Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎസ്എഫ്ഇയിൽ നിന്നും 5.38 കോടി രൂപ തട്ടിച്ച സംഭവം; ഇടനിലക്കാരന് പിന്നിലുള്ളത് ഇരുപതംഗ സംഘം; തട്ടിപ്പു നടത്തിയത് 198 ഇടപാടുകൾ വഴി; ഒരേ വസ്തു പലരുടെ പേരിൽ വായ്പകൾക്കും ചിട്ടികൾക്കും ഈടുവെച്ചിട്ടും പിടിക്കപ്പെടാഞ്ഞത് ഉദ്യോഗസ്ഥർ കണ്ണടച്ചതിനാൽ; ജീവനക്കാരുടെ സഹായത്തോടെ വർഷങ്ങളായി നടത്തിവന്ന തട്ടിപ്പു കണ്ടുപിടിച്ചതു വഞ്ചനയ്ക്ക് ഇരയായവരുടെ പരാതിയെ തുടർന്ന്

കെഎസ്എഫ്ഇയിൽ നിന്നും 5.38 കോടി രൂപ തട്ടിച്ച സംഭവം; ഇടനിലക്കാരന് പിന്നിലുള്ളത് ഇരുപതംഗ സംഘം; തട്ടിപ്പു നടത്തിയത് 198 ഇടപാടുകൾ വഴി; ഒരേ വസ്തു പലരുടെ പേരിൽ വായ്പകൾക്കും ചിട്ടികൾക്കും ഈടുവെച്ചിട്ടും പിടിക്കപ്പെടാഞ്ഞത് ഉദ്യോഗസ്ഥർ കണ്ണടച്ചതിനാൽ; ജീവനക്കാരുടെ സഹായത്തോടെ വർഷങ്ങളായി നടത്തിവന്ന തട്ടിപ്പു കണ്ടുപിടിച്ചതു വഞ്ചനയ്ക്ക് ഇരയായവരുടെ പരാതിയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ആശുപത്രി കവലയിലെ കെഎസ്എഫ്ഇ ശാഖ രണ്ടിൽ 5.38 കോടി രൂപയുടെ തട്ടിപ്പു നടത്തിയത് ജീവനക്കാരുടെ അറിവോടെ. ജീവനക്കാരുടെ ഒത്താശ ഇല്ലെങ്കിൽ ഒരേ വസ്തു പലരുടെ പേരിൽ വായ്പകൾക്കും ചിട്ടികൾക്കും ഈടുവെച്ചുള്ള തട്ടിപ്പ് ഒരിക്കലും നടക്കില്ലായിരുന്നു. ഇടനിലക്കാരുടെ വഞ്ചനയ്ക്ക് ഇരയായി ലക്ഷങ്ങളുടെ കടബാധ്യതയിലായവർ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് കോടികളുടെ തട്ടിപ്പിന്റെയും ജീവനക്കാരുടെ ഒത്താശയുടെയും കഥ പുറം ലോകം അറിയുന്നത്.

കോടികളുടെ തട്ടിപ്പിന് ഇടനിലക്കാരായി നിന്നതു കടുങ്ങല്ലൂർ സ്വദേശി കൊറ്റിക്കൽ മുരളി, തോട്ടയ്ക്കാട്ടുകര സ്വദേശി സക്കറിയ എന്നിവരാണെന്നു പരാതിയിൽ പറയുന്നു. എന്നാൽ ഇവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടില്ല. മുരളി മറ്റത്തൂർ സ്വദേശിയാണെന്നു പൊലീസ് പറഞ്ഞു. മാനേജർ സസ്‌പെൻഷനിലായതോടെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിലാണ്. മുരളിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് വിവരം. മുരളിയുടെ സംഘത്തിൽ സ്ത്രീകൾ അടക്കം നിരവധി പേർ ഉണ്ട്. ഇവരുടെ പേരിൽ ചിട്ടി പിടിച്ചും ലക്ഷങ്ങളുടെ വായ്പ എടുത്തും തിരിച്ചടക്കാതെയാണ് തട്ടിപ്പു നടത്തിയത്. എന്നാൽ ചിട്ടിക്കും വായ്പയ്ക്കും ഈടുവെച്ചതാവട്ടെ വീടുവയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കും പണത്തിനായി നെട്ടോട്ടം ഓടിയ പാവങ്ങളുടെ വസ്തു ആയിരുന്നു.

വീടുപണിക്കും കല്ല്യാണ ആവശ്യത്തിനും മറ്റും പണം ആവശ്യമുള്ളവരെ കണ്ടെത്തി കെഎസ്എഫ്ഇയിൽ നിന്നു വായ്പ തരപ്പെടുത്താമെന്നു പറഞ്ഞ് അവരുടെ ഭൂമി, സംഘാംഗങ്ങളുടെ പേരിലുള്ള ചിട്ടിക്ക് ഈടുവയ്പിച്ചാണ് ഈ സംഘം പണം തട്ടുന്നത്. ഇങ്ങനെ എടുക്കുന്ന തുകയുടെ നാലിലൊന്നേ സ്ഥലം ഉടമയ്ക്കു നൽകൂ. ഇടനിലക്കാരുടെ പേരിൽ ചെക്ക് കൈപ്പറ്റി ബാക്കി അവർ എടുക്കും. വർഷങ്ങൾ കഴിഞ്ഞ് ലക്ഷങ്ങൾ കുടിശികയായി നോട്ടിസ് കിട്ടുമ്പോൾ മാത്രമേ സ്ഥലം ഉടമ വിവരം അറിയൂ. ഇങ്ങനെ തട്ടിപ്പിനിരയായവർ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് കോടികളുടെ തട്ടിപ്പിന്റെ വിവരം പുറം ലോകം അറിയുന്നത്.

കെഎസ്എഫ്ഇ ശാഖ രണ്ടിൽ തട്ടിപ്പു നടന്നതു 2012 മുതൽ 2016 വരെയുള്ള കാലത്താണ്. നഷ്ടം 5,38,21,116 കോൗടി രൂപ. തട്ടിപ്പു നടത്തിയതു 198 ഇടപാടുകൾ വഴി. എന്നിട്ടും ആളുകൾ പരാതിപ്പെടുന്നതു വരെ കണ്ടുപിടിക്കാൻ ശാഖയിലെ ജീവനക്കാർക്കോ ഇന്റേണൽ ഓഡിറ്റർമാർക്കോ കഴിഞ്ഞില്ലെന്നതു പൊലീസിനെ അത്ഭുതപ്പെടുത്തി. പരാതിയിൽ പേരു പറയാത്ത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നു സംശയിക്കാൻ കാരണം ഇതാണ്. അതേസമയം വായ്പകൾക്കു ഭൂമി ഈടുള്ളതിനാൽ കെഎസ്എഫ്ഇക്കു പണം നഷ്ടപ്പെടില്ല.

റവന്യു റിക്കവറിയിലൂടെ നഷ്ടം നികത്താനാകും. എന്നാൽ, ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേർന്നുള്ള തട്ടിപ്പിൽ അതറിയാതെ ഭൂമി ഈടു നൽകിയവർ കുടുങ്ങും. തുകയും പലിശയും അവർ അടച്ചില്ലെങ്കിൽ വസ്തു ലേലം ചെയ്യും. കെഎസ്എഫ്ഇ പൊലീസിൽ നൽകിയ പരാതികൊണ്ടു സ്ഥലം ഉടമകൾക്കു കാര്യമായ ഗുണം കിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇടനിലക്കാർക്കും ഉദ്യോഗസ്ഥർക്കും എതിരെ സ്ഥലം ഉടമകൾ ഒറ്റയ്‌ക്കൊറ്റയ്ക്കു പൊലീസിൽ പരാതി നൽകുകയാണു വേണ്ടത്. ഈ സംഘം ജില്ലയിൽ കെഎസ്എഫ്ഇയുടെ മറ്റു പല ശാഖകളിലും സമാനമായ തട്ടിപ്പു നടത്തിയതായി പൊലീസ് കണ്ടെത്തി. ഇതിൽ രണ്ട് ശാഖകളിലെ മാനേജർമാർ പ്രതികളെക്കൊണ്ടു പണം തിരിച്ചടപ്പിച്ച് ഇടപാട് അവസാനിപ്പിച്ചു. മാനേജർമാർ അടക്കമുള്ള ജീവനക്കാരുടെ സഹായമാണ് ഈ തട്ടിപ്പിന് പിന്നിൽ ഉണ്ടായിട്ടുള്ളത്.

തട്ടിപ്പിനു കൂട്ടുനിന്നുവെന്ന് ആരോപിച്ച് ആലുവ ശാഖയിലെ മുൻ മാനേജർ വി.എ. ആമിനയെ സസ്‌പെൻഡ് ചെയ്തു. ഇവർക്കു ഡിസംബർ 31 വരെയേ സർവീസ് ഉണ്ടായിരുന്നുള്ളൂ. അതിനാൽ വിരമിക്കുന്നതിനു മുൻപ് അടിയന്തര നടപടി എടുക്കുകയായിരുന്നു. ആലുവയിൽ ക്ലാർക്കായിരുന്ന പട്ടിമറ്റം ശാഖയിലെ അസി. മാനേജർ ഉണ്ണിക്കൃഷ്ണൻ തുമ്മാരുകുടിക്ക് എതിരെയും നടപടി വരും. 2 പേർക്കും എതിരെ കെഎസ്എഫ്ഇ അധികൃതർ പൊലീസിൽ പരാതി നൽകി. അതേസമയം, തട്ടിപ്പിൽ പങ്കുണ്ടെന്നു കരുതുന്ന ഒരു അസി. മാനേജരെയും വിരമിച്ച മറ്റൊരു വനിതാ മാനേജരെയും പൊലീസിൽ നൽകിയ പരാതിയിൽ നിന്ന് ഒഴിവാക്കിയതായി ആരോപണമുണ്ട്. ഡിവൈഎസ്‌പി ജി. വേണു, എസ്എച്ച്ഒ വി എസ്. നവാസാണ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

ഇടനിലക്കാരന് പിന്നിൽ ഇരുപതംഗ സംഘം
കെഎസ്എഫ്ഇ ശാഖകളിൽ കോടികളുടെ തട്ടിപ്പു നടത്തിയ ഇടനിലക്കാരൻ മുരളിയുടെ പിന്നിൽ പ്രവർത്തിക്കുന്നതു സ്ത്രീകൾ അടക്കം ഇരുപതോളം പേരുള്ള സ്ഥിരം സംഘമെന്നു സൂചന. ഇവരുടെ പേരിലാണ് വിവിധ ശാഖകളിൽ മുരളി ഇടപാടുകൾ നടത്തുന്നത്. സംഘാംഗങ്ങൾ എന്നു കരുതുന്ന മോളി ഫ്രാൻസിസ്, സുധാകരൻ നായർ, കാർത്തിക, ഉഷാദേവി കുമാരി, ജെനി ജോൺ, അമ്മിണി എന്നിവരുടെ പേരുകൾ അധികൃതർ പൊലീസിനു കൈമാറി. കെഎസ്എഫ്ഇ ശാഖകളിൽ ഇവരുടെ പേരിൽ ചിട്ടി ചേർന്ന ശേഷം അതു വിളിച്ചും വായ്പ എടുത്തും വൻതുക കൈപ്പറ്റി തിരിച്ചടയ്ക്കാതിരിക്കുകയാണ് രീതി.

ജീവനക്കാരുടെ ഒത്താശ ഒരേ വസ്തു പലരുടെ പേരിൽ വായ്പകൾക്കു വയ്ക്കാൻ
ഒരേ വസ്തു പലരുടെ പേരിൽ വായ്പകൾക്കും ചിട്ടികൾക്കും അവരറിയാതെ ഈടുവയ്ക്കുന്നതിനാണ് ജീവനക്കാരുടെ സഹായം തേടുന്നത്. വീടുപണിക്കും മറ്റും പണം ആവശ്യമുള്ളവരെ കണ്ടെത്തി കെഎസ്എഫ്ഇയിൽ നിന്നു വായ്പ തരപ്പെടുത്താമെന്നു പറഞ്ഞ് അവരുടെ ഭൂമി, സംഘാംഗങ്ങളുടെ പേരിലുള്ള ചിട്ടിക്ക് ഈടുവയ്പിച്ചാണ് പണം തട്ടുക. ഇങ്ങനെ എടുക്കുന്ന തുകയുടെ നാലിലൊന്നേ സ്ഥലം ഉടമയ്ക്കു നൽകൂ. ഇടനിലക്കാരുടെ പേരിൽ ചെക്ക് കൈപ്പറ്റി ബാക്കി അവർ എടുക്കും. വർഷങ്ങൾ കഴിഞ്ഞ് ലക്ഷങ്ങൾ കുടിശികയായി നോട്ടിസ് കിട്ടുമ്പോൾ മാത്രമേ സ്ഥലം ഉടമ വിവരം അറിയൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP