Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലം കുന്നിക്കോട്ടെ യുവതികളുടേയും കുട്ടികളുടേയും തിരോധാനം: മുഴുവൻ പേരെയും പാലക്കാട് നിന്നും അന്വേഷണം സംഘം കണ്ടെത്തി; വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു വന്ന യുവതികളെ കണ്ടെത്തിയത് ചൊവ്വാഴ്ച രാവിലെയോടെ; പാലക്കാട് സ്വദേശിയായ യുവാവും പൊലീസ് കസ്റ്റഡിയിൽ; നാട്ടിലെത്തിച്ച യുവതികൾ കൊട്ടാരക്കര വനിതാ സെല്ലിൽ; ദുരൂഹത നീക്കാൻ വിശദമായി ചോദ്യം ചെയ്യുമെന്ന് പുനലൂർ ഡിവൈഎസ്‌പി

കൊല്ലം കുന്നിക്കോട്ടെ യുവതികളുടേയും കുട്ടികളുടേയും തിരോധാനം: മുഴുവൻ പേരെയും പാലക്കാട് നിന്നും അന്വേഷണം സംഘം കണ്ടെത്തി; വീട്  വാടകയ്ക്ക് എടുത്ത്  താമസിച്ചു വന്ന യുവതികളെ കണ്ടെത്തിയത് ചൊവ്വാഴ്ച രാവിലെയോടെ; പാലക്കാട് സ്വദേശിയായ യുവാവും പൊലീസ് കസ്റ്റഡിയിൽ; നാട്ടിലെത്തിച്ച യുവതികൾ  കൊട്ടാരക്കര വനിതാ സെല്ലിൽ; ദുരൂഹത നീക്കാൻ വിശദമായി  ചോദ്യം ചെയ്യുമെന്ന് പുനലൂർ ഡിവൈഎസ്‌പി

മറുനാടൻ ഡെസ്‌ക്‌

പത്തനാപുരം; കുന്നിക്കോട് നിന്ന് കാണാതായ യുവതികളേയുംകുട്ടികളേയുമടക്കംമുഴുവൻ പേരെയുംപൊലീസ് സംഘംപാലക്കാട് നിന്നും കണ്ടെത്തി.എല്ലാവരേയും കണ്ടെത്തിയെങ്കിലും തിരോധാനത്തിന് പിന്നിലെ ദുരൂഹത തുടരുകയാണ്.
സൈബർ സെല്ലിന്റെ സഹായത്തോടെപാലക്കാട് ജില്ലയിലെ നാട്ടുകാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആലനല്ലൂർ നിന്നും ചൊവ്വാഴ്ച രാവിലെയോടെയാണ് യുവതികളേയും മക്കളേയും പൊലീസ് കണ്ടെത്തിയത്.

കുന്നിക്കോട് സജീർ മൻസിലിൽ സജീറിന്റെ ഭാര്യ ഷെമീന(22), ഇവരുടെ മകൻ സിദാൻ(മൂന്ന്), കുന്നിക്കോട് റീജ മൻസിലിൽ റിയാസ്മനാഫിന്റെ ഭാര്യ സൽമ(27), ഇവരുടെ മക്കളായ റിയാൻ (ഒൻപത്), റിസ്വാൻ(ഏഴ്), റസ്സൽ(അഞ്ച്) എന്നിവരെയാണ് ഈ പതിമൂന്നാം തീയയി രാവിലെ കുന്നിക്കോട് നിന്നും കാണാതായത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് സംഘം പാലക്കാട്ടെത്തിയത്. ആലനല്ലൂരിൽ വീട് വാടകയ്‌ക്കെടുത്ത് ഇവർ താമസിച്ചു വരുകയായിരുന്നു . യുവതികൾക്കൊപ്പം താമസിച്ചു വന്ന പാലക്കാട് സ്വദേശിയായ യുവാവിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തങ്കിൽ മാത്രമേ വിവരങ്ങൾ അറിയാൻ കഴിയൂ. പൊലീസ് സംഘം തമിഴ്‌നാട്ടിലെയും കേരളത്തിലെയും പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ അന്വേഷണം നടത്തിയിരുന്നു.

പാലക്കാട്ട് നിന്നും രാത്രിയോടെ നാട്ടിലെത്തിക്കുന്ന ഇവരെ കൊട്ടാരക്കര വനിതാ സെല്ലിന് കൈമാറും. തുടർന്ന്
ബുധനാഴ്ച വിശദമായി ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്ന് പുനലൂർ ഡിവൈ.എസ്‌പി. എം.ആർ. സതീഷ് കുമാർ, കുന്നിക്കോട് സിഐ ബി.എസ്സുജിത്ത് എന്നിവർ പറഞ്ഞു. യുവതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകൾ തുടരുകയാണ്. കുടുംബ വഴക്കിനെ തുടർന്നാണ് നാടുവിട്ട് പോയതെന്നാണ് പൊലീസ് പറയുന്നത്.

കാണാതാകുന്ന ദിവസം ഇവർ സമീപത്തെ സ്‌കൂളിൽ നിന്നും കുട്ടികളെയും വിളിച്ച് ഓട്ടോറിക്ഷയിൽ കയറിപ്പോയതായി അയൽവാസികളിൽ ചിലർ കണ്ടിരുന്നു. എന്നാൽ എവിടേക്കാണ് ഇത്ര ധ്യതിയിൽ പോകുന്നതെന്ന് അയൽവാസികൾ ചോദിച്ചങ്കിലും മറുപടി നൽകിയില്ലത്രേ.കാണാതായ യുവതികൾ ഇരുവരും അടുത്ത ബന്ധുക്കളും ഉറ്റസുഹൃത്തുക്കളുമാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെ പ്രധാന മുസ്ലിം ദേവാലയങ്ങളിലും മറ്റും പൊലീസും ബന്ധുക്കളും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നങ്കിലും കണ്ടെത്താനായില്ല.

സൽമ ഭർത്താവ് റിയാസുമായി മാസങ്ങളായി അകന്ന് കഴിയുകയായിരുന്നു. കഴിഞ്ഞ 12 തീയതി ഇവർ തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം സൽമകൊല്ലം കണ്ണനല്ലൂരിലെ വീട്ടിൽ എത്തുകയും ഭർത്താവ് റിയാസിനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം കുന്നിക്കോട്ടെ വീട്ടിലെത്തിയ ശേഷം ബാഗുകളിൽ തുണിനിറച്ചാണ് യുവതികൾ കുട്ടികളുമായി ഓട്ടോറിക്ഷയിൽ കയറിപ്പോയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP