Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റാഗിങിലെ അടി രണ്ടാഴ്ച മുമ്പ്; പാർട്ടി അന്വേഷണം കണ്ടെത്തിയത് അമലിന്റെ ഗൂഢാലോചന; അടച്ചിട്ട വീട്ടുമുറ്റത്ത് ഏര്യാ കമ്മറ്റിയുടെ കുറ്റവിചാരണ; മൂക്കിന്റെ പാലം തകർത്ത യൂണിറ്റ് സെക്രട്ടറി; ആശുപത്രിയിൽ എ്ല്ലാം 'അപകടമാക്കി' സഖാക്കളുടെ കരുതലും; കൊയിലാണ്ടിയിലും ഇടി വിചാരണ; എസ് എഫ് ഐയെ വെട്ടിലാക്കി പുതിയ കേസ്

റാഗിങിലെ അടി രണ്ടാഴ്ച മുമ്പ്; പാർട്ടി അന്വേഷണം കണ്ടെത്തിയത് അമലിന്റെ ഗൂഢാലോചന; അടച്ചിട്ട വീട്ടുമുറ്റത്ത് ഏര്യാ കമ്മറ്റിയുടെ കുറ്റവിചാരണ; മൂക്കിന്റെ പാലം തകർത്ത യൂണിറ്റ് സെക്രട്ടറി; ആശുപത്രിയിൽ എ്ല്ലാം 'അപകടമാക്കി' സഖാക്കളുടെ കരുതലും; കൊയിലാണ്ടിയിലും ഇടി വിചാരണ; എസ് എഫ് ഐയെ വെട്ടിലാക്കി പുതിയ കേസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: എസ് എഫ് ഐയ്ക്ക് തലവേദനയായി പയ്യോളി ക്രൂരതയും. എസ്.എഫ്.ഐ. പ്രവർത്തകരുടെ വിചാരണയ്ക്കും മർദനത്തിനും പുതിയ ഇരകൂടി വരികയാണ്. പൂക്കോട്ടെ സിദ്ധാർത്ഥിന്റെ മരണം ചർച്ചയാകുമ്പോഴാണ് ഈ വിഷയവും. മർദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിലെത്തിയപ്പോൾ കൃത്യം നടത്തിയവർ ഇടപെട്ട് അത് അപകടമാക്കി. വീട്ടിലെത്തിയ കുട്ടി സത്യം പറഞ്ഞു. മലബാറിൽ പലയിടത്തും എസ് എഫ് ഐയ്ക്ക് ഇടിമുറികളുണ്ടെന്ന് മറുനാടൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പുതിയ വിവാദവും.

കൊയിലാണ്ടി കൊല്ലം ആർ. ശങ്കർ മെമോറിയൽ എസ്.എൻ.ഡി.പി. യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ബി.എസ്സി. കെമിസ്ട്രി രണ്ടാംവർഷ വിദ്യാർത്ഥി സി.ആർ. അമലാണ് ഒരുസംഘം എസ്.എഫ്.ഐ. പ്രവർത്തകരുടെ വിചാരണയ്ക്കും മർദനത്തിനും ഇരയായത്. അമലിന്റെ മൂക്കിന്റെ പാലത്തിന് ചതവുപറ്റുകയും വലതുവശത്തെ കണ്ണിനുസമീപം നീരുവന്ന് വീർക്കുകയുംചെയ്തു. ഭാഗ്യമുള്ളതു കൊണ്ട് ജീവൻ തിരിച്ചു കിട്ടി. മൂക്കിനിട്ടുള്ള ഇടി കൊലപാതക ശ്രമമാണ്. അതുകൊണ്ട് തന്നെ എസ് എഫ് ഐ നേതാക്കൾ ഈ കേസിലും അകത്താകാൻ സാധ്യത ഏറെയാണ്.

രണ്ടാഴ്ചമുമ്പ് കോളേജിലുണ്ടായ അടിയുടെ തുടർച്ചയാണ് സംഭവം. അമലിന് ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു കുറ്റവിചാരണ. ഈ അടിയുടെ പേരിൽ യൂണിറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ തന്റെ പേരില്ലെന്ന് അമൽ പറഞ്ഞു. അടിയുണ്ടായ സ്ഥലത്ത് ക്യാമറയുമുണ്ട്. വ്യക്തിവിരോധം തീർക്കാൻ കെട്ടിച്ചമച്ചതാണ് ആരോപണം. 'ആക്രമിച്ചതാണെന്ന വിവരം പുറത്തുപറഞ്ഞാൽ വലുതായി അനുഭവിക്കേണ്ടിവരു'മെന്ന് ഭീഷണിപ്പെടുത്തിയാണ് വിട്ടയച്ചതെന്നും അമൽ പറയുന്നു.

അമലിന്റെ തലയ്ക്കും മൂക്കിനും മുഖത്തും കൈമുഷ്ടി ചുരുട്ടി തുടരെ തുടരെ ആഞ്ഞ് കുത്തുകയായിരുന്നുവെന്നാണ് പരാതി. മൂക്കിൽനിന്ന് ചോരയൊലിച്ചപ്പോൾ മുഖംതാഴ്‌ത്തിനിന്ന അമലിനെ അതിനും സമ്മതിച്ചില്ല. തലകറങ്ങി നിലത്തിരുന്നപ്പോഴാണ് വിചാരണ നിർത്തി വിട്ടയച്ചത്. ഇതുസംബന്ധിച്ച പരാതി അമലും പിതാവ് പയ്യോളി വില്ലേജ് ഓഫീസർ എ.വി. ചന്ദ്രനും കൊയിലാണ്ടി പൊലീസിലും പ്രിൻസിപ്പലിനും ശനിയാഴ്ച നൽകി.

വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ കോളേജ് ചെയർമാൻ ആർ. അഭയ് കൃഷ്ണ ചിലകാര്യങ്ങൾ സംസാരിച്ചുതീർക്കാനുള്ളതിനാൽ പുറത്തേക്കുവരണമെന്ന് പറഞ്ഞു. അമലിന്റെ ക്ലാസിലെ വിദ്യാർത്ഥികൂടിയാണ് ചെയർമാൻ. മൂന്നുകൂട്ടുകാരുമായി ചെയർമാനോടൊപ്പം അമൽ പോയി. എന്നാൽ, കോളേജിന് സമീപത്തുള്ള അടച്ചിട്ട വീട്ടുമുറ്റത്തേക്കാണ് കൊണ്ടുപോയത്. അമലിന്റെ കൂട്ടുകാരെ ചെയർമാൻ തിരിച്ചയച്ചു.

കുറച്ചു കഴിഞ്ഞ് കോളേജിലെയും സമീപത്തെ കോളേജിലെയും കൊയിലാണ്ടി ഏരിയാകമ്മിറ്റിയിലെയും എസ്.എഫ്.ഐ. നേതാക്കളും പ്രവർത്തകരുമെല്ലാമായി 25-ഓളം പേർ എത്തി. റാഗിങ്ങുമായി ബന്ധപ്പെട്ട് രണ്ടാഴ്ചമുമ്പ് കോളേജിൽ അടി നടന്നിരുന്നു. ഈ അടിയുടെ സൂത്രധാരൻ അമലാണെന്ന് പറഞ്ഞായിരുന്നു കുറ്റവിചാരണ. ഇതിനിടെ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയാണ് ക്രൂരമായി മർദിച്ചത്. മറ്റുള്ളവർ ചുറ്റും നോക്കിനിന്നു.

മൂക്കിൽനിന്ന് ചോരവാർന്ന് അവശനായശേഷം മൂന്നുകൂട്ടുകാരുമൊത്തുകൊയിലാണ്ടി ഗവ. താലൂക്കാശുപത്രിയിൽ പോയി. അവിടെ കൂട്ടുകാർ ഒ.പി. ടിക്കറ്റ് എടുക്കുന്നതിനിടയിൽ അക്രമസംഘത്തിലുണ്ടായിരുന്നവർ ഓടിയെത്തുകയും ഇടയ്ക്കുകയറി ബൈക്കപകടമാണെന്നുപറഞ്ഞ് അങ്ങനെ എഴുതിക്കുകയുംചെയ്തു. മൂക്കിൽ പ്ലാസ്റ്ററിട്ടശേഷം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളേജിലെത്തിയപ്പോൾ അവിടെയും അഞ്ച് എസ്.എഫ്.ഐ. പ്രവർത്തകരെത്തി ഡോക്ടറെ തെറ്റായ കാര്യങ്ങൾ ധരിപ്പിച്ചു.

വീട്ടിലെത്തിയപ്പോഴാണ് വലിയ വേദന അനുഭവപ്പെട്ടു. ഇതോടെയാണ് വീട്ടുകാരോട് നടന്ന സംഭവം പറഞ്ഞത്. ഉടൻ രാത്രിതന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പോയി എക്‌സ്റേയും മറ്റുപരിശോധനയും നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP