Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആന്റണിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിൽ കോടികൾ ഉണ്ടെന്ന് സൂചന; ആന്റണി സണ്ണി മുൻകൈയെടുത്ത് 17 കോടി മറിച്ചത് എനിടൈം മണിയിലൂടെ; അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ മുഖ്യപ്രതിയെ ചോദ്യം ചെയ്തതോടെ അണിയറ രഹസ്യങ്ങൾ തേടി പൊലീസ്

ആന്റണിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിൽ കോടികൾ ഉണ്ടെന്ന് സൂചന; ആന്റണി സണ്ണി മുൻകൈയെടുത്ത് 17 കോടി മറിച്ചത് എനിടൈം മണിയിലൂടെ; അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ മുഖ്യപ്രതിയെ ചോദ്യം ചെയ്തതോടെ അണിയറ രഹസ്യങ്ങൾ തേടി പൊലീസ്

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂർ അർബൻ നിധി തട്ടിപ്പുകേസിൽ മുഖ്യപ്രതിയായ ആന്റണിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടിൽ കോടികളുണ്ടെന്ന് സൂചന. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇത് വ്യക്തമായത്. അർബൻ നിധിയുടെ മറവിൽ ആന്റണി മുൻകൈയെടുത്തു നടത്തിയ എനി ടൈം മണിയിലൂടെയാണ് പതിനേഴുകോടിയുടെ തിരിമറി നടത്തിയത്. കീഴടങ്ങിയതിനു ശേഷം കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ആന്റണിയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ബന്ധുക്കളുടെ അക്കൗണ്ടു വിവരങ്ങളെ കുറിച്ചാണ് പൊലിസ് ചോദിച്ചറിഞ്ഞത്.

നേരത്തെ അറസ്റ്റിലായ കൂട്ടുപ്രതികളായ ഷൗക്കത്തലി, ഗഫൂർ എന്നിവരെ ചോദ്യം ചെയ്തപ്പോൾ ആന്റണിയാണ് പണം തിരിമറി നടത്തിയതെന്നു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ചോദ്യം ചെയ്തത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയക്കു വിധേയമാക്കിയ ശേഷം ആന്റണിയെ കോടതിയിൽ ഹാജരാക്കും. ഇയാളെ വിട്ടുകിട്ടാൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലിസ് അറിയിച്ചു. ഇതോടെ അഞ്ഞൂറുകോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പുകേസ് നിർണായക വഴിത്തിരിവായിരിക്കുകയാണ്.

ഇതിനിടെ കണ്ണൂർ അർബൻനിധി തട്ടിപ്പുകേസിൽ പിടിയിലായ ഡയറക്ടർമാരായ തൃശൂർ വരവൂർ കുന്നത്തുപീടികയിൽ കെ. എം ഗഫൂർ, മലപ്പുറം ചങ്ങരം കുളം മേലോട് ഷൗക്കത്തലി എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ പൊലിസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ ക്രിസ്റ്റ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട്ടെ ഒരാൾക്ക് കാർ വിറ്റിരുന്നുവെന്നാണ് ഗഫൂർ പൊലിസിനോട് പറഞ്ഞിരുന്നത്.

എന്നാൽ കാർ വിറ്റതിന്റെ രേഖകളൊന്നും കൈമാറിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാർ കസ്റ്റഡിയിലെടുത്തത്. ഷൗക്കത്തലിയുടെ ഉടമസ്ഥതയിലുള്ള ബെൻസ് കാർ അയാൾ പിടിയിലാകുന്നതിന് മുൻപ് മറ്റൊരാൾക്ക് കൈമാറിയിരുന്നു. അതു പൊലിസിന് കൈമാറാൻ കാർ കൈവശം വച്ചിരിക്കുന്ന വ്യക്തിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗഫൂറിന് മുഖ്യ ഉടമസ്ഥാവകാശമുള്ളതും കേസിൽ ഒളിവിൽ കഴിയുന്ന ഡയറക്ടറായ ആന്റണിക്ക് പങ്കാളിത്തമുള്ളതുമായ ട്രാൻസ്‌പോർട്ട് കമ്പനിക്ക് സ്വന്തമായി ഒൻപതു ലോറികളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

പെരുമ്പാവൂരിൽ നിന്ന് കൊൽക്കത്ത ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പ്ളൈവുഡ് കയറ്റി കൊണ്ടു പോകാനാണ് ലോറികൾ മുഖ്യമായും ഉപയോഗിക്കുന്നത്. ഈ ലോറികൾ ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിലായാണുള്ളത്. അതിൽ മൂന്നെണ്ണം എവിടെയാണുള്ളതെന്നത് സംബന്ധിച്ചു പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ലോറികൾ കേരളത്തിലേക്ക് തിരിച്ചെത്തുമ്പോൾ പൊലിസ് കസ്റ്റഡയിലെടുക്കും. ഷൗക്കത്തലിയുടെ വീടിന്റെയും ഭൂമിയുടെയും രേഖകൾ വില്ലേജ് ഓഫീസിൽ നിന്നും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം പൊലിസ് കസ്റ്റഡിയിൽ ലഭിച്ച ഗഫൂറിന്റെയും ഷൗക്കത്തലിയുടെയും കസ്റ്റഡി കാലാവധി തീർന്നതിനാൽ ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP