Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

ആര്യ വ്യവസായിയെ പാട്ടിലാക്കിയത് മുൻ പരിചയം മുതലാക്കി; ലോഡ്ജിൽ വെച്ച് വിവസ്ത്രനാക്കിയ ശേഷം യുവതിമായി ചേർത്തു നിർത്തി നഗ്ന ചിത്രങ്ങൾ പകർത്തിയ സംഘത്തിന് പിഴച്ചത് പണത്തിനായുള്ള നാടുചുറ്റി യാത്ര; മൂന്ന് ലക്ഷം ചോദിച്ചിട്ടു കിട്ടിയത് 35000 രൂപ! ഹണി ട്രാപ്പിൽ ആര്യയുടേത് അരങ്ങേറ്റമെന്ന് പൊലീസും

ആര്യ വ്യവസായിയെ പാട്ടിലാക്കിയത് മുൻ പരിചയം മുതലാക്കി;  ലോഡ്ജിൽ വെച്ച് വിവസ്ത്രനാക്കിയ ശേഷം യുവതിമായി ചേർത്തു നിർത്തി നഗ്ന ചിത്രങ്ങൾ പകർത്തിയ സംഘത്തിന് പിഴച്ചത് പണത്തിനായുള്ള നാടുചുറ്റി യാത്ര; മൂന്ന് ലക്ഷം ചോദിച്ചിട്ടു കിട്ടിയത് 35000 രൂപ! ഹണി ട്രാപ്പിൽ ആര്യയുടേത് അരങ്ങേറ്റമെന്ന് പൊലീസും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സ്ഥാപനമുടമയെ കുടുക്കിയത് മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതത്തിനും പണം കണ്ടെത്താൻ. ലഹരി ഉപയോഗത്തിൽ തൽപ്പരയായ അടുപ്പക്കാരിയോട് പദ്ധതി വിശദീകരിച്ചപ്പോൾ സമ്മതം. ലോഡ്ജ് മുറിയിൽ വ്യാപാരിയും കൂട്ടുകാരിയും ബിയറും നുണഞ്ഞിരിക്കുമ്പോൾ മുൻ നിശ്ചയപ്രകാരം രംഗപ്രവേശം. പിന്നാലെ ''ഇര''യെ തട്ടിക്കൊണ്ടുപോയി, ഭീഷിണിപ്പെടുത്തി പണം തട്ടി. പ്രതികരിക്കാത്തതിനാൽ നുള്ളിപ്പോലും നോവിക്കേണ്ടിവന്നില്ല. മൂത്രമൊഴിക്കാൻ പുറത്തിറക്കിയപ്പോൾ കൂടെയുണ്ടായിരുന്നവർ മദ്യലഹരിയിലായതിനാൽ പണിപാളി. മൂന്നുലക്ഷം ലക്ഷ്യമിട്ടിരുന്നിടത്ത് കിട്ടിയത് 35000.

കോതമംഗലത്തെ തേൻകെണികേസ്സിൽ അറസ്റ്റിലായ നെല്ലിക്കുഴി കാപ്പുചാൽ മുഹമ്മദ് യാസിൻ പൊലീസിൽ വെളിപ്പെടുത്തിയ വിവരങ്ങളുടെ ഏകദേശ രൂപം ഇങ്ങിനെയാണ്. കെണിയൊരുക്കിയതിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാൾ യാസിനെന്ന് പൊലീസ് അറിയിച്ചു. യാസിനും സുഹൃത്ത് ഷിഹാബും ചേർന്നാണ് വ്യാപാരിയെ തേൻകെണിയിൽകുടുക്കി പണം കവരാൻ പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇവർ ഇരുവർക്കുമെതിരെ കഞ്ചാവ് കൈവശം വച്ചതിനും അടിപിടിക്കും കോതമംഗലം സ്റ്റേഷനിൽ കേസ്സുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

കോതമംഗലം ഇഞ്ചത്തൊട്ടി സ്വദേശിനിയുംയും നെല്ലിക്കുഴി ഇരുമലപ്പടിയിൽ മാതാവുമൊത്ത് വാടകയ്ക്ക് താമസിച്ച് വരികയുമായിരുന്ന മൈലാംകോട്ടിൽ ആര്യ(25)യുമായി യാസിന് അടുത്തബന്ധമുണ്ടായിരുന്നു. ജോലിയില്ലാതിരുന്നതിനാൽ ഇവർക്കും സാമ്പത്തീക ബുദ്ധിമുട്ടുകളുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് യാസീനൊപ്പം തട്ടിപ്പിന് കൂട്ടുനിൽക്കാൽ ആര്യ സന്നദ്ധയായതെന്നാണ് സൂചന. യാസിനും ഷിഹാബും വ്യാപാരിയെയും കാറിൽക്കയറ്റി യാത്ര ആരംഭിച്ചപ്പോൾ പിന്നാലെ ശിഷ്യന്മാർ ബൈക്കിൽ പിൻതുടർന്നിരുന്നു. യാത്രയ്ക്കിടയിൽ കാറിൽവച്ച് മദ്യപിച്ചതായിട്ടാണ് അറസ്റ്റിലായവർ പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഏതാണ്ട് നേരത്തോട് നേരം യാസിന്റെയും ഷിഹാബിന്റെയും നേതൃത്വത്തിലുള്ള സംഘം വ്യാപാരിയെയും കൊണ്ട് കോതമംഗലത്തും പരിസരത്തുമായി ചുറ്റിക്കറങ്ങിയെന്നാണ് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.

കോട്ടപ്പടിയിലെത്തിയപ്പോൾ മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് കാറിൽ നിന്നിറങ്ങിയ ശേഷം വ്യാപാരി രക്ഷപെടുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു.സംഘാംഗമായിരു അശ്വനിനെ ഇവിടെ നിന്നും കോട്ടപ്പടി പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവന്നത്.സംഭവത്തിൽ 9 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇതുവരെയുള്ള പൊലീസ് നിഗമനം. ഇതിൽ ആര്യ അടക്കം 5 പേർ ഇപ്പോൾ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരിൽ മുഹമ്മദ് യാസീന്റെ ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവാണ്. അതിനാൽ ഇയാളെ പിടികൂടിയ എസ് ഐയോടും പൊലീസുകാരനോടും ക്വാറന്റയിലിരിക്കാൻ നിർദ്ദേശിച്ചതായി സി ഐ അറിയിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ: മൂവാറ്റുപുഴയിൽ ഫോട്ടോസ്റ്റാറ്റ് കേന്ദ്രം നടത്തിവരുന്ന 56 -കാരനാണ് സംഘത്തിന്റെ കെണിയിൽ അകപ്പെട്ടത്. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ആര്യ. കോവിഡ് വ്യാപിച്ചപ്പോൾ പണികുറയുകയും ആര്യ ജോലി നിർത്തിപോരുകയുമായിരുന്നു. തനിക്ക് നെടുമ്പാശേരിയിൽ ജോലി ആയിട്ടുണ്ടെന്നും അവിടേയ്ക്ക് പോകുന്നതിന് മുമ്പ് നേരിൽകാണാൻ താൽപര്യമുണ്ടെന്നും പറഞ്ഞാണ് മൂവാറ്റുപുഴ സ്വദേശിയെ ആര്യ കോതമംഗലത്തേയ്ക്ക് വിളിച്ചുവരുത്തിയത്.

ചൊവ്വാഴ്ച രാത്രി 8 മണിയോടെ കോതമംഗലത്തെത്തിയ ഇയാൾ ആര്യയെ കണ്ടു. തുടർന്ന് ലോഡ്ജിൽ മുറിയെടുത്തു. മുൻ നിശ്ചയപ്രകാരം യാസിനും കൂട്ടരും ഇവിടേയ്ക്കെത്തി. തുടർന്ന് ഇവർ ഭീഷണിപ്പെടുത്തി കടയുടമയെ വിവസ്ത്രനാക്കി. പിന്നാലെ ആര്യയെ ഇയാളോടൊപ്പം നിർത്തി യാസിൻ ഫോട്ടോ എടുത്തുവെന്നും ഇത് പുറത്തുവിടാതിരിക്കാൻ 3 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നുമാണ്് പ്രാഥമീക തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്. ഫോട്ടോയെടുത്തയുടൻ ആര്യ വീട്ടിലേയ്ക്ക് തിരിച്ചു.

പണം കയ്യിൽ ഇല്ലെന്നുപറഞ്ഞപ്പോൾ മുഹമ്മദ് യാസിനും കൂട്ടരും സ്ഥപന ഉടമയെ കാറിൽക്കയറ്റി ബന്ധിയാക്കി. രാത്രി മുഴുവനും ഇന്നലെയും കാറിൽ കറങ്ങവേ പലപ്പോഴായി 35000 രൂപ എ.ടി.എമ്മിൽ നിന്നും ഇവർ പിൻവലിച്ചു.കൂടുതൽ പണം പിൻവലിക്കാനുള്ള ശ്രമത്തിനിടെ എ.ടി.എം.കാർഡ് ബ്ലോക്കായി. ഈ സമയം ഇവരുടെ സുഹ്യത്തായ അശ്വിനെ വിളിക്കുകയും കോട്ടപ്പടിയിൽ എത്തുകയും ചെയ്തു.ഇതിനിടെ ഇന്നലെ ഉച്ചയോടെ കോട്ടപ്പടിയിലെ കോളജിനുസമീപം എത്തിയപ്പോൾ മൂത്രം ഒഴിക്കാനെന്ന വ്യാജേന വാഹനത്തിൽ നിന്നും പുറത്തുകടന്ന സ്ഥാപന ഉടമ ഇവരുടെ പിടിയിൽ നിന്നും രക്ഷപെട്ടു.

സംഭവമറിഞ്ഞ കോട്ടപ്പടി പൊലീസ് സ്ഥലത്തെത്തുകയും അശ്വിനെ കസ്റ്റഡിയിലെടുത്തു. താമസിയാതെ രക്ഷപ്പെടാനായി നീക്കം നടത്തിയ ആര്യയെ വീട്ടിലെത്തി പൊലീസ് പിടികൂടി.ആര്യയെ സ്‌കൂട്ടറിൽ കൊണ്ടുപോകാനായി വന്ന സുഹൃത്ത് പൊലീസിനെ കണ്ടതോടെ സ്ഥലം വിട്ടു.സംഭവത്തിൽ നേരിട്ടിടപെട്ട് ഒരാളെയും സഹായികളെന്ന് സംശയിക്കുന്ന മൂന്നുപേരെയുമാണ് പൊലീസ് തിരയുന്നത്. ആര്യ കേസ്സിൽപ്പെടുന്നത് ആദ്യമാണെന്നും അറസ്റ്റിലായവർ മുമ്പ് പലകേസ്സുകളിലും പ്രതികളായിട്ടുള്ളവരാണെന്നും ഹണിട്രാപ്പിൽ ഇത് ഇവരുടെ ആദ്യഇടപെടലായിരുന്നെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP