Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2007ൽ പ്രവർത്തനം തുടങ്ങുമ്പോൾ ലക്ഷ്യം വെച്ചത് 60 മെഗാവാട്ട് വൈദ്യുതി; കമ്മീഷൻ ചെയ്യേണ്ടിയിരുന്നത് നാല് വർഷത്തിനുള്ളിൽ; ലക്ഷ്യം കാണാതെ പദ്ധതി ഇഴഞ്ഞു നീങ്ങുമ്പോൾ ബോർഡിനു നഷ്ടം 2000 കോടിയിലധികം രൂപ; പള്ളിവാസലിലെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിയാൽ ഒഴുകിപ്പോകുക കുഞ്ചിത്തണ്ണിയിലുള്ള മന്ത്രി എം.എം.മണിയുടെ വീടും; 60 മെഗാവാട്ട് പൂർത്തിയാക്കാൻ കഴിയാത്ത ബോർഡ് പോകുന്നത് 163 മെഗാവാട്ടിന്റെ വഴിയെ; ആതിരപ്പിള്ളിക്ക് വേണ്ടി വാദിക്കുന്നവർ അറിയാൻ കെഎസ്ഇബിയുടെ ഇടുക്കി ധൂർത്തിന്റെ കഥ

2007ൽ പ്രവർത്തനം തുടങ്ങുമ്പോൾ ലക്ഷ്യം വെച്ചത് 60 മെഗാവാട്ട് വൈദ്യുതി; കമ്മീഷൻ ചെയ്യേണ്ടിയിരുന്നത് നാല് വർഷത്തിനുള്ളിൽ; ലക്ഷ്യം കാണാതെ പദ്ധതി ഇഴഞ്ഞു നീങ്ങുമ്പോൾ ബോർഡിനു നഷ്ടം 2000 കോടിയിലധികം രൂപ; പള്ളിവാസലിലെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിയാൽ ഒഴുകിപ്പോകുക കുഞ്ചിത്തണ്ണിയിലുള്ള മന്ത്രി എം.എം.മണിയുടെ വീടും; 60 മെഗാവാട്ട് പൂർത്തിയാക്കാൻ കഴിയാത്ത ബോർഡ് പോകുന്നത് 163 മെഗാവാട്ടിന്റെ വഴിയെ; ആതിരപ്പിള്ളിക്ക് വേണ്ടി വാദിക്കുന്നവർ അറിയാൻ  കെഎസ്ഇബിയുടെ ഇടുക്കി ധൂർത്തിന്റെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിലെ കെടുകാര്യസ്ഥതയുടെ പ്രതീകമാണ് കെഎസ്ഇബി. പരിസ്ഥിതി ആഘാതം സൃഷ്ടിക്കാത്ത ചെറുകിട പദ്ധതികളാണ് കേരളത്തിനു വേണ്ടത്. അത് പൂർത്തീകരിക്കാതെ കോടികൾ വെട്ടിക്കാൻ കഴിയുന്ന വൻകിട പദ്ധതികളിലാണ് കെഎസ്ഇബിയുടെ കണ്ണ്. ഇത് തന്നെയാണ് ആതിരപ്പിള്ളി പദ്ധതിയെ വിവാദത്തിൽ ചാടിക്കുന്നത്. 163 മെഗാവാട്ടിന്റെ ആതിരപ്പിള്ളി വൈദ്യുതി പദ്ധതിയെക്കുറിച്ച് ഇപ്പോൾ ചർച്ചകൾ ചൂടുപിടിക്കുമ്പോൾ ജനശ്രദ്ധയിൽ നിന്ന് കെഎസ്ഐബി മറച്ചുവെയ്ക്കുന്ന പദ്ധതികളെക്കുറിച്ചുള്ള ചർച്ചയാണ് അണിയറയിൽ നടക്കുന്നത്. 90 ഓളം ചെറുകിട ജലവൈദ്യുത പദ്ധതികളാണ് കെഎസ്ഇബി തുടക്കമിട്ടിട്ടും നടക്കാതെ പോയത്. ഇവ പൊടിതട്ടിയെടുത്താൽ 730 മെഗാവാട്ട് വൈദ്യുതി തന്നെ ഇതിൽ നിന്നും ലഭിക്കും.

ഇത് മറച്ച് വച്ചാണ് നൂറു കണക്കിന് ഏക്കർ വനഭൂമി നശിപ്പിക്കുന്ന ആതിരപ്പിള്ളി ജലവൈദ്യുതിയെക്കുറിച്ച് പിണറായി സർക്കാരും കെഎസ്ഇബിയും ചർച്ച നടത്തുന്നത്. കഴിഞ്ഞ 20 വർഷങ്ങളായി ഈ പദ്ധതികൾ ഇഴഞ്ഞു നീങ്ങുകയാണ്. ഒട്ടേറെ എഞ്ചിനീയർമാർ ഈ പദ്ധതിയുമായി നടക്കുന്നുണ്ട്. ഇവർക്കെല്ലാം തന്നെ ലക്ഷത്തിനു മുകളിൽ ശമ്പളവുമുണ്ട്. ഇവരെല്ലാം കൂടി ആഞ്ഞു ശ്രമിച്ച് 20 വർഷത്തിൽ ഉത്പാദിപ്പിച്ചത് 270 മെഗാവാട്ട്. വർഷത്തിൽ ശരാശരി കണക്കുകൂട്ടുകയാണെങ്കിൽ 14 മെഗാവാട്ട് പോലുമില്ല. വർഷം 100 മെഗാവാട്ട് വീതം ഉപഭോഗം കൂടുമ്പോഴാണ് കെഎസ്ഇബി ഈ രീതിയിൽ പോകുന്നത്.

ആതിരപ്പിള്ളി ജലവൈദ്യുത വൈദ്യുതി അതിന്റെ ആലോചന തുടങ്ങുന്ന സമയം മുതൽ വിവാദത്തിലാണ്. നാല് പതിറ്റാണ്ട് കാലമായി പദ്ധതി വിവാദത്തിലാണ്. പിണറായി സർക്കാർ പദ്ധതിക്ക് നിരാക്ഷേപപത്രം നൽകിയതോടെയാണ് ആതിരപ്പിള്ളി വീണ്ടും വിവാദത്തിൽ സ്ഥാനം പിടിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുമുള്ള നീക്കം എന്നാണ് ആതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ഇപ്പോൾ ഉയരുന്ന ആക്ഷേപം. 163 മെഗാവാട്ട് പദ്ധതിക്ക് പിണറായി സർക്കാർ കച്ചമുറുക്കുമ്പോൾ കെഎസ്ഇബി തുടക്കം കുറിച്ചിട്ടും ഇഴഞ്ഞു നീങ്ങുന്ന പദ്ധതികളെക്കുറിച്ചുള്ള ചർച്ച ചൂടുപിടിക്കുകയാണ്..

തുടങ്ങിയിട്ടും മുടങ്ങിപ്പോയ ലവൈദ്യുത പദ്ധതികളിൽ ഏറ്റവും വലുതാണ്‌ 60 മെഗാവാട്ട്‌ ശേഷിയുള്ള പള്ളിവാസൽ എക്സ്‌റ്റൻഷൻ സ്കീം. 60 മെഗാവാട്ട് പദ്ധതിയാണിത്‌. 2007 മാർച്ചിൽ തുടങ്ങിയ 60 മെഗാവാട്ടിന്റെ പദ്ധതിയാണ് പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം. നാലുവർഷത്തിനുള്ളിൽ പണി തീർത്ത്‌, കമ്മിഷൻ ചെയ്യണമെന്നായിരുന്നു കരാർ. ഇപ്പോൾ നിർമ്മാണം തുടങ്ങി പതിമൂന്നു വർഷമായി ഇത് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഇതെല്ലാം മറച്ചുവച്ചാണ് ആതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ചർച്ച നടത്തുന്നത്. നല്ല രീതിയിൽ നടന്നു പോവുമായിരുന്നെങ്കിൽ 2011 മാർച്ചിൽ കമ്മിഷൻചെയ്യാൻ കഴിയുമായിരുന്ന പദ്ധതിയാണിത്‌. യൂനിറ്റ് ഒന്നിന് മൂന്നര രൂപ വെച്ച് കണക്കാക്കിയാൽ പോലും ഒരു ദിവസത്തെ ഉത്പാദന നഷ്ടം അമ്പത് ലക്ഷം രൂപയാണ്. പള്ളിവാസലിൽ കറന്റ് ഉത്പാദിപ്പിച്ച ശേഷം ഈ വെള്ളം ചെങ്കുളം ഡാമിലെത്തും. അവിടെ നിന്നും വെള്ളത്തൂവലിലുള്ള ചെങ്കുളം പവർ ഹൗസിൽ എത്തിച്ച് തത്തുല്യമായ കറന്റ് എടുക്കാം. ഈ വിവരം കെഎസ്ഇബി മറച്ചു വെച്ചിരിക്കുകയാണ്. ഈ പദ്ധതി പൂർത്തിയാക്കാത്തത് കാരണം ബോർഡിനു വന്നിരിക്കുന്ന നഷ്ടം 2000 കോടിയോളമാണ്. പ്രതിദിനം 1.44 ദശലക്ഷം കറന്റ് ആണ് ഇവിടെ ഉത്പാദിപ്പിക്കേണ്ടത്. ദിനംപ്രതി ഒരു കോടി വെച്ച് കണക്കാക്കിയാൽ തന്നെ നഷ്ടം 2000 കോടിയെങ്കിലും വരും.

ആതിരപ്പിള്ളി പദ്ധതിയുമായി പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം താരതമ്യം ചെയ്‌താൽ ആതിരപ്പിള്ളിക്ക് വലിയ അണക്കെട്ടും ജലസംഭരണിയും വേണ്ടിവരും. 400 ഏക്കറോളം വനഭൂമിയും നശിക്കും. പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം മുടങ്ങിക്കിടക്കുന്നതുകൊണ്ട് പ്രതിദിനം ഒരു കോടി രൂപയുടെ കറന്റ് മാത്രമല്ല കേരളത്തിനു നഷ്ടമാകുന്നത്. കേരളത്തിലെ ആദ്യത്തെ പവർ ഹൗസാണ് പള്ളിവാസലിൽ ഇപ്പോൾ നിലവിലുള്ള 37.5 മെഗാവാട്ടിന്റെത്. അത് പ്രവർത്തനമാരംഭിച്ചത് 1940 ലാണ്. ചുരുക്കിപ്പറഞ്ഞാൽ പഴയ പവർ ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന നാല് പെൻസ്റ്റോക്ക് പൈപ്പുകളുടെ പ്രായം 80 വർഷത്തിനും മേലെയാണ്. ഇവയിൽ പലതും തുരുമ്പ് പിടിച്ച് പൊട്ടാറായി ഇരിക്കുന്നു. സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിട്ട്യുട്ട് തന്നെ ഈ കാര്യം ചൂണ്ടിക്കാണിച്ചിട്ടിട്ടു പത്ത് വർഷമായിട്ടുണ്ട്. ഈ പൈപ്പിൽ അൾട്രാസോണിക്ക് പരിശോധന നടത്തിയപ്പോൾ ഈ കാര്യം വ്യക്തമായിട്ടുമുണ്ട്. പള്ളിവാസൽ പൈപ്പുകളുടെ കനം പകുതിയിലും താഴെയാണ് എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. പൈപ്പുകൾ ചോർന്നൊലിക്കുകയാണ്.

പള്ളിവാസലിനു സമീപമുള്ള പന്നിയാറിലെ പെൻസ്റ്റോക്ക് പൈപ്പ് 2007-ൽ പൊട്ടിയപ്പോൾ എട്ടു ജീവനുകളാണ് നഷ്ടമായത്. പള്ളിവാസലിലെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിയാൽ പള്ളിവാസൽ, മീൻകട്ട് പവർഹൗസ്, ചെയ്ത്താൻ മുക്ക് എന്നിവ 250 ലേറെ വീടുകളും ആയിരത്തിലേറെ ജീവനുകളും നഷ്ടമാകും. കുഞ്ചിത്തണ്ണിയിലുള്ള വൈദ്യുതി മന്ത്രി എം.എം.മണിയുടെ വസതിപോലും നശിക്കും. പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമിന്റെ ഭാഗമായി പഴയ 37.5 മെഗാവാട്ടിന്റെ പവർഹൗസിലേക്കുള്ള പൈപ്പ് മാറ്റാനും സംവിധാനമുണ്ട്. ഒൻപതാം നമ്പർ ആങ്കറിൽനിന്ന് കിഴക്കോട്ടു തിരിഞ്ഞിരിക്കുന്ന 1.6 മീറ്റർ വ്യാസമുള്ള പൈപ്പ് പഴയ പവർ ഹൗസിലേക്ക് പോകേണ്ടതാണ്. 60 മെഗാവാട്ടിന്റെ പള്ളിവാസൽ എക്സ്റ്റൻഷൻ സമയത്തിനു പൂർത്തിയാക്കിയിരുന്നുവെങ്കിൽ 2011 ഒക്ടോബർ മാസത്തിൽ തന്നെ 1.6 മീറ്റർ വലിപ്പമുള്ള പൈപ്പ് പഴയ പവർ ഹൗസിലേക്ക് കൂട്ടി യോജിപ്പിക്കേണ്ടതായിരുന്നു. അത് ചെയ്തിരുന്നുവെങ്കിൽ ഇന്നു പള്ളിവാസലിലെ ജീവനും സ്വത്തിനും ഭീഷണിവരില്ലായിരുന്നു.

വൈദ്യുതി മന്ത്രിയുടെ മൂക്കിനു താഴെ 60 മെഗാവാട്ടിന്റെ പള്ളിവാസൽ പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. അത് ശ്രദ്ധിക്കാതെ ആതിരപ്പിള്ളി പദ്ധതിയിലാണ് ഇപ്പോൾ പിണറായി സർക്കാർ കണ്ണ് വെച്ചിരിക്കുന്നത്. 2000 കോടി രൂപയുടെ ബ്രുഹത് പദ്ധതിയാണിത്‌. ഒരു വലിയ കമ്പനിക്ക് പദ്ധതിയിക്ക് അഡ്വാൻസ് നൽകിയാൽ അതിന്റെ നേർ പകുതിയെങ്കിലും തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വരും. അത് നൂറു കോടി രൂപ. 400 ഏക്കറിലെ മരം വെട്ടി വില്പനയ്ക്ക് ലഭിക്കുന്ന കൊടികളും പിറകെ വരും. 60 മെഗാവാട്ട് പദ്ധതി പൂർത്തിയാക്കാൻ സാധിക്കാത്ത കെഎസ്ഇബി 163 മെഗാവാട്ടിന്റെ ആതിരപ്പിള്ളി പദ്ധതി എങ്ങനെ യാഥാർഥ്യമാക്കും. 30 വർഷമായാലും ഇഴഞ്ഞു നീങ്ങാനാവും പദ്ധതിയുടെ വിധി. ആതിരപ്പിള്ളി വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് സിപിഎമ്മിന് ഫണ്ട് സമാഹരണത്തിനാണ് എന്നാണ് ആക്ഷേപം വരുന്നത്. ഈ ബ്രുഹത് പദ്ധതിക്ക് 2000 കോടിയെങ്കിലും ചെലവ് വരും. കമ്പനികൾക്ക് കരാർ നൽകിയാൽ മോബൈലെസെഷൻ അഡ്വാൻസ് 200 കോടി വരും. ഇത് സിപിഎമ്മിനെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായിക്കും. 400 ഏക്കറിലെ മരം വെട്ടി വില്പനയ്ക്ക് ലഭിക്കുന്ന കോടികളും പിറകെ വരും. ഇത്തരം ലക്ഷ്യങ്ങളോടെയാണ് 60 മെഗാവാട്ടിന്റെ പദ്ധതി പൂർത്തീകരിക്കാൻ കഴിയാത്ത കെഎസ്ഇബി 163 മെഗാവാട്ടിന്റെ ആതിരപ്പിള്ളിയിൽ കൈവയ്ക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP