അന്നമ്മ മാത്രമല്ല ആട്ടിൻസൂപ്പ് കഴിച്ചത്; ആറുപേരുടെയും മരണം ആട്ടിൻസൂപ്പ് കഴിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണ്; സൂപ്പിൽ വിഷം കലർത്തിയത് വീട്ടിലുണ്ടായിരുന്ന അടുത്ത ബന്ധു തന്നെ; കല്ലറകൾ തുറന്നുള്ള മൃതദേഹ പരിശോധന കഴിഞ്ഞതോടെ കൂടത്തായിലെ കൂട്ടമരണങ്ങൾ ആസൂത്രിതമെന്ന് ഉറപ്പിച്ച് പൊലീസ്; കടംകഥയുടെ കുരുക്കഴിക്കാൻ ശാസ്ത്രീയ തെളിവുകൾ തേടി അന്വേഷണം; സംശയമുന നീളുന്നത് പരാതിക്കാരനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച ജോളിയിലേക്ക് തന്നെ?
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കൂടത്തായിലെ കൂട്ടമരണങ്ങൾ ഇപ്പോഴും നാട്ടുകാർക്കും പൊലീസിനും കടംകഥ തന്നെയായി തുടരുന്നു. പൊന്നാമറ്റം കുടുംബത്തിലെ ആറുപേരുടെ മരണം ആസൂത്രിത കൊലപാതകമെന്ന സൂചന പൊലീസ് നൽകിയത് കല്ലറ തുറന്നുള്ള പരിശോധനയ്ക്ക് ശേഷമാണ്. 2002 ലാണ് കേസിലെ ആദ്യമരണം. ടോം തോമസിന്റെ ഭാര്യയും റിട്ട. അദ്ധ്യാപികയുമായ അന്നമ്മയുടെ മരണം ആർക്കും സംശയത്തിന് ഇട നൽകിയില്ല. ആട്ടിൻ സൂപ്പ് കഴിച്ചതിനെ തുടർന്നായിരുന്നു അവരുടെ മരണം. അഞ്ചുവർഷങ്ങളുടെ ഇടവേളയിലുണ്ടായ ആറ് മരണങ്ങളും ആട്ടിൻ സൂപ്പ് കഴിച്ചതിനെ തുടർന്നായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നേരത്തെ അന്നമ്മയുടെ മരണകാരണമായി മാത്രമാണ് ആട്ടിൻസൂപ്പിലെ വിഷാംശത്തെ കണ്ടത്. ആറ് പേരും മരണത്തിന് തൊട്ടുമുമ്പ് ആട്ടിൻ സൂപ്പ് കഴിച്ചിരുന്നതായും, തുടർന്ന് കുഴഞ്ഞുവീ്ണ് മരിക്കുകയായിരുന്നുവെന്നുമാണ് റൂറൽ എസ്പി നൽകുന്ന സൂചന.
്. കല്ലറകൾ തുറന്ന് പരിശോധിച്ചതിൽ നിന്ന് ഉത്തരം കിട്ടേണ്ടത് ഒരുപാട് സംശയങ്ങൾക്കാണ്. മറനീക്കി പുറത്തുവരേണ്ടത് 17 വർഷങ്ങളായി അടക്കം ചെയ്തിരിക്കുന്ന ദുരൂഹതകളാണ്. മരിച്ച എല്ലാവരും ഭക്ഷണം കഴിച്ച ശേഷമാണ് മരിച്ചതെന്ന് എസ് പി സമ്മതിക്കുന്നുണ്ട്. മരിച്ച ടോം തോമസ് - അന്നമ്മ ദമ്പതികളുടെ മകനായ റോജോ നൽകിയ പരാതിയാണ് ഇപ്പോൾ കല്ലറ തുറന്നുള്ള പരിശോധനയിലേക്ക് എത്തി നിൽക്കുന്നത്. റോജോയുടെ സഹോദരനായ റോയ് തോമസും മരിച്ചവരിൽ ഉൾപ്പെടുന്നു. റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളിയുടെ ഇടപെടലുകളാണ് സംശയത്തിന് ഇട നൽകുന്നത്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ (57), മകൻ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകൾ അൽഫോൻസ( 2), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ (68), എന്നിവരുരുടെ മരണത്തിലെ ദുരൂഹത തേടിയാണ് അന്വേഷണ സംഘം സെമിത്തേരിയിൽ എത്തിയത്. റോയിയുടെ ഭാര്യയായ ജോളി ബന്ധുക്കളുടെ മരണശേഷം വ്യാജ രേഖകൾ ചമച്ച് സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. അന്വേഷണം ഇവരിലേക്ക് നീണ്ടതോടെ നുണപരിശോധനയ്ക്ക് വിധേയമാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ തേടി സെമിത്തേരിയിൽ എത്തുന്നത്.
റോജോയെകൊണ്ട് പരാതി പിൻവലിപ്പിക്കാൻ യുവതി ബന്ധുക്കളെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നത്. 2002 ഓഗസ്റ്റ് 22 നാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വർഷങ്ങളുടെ ഇടവേളയിൽ അഞ്ച് മരണങ്ങൾ. അഞ്ചും അടുത്ത ബന്ധുക്കൾ. കൂടത്തായി ലൂർദ് മാതാപള്ളിയിലെ സെമിത്തേരിയിലും കോടഞ്ചേരി സെന്റ്മേരീസ് പള്ളിയിലെ സെമിത്തേരിയിലുമായി ആ ആറുപേർ അന്ത്യവിശ്രമം കൊള്ളുന്നു. 2002 ഓഗസ്റ്റ് 22 നാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വർഷങ്ങളുടെ ഇടവേളയിൽ അഞ്ച് മരണങ്ങൾ. അഞ്ചും അടുത്ത ബന്ധുക്കൾ. കൂടത്തായി ലൂർദ് മാതാപള്ളിയിലെ സെമിത്തേരിയിലും കോടഞ്ചേരി സെന്റ്മേരീസ് പള്ളിയിലെ സെമിത്തേരിയിലുമായി ആ ആറുപേർ അന്ത്യവിശ്രമം കൊള്ളുന്നു. മരിച്ച ടോം തോമസ് - അന്നമ്മ ദമ്പതികളുടെ മകനായ റോജോ നൽകിയ പരാതിയാണ് ഇപ്പോൾ കല്ലറ തുറന്നുള്ള പരിശോധനയിലേക്ക് എത്തി നിൽക്കുന്നത്. റോജോയുടെ സഹോദരനായ റോയ് തോമസും മരിച്ചവരിൽ ഉൾപ്പെടുന്നു.
2002-ൽ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിൻ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 2008-ലായിരുന്നു ടോം തോമസിന്റെ മരണം. 2011-ലായിരുന്നു റോയി തോമസ് മരിച്ചത്. ചോറും കടലക്കറിയും കഴിച്ച ശേഷമാണ് ഇയാൾ മരിച്ചത്. ഇപ്പോൾ ആട്ടിൻ സൂപ്പും കഴിച്ചിരുന്നതായി പറയുന്നു. എല്ലാ മരണങ്ങളും ഹൃദയാഘാതം മൂലമാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ മരണത്തിലെ സമാനത സംശയത്തിനിടയാക്കി. റോയിയുടെ മരണത്തോടെയാണ് സംശയം ഉയർന്നത്. തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഭക്ഷണത്തിൽ വിഷാംശം കണ്ടെത്തിയെങ്കിലും ഇത് രഹസ്യമാക്കി സൂക്ഷിച്ചു. ആത്മഹത്യയാണെന്ന ധാരണ പരത്താനാണ് ശ്രമിച്ചത്. 2014-ൽ അന്നമ്മയുടെ സഹോദരൻ മാത്യു മരിച്ചു. അതിനുശേഷം ടോം തോമസിന്റെ സഹോദരപുത്രന്റെ മകൾ അൽഫോൻസ മരിച്ചു. പിന്നീട് സഹോദര പുത്രന്റെ ഭാര്യ സിലിയും (2016) മരിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഈ സ്ഥലങ്ങളിൽ എല്ലാം ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവർ പറഞ്ഞിരുന്നെങ്കിലും ചിലർ സംശയം ഉയർത്തിയതിനെത്തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുകയും വിഷാംശം ഉള്ളിൽ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പൊലീസിന്റെ നിഗമനം. സിലിയുടെ ഭർത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യയെ വിവാഹം കഴിക്കുകയായിരുന്നു. ഇതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. പുതിയ പരാതിയുമായി ബന്ധപ്പെട്ട് ചിലരെ ക്രൈംബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയിലെ ചില വൈരുധ്യങ്ങൾ ഉദ്യോഗസ്ഥരെയും സംശയത്തിലാക്കി. ഇതോടെയാണ് കൂടുതൽ അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. എല്ലാവരും മരിച്ചതോടെ അധികം വൈകാതെ റോയിയുടെ പിതൃസഹോദര പുത്രനായ പൊന്നാമറ്റത്തിൽ ഷാജു എന്ന അദ്ധ്യാപകനും , മരിച്ച റോയിയുടെ ഭാര്യയും ഇടുക്കി സ്വദേശിയുമായ ജോളിയും തമ്മിൽ വിവാഹിതരായി. ഷാജുവിന്റെ ഭാര്യയാണ് സിലി. മകളാണ് അൽഫോൻസ. ഇതെല്ലാം ദുരൂഹത കൂട്ടുന്നു.
റോയിയുടെ സഹോദരൻ അമേരിക്കയിലുള്ള റോജോ നാട്ടിലെത്തിയപ്പോഴേക്കും പിതാവ് ടോം തോമസിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മരിച്ച റോയിയുടെ ഭാര്യയായ ജോളിയുടെ പേരിലാക്കിയിരുന്നു. ഒസ്യത്ത് എഴുതിവച്ചിരുന്നുവെന്നാണ് ജോളി ബന്ധുക്കളോടെല്ലാം പറഞ്ഞത്. എന്നാൽ റോജോ ഇക്കാര്യം വിശ്വസിച്ചില്ല. റവന്യൂഅധികൃതർക്കും മറ്റും പരാതി നൽകിയതോടെ അന്വേഷണം നടത്തി സ്വത്തുക്കൾ ടോം തോമസിന്റെ പേരിലാക്കി തിരിച്ചെഴുതി. ഇതോടെ ജോളി സംശയത്തിന്റെ നിഴലിലായി . സമാനസ്വഭാവമുള്ള മരണങ്ങളാണ് കുടുംബത്തിലുണ്ടായതെന്ന് അറിഞ്ഞതോടെ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് റോജോ വിശ്വസിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മരണസ്ഥലത്തെല്ലാം ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതും സംശയം ബലപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം റോജോ പൊലീസുകാരോടും പറഞ്ഞിരുന്നു. വീട്ടിലെത്തിയ റോയി ഭക്ഷണം കഴിക്കുന്നതിനു മുമ്പായി ബാത്റൂമിൽ പോയെന്നും അവിടെവച്ചു ബോധംകെട്ടെന്നുമാണ് ഭാര്യ ജോളി ആദ്യം പൊലീസിനു മൊഴി നൽകിയത്.
എന്നാൽ മരിക്കുന്നതിന് 15 മിനിട്ടുമുമ്പ് റോയി ചോറും കടലക്കറിയും കഴിച്ചതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. പിറ്റേന്ന് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ഉള്ളിൽ സയനൈഡിന്റെ അംശം കണ്ടെത്തിയത്. ഇതുപക്ഷെ രഹസ്യമാക്കി വച്ചു. റോജോയുടെ പരാതിയെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം വിശദമായി അന്വേഷിക്കുകയും മരണങ്ങളെല്ലാം കൊലപാതകമാവാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടും നൽകി. ഇതോടെ ലോക്കൽ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതേതുടർന്നാണ് ക്രൈംബ്രാഞ്ച് മറ്റുള്ളവരുടെ മൃതദേഹങ്ങൾ കൂടി പരിശോധിക്കാൻ തീരുമാനിച്ചത്. ഭക്ഷണത്തിൽ സൈനഡ് കലർന്നതാവാം മരണകാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍