Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോതമംഗലത്ത് പെൺവാണിഭം നടന്ന വാടകവീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പിടികൂടിയ ആളെ കണ്ടപ്പോൾ ഓടിക്കൂടിയവർ ചോദിച്ചു: 'നീ രാഹുൽ ഗാന്ധിയുടെ പടം വച്ച കാറിൽ അല്ലേടാ എത്തിയത്; കസ്റ്റഡിയിലായത് ഐഎൻടിയുസി തൊടുപുഴ റീജണൽ കമ്മിറ്റി യുവജന വിഭാഗം സെക്രട്ടറി മാട്ടയിൽ ഷെമീർ; വാണിഭകേന്ദ്രം നടത്തിപ്പുകാരൻ ജോണിന്റെ ഉറ്റസുഹൃത്തെന്നും പ്രചാരണം; കെ.സുധാകരനെ ഷെമീർ കെട്ടിപ്പിടിച്ച നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് എതിരാളികൾ

കോതമംഗലത്ത് പെൺവാണിഭം നടന്ന വാടകവീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പിടികൂടിയ ആളെ കണ്ടപ്പോൾ ഓടിക്കൂടിയവർ ചോദിച്ചു: 'നീ രാഹുൽ ഗാന്ധിയുടെ പടം വച്ച കാറിൽ അല്ലേടാ എത്തിയത്; കസ്റ്റഡിയിലായത് ഐഎൻടിയുസി തൊടുപുഴ റീജണൽ കമ്മിറ്റി യുവജന വിഭാഗം സെക്രട്ടറി മാട്ടയിൽ ഷെമീർ; വാണിഭകേന്ദ്രം നടത്തിപ്പുകാരൻ ജോണിന്റെ ഉറ്റസുഹൃത്തെന്നും പ്രചാരണം; കെ.സുധാകരനെ ഷെമീർ കെട്ടിപ്പിടിച്ച നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് എതിരാളികൾ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: കോതമംഗലം പിടവൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ നിന്നും പൊലീസ് പിടികൂടിയ സംഘത്തിൽ പെട്ട തൊടുപുഴ മാട്ടയിൽ ഷെമീർ ഐ എൻ ടി യൂ സി തൊടുപുഴ റീജീയണൽ കമ്മിറ്റി യുവജന വിഭാഗം സെക്രട്ടറി. തമിഴ്‌നാട് മർക്കന്റൈൽ ബാങ്ക് കവർച്ചകേസ്സിൽ അറസ്റ്റിലായ പി എസ് സിദ്ധാർത്ഥനാണ് യൂണിയന്റെ റിജിയണൽ കമ്മിറ്റി പ്രസിഡന്റ്. സിദ്ധാർത്ഥന്റെ വലംകൈയാണ് ഷെമീർ എന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. പാർട്ടി പരിപാടികളുടെ പേരിൽ വൻതുകകൾ ഷെമീറും കൂട്ടാളികളും പിരിച്ചിട്ടുണ്ടെന്നും പിരിവ് നൽകാത്തവരെ കേസ്സിൽ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തിയിട്ടുണ്ടെന്നും മറ്റുമുള്ള ആരോപണങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ഷെമീർ പിടവൂരിൽ പെൺവാണിഭ കേന്ദ്രത്തിലെ സ്ഥിരം സന്ദർശകനായിരുന്നെന്നാണ് പൊലീസ് നടത്തിയ തൈളിവെടുപ്പിൽ പുറത്തുവന്ന വിവരം. കേന്ദ്രം നടത്തിപ്പുകാരനായ തൊടുപുഴ സ്വദേശി ജോണുമായി ഷെമീറിന് അടുത്ത ബന്ധമുണ്ടായിരുന്നതായിട്ടാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. ഷെമീറും സുഹൃത്തുക്കളും വൈകുന്നേരങ്ങളിൽ തൊടുപുഴ മങ്ങാട്ടുകവലയിൽ സംഗമിക്കാറുണ്ടെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നുമാണ് നാട്ടിൽ നിന്നും ലഭിക്കുന്ന വിവരം,

കെ സുധാകരൻ, കെ മുരളീധരൻ എന്നിവരുമായി സിദ്ധാർത്ഥന് നല്ല അടുപ്പമുണ്ടായിരുന്നെന്നും ഈ അടുപ്പം ഷെമീറിന് പല കാര്യങ്ങളിലും ഗുണം ചെയ്തിട്ടുണ്ടെന്നാണ പാർട്ടിപ്രവർത്തകരിൽ ചിലർ അടുപ്പക്കാരോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഷെമീർ പൊലീസ് പിടിയിലായതോടെയാണ് ഇയാളുടെ രാഷ്ട്രീയ ബന്ധം പുറത്തായത്. വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ ഓടിക്കൂടിയ നാട്ടുകാരിലൊരാൾ നീ രാഹുൽ ഗാന്ധിയുടെ പടം വച്ച കാറിലല്ലേടാ എത്തിയത് എന്ന് വിളിച്ചുചോദിക്കുന്ന വീഡിയോ ദൃശ്യം ഇന്നലെ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ ഷെമീറും കെ സുധാകരനും കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രവും രാഷ്ട്രീയ എതിരാളികൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. ഷെമീർ എഫ് ബി പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിരുന്ന ചിത്രം എതിരാളികൾ ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്നാണ് സൂചന. സിദ്ധാർത്ഥന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഐ എൻ റ്റി യൂ സി ഘടകത്തിന്റെ നെടുംതൂണാണ് ഷെമീർ. കൂടെ ഒത്തൊരുമയോടെ നിൽക്കുന്ന ഒരു കൂട്ടം പ്രവർത്തകരുള്ളതിനാൽ സിദ്ധാർത്ഥനും ഷെമീറിനെ നന്നായി സപ്പോർട്ട് ചെയ്തിരുന്നു. ഷെമീർ പിടിയിലായതിന് ശേഷം സംഘടനയുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. ശക്തമായ നടപടി ഷെമീറിനെതിരെ വേണമെന്ന് ഒരു വിഭാഗം പാർട്ടി നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP