Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർത്താവിന്റെ കാമുകിയെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി; ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി; 22കാരിയുടെ പരാതിയിൽ യുവതിയേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് പൊലീസ്

ഭർത്താവിന്റെ കാമുകിയെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി; ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി; 22കാരിയുടെ പരാതിയിൽ യുവതിയേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഭർത്താവിന്റെ കാമുകിയെ യുവതിയും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ക്രൂരമായി. തന്റെ കാമുകന്റെ ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറുകയും മുഖത്ത് ആസിഡ് ഒഴിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാ്ട്ടി 22കാരി പൊലീസിൽ പരാതി നൽകി. അഹമ്മദാബാദിലെ വഡജ് ഏരിയയിലെ 22കാരിയാണ് പരാതിയുമായി പൊലീസ് സ്റ്റേഷൻ എത്തിയത്. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തന്റെ കാമുകനായ ഗിരീഷിന്റെ ഭാര്യ ജാനുവും സുഹൃത്തുക്കളും ചേർന്നാണ് ആക്രമിച്ചതെന്നും പരാതിയിൽ പറയുന്നു.

നേരത്തേ യുവതിയും ഗിരീഷും തമ്മിൽ പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് ഇവർ തമ്മിൽ അകലുകയായിരുന്നു. പിന്നീട് ഗിരീഷിന്റെ വിവാഹ ശേഷമാണ് ഇരുവരും തമ്മിൽ വീണ്ടും അടുത്തത്. ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യവെയാണ് യുവതിയും ഗിരീഷും തമ്മിൽ പ്രണയത്തിലായത്. എന്നാൽ യുവതി അവിടുത്തെ ജോലി മതിയാക്കി മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തതോടെ ഇവർ തമ്മിലുള്ള പ്രണയം അവസാനിച്ചു. തുടർന്ന് ഗിരീഷ് ജാനുവിനെ വിവാഹം കഴിക്കുകയായിരുന്നു.

എന്നാൽ രണ്ടുമാസങ്ങൾക്ക് മുൻപ് ഗിരീഷ് യുവതിയെ ഫോൺ വിളിച്ചതോടെ ഇരുവരും തമ്മിലുള്ള പ്രണയം വീണ്ടും ആരംഭിക്കുകയായിരുന്നു. ഇതിൽ ഗിരീഷിന്റെ ഭാര്യ ജാനു അസ്വസ്ഥയായിരുന്നു. ഇതിൽ പ്രകോപിതയായ ഗീരീഷിന്റെ ഭാര്യ സുഹത്തുക്കളുമായി ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തന്നെ നഗ്‌നയാക്കി സ്വകാര്യഭാഗത്തുൾപ്പടെ മുളക്പൊടി വിതറി അതിക്രമിക്കുകയായിരുന്നെന്ന് യുവതി പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകൽ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP