Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാർ നായർ അറസ്റ്റിൽ; കേരളത്തിൽ വിമാനമിറങ്ങിയാൽ പൊലീസ് പൊക്കുമെന്ന് ഭയന്ന് ഡൽഹി വിമാനത്താവളം വഴി എത്തിയിട്ടും രക്ഷപെട്ടില്ല; വിമാനമിറങ്ങിയ പ്രവാസി മലയാളിയെ കാത്തിരുന്നത് ഡൽഹി പൊലീസ്; അറസ്റ്റു ചെയ്തു കേരളാ പൊലീസിന് കൈമാറിയ പ്രതിയെ ഇന്ന് തന്നെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യും: ജോലി പോയതോടെ എല്ലാരോടും മാപ്പു പറഞ്ഞ് നാട്ടിലെത്തിയ കൃഷ്ണകുമാറിനെ കാത്തിരിക്കുന്നത് ഇരുമ്പഴികൾ തന്നെ

മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാർ നായർ അറസ്റ്റിൽ; കേരളത്തിൽ വിമാനമിറങ്ങിയാൽ പൊലീസ് പൊക്കുമെന്ന് ഭയന്ന് ഡൽഹി വിമാനത്താവളം വഴി എത്തിയിട്ടും രക്ഷപെട്ടില്ല; വിമാനമിറങ്ങിയ പ്രവാസി മലയാളിയെ കാത്തിരുന്നത് ഡൽഹി പൊലീസ്; അറസ്റ്റു ചെയ്തു കേരളാ പൊലീസിന് കൈമാറിയ പ്രതിയെ ഇന്ന് തന്നെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യും: ജോലി പോയതോടെ എല്ലാരോടും മാപ്പു പറഞ്ഞ് നാട്ടിലെത്തിയ കൃഷ്ണകുമാറിനെ കാത്തിരിക്കുന്നത് ഇരുമ്പഴികൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഫേസ്‌ബുക്കിൽ ലൈവിട്ട യുഎഇയിലെ പ്രവാസി മലയാളി കൃഷ്ണകുമാർ നായർ അറസ്റ്റിലായി. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേരളത്തിൽ വിമാനമിറങ്ങിയാൽ പൊലീസ്് പൊക്കുമെന്ന് ഭയന്ന് ഡൽഹി വിമാനത്താവളം വഴി നാട്ടിലെത്താൻ ശ്രമിച്ചെങ്കിലും കൃഷ്ണകുമാർ നായരെ വിമാനമിറങ്ങിയ ഉടനെ തന്നെ ഡൽഹി പൊലീസ് പൊക്കുകയായിരുന്നു. അറസ്റ്റു ചെയ്ത് കേരളാ പൊലീസിന് കൈമാറിയ പ്രതിയെ ഇന്നു തന്നെ കൊച്ചിയിൽ എത്തിക്കും. ഇവിടെ വെച്ച് വിശദമായി ചോദ്യം ചെയത് ശേഷം കോടതിയിൽ ഹാജരാക്കും.

പിണറായി വിജയനെ കൊല്ലുമെന്നും ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും പറഞ്ഞാണ് കൃഷ്ണ കുമാർ നായർ ഫേസ്‌ബുക്കിലൂടെ ഭീഷണി മുഴുക്കിയത്. സ്വന്തം ജോലി സ്ഥലവും പേരുമൊക്കെ പറഞ്ഞു കൊണ്ടാണ് ഭീഷണി മുഴക്കിയത്. വീഡിയോ ശ്രദ്ധയിൽപെട്ടതോടെ പ്രവാസി മലയാളികൾ ഇടപെടുകയും മദ്യലഹരിയിലായിരുന്ന ഇയാളെ കൊണ്ട് സംഭവത്തിൽ മാപ്പു പറയിക്കുകയും ചെയ്തിരുന്നു. എന്നാൽ, മാപ്പു പറച്ചിൽ കൊണ്ടും കൃഷ്ണകുമാർ നായർ രക്ഷപെട്ടില്ല. ഇയാൾക്കെതിരെ കേരളത്തിൽ പൊലീസ് കേസെടുത്തു. കൂടാതെ കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കിയ കാരണത്താൽ ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ ഇയാൾ നാട്ടിലേക്ക് വണ്ടി കയറിയതും അറസ്റ്റിലായതും.

തനിക്ക് ജോലി പോയെന്നും ചെയ്ത തെറ്റിന് നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാൻ കേരളത്തിലേക്ക് വരുന്നുവെന്നും കൃഷ്ണകുമാർ നേരത്തെ പുറത്തുവിട്ട വീഡിയോയിലൂടെ സോഷ്യൽ മീഡിയയെ അറിയിച്ചിരുന്നു. തന്നെ ആർ എസ് എസുകാർ സഹായിച്ചില്ലെന്ന പരാതിയും കൃഷ്ണകുമാർ പങ്കുവെക്കുകയുണ്ടായി. കൊച്ചി സെൻട്രൽ പൊലീസാണ് ഇയാൾക്കെതിരെ മുഖ്യമന്ത്രിയെ കൊല്ലുമെന്ന് സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയതിന് കേസെടുത്തത്.

ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷ എനിക്ക് ദൈവം തന്നു. ഇന്ന് ഓഫീസിൽ പോയപ്പോള്ളാണ് എന്റെ ജോലി പോയ വിവരം അറിഞ്ഞത്. ഞാൻ വിസ ക്യാൻസൽ ചെയ്തു നാട്ടിലേക്ക് ഉടൻ വരുന്നതാണ്. നിയമം അനുസരിക്കുന്ന എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്. ഇന്നലെ എന്നെ കാണുവാൻ വന്ന സഖാകളെ ഭയന്നിട്ടാണ് ഞാൻ ആർഎസ്എസുകാരൻ ആണെന്ന വിവരം പറയാതിരുന്നത്. സഖാക്കൾ ആണെങ്കിലും എന്റെ പ്രായം കണക്കിൽ എടുത്ത് അവർ എന്നോട് മാന്യമായി തന്നെയാണ് പെരുമാറിയത്. മദ്യ ലഹരിയിൽ അങ്ങിനെ ഒരു വലിയ തെറ്റ് പറ്റി പോയി. സഹായത്തിനായി ഒരുപാട് ബിജെപി ആർഎസുസുകാരെ വിളിച്ചെകിലും ആരും എന്നെ സഹായിച്ചില്ല. ഞാൻ ചെറുപ്പം മുതലേ ഒരു ആർഎസ്എസുകാരൻ ആണ് ഇനി മരണം വരെയും ഞാൻ ഒരു ആർ എസ് എസുകാരൻ ആയിരിക്കും. വീണ്ടും എല്ലാരോടും മാപ്പ്-കൃഷ്ണകുമാർ അവസാനമായി സോഷ്യൽ മീഡിയയിൽ നിലപാട് വിശദീകരിച്ചത്. ഇതിന് ശേഷം ഇയാൾ എവിടേക്ക് പോയെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനെ തെറി വിളിച്ച കൃഷ്ണ കുമാർ നായരെ ജോലി ചെയ്ത കമ്പനിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. മദ്യലഹരിയിലാണ് കൃഷ്ണ കുമാർ നായർ ഫേസ്‌ബുക്ക് ലൈവിൽ വന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ചീത്ത പറയുകയും അദ്ദേഹത്തിന്റെ ഭാര്യയയേും മകളേയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തത്. ഇതോടെയാണ് ദുബായിലെ സ്പോൺസർ കടുത്ത നടപടികളിലേക്ക് കടന്നത്. തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളമുണ്ടെന്നും അതെല്ലാം പിണറായിയെ വകവരുത്താൻ ചെലവാക്കുമെന്നുമായിരുന്നു ഭീഷണി. ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്.

ഞാൻ കൃഷ്ണകുമാർ നായർ. പഴയ ആർഎസ്എസുകാരനാണ് എന്നു പറഞ്ഞു കൊണ്ടാണ് ഇയാൾ കഴിഞ്ഞ ദിവസം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ദുബായിൽ സ്റ്റേ ചെയ്യുന്ന ഞാൻ ജോലി ഉപേക്ഷിച്ചു നാട്ടിൽ വരികയാണെന്നും സജീവമായി രംഗത്തേയ്ക്കിറങ്ങുന്നു ഇയാൾ പറയുന്നു. നാട്ടിൽ വരുന്നതിന് രണ്ട് ഉദ്ദേശമുണ്ട്. കില്ലിങ് തന്നെയാണ്. ഞാൻ വീണ്ടു പഴയ കത്തികളും സാധനങ്ങളും തേച്ചു മിനുക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്റെ ലൈഫ് എങ്ങനെ പോയാലും എനിക്കൊരു കുഴപ്പവുമില്ല. ഒരു വ്യക്തിയെ കൊല്ലാൻ അങ്ങ് തീരുമാനിച്ചാൽ അതങ്ങ് ചെയ്യും. പിന്നീടങ്ങോട്ട് മുഖ്യമന്ത്രിയേയും കുടുംബത്തേയും ചീത്ത വിളിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകൾക്കും നേരെ ലൈംഗിക അധിക്ഷേപവും ഇയാൾ നടത്തുകയും ചെയ്തു.

പിന്നാലെ മദ്യത്തിന്റെ കെട്ടിറങ്ങിയതോടെ മാപ്പ് അപേക്ഷയുമായി രംഗത്ത് എത്തി. താൻ മദ്യ ലഹരിയിലാണ് ഫേസ്‌ബുക്കിൽ വന്നതെന്നും അസഭ്യം പറഞ്ഞതെന്നും പറഞ്ഞു കൊണ്ടാണ് കൃഷ്ണകുമാരൻ നായർ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. വീഡിയോ സൈബർ ലോകത്ത് വ്യാപകായി പ്രചരിച്ചതോടെ രണ്ട് പ്രവാസി മലയാളികൾ ഇയാളുടെ പക്കൽ എത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു കൃഷ്ണ കുമാരൻ നായരെന്ന് അപ്പോഴാണ് ബോധ്യമായത്. ഇതോടെ കൃഷ്ണ കുമാരൻ നായരെ പറഞ്ഞ് ബോധ്യപ്പെടുത്തി ഈ ഫേസ്‌ബുക്ക് വീഡിയോ ഡിലീറ്റ് ചെയ്യിക്കുകയും അക്കൗണ്ടിലൂടെ തന്നെ വീഡിയോ രൂപത്തിൽ മാപ്പപേക്ഷ നടത്തിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ കുറിച്ചും മന്ത്രി എംഎം മണിയെ കുറിച്ചും പറഞ്ഞ കാര്യത്തിൽ നിരുപാധികം മാപ്പു ചോദിക്കുന്നതായി ഇയാൾ വ്യക്തമാക്കി. പിണറായി സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾ ആളുകൾ മനസിലാക്കാതെ പോകുകയാണെന്നനും കൃഷ്ണകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വീഡിയോ സൈബർ ലോകത്തു കൂടി പുറത്തുവന്നതോടെ ജലീൽ, ജുലാഷ് എന്നീ പ്രവാസി മലയാളികൾ കൃഷ്ണ കുമാരൻ നായരെ തിരക്കി ദുബായിലെ താമസ സ്ഥലത്ത് എത്തുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് തിരക്കിയപ്പോഴാണ് അമിതമായ മദ്യലഹരിയിലായിരുന്നു ഇയാളെന്ന് ബോധ്യമായത്. ഇതോടെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇതോടെ കൃഷ്ണകുമാർ മാപ്പു പറഞ്ഞ് തടിയൂരി. ഇതിന് പിന്നാലെയാണ് ഇയാൾക്ക് ജോലി ചെയ്തിരുന്ന സ്ഥാപനം തന്നെ എട്ടിന്റെ പണി കൊടുത്തത്. കൃഷ്ണകുമാരൻ നായർക്കെതിരെ സമൂഹത്തിൽ പ്രകോപനമുണ്ടാക്കും വിധം സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തി, അപകീർത്തിപ്പെടുത്തൽ, വധഭീഷണി മുഴക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. നാട്ടിലെ അറിയപ്പെടുന്ന ആർഎസ്എസ് പ്രവർത്തകമായിരുന്നു ഇയാളെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നാട്ടിലെത്തിയാൽ മുഖ്യമന്ത്രിയെ കുത്തിക്കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഫേസ്‌ബുക്ക് വീഡിയോ വഴിയുള്ള ഭീഷണിയെ ചെറുതായി കാണാൻ തയ്യാറല്ല. അതുകൊണ്ട് ത്‌നെ ഇപ്പോൾ അറസ്റ്റിലായ പ്രവാസി മലയാളിക്ക് അഴിക്കുള്ളിൽ കിടക്കേണ്ട അവസ്ഥുണ്ടാകുമെന്ന് ഉറപ്പാണ്. അല്ലാത്ത പക്ഷം മുഖ്യമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെടുകയെങ്കിലും വേണം.

പിണറായി വിജയന് വധ ഭീക്ഷണി മുഴക്കിയ ആർഎസ്എസ് പ്രവർത്തകനെ മണിക്കൂറുകൾക്കുള്ളിൽ എക്സ്‌പ്രസ്സ് സ്പീഡിൽ തപ്പി പിടിച്ചത് ദുബായിൽ പ്രൈവറ്റ് സ്ഥാപനത്തിൽ ഉന്നത പദവിയിൽ ജോലി ചെയുന്ന രണ്ടു ചെറുപ്പക്കാരാണ്. ജലീൽ മംഗലത്തുകൊണ്ടോട്ടി, ദുബായിൽ ഒരു സ്വകാര്യ കമ്പനി യിൽ റീജിയണൽ ഡയറക്ടർ ആയി ജോലി ചെയുന്നു. ജൂലാഷ് ബഷീർ മതിലകം, ദുബായിയിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മേധാവി യായി ജോലി നോക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP