Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം വൈദ്യുത കമ്പി ശരീരത്തിൽ ചുറ്റി ഷോക്കേൽപ്പിച്ചതും അടുക്കളയിലെ ഗ്യാസ് സിലണ്ടർ തുറന്നു വെച്ചതും മരണമുറപ്പാക്കാൻ; അരും കൊല നടന്നത് പട്ടാപ്പകലും; ക്രൂര കൃത്യം നടത്തിയതിന് ശേഷം വീട്ടിലെ വാഗൺ-ആർ കാറും ആക്രമികൾ കൊണ്ടുപോയി; കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ ദൂരൂഹത അഴിക്കാൻ പൊലീസ്

എസ്.രാജീവ്

കോട്ടയം: കോട്ടയത്തെ നടുക്കിയ അരുംകൊല നടന്നത് പട്ടാപ്പകൽ. തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം വൈദ്യുത കമ്പി ശരീരത്തിൽ ചുറ്റി ഷോക്കേൽപ്പിച്ചും അടുക്കളയിലെ ഗ്യാസ് സിലണ്ടർ തുറന്നു വെച്ചതും മരണമുറപ്പാക്കാൻ പ്രതികൾ നടത്തിയ കരുതിക്കൂട്ടിയ ശ്രമമെന്ന നിഗമനത്തിൽ പൊലീസ്. വീട്ടമ്മയെ തലക്കടിയേറ്റ് മരിച്ച നിലയിൽ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയതും ഭർത്താവിനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയതുമാണ് കൊലപാതകികൾ കരുതിക്കൂട്ടി നടത്തിയ അരുംകൊല തന്നെയാണിതന്നെ നിഗമനത്തിൽ പൊലീസ് എത്തിച്ചേരാൻ ഇടയാക്കിയിരിക്കുന്നത്.

മോഷണ ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ്. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ഷീബ(60)യാണ് മരിച്ചത്. ഹാളിനുള്ളിൽ മുഴുവൻ രക്തം തളം കെട്ടി കിടക്കുകയാണെന്ന നിലയിലാണ് പൊലീസ കണ്ടെത്തിയിരുന്നത്. പൊലീസ് ആരെയും തന്നെ വീടിന്റെ മതിൽക്കെട്ടിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നില്ല.

ഭർത്താവ് സാലി(65)യെയാണ് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരെയും കൈകാലുകൾ കെട്ടിയിട്ട നിലയിലാണ് വീടിനുള്ളിൽ കണ്ടെത്തിയത്. വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട അക്രമി ഇരുവരെയും ഷോക്കേൽപ്പിച്ചതായും സൂചനയുണ്ട്. പോർച്ചിൽ കിടന്ന വാഗൺ- ആർ കാറും മോഷണം പോയിട്ടുണ്ട്. ഷീബയുടെയും ഭർത്താവിന്റെയും ശരീരത്തിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിലായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീടിനുള്ളിൽ നിന്ന് പാചകവാതകത്തിന്റെ മണം പുറത്തുവന്നതിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് വീടിന്റെ ഹാളിൽ ഇരുവരും രക്തത്തിൽക്കുളിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.

രണ്ടുപേരുടെയും തലക്കാണ് പരിക്കേറ്റിരിക്കുന്നത്. മകൾ വിദേശത്തായതിനാൽ ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.സാലി മുമ്പ് നാഗമ്പടത്ത് വഴിയോരക്കച്ചവടം നടത്തിയിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സി സി ടി വി ക്യാമറകളും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്,

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP