Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുടിശിക അടയ്ക്കാത്തതിന് വൈദ്യുതി കണക്ഷൻ വിഛേദിക്കാനെത്തിയ ജീവനക്കാരെ ആക്രമിച്ചു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് മനസിലായപ്പോൾ കെഎസ്ഇബി ഓഫീസിൽ നേരിട്ട് ചെന്ന് മാപ്പു പറഞ്ഞ് ഐഎൻഎൽ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ; വേറൊരു മാനസികാവസ്ഥയിലുണ്ടായ സംഭവമെന്നും മാപ്പപേക്ഷ

കുടിശിക അടയ്ക്കാത്തതിന് വൈദ്യുതി കണക്ഷൻ വിഛേദിക്കാനെത്തിയ ജീവനക്കാരെ ആക്രമിച്ചു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് മനസിലായപ്പോൾ കെഎസ്ഇബി ഓഫീസിൽ നേരിട്ട് ചെന്ന് മാപ്പു പറഞ്ഞ് ഐഎൻഎൽ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ; വേറൊരു മാനസികാവസ്ഥയിലുണ്ടായ സംഭവമെന്നും മാപ്പപേക്ഷ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വൈദ്യുതി ബിൽ അടയ്ക്കാത്തതിന് ഫ്യൂസ് ഊരാൻ ചെന്ന കെഎസ്ഇബി ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ഐഎൻഎൽ ജില്ലാ പ്രസിഡന്റ് പൊലീസ് കേസ് ഒഴിവാക്കാനായി കെഎസ്ഇബി ഓഫീസിൽ നേരിട്ടെത്തി ജീവനക്കാരോട് മാപ്പു പറഞ്ഞ് തലയൂരി.

ഐഎൻഎൽ ജില്ലാ പ്രസിഡന്റ് നിസാർ നുർമഹലാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട കെഎസ്ഇബി സെക്ഷൻ ഓഫീസിലെത്തി ജീവനക്കാരുടെ യോഗത്തിൽ മാപ്പു പറഞ്ഞത്. സെപ്റ്റംബർ അഞ്ചിനായിരുന്നു സംഭവം. ലൈന്മാൻ അനിൽകുമാറും സഹപ്രവർത്തകനും നേരെയാണ് ആക്രമണമുണ്ടായത്. മൂർച്ചയേറിയ എന്തോ വസ്തു കൊണ്ട് അനിലിന്റെ കൈയിൽ മുറിവേൽപ്പിക്കുകയും ചെയ്തു. കുടിശിക അടയ്ക്കാത്തതിനാൽ വൈദ്യുതി വിഛേദിക്കാൻ വന്നതാണെന്ന് ജീവനക്കാർ അറിയിച്ചപ്പോഴാണ് ആക്രോശിച്ചു കൊണ്ട് നിസാർ അവരെ കൈയേറ്റം ചെയ്തത്.

ജീവനക്കാർ ഓഫീസിലെത്തി അസി. എൻജിനീയറെ വിവരം ധരിപ്പിച്ചു. അദ്ദേഹം രേഖാമൂലമുള്ള പരാതി പൊലീസിൽ നൽകിയെങ്കിലും തുടർ നടപടി വൈകി. മൂന്നാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്. കഴിഞ്ഞ ദിവസം ഇൻസ്പെക്ടർ ജിബു ജോൺ ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തിയപ്പോൾ താൻ പരസ്യമായി മാപ്പു പറയാമെന്ന് നിസാർ സമ്മതിക്കുകയായിരുന്നു. അങ്ങനെയെങ്കിൽ പരാതി ഒഴിവാക്കാമെന്ന് കെഎസ്ഇബി ജീവനക്കാരും സമ്മതിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ഓഫീസിൽ ചെന്ന് ജീവനക്കാരുടെ യോഗത്തിൽ നിസാർ മാപ്പപേക്ഷിച്ചത്.

അനിലിനോട് പ്രത്യേകമായും ജീവനക്കാരോട് പൊതുവായും മാപ്പപേക്ഷിക്കുന്നുവെന്നാണ് നിസാർ പറഞ്ഞത്. ആ സമയത്ത് മറ്റൊരു മാനസികാവസ്ഥയിലായിരുന്നുവെന്നും മേലിൽ ഇത് ആവർത്തിക്കില്ലെന്നും നിസാർ പറഞ്ഞു. മാപ്പു പറഞ്ഞ സ്ഥിതിക്ക് തുടർ നടപടി ഒഴിവാക്കുകയാണെന്ന് കെഎസ്ഇബി ജീവനക്കാർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP