Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മായൻ കടപ്പുറത്ത് ഇരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം; കഴുത്തിൽ ബെൽറ്റ് മുറുക്കി അസം സ്വദേശിയെ കൊലപ്പെടുത്തി; കടലിൽ ചാടിയ പ്രതിയെ പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ; രക്ഷപ്പെടാൻ ശ്രമിച്ചയാളെയും കണ്ടെത്തി; പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്

മായൻ കടപ്പുറത്ത് ഇരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം; കഴുത്തിൽ ബെൽറ്റ് മുറുക്കി അസം സ്വദേശിയെ കൊലപ്പെടുത്തി; കടലിൽ ചാടിയ പ്രതിയെ പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ; രക്ഷപ്പെടാൻ ശ്രമിച്ചയാളെയും കണ്ടെത്തി; പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊയിലാണ്ടി ഹാർബറിനു സമീപം മായൻ കടപ്പുറത്ത് ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആസാം സ്വദേശിയും കൊയിലാണ്ടി ഹാർബറിലെ തൊഴിലാളിയുമായ ഡുലു രാജ് ബംഗോഷ് (28) ആണ് കൊല്ലപ്പെട്ടത്.

കൊല നടത്തിയ ആസാം സ്വദേശികളും ഡുലു രാജിന്റെ സുഹൃത്തുക്കളുമായ മനരഞ്ഞൻ (22), ലക്ഷി എന്നിവരാണ് പിടിയിലായത്. കൊല നടന്ന് മണിക്കൂറുകൾക്കുള്ളിൽ സംഭവത്തിലെ പ്രതികളെ പൊലീസിന് പിടികൂടാൻ കഴിഞ്ഞു.

ഇന്നലെ രാത്രി മൂന്ന് പേരും ചേർന്ന് മായൻ കടപ്പുറത്ത് വച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കടപ്പുറത്ത് പാറക്കെട്ടിന് സമീപം ഇന്നലെ വൈകീട്ടോടെ മൂവരും ചേർന്ന് മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാരെത്തി പരിശോധിച്ചപ്പോൾ ഒരാൾ കമഴ്ന്ന് കിടക്കുന്നതാണ് കണ്ടത്.

നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി പരിശോധിച്ചപ്പോൾ ഇയാളുടെ കഴുത്തിൽ ബെൽറ്റ് മുറുക്കിയതായും കണ്ടെത്തി. തുടർന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പൊലീസ് സംഭവ സ്ഥലത്തെത്തുന്നതിനിടെ കടൽ ചാടിയ ആളെ ഇതിനിടെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ്, മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് ഡുലു രാജിന്റെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊല്ലപ്പെട്ടുത്തിയതെന്ന് മനസിലായത്. കൂട്ടത്തിലുണ്ടായിരുന്ന മൂന്നാമൻ രക്ഷപ്പെട്ടതായും തെളിഞ്ഞു. തുടർന്ന് രാത്രി തന്നെ പ്രദേശമാകെ പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

പരിശോധനയ്ക്കിടെ കൊയിലാണ്ടി ഗുരുകുലം ബീച്ചിൽ വച്ച് രണ്ടാമത്തെയാളെയും പൊലീസിന് രാത്രി തന്നെ പിടികൂടാൻ കഴിഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹജരാക്കും. മൂവരും കൊയിലാണ്ടി ഹാർബറിലെ തൊഴിലാളികളാണ്.

കൊയിലാണ്ടി സി ഐ എൻ. സുനിൽ കുമാർ, പയ്യോളി സി ഐ കെ.സി. സുഭാഷ് ബാബു തുടങ്ങിയവരുടെ നിർദേശപ്രകാരം കൊയിലാണ്ടി എസ് ഐ എം.എൻ. അനൂപ്, ജയകുമാരി, അരവിന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വടകര ഡിവൈഎസ്‌പി ഹരിപ്രസാദ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP