മറയാക്കി പ്രതിഷേധം; അടിമലത്തുറയിൽ ലത്തീൻ പള്ളിയുടെ കയ്യേറ്റം സർക്കാർ പദ്ധതി അട്ടിമറിച്ചെന്ന് ഫിഷറീസ് മന്ത്രിയും

ഗീവർഗീസ് എം തോമസ്

തിരുവനന്തപുരം: അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ തീരചൂഷണമാണ് തിരുവനന്തപുരം അടിമലത്തുറയിൽ ഉണ്ടായിരിക്കുന്നത് .അടിമലത്തുറയിലെ ലത്തീൻ പള്ളിക്കു കീഴിലുള്ള അമലോത്ഭവ മാതാ കമ്മിറ്റി അഞ്ചു ഏക്കറിലധികം തീരം കയ്യേറി മൽസ്യ തൊഴിലാളികൾക്കായി ഭൂമി മറിച്ചു വിൽക്കുകയാണ് ഉണ്ടായത്. സംസ്ഥാന സർക്കാർ തന്നെ മൽസ്യ തൊഴിലാളികൾക്ക് ഇവിടെ ഭൂമിയും വീടും സൗജന്യമായി നൽകാൻ പദ്ധതിയിട്ടിരുന്നു. ഇത് അട്ടിമറിക്കപ്പെട്ടു. പിന്നീട് പള്ളി കമ്മിറ്റി തീരം കയ്യേറി മൂന്ന് സെന്റ് വീതം വിഭജിച്ചു വില്പന നടത്തുകയായിരുന്നു.

സ്ഥലം വാങ്ങുന്നവർക്ക് യാതൊരു രേഖയും നൽകില്ല. പള്ളിയുടെ സംരക്ഷണം എല്ലായിപ്പോഴും ഉണ്ടാകുമെന്നാണ് മൽസ്യ തൊഴിലാളികളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. പിന്നീട് കമ്മിറ്റിയിൽ നിന്ന് വാങ്ങിയ സ്ഥലത്തു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ മൽസ്യ തൊഴിലാളികൾക്ക് വീണ്ടും പണം മുടക്കേണ്ടതായ അവസ്ഥാ വിശേഷമാണ് ഉള്ളത്. ഇത്തരത്തിൽ നൂറിലധികം വീടുകളാണ് ഇവിടെ ഇപ്പോൾ ഉയർന്നിരിക്കുന്നത്. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ആയതിനാൽ ഇടവക നൽകിയ ഭൂമിയിൽ വീട് വെച്ചവർക്കു വെള്ളമോ വൈദുതിയോ ലഭിച്ചിട്ടില്ല. നൂറ്റിതൊണ്ണൂറോളം കുടുംബങ്ങൾ ഇത്തരത്തിൽ ചതിക്കപ്പെട്ടതായാണ് പ്രാഥമിക വിവരം. രണ്ടുകോടിയിലധികം രൂപയാണ് തീരഭൂമി കച്ചവടത്തിൽ പള്ളിയും കമ്മിറ്റിയും തട്ടിയെടുത്തത് .

ഇവ കൂടാതെ വാണിജ്യ ആവശ്യങ്ങൾക്കും പള്ളി തീരം കയ്യേറിയതായി റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തിൽ ഒന്നര ഏക്കർ കയ്യേറ്റ ഭൂമിയിൽ വിശാലമായ കൺവെൻഷൻ സെന്റർ ആണ് പണിതുയർത്തിരിക്കുന്നത്. കൈയേറ്റ ഭൂമിയിലാണ് കൺവെൻഷൻ സെന്റർ നിൽക്കുന്നതെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഹൈക്കോടതി ഇത് പൊളിക്കണമെന്നു ഉത്തരവിട്ടിരുന്നെങ്കിലും മൽസ്യ തൊഴിലാളികളെ മുൻനിർത്തി പള്ളികമ്മിറ്റി പ്രതിഷേധിച്ചതിനാൽ ഉദ്യോഗസ്ഥർക്ക് ഉത്തരവ് നടപ്പാക്കാതെ തിരികെ പോകേണ്ടി വന്നു.

.ഇടവകയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പള്ളിക്ക് പണം നൽകിയതായി സമ്മതിക്കുന്നു. 2019 ഫെബ്രുവരിയിൽ കയ്യേറ്റമൊഴിപ്പിക്കാൻ കളക്ടർ വിളിച്ച യോഗത്തിലും നടന്നത് വിൽപ്പന തന്നെയെന്ന് സ്ഥിരീകരിച്ചു. തീരമൊഴിപ്പിക്കാൻ റവന്യുവും പഞ്ചായത്തും ഇടപെട്ടു. സംഘടിതമായി മത്സ്യത്തൊഴിലാളികളെ മുന്നിൽ നിർത്തി പള്ളികമ്മിറ്റി ചെറുത്തു. സർക്കാരിനെ നോക്കുകുത്തിയാക്കി ഭവന നിർമ്മാണം തുടരുന്നു. കുടുംബങ്ങളിൽ ആളെണ്ണം കൂടിയപ്പോൾ തങ്ങൾ തന്നെ നേരിട്ട് പുനരധിവാസം നടപ്പാക്കിയെന്ന് വൈദികൻ പറയുന്നു.

കടൽക്ഷോഭമടക്കമുള്ള പ്രതികൂല കാലാവസ്ഥകളിൽ നിന്നും ആളുകളെ രക്ഷിക്കാനാണ് കൺവെൻഷൻ സെന്റർ എന്നാണ് പള്ളി അധികൃതരുടെ പക്ഷം. തീരഭൂമിയിൽ കുരിശു വെച്ചിരിക്കുന്നതിനാൽ സർക്കാർ ഭൂമിയല്ല എന്നാണ് പള്ളി അധികാരികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വെച്ചിരിക്കുന്നത്. ഇതിന്റെ മറവിലാണ് ഇതുവരെ കച്ചവടം പൊടിപൊടിക്കുന്നത്. ഇതിനിടയിൽ വിദേശമലയാളികൾ അടക്കമുള്ളവർക്ക് ഭൂമി മറിച്ചു വിൽക്കുവാൻ ശ്രമം നടക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.അതെ സമയം അടിമലത്തുറയിൽ മൽസ്യ തൊഴിലാളികൾക്കായി സർക്കാർ കൊണ്ടുവന്ന ഭവനപദ്ധതി അട്ടിമറിച്ചു തന്നെയാണ് ലത്തീൻ പള്ളി തീരം കയ്യേറി വില്പന നടത്തിയതെന്ന് വ്യക്തമായതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്സികുട്ടിയമ്മ പറഞ്ഞു. കയ്യേറിയ ഭൂമിയിലെ കച്ചവടത്തെ സംബന്ധിച്ചു പരാതി ലഭിച്ചതായും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മെഴ്സിക്കുട്ടിയമ്മ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP