Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഗിയറു മാറ്റുമ്പോൾ അനാവശ്യമായി കാലിൽ സ്പർശനവും പിച്ചും; എല്ലാം സഹിച്ചിരിക്കുമ്പോൾ ഒരു ദിവസം ശരീരത്തിൽ കയറി പിടിച്ചു; ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം കാട്ടിയ പരിശീലകനായ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു; പരാതി വ്യാജമെന്ന് പ്രതിയുടെ ഭാര്യ; കായംകുളത്തെ ലാൽസ് വൺഡേ ഡ്രൈവിങ് സ്‌ക്കൂളിലെ പീഡനം ചർച്ചയാകുമ്പോൾ

ഗിയറു മാറ്റുമ്പോൾ അനാവശ്യമായി കാലിൽ സ്പർശനവും പിച്ചും; എല്ലാം സഹിച്ചിരിക്കുമ്പോൾ ഒരു ദിവസം ശരീരത്തിൽ കയറി പിടിച്ചു; ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം കാട്ടിയ പരിശീലകനായ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു; പരാതി വ്യാജമെന്ന് പ്രതിയുടെ ഭാര്യ; കായംകുളത്തെ ലാൽസ് വൺഡേ ഡ്രൈവിങ് സ്‌ക്കൂളിലെ പീഡനം ചർച്ചയാകുമ്പോൾ

ആർ പീയൂഷ്

ആലപ്പുഴ: ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടയിൽ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ ഡ്രൈവിങ് സക്കൂൾ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ലാൽസ് വൺ ഡേ ഡ്രൈവിങ് സ്‌ക്കൂൾ ഉടമ കായംകുളം കീരിക്കാട് വേരുവള്ളി ഭാഗം മുറിയിൽ അനിൽകുമാറി(53)നെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും ശരീരഭാഗങ്ങളിൽ കടന്നു പിടിക്കുകയുമായിരുന്നു എന്നാണ് അതിക്രമത്തിനിരയായ പെൺകുട്ടി പരാതിയിൽ പറയുന്നത്. പല ദിവസങ്ങളിലും ശരീരഭാഗങ്ങളിൽ അനാവശ്യമായി സ്പർശിക്കുന്നത് പതിവായിരുന്നു. ഗിയർ മാറ്റുന്ന സമയത്ത് കാലിൽ സ്പർശിക്കുകയും പിച്ചുകയും ചെയ്യുമായിരുന്നു.

ഒരു ദിവസം ശരീരത്തിൽ കടന്നു പിടിക്കുകയായിരുന്നു. ഈ സംഭവത്തോടു കൂടി മാനസികമായി പെൺകുട്ടി തകർന്നു. മകളുടെ പെരുമാറ്റത്തിൽ വന്ന മാറ്റം ശ്രദ്ധിച്ച മാതാപിതാക്കൾ എന്തു പറ്റിയതാണെന്നറിയാതെ വിഷമിച്ചു. മാസങ്ങളായി ഇതേ അവസ്ഥയിൽ തുടർന്നതോടുകൂടി പെൺകുട്ടിയെ കൗൺസിലിങ്ങിനയച്ചപ്പോഴാണ് ലൈംഗികാതിക്രമം നടന്നതായുള്ള വിവരം പുറത്ത് വന്നത്.

തുടർന്ന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മാതാപിതാക്കൾ കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകുകയായിരുന്നു. കരീലക്കുളങ്ങര എസ്.എച്ച്.ഒ എസ്.എസ് എൽ അനിൽകുമാർ സംഭവത്തിൽ കേസെടുക്കുകയും എസ്‌ഐ സുനുമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്.എച്ച്. ഒ പറഞ്ഞു.

അതേ സമയം സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അനിൽകുമാറിന്റെ ഭാര്യ രംഗത്ത് വന്നിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ പോലെ ഡ്രൈംവിങ് പരിശീലനം നൽകുന്ന തങ്ങളുടെ സ്ഥാപനത്തിൽ വളരം വേഗം ഡ്രൈവിങ് പഠിക്കാനാകും. കൂടാതെ ചിലവും വളരെ കുറവാണ്. അതിനാൽ നിരവധിപേർ ഇവിടേക്ക് എത്തുന്നതിനാൽ പലർക്കും അസൂയയാണ്. അതിന്റെ ഭാഗമായിട്ട് ഒരുക്കിയ തിരക്കഥയാണ് പീഡനക്കേസ് എന്നാണ് അവർ മറുനാടനോട് പറഞ്ഞത്. ഇതിനെതിരെ ഏതെങ്കിലും തരത്തിൽ കോടതിയെ സമീപിക്കാൻ കഴിയുമെങ്കിൽ നിയമ പോരാട്ടം നടത്തുമെന്നും അവർ പറഞ്ഞു.

എന്നാൽ ഒട്ടുമിക്ക ഡ്രൈവിങ് സ്‌ക്കൂളുകളിലും ഇത്തരം ചൂഷണങ്ങൾ നടക്കുന്നതാണെന്ന് പ്രമുഖ കൗൺസിലിങ് സൈക്കോളജിസ്റ്റ് ഷബാന നൂറുദീൻ മറുനാടനോട് പറഞ്ഞു. പലരും ഇക്കാര്യങ്ങൾ പുറത്തു പറയില്ല. ഏതെങ്കിലും തരത്തിൽ കുടുംബ ജീവിതത്തെ ബാധിക്കുമോ എന്ന ഭയമാണ് പുറത്തു പറയാൻ മടിക്കുന്നതിന് പിന്നിൽ. അതുമല്ലെങ്കിൽ ചിലർ ഭീഷണിപ്പെടുത്തും.

പലപ്പോഴും ഇത്തരം കേസുകൾ കൗൺസിലിങ്ങിനിടെയാണ് പുറത്ത് വരുന്നത്. ഇക്കാര്യങ്ങൾ മാതാപിതാക്കളുമായി സംസാരിച്ച് അവർക്ക് ധൈര്യം നൽകിയാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പ്രേരിപ്പിക്കുന്നതെന്നും ഷബാന പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP