Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202225Sunday

കടത്തുകാരെ പിടിച്ചപ്പോൾ പണം മുടക്കിയവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തു; മൂന്ന് മാസം കഴിഞ്ഞപ്പോൾ ഇനിയൊന്നും ഇല്ലെന്ന് കരുതി അവർ ഫോൺ ഓൺചെയ്തു; ഹാഷിഷിലെ മൂവർ സംഘത്തെ പൊക്കിയത് ക്ഷമയോടെയുള്ള കാത്തിരിപ്പ്; കോടീശ്വരന്മാരാകാനുള്ള മോഹം എത്തിച്ചത് അഴിക്കുള്ളിൽ; മയക്കുമരുന്ന് മാഫിയയുടെ സ്വപ്നങ്ങൾ കൊരട്ടി പൊലീസ് തകർത്ത കഥ

കടത്തുകാരെ പിടിച്ചപ്പോൾ പണം മുടക്കിയവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തു; മൂന്ന് മാസം കഴിഞ്ഞപ്പോൾ ഇനിയൊന്നും ഇല്ലെന്ന് കരുതി അവർ ഫോൺ ഓൺചെയ്തു; ഹാഷിഷിലെ മൂവർ സംഘത്തെ പൊക്കിയത് ക്ഷമയോടെയുള്ള കാത്തിരിപ്പ്; കോടീശ്വരന്മാരാകാനുള്ള മോഹം എത്തിച്ചത് അഴിക്കുള്ളിൽ; മയക്കുമരുന്ന് മാഫിയയുടെ സ്വപ്നങ്ങൾ കൊരട്ടി പൊലീസ് തകർത്ത കഥ

മറുനാടൻ മലയാളി ബ്യൂറോ


തൃശൂർ: എളുപ്പം കാശുണ്ടാക്കാൻ കടംവാങ്ങിയ കാശിന് ഹഷിഷ് ഓയിൽ വാങ്ങി വിൽക്കാൻ ശ്രമിച്ച നാലഗംസംഘത്തെ കീഴടക്കിയതുകൊരട്ടി പൊലീസിന്റെ അന്വേഷണമികവ്. പുതുവൈപ്പ് സ്വദേശി പ്രേംകുമാർ, സാബിൻ, മലപ്പുറം സ്വദേശി ഹെൻവിൻ, ഞാറയ്ക്കൽ സ്വദേശി ഫെബിൻ എന്നിവരേയാണ് ഹാഷിഷ് ഓയിൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മാർച്ചിൽ മുരിങ്ങൂർ ദേശീയപാതയിൽ വച്ചാണ് പൊലീസ് പന്ത്രണ്ടു കിലോ ഹഷീഷ് ഓയിൽ പിടികൂടിയത്. രണ്ടു വാഹനങ്ങളും കണ്ടെടുത്തിരുന്നു. എന്നാൽ അന്വേഷത്തിൽ പിടിയിലായ മൂന്ന് പേരും കടത്തുകാർ മാത്രമാണ് എന്ന് പൊലീസ്് മനസിലാക്കിയതാണ് ഇപ്പോൾ ഈ സംഘത്തിന് കുരുക്കായത്. ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് പന്ത്രണ്ടു കിലോ ഹഷീഷ് ഓയിൽ കടത്താൻ പലയിടത്തു നിന്നും കടം വാങ്ങിയ പത്ത് ലക്ഷം രൂപ അടക്കം 38 ലക്ഷം രൂപയാണ് ഇവർ മുടക്കിയത്.

10 മില്ലിക്കു വരെ പതിനായിരം രൂപ നൽകാൻ ആളുണ്ട്. ഈ കണക്കിൽ രണ്ട് കോടിക്ക് അടുത്ത വിലയാണ് പൊലീസ് പിടിച്ചെടുത്ത മയക്ക് മരുന്നിന് ലഭിക്കേണ്ടിയിരുന്നത്. ഹാഷിഷ് ഓയിലുമായി ആദ്യം പിടിയിലായവരുടെ ചുറ്റുപാടുകൾ അന്വേഷിച്ച് ചെന്നപ്പോഴാണ് പിടികൂടിയ സാധനത്തിന്റെ വിലയും മറ്റും പൊലീസിന് മനസിലായത്. ഈ തുക ചെലവാക്കാൻ കഴിയുന്ന തരത്തിലായിരുന്നില്ല അവരുടെ സാമ്പത്തിക ചുറ്റുപാടുകൾ. അതോടെ പൊലീസിന് ഇതിന് പിന്നിൽ വേറേ ആളുകൾ ഉണ്ട് എന്ന് മനസിലായി. പിടിയിലായ പ്രതികളുടെ മോബൈൽ ഫോൺ കേന്ദ്രീകരിച്ചും ബാങ്ക് ഇടപാടുകൾ നിരീക്ഷിച്ചുമാണ് ഇപ്പോൾ പിടികൂടിയ പ്രതികളിലെക്ക് പൊലീസ് സംഘം എത്തിയത്.

കടത്തുകാരെ പിടികൂടിയതോടെ പണം മുടക്കിയ ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരുന്നു. മൂന്ന് മാസങ്ങൾ കഴിഞ്ഞും പൊലീസിന്റെ അന്വേഷണം തങ്ങളിലെക്ക് എത്തുന്നില്ല എന്ന തോന്നൽ ഉണ്ടായപ്പോഴാണ് ഇവരിൽ രണ്ട് പേര് ഫോൺ ഓൺ ചെയ്ത് സാധാരണ നിലയിലേക്ക് എത്തിയത്. എന്നാൽ പൊലീസ് കൃത്യമായ വല വിരിച്ചിരുന്നു. സ്വിച്ച് ഓഫായ ഫോണുകൾ ഓണായത് മുതൽ പൊലീസ് സംഘം ഇവരെ നിരീക്ഷിക്കുകയായിരുന്നു. കൊരട്ടി ഇൻസ്പെക്ടർ ബി.കെ.അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുപതുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിതെന്ന് പൊലീസ് അറിയിച്ചു.

മുമ്പ് തൃശ്ശൂർ എസ്‌പിയായിരുന്ന ഐശ്വര്യാ ഡോഗ്രേക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ സംഘത്തിന് പിറകെ കൂടിയത്. ഈ കഴിഞ്ഞ മാർച്ചിലാണ് മുരിങ്ങൂർ ദേശീയപാതയിൽ നിന്നും ചാലക്കുടി ഡി.വൈ.എസ്‌പി സി.ആർ സന്തോഷിന്റെയും കൊരട്ടി ഇൻസ്പെക്ടർ ബി.കെ അരുണിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം 12 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പ്രതികളെ പിടികൂടിയത്. അതിന് ശേഷവും അന്വേഷണം തുടർന്നു.

മാർച്ചിൽ രണ്ട് കാറുകളിലായി സഞ്ചരിച്ച തൃശ്ശൂർ പെരിങ്ങോട്ടുകര സ്വദേശികളായ അനൂപ്, നിഷാൻ, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് ഹാഷിഷ് ഓയിലുമായി പൊലീസ് വലയിൽ കുരുങ്ങിയത്. കൊച്ചിയിലെ ലഹരിപാർട്ടികളിൽ വിറ്റഴിക്കാനായിട്ടാണ് മയക്കു മരുന്ന് എത്തിച്ചത് എന്ന് പിടിയിലായ പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നു. ഇതു കൊണ്ടു കൂടിയാണ് ഇതിന് പിന്നിലെ സാമ്പത്തിക വഴികളിലേക്ക് കൂടി അന്വേഷണം കടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP