Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെന്നൈ-മംഗലാപുരം എക്സ്‌പ്രസിൽ നിന്ന് കണ്ടെത്തിയത് വൻ സ്‌ഫോടക ശേഖരം; ഡിക്ടണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കും അടക്കം കണ്ടെത്തി; ശ്രമിച്ചത് സീറ്റിന് അടിയിൽ ഒളിപ്പിച്ചു കടത്താൻ; തനിക്ക് കടത്തുമായി ബന്ധമില്ലെന്ന് കസ്റ്റഡിയിലുള്ള സ്ത്രീയും; കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ പതിവ് പരിശോധനയിൽ കണ്ടെത്തിയത് മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. യാത്രക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിയാണ് അറസ്റ്റിലായത്. ചെന്നൈ-മംഗലാപുരം തീവണ്ടിയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ട്രെയിനിലെ സീറ്റിനടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കൾ. സ്ത്രീയെ ചോദ്യം ചെയ്യുകയാണ്. യാത്രക്കാരിയുടേതാണോ ഈ സ്‌ഫോടക വസ്തുക്കൾ എന്ന് കണ്ടെത്താനായിട്ടില്ല. ഡിക്ടണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെത്തി. അതീവ രഹസ്യമായി കൊണ്ടു വന്ന സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്.

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇതു കണ്ടെത്തിയ സീറ്റിന് മുകളിൽ ഇരുന്ന സ്ത്രീയെയാണ് പൊലീസ് പിടികൂടിയത്. എന്നാൽ അവർക്ക് ഇതിൽ പങ്കില്ലെന്നാണ് അവരുടെ നിലപാട്. ഇതു പൊലീസ് പരിശോധിക്കുന്നുണ്ട്. ആരെങ്കിലും രഹസ്യമായി കടത്താൻ ശ്രമിച്ചതാകാം ഇതെന്നും വിലയിരുത്തലുണ്ട്. പൊലീസ് വിശദ അന്വേഷണം നടത്തും. റെയിൽവേ പൊലീസും സംഭവം ഗൗരവത്തോടെ കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP