Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസ്: രോഗിക്ക് അനുകൂലമായി മൊഴി നൽകിയ നഴ്‌സിങ് ഓഫീസർക്ക് ഭീഷണി; സസ്‌പെന്റ് ചെയ്യുമെന്ന് ഭരണാനുകൂല സർവീസ് സംഘടനയുടെ നേതാവ് ഭീഷണിപ്പെടുത്തി; മൊഴി മാറ്റാൻ സമ്മർദം ചെലുത്തിയ അഞ്ച് പേർ ഒളിവിൽ

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസ്: രോഗിക്ക് അനുകൂലമായി മൊഴി നൽകിയ നഴ്‌സിങ് ഓഫീസർക്ക് ഭീഷണി; സസ്‌പെന്റ് ചെയ്യുമെന്ന് ഭരണാനുകൂല സർവീസ് സംഘടനയുടെ നേതാവ് ഭീഷണിപ്പെടുത്തി; മൊഴി മാറ്റാൻ സമ്മർദം ചെലുത്തിയ അഞ്ച് പേർ ഒളിവിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിൽ രോഗിക്ക് അനുകൂലമായി മൊഴി നൽകിയ നഴ്‌സിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. സസ്‌പെന്റ് ചെയ്യുമെന്ന് ഭരണാനുകൂല സർവീസ് സംഘടനയുടെ നേതാവ് ഭീഷണിപ്പെടുത്തിയെന്നാണ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ നഴ്‌സിങ് ഓഫീസർ പറയുന്നത്. കേസിൽ അറസ്റ്റിലായ ശശീന്ദ്രന് എതിരായ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെ സമ്മർദം ചെലുത്തിയ അഞ്ച് പേർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കനുകൂലമായ നിലപാടാണ് സീനിയർ നഴ്‌സിങ് ഓഫീസർ സ്വീകരിച്ചത്. യുവതിയുടെ വസ്ത്രം സ്ഥാനം മാറികിടക്കുന്നത് കണ്ട് അറ്റന്റർ ശശീന്ദ്രനോട് ചോദിച്ചപ്പോൾ യൂറിൻ ബാഗ് ഉണ്ടോ എന്ന് പരിശോധിച്ചതാണെന്നാണ് മറുപടി നൽകിയതെന്നാണ് നഴ്‌സിന്റെ മൊഴി.

തൈറോയ്ഡ് രോഗിക്ക് യൂറിൻ ബാഗ് ആവശ്യമില്ലല്ലോ എന്ന് പറഞ്ഞ് അറ്റന്ററോട് കയർത്തതായും ഇവരുടെ മൊഴിയിലുണ്ട്. കേസിൽ നിർണായകമാണ് ഇവരുടെ മൊഴി. ഇതിനെ തുടർന്ന് ഭീഷണിപ്പെടുത്തുന്നു എന്നാണ് സൂപ്രണ്ടിന് നൽകിയ പരാതി. സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതായും പരാതിയിൽ പറയുന്നു.

ഗ്രേഡ് ഒന്ന് അറ്റന്റർമാരായ ആസിയ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റന്റർമാരായ പി ഇ ഷൈമ , ഷനൂജ, നഴ്‌സിങ് അസിസ്റ്റന്റ് പ്രസീദ എന്നിവർക്കെതിരെയാണ് കേസ്. ഇവർ അഞ്ചുപേരും സസ്‌പെൻഷനിലാണ് . ഇന്നലെ രാത്രി അഞ്ച്‌പേരുടെയും വീടുകളിൽ പരിശോധന നടത്തിയിരുന്നു. മതിയായ തെളിവുകൾ ലഭിക്കാത്തതിനാൽ പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരി ദീപക്കെതിരെ കേസെടുത്തിട്ടില്ല.

കേസ് ഒതുക്കാൻ ജീവനക്കാരുടെ സമ്മർദം ഉണ്ടായെന്ന് സ്ഥിരീകരിച്ചുള്ള ആശുപത്രി സൂപ്രണ്ടിന്റെ സർക്കുലർ നേരത്തെ പുറത്തുവന്നിരുന്നു. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ നാല് ജീവനക്കാരെ ജോലിയിൽ നിന്ന് അന്വേഷണ വിധയേമായി മാറ്റിനിർത്താൻ തീരുമാനിച്ചിരുന്നു.

മൊഴി മാറ്റണമെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാർ അതിജീവിതയെ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് പരാതി. മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുന്നതായും യുവതിയുടെ ഭർത്താവ് മെഡിക്കൽ കേളജ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. കേസ് ഒതുക്കാൻ ജീവനക്കാരുടെ സമ്മർദ്ദം ഉണ്ടായെന്ന് സൂപ്രണ്ടും സ്ഥിരീകരിച്ചു.

മജിസ്‌ട്രേറ്റിന് നൽകിയ മൊഴി മാറ്റാൻ ആണ് ജീവനക്കാർ ശ്രമിച്ചതെന്ന് സൂപ്രണ്ടിന്റെ സർക്കുലറിൽ പറയുന്നു. പരാതി പിൻവലിക്കാൻ അതിജീവിതയെ മാനസികമായി പീഡിപ്പിച്ചു. നഷ്ടപരിഹാരം ആയി പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു. സമ്മർദ്ദം ചെലുത്തിയ ജീവനക്കാരുടെ തസ്തികയടക്കം സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ അതിജീവിതയുടെ വാർഡിൽ വനിത സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരുന്നു. ഡോക്ടർമാർ ഒഴികെ മറ്റുള്ളവർ വാർഡിൽ പ്രവേശിക്കുന്നതും വിലക്കി. പിന്നാലെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസ് യൂത്ത് കോൺഗ്രസ് ഉപരോധിച്ചു.

പ്രതിഷേധത്തെ തുടർന്ന് യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരെ അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും ആശുപത്രി അധികൃതർ ഉറപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP