Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാത്യു മഞ്ചാടിയിലിനൊപ്പം പലവട്ടം മദ്യപിച്ചിട്ടുണ്ട്; കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് വരെയും ഒന്നിച്ച് കുടിച്ചു; മദ്യത്തിൽ സയനൈഡ് കലർത്തിയാണ് മാത്യുവിനെ വകവരുത്തിയത്; ഷാജുവിന്റെ മകൾ ആൽഫൈന് താൻ ഭക്ഷണം നൽകിയിട്ടില്ല; കുട്ടിക്ക് ഭക്ഷണം നൽകിയത് ഷാജുവിന്റെ സഹോദരി ഷീന; കൂട്ടക്കൊലകൾക്ക് ഉപയോഗിച്ച സയനൈഡ് മാത്യു ജോളിക്കു കൈമാറിയതു പൊന്നാമറ്റം വീട്ടിൽ വച്ച്; സിലിയെ കൊലപ്പെടുത്താൻ ജോളി ശ്രമിച്ചതു മൂന്നുവട്ടം; തെളിവെടുപ്പിനിടെ ജോളി വെളിപ്പെടുത്തിയത് ഇങ്ങനെ

മാത്യു മഞ്ചാടിയിലിനൊപ്പം പലവട്ടം മദ്യപിച്ചിട്ടുണ്ട്; കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് വരെയും ഒന്നിച്ച് കുടിച്ചു; മദ്യത്തിൽ സയനൈഡ് കലർത്തിയാണ് മാത്യുവിനെ വകവരുത്തിയത്; ഷാജുവിന്റെ മകൾ ആൽഫൈന് താൻ ഭക്ഷണം നൽകിയിട്ടില്ല; കുട്ടിക്ക് ഭക്ഷണം നൽകിയത് ഷാജുവിന്റെ സഹോദരി ഷീന; കൂട്ടക്കൊലകൾക്ക് ഉപയോഗിച്ച സയനൈഡ് മാത്യു ജോളിക്കു കൈമാറിയതു പൊന്നാമറ്റം വീട്ടിൽ വച്ച്; സിലിയെ കൊലപ്പെടുത്താൻ ജോളി ശ്രമിച്ചതു മൂന്നുവട്ടം; തെളിവെടുപ്പിനിടെ ജോളി വെളിപ്പെടുത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിൽ തെളിവെടുപ്പിനിടെ കൂടുതൽ കാര്യങ്ങൾ പുറത്തുവന്നു. റോയി തോമസിന്റെ അമ്മാവൻ മാത്യു മഞ്ചാടിയിലിനു മദ്യത്തിൽ കലർത്തിയാണു സയനൈഡ് നൽകിയതെന്നു മുഖ്യപ്രതി ജോളി വെളിപ്പെടുത്തി. മൂന്നു മരണങ്ങൾ നടന്ന പൊന്നാമറ്റം വീട്ടിലെ തെളിവെടുപ്പിനിടെയാണു ജോളി ഇക്കാര്യം വെളിപ്പെടുത്തിയത്. മാത്യൂവിനൊപ്പം പലവട്ടം ഒന്നിച്ചു മദ്യപിച്ചിട്ടുണ്ട്. മാത്യു കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുമ്പ് വരെ ഒന്നിച്ചു മദ്യപിച്ചിരുന്നു. തലേദിവസം മാത്യുവിനൊപ്പമിരുന്നു മദ്യപിച്ചതിനുശേഷം ബാക്കി വന്ന മദ്യത്തിലാണു പിറ്റേദിവസം സയനൈഡ് കലക്കി നൽകിയതെന്നും ജോളി പറഞ്ഞു. മാത്യുവിനു ഭക്ഷണത്തിൽ കലർത്തിയാണു സയനൈഡ് നൽകിയതെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ.

ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ അമ്മയുടെ സഹോദരനായിരുന്നു കൊല്ലപ്പെട്ട മാത്യു. മാത്യുവും താനും ഒരുമിച്ചിരുന്നു മദ്യം കഴിച്ച മുറി ജോളി പൊലീസിനു കാണിച്ചുകൊടുത്തു. അറസ്റ്റിലായ ജൂവലറി ജീവനക്കാരൻ മാത്യുവാണു ജോളിക്കു സയനൈഡ് എത്തിച്ചു കൊടുത്തത്. ഈ സയനൈഡ് റോയ് തോമസിൻന്റെ അമ്മാവനായ മാത്യുവിനു മദ്യത്തിൽ കലർത്തി നൽകുകയായിരുന്നു.

അതേസമയം, ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈന് ഭക്ഷണം നൽകിയില്ലെന്ന് ജോളി പറഞ്ഞു. കുട്ടിക്ക് ഭക്ഷണം നൽകിയത് ഷാജുവിന്റെ സഹോദരി ഷീനയെന്നും ജോളി പറഞ്ഞു. ഭർത്താവ് ഷാജുവിന്റേയും സക്കറിയയുടേയും മൊഴിയെടുക്കൽ പൂർത്തിയായി. കൊലപാതകപരമ്പരയിൽ അഞ്ചുകേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊന്നാമറ്റം വീട്ടിലെ അന്നമ്മ, ടോം തോമസ് എന്നിവരുടെയും മാത്യു മഞ്ചാടിയിലിന്റെയും ഷാജുവിന്റെ മകൾ ആൽഫൈന്റെയും കൊലപാതകങ്ങളിലാണ് പ്രത്യേകം കേസെടുത്തത്. ഭർതൃമാതാവായ അന്നമ്മയെ കീടനാശിനി നല്കിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴി നൽകിജോളിയെ ഭർത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ജോളിയെ കൊണ്ടുപോയശേഷം ഷാജുവിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഷാജുവിന്റെ മകൾ ആൽഫൈന്റെ മരണത്തെപ്പറ്റി വിവരങ്ങൾ ശേഖരിച്ചു. അന്നമ്മ, ഭർത്താവ് ടോം തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ , ജോളിയുടെ രണ്ടാംഭർത്താവായ ഷാജുവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ മരണത്തിൽ കോടഞ്ചേരിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പേരാമ്പ്ര, കൊടുവള്ളി, കൊയിലാണ്ടി, വടകര ഇൻസ്‌പെക്ടർമാർക്കാണ് ഈ കേസുകളിൽ അന്വേഷണച്ചുമതല. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ കൊലപാതകത്തിൽ താമരശേരി പൊലീസാണ് കേസെടുത്തത്.

പൊന്നാമറ്റം വീട്ടിൽ നിന്ന് ഗുളികകളും കീടനാശിനിയുടെ കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജോളിയുടെ വിദ്യാഭ്യാസരേഖകൾ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ആധാർ, റേഷൻകാർഡ് തുടങ്ങിയവയും വീട്ടിലില്ലെന്നാണ് ജോളി അറിയിച്ചത്. ഒന്നരയോടെ ജോളിയെ സമീപത്തെ മാത്യു മഞ്ചാടിയിലിന്റെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു. തുടർന്ന് താമരശേരി ഡിവൈ.എസ് പി ഓഫിസിൽ ഭക്ഷണത്തിനുശേഷം പുലിക്കയത്തും എത്തിച്ച് തെളിവെടുത്തു.
ജോളി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ജോളിയുടെ മക്കളാണ് ഫോണുകൾ പൊലീസിന് കൈമാറിയത്. ജോളിയുടെ മക്കളുടെയും മരിച്ച റോയിയുടെ സഹോദരി റെഞ്ചിയുടെയും മൊഴികൾ അന്വേഷണസംഘം രേഖപ്പെടുത്തി. അന്വേഷണം വിലയിരുത്താൻ ഡി.ജി.പി അടുത്തദിവസം കൂടത്തായിയിലെത്തും

കൂട്ടക്കൊലകൾക്ക് ഉപയോഗിച്ച സയനൈഡ് മാത്യു ജോളിക്കു കൈമാറിയതു പൊന്നാമറ്റം വീട്ടിൽവച്ചാണെന്ന് വ്യക്തമായി. പൊന്നാമറ്റത്തെ വീട്ടിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പു നടത്തുന്നതിനിടെയാണു ജോളിയും മാത്യുവും ഇക്കാര്യം പൊലീസിനോടു സ്ഥിരീകരിച്ചത്. ആദ്യ മൂന്നു കൊലപാതകങ്ങളും നടന്നത് ഈ വീട്ടിലാണ്. രണ്ടു കുപ്പികളിൽ രണ്ടുതവണയായാണു സയനൈഡ് നൽകിയത്. ഇതിൽ ഒരു കുപ്പി ഉപയോഗിച്ചു, ഒരു കുപ്പി ഒഴുക്കി കളഞ്ഞെന്നു ജോളി പൊലീസിനോടു പറഞ്ഞു. ജോളിക്ക് സയനൈഡ് കൈമാറിയതു മാത്യുവാണെന്ന് പൊലീസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

പൊന്നാമറ്റത്തെ തെളിവെടുപ്പിനിടെ പൊലീസ് രണ്ടു കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. ഇവ കീടനാശിനിയുടെ കുപ്പികളാണെന്നാണു വിവരം. ഈ കുപ്പികൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഒരു കുപ്പി വീടിന്റെ പരിസരത്തു നിന്നും ഒരു കുപ്പി കിടപ്പുമുറിയിൽ നിന്നുമാണു കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതി ജോളിയെയും മറ്റു രണ്ടു പ്രതികളായ മാത്യുവിനെയും പ്രജികുമാറിനെയും പൊന്നാമറ്റത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കി. കൊലപാതങ്ങൾക്ക് ജോളി ഉപയോഗിച്ച സയനൈഡിന്റെ ബാക്കി ഇവിടെനിന്നു കണ്ടെടുക്കാനുള്ള ശ്രമം വിഫലമായി. വീടിനുള്ളിലും പുറത്തും ടെറസിലുമെല്ലാം പൊലീസ് തെരച്ചിൽ നടത്തി.

ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താൻ ജോളി ശ്രമിച്ചതു മൂന്നുവട്ടമാണെന്നും വ്യക്തമായി. തെളിവെടുപ്പിനിടെയാണു ജോളി ഇക്കാര്യം പൊലീസിനോടു വെളിപ്പെടുത്തിയത്. സിലിയെ കൊലപ്പെടുത്താൻ ശ്രമം നടത്തിയതിനെ കുറിച്ചു സിലിയുടെ ആദ്യ ഭർത്താവും ജോളിയുടെ നിലവിലെ ഭർത്താവുമായ ഷാജുവിന് അറിയാമായിരുന്നു. ഒരു തവണ മരുന്നിൽ സയനൈഡ് കലർത്താൻ ഷാജുവാണു സഹായിച്ചതെന്നും ജോളി മൊഴി നൽകിയിട്ടുണ്ട്.

2016 ജനുവരി 11-നാണ് സിലി മരിക്കുന്നത്. ആ ദിവസം ജോളിക്കൊപ്പം ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയിരുന്നു. തിരികെ താമരശേരിയിൽ എത്തിയപ്പോൾ ഭർത്താവ് ഷാജുവും അവിടെത്തി. തുടർന്ന് മൂന്നുപേരും കൂടി ദന്തഡോക്ടറെ കാണാൻ പോയി. സിലിയുടെ സഹോദരും ഇവരെ കാണാൻ അവിടെ എത്തിയിരുന്നു.ഷാജു ഡോക്ടറെ കാണാൻ അകത്തു കയറിയപ്പോൾ സിലി ജോളിയുടെ മടിയിലേക്കു കുഴഞ്ഞുവീഴുകയായിരുന്നു. വായിൽനിന്നു നുരയും പതയും വരുന്നുണ്ടായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൊട്ടടുത്ത വർഷമാണു ഷാജു ജോളിയെ വിവാഹം കഴിച്ചത്.

ജോളിയെ എൻഐടി കാമ്പസിലെ കാന്റീനിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. കാന്റീൻ ജീവനക്കാരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. എൻഐടിയിൽ പ്രൊഫസറാണെന്നായിരുന്നു ജോളി ബന്ധുക്കളെയും സുഹൃത്തുക്കളെയും ധരിപ്പിച്ചിരുന്നത്. പതിവായി ജോളി ഈ കാന്റീനിൽ എത്തിയിരുന്നതായും ജീവനക്കാർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എൻഐടി ക്യാന്റീനിൽ എത്തിക്കുന്നതിന് മുമ്പ് അന്വേഷണ സംഘം ജോളിയെ എൻഐടിക്ക് സമീപത്തുള്ള ഒരു പള്ളിയിലെത്തിച്ചിരുന്നു. എൻഐടി ക്യാമ്പസിന് രണ്ട് കിലോമീറ്റർ അകലെയുള്ള പള്ളിയിലാണ് എത്തിച്ചത്. എന്നാൽ തെളിവെടുപ്പിന്റെ ഭാഗമായാണോ പള്ളിയിൽ എത്തിച്ചതെന്ന് വ്യക്തമല്ല. സിലിയുടെ കുഞ്ഞിന്റെ ആദ്യകുർബാന നടന്നത് ഈ പള്ളിയിൽ വച്ചാണെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP