Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ആൺകുഞ്ഞിനെ ആ​ഗ്രഹിച്ചിരുന്ന യുവതിക്ക് ജനിച്ചത് പെൺകുഞ്ഞ്; ആ​ഗ്രഹ പൂർത്തീകരണത്തിനായി മന്ത്രവാദിയുടെ ഉപദേശം കേട്ട് സരിത ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് വെള്ളത്തിൽ മുക്കി; അപകട മരണമെന്ന് ആളുകൾ കരുതിയ സംഭവത്തിൽ പെറ്റമ്മ പ്രതിയായത് ഇങ്ങനെ

ആൺകുഞ്ഞിനെ ആ​ഗ്രഹിച്ചിരുന്ന യുവതിക്ക് ജനിച്ചത് പെൺകുഞ്ഞ്; ആ​ഗ്രഹ പൂർത്തീകരണത്തിനായി മന്ത്രവാദിയുടെ ഉപദേശം കേട്ട് സരിത ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് വെള്ളത്തിൽ മുക്കി; അപകട മരണമെന്ന് ആളുകൾ കരുതിയ സംഭവത്തിൽ പെറ്റമ്മ പ്രതിയായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: ഒരു മാസം പ്രായമായ സ്വന്തം പെൺകുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 25 വയസുള്ള സരിതയാണ് പൊലീസ് പിടിയിലായത്. മന്ത്രവാദിയുടെ നിർദ്ദേശ പ്രകാരമാണ് യുവതി ക്രൂരകൃത്യം ചെയ്തത് എന്നാണ് പൊലീസിന്റെ നി​ഗമനം. വെള്ളം നിറച്ച ഡ്രമ്മിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മന്ത്രവാദി യുവതിയെ ചികിത്സിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മന്ത്രവാദത്തിന്റെ സ്വാധീനഫലമായാണ് ഇവർ ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.

14 മാസം മുൻപാണ് സരിത വിവാഹം കഴിച്ചത്. ഒരു മാസം മുൻപാണ് ഇവർ പെൺകുഞ്ഞിന് ജന്മം നൽകിയത്. കുട്ടി ജനിച്ചത് മുതൽ ഇവർ നിരാശയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മന്ത്രവാദത്തിന്റെ സ്വാധീനമാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ ദുരൂഹ മരണത്തെ കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്.

സംഭവദിവസം വീട്ടിൽ കുഞ്ഞും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചുനേരം കഴിഞ്ഞ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് സരിത വീടിന് പുറത്ത് ഇറങ്ങി ആളുകളോട് വിവരം പറഞ്ഞു. ഭർത്താവ് ഈസമയത്ത് കൃഷിയിടത്തിൽ ആയിരുന്നു. കുഞ്ഞിനെ ഏതെങ്കിലും മൃഗം കടിച്ചു കൊണ്ടുപോയതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

കുഞ്ഞിനെ കണ്ടുപിടിക്കാൻ പൊലീസ് എല്ലായിടത്തും പരിശോധന നടത്തി. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്ക് ഒടുവിൽ കുഞ്ഞിന്റെ മൃതദേഹം ഡ്രമിൽ കണ്ടെത്തി. മുങ്ങി മരിച്ചനിലയിലായിരുന്നു കുഞ്ഞ്.സംഭവ ശേഷം സരിതയുടെ പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റ സമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP