Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടാക്‌സിയെ തന്നെ സവാരിക്ക് വിളിക്കണം.... ഇല്ലെങ്കിൽ വിദേശിയെ പഞ്ഞിക്കിടുന്ന കോവളത്തെ 'കേരളാ മോഡൽ'; ദൈവത്തിന്റെ സ്വന്തം നാട്ടിൽ നെതർലണ്ടുകാരന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത മർദ്ദനം; വിനോദ സഞ്ചാര മേഖലയ്ക്ക് ആകെ അപമാനമുണ്ടാക്കി വിഴിഞ്ഞത്തെ ഷാജഹാൻ; ടൂറിസം മന്ത്രി റിയാസ് അറിയാൻ

ടാക്‌സിയെ തന്നെ സവാരിക്ക് വിളിക്കണം.... ഇല്ലെങ്കിൽ വിദേശിയെ പഞ്ഞിക്കിടുന്ന കോവളത്തെ 'കേരളാ മോഡൽ'; ദൈവത്തിന്റെ സ്വന്തം നാട്ടിൽ നെതർലണ്ടുകാരന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത മർദ്ദനം; വിനോദ സഞ്ചാര മേഖലയ്ക്ക് ആകെ അപമാനമുണ്ടാക്കി വിഴിഞ്ഞത്തെ ഷാജഹാൻ; ടൂറിസം മന്ത്രി റിയാസ് അറിയാൻ

അമൽ രുദ്ര

തിരുവനന്തപുരം: കോവളത്ത് വിദേശക്കു നേരെയുണ്ടായത് അതിക്രൂര ആക്രമണം. നെതർലൻഡ് സ്വദേശി കാൽവിൻ സ്‌കോൾട്ടനെയാണ് കോവളത്തെ ടാക്സി ഡ്രൈവർ ക്രൂരമായി മർദിച്ചത്. വിഴിഞ്ഞം ടൗൺഷിപ്പ് ടി സി 454- ൽ ഷാജഹാനെ (40) കോവളം പൊലീസ് അറസ്റ്റുചെയ്തു. കാൽവിൻ സ്‌കോൾട്ടന്റെ ചുണ്ടിലാണ് ഇടിയേറ്റത്.

സ്വകാര്യ കാറുകളിലെത്തുന്ന വിദേശികളെ ഇവിടത്തെ ടാക്സി ഡ്രൈവർമാർ കൈയേറ്റം ചെയ്യുന്നത് പതിവാണ്. സുഹൃത്തിന്റെ കാറിൽ അച്ഛനോടൊപ്പം യാത്ര ചെയ്യാൻ എത്തിയ വിദേശ പൗരനെയാണ് കോവളത്തെ ടാക്സി ഡ്രൈവർ ബൈക്കുകൊണ്ട് തടഞ്ഞു നിർത്തുകയും മർദിക്കുകയും ചെയ്തത്. പിന്നീട് ക്രൂര മർദ്ദനവുമുണ്ട്. വിനോദ സഞ്ചാരത്തിലൂടെ വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന കേരളത്തിന് തിരിച്ചടിയാണ് ഈ സംഭവം.

അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ കോവളത്തെ ക്രിമിനലുകൾ വിനോദ സഞ്ചാരികൾക്ക് ഭീതിയായി മാറും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ അതിവേഗ ഇടപെടലുകൾ അനിവാര്യമാണ് ഇവിടെ. അല്ലങ്കിൽ ദൈവത്തിന്റെ സ്വന്തം നാടിനെ ഗുണ്ടകളുടെ സ്വന്തം നാടാക്കി ക്രിമിനലുകൾ മാറ്റും. അതിഥിയായെത്തുന്നവരെ ആക്രമിക്കുന്നത് കേരളത്തിന്റെ ടൂറിസത്തേയും തളർത്തും.

കുറച്ചു മാസങ്ങൾക്കു മുമ്പും കോവളത്തെത്തിയ വിദേശിക്ക് നേരേ അക്രമമുണ്ടായിരുന്നു. സ്വകാര്യവാഹനങ്ങളിലെത്തിയാൽ വിദേശികളെ ഭീഷണിപ്പെടുത്തുകയും അവരെ ഉപദ്രവിക്കുന്ന സാഹചര്യവുമാണ് നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ലൈറ്റ്ഹൗസ് ബീച്ചിന് സമീപത്തുള്ള ഹോട്ടലിന് മുന്നിലാണ് സംഭവം. അച്ഛൻ ജാക്വസ് ലീയോനാർഡ് സ്‌കോൾട്ടനോടൊപ്പമാണ് കാൽവിൻ സ്‌കോൾട്ടനും സുഹൃത്തായ ശ്യാം പ്രസാദിന്റെ കാറിൽ മറ്റൊരിടത്തേക്ക് പുറപ്പെടുമ്പോഴായിരുന്നു സംഭവം.

കാറിന് മുന്നിൽ ബൈക്കിലെത്തിയ ഷാജഹാൻ ഇവരുടെ കാർ തടയുകയും തുടർന്ന് പുറത്തിറങ്ങാനും ആവശ്യപ്പെട്ടു. വിദേശികളെ ഇവിടെനിന്ന് സ്വകാര്യ കാറിൽ കൊണ്ടുപോകാൻ പാടില്ലെന്ന് പറഞ്ഞശേഷം കാറിന്റെ ഡോർ വലിച്ചു തുറന്ന് കാൽവിനെയും അച്ഛനെയും പുറത്തിറക്കാൻ ശ്രമിച്ചു. ഇത് കണ്ട് കാർ ഡ്രൈവർ ശ്യാം പ്രസാദ് ടാക്സി ഡ്രൈവറായ ഷാജഹാനോട് തന്റെ സ്വന്തം കാറാണ് തർക്കമുന്നയിക്കേണ്ടെന്നും പറഞ്ഞു. എന്നാൽ കുപിതനായ ഷാജഹാൻ ഡ്രൈവർ ശ്യാം പ്രസാദിനെ പുറത്തിറക്കി തല്ലി.

ഇതുകണ്ട് കാറിലുണ്ടായിരുന്ന വിദേശികളായ കാൽവിനും അച്ഛൻ ജാക്വിസും പുറത്തിറങ്ങി തടഞ്ഞു. ഇതിനിടയിൽ ഷാജഹാൻ കാൽവിന്റെ ചുണ്ടിനിടിച്ച് പരിക്കേൽപ്പിച്ചു. ഇതോടെ യാത്ര ഉപേക്ഷിച്ച് ഇവർ കോവളം പൊലീസിലെത്തി പരാതി നൽകി. കോവളം എസ്എ ച്ച്ഒ എസ് ബിജോയ്, എസ്‌ഐ എസ് അനീഷ് കുമാർ, സിപിഒ സെൽവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ വലയിലാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP