1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
14
Tuesday

സീരിയൽ കില്ലർ ഹാരൾഡിന്റെ ചരിത്രത്തോട് ഉപമിച്ച് എസ്‌പി കെ.ജി.സൈമൺ പറഞ്ഞത് ജോളിയെ ഇപ്പോൾ പിടിച്ചത് നന്നായി എന്ന്; വഴി വിട്ട ജീവിതത്തിനായി ഏഴ് സിംകാർഡുകൾ; അധികം സംസാരമില്ലെങ്കിലും ഇടപഴകിയാൽ ആളെ വീഴ്‌ത്താനും തെറ്റിദ്ധരിപ്പിക്കാനും വിരുത്; ആദ്യ ഭർത്താവ് റോയ് തോമസ് മരണപ്പെട്ട് മൂന്നാം നാൾ മൂന്നുദിവസത്തെ സ്പെഷ്യൽ ക്യാംപിലേക്കെന്നും പറഞ്ഞ് ജോളി വീട്ടിൽ നിന്നും മുങ്ങി; മാത്യുവുമായി വഴിവിട്ട അടുപ്പമുണ്ടായിരുന്ന ജോളി ലക്ഷ്യമിട്ട അടുത്ത ഇര ആര്?

October 06, 2019 | 04:27 PM IST | Permalink



സീരിയൽ കില്ലർ ഹാരൾഡിന്റെ ചരിത്രത്തോട് ഉപമിച്ച് എസ്‌പി കെ.ജി.സൈമൺ പറഞ്ഞത് ജോളിയെ ഇപ്പോൾ പിടിച്ചത് നന്നായി എന്ന്; വഴി വിട്ട ജീവിതത്തിനായി ഏഴ് സിംകാർഡുകൾ; അധികം സംസാരമില്ലെങ്കിലും ഇടപഴകിയാൽ ആളെ വീഴ്‌ത്താനും തെറ്റിദ്ധരിപ്പിക്കാനും വിരുത്; ആദ്യ ഭർത്താവ് റോയ് തോമസ് മരണപ്പെട്ട് മൂന്നാം നാൾ മൂന്നുദിവസത്തെ സ്പെഷ്യൽ ക്യാംപിലേക്കെന്നും പറഞ്ഞ് ജോളി വീട്ടിൽ നിന്നും മുങ്ങി; മാത്യുവുമായി വഴിവിട്ട അടുപ്പമുണ്ടായിരുന്ന ജോളി ലക്ഷ്യമിട്ട അടുത്ത ഇര ആര്?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ വിവരങ്ങൾ വിശദീകരിക്കുമ്പോൾ ശനിയാഴ്ച വടകര റൂറൽ എസ്‌പി ജോളിയുടെ ക്രിമിനൽ വാസന സൂചിപ്പിക്കാൻ ഉപയോഗിച്ച ഒരു വാചകമുണ്ട്. കുപ്രസിദ്ധ സീരിയൽ കില്ലർ ഹാരൾഡിന്റെ ചരിത്രം പോലെയൊക്കെ തോന്നുന്നു. സ്വത്ത് മാത്രമല്ല ഓരോ മരണത്തിനും ഓരോ കാരണമുണ്ട്. തെറ്റിദ്ധരിപ്പിക്കാനും സ്വന്തം ഇഷ്ടങ്ങൾ നേടിയെടുക്കാനും അസാമാന്യ വിരുതായിരുന്നു ജോളിക്ക്. ഇപ്പോൾ പിടിച്ചത് നന്നായി എന്നാണ് എസ്‌പി പറഞ്ഞത്. പിടിച്ചില്ലായിരുന്നെങ്കിൽ കൂടുതൽ കൊലപാതകങ്ങൾ നടക്കുമായിരുനനുവെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. എന്തായിരുന്നു ജോളിയുടെ മനസിലെന്ന് പറയുക വയ്യ. എന്നാൽ, നാട്ടിൽ സംസാരങ്ങൾ ഏറെയാണ്. ചില കാര്യങ്ങളുണ്ടെന്നും അത് വെളിപ്പെടുത്താൻ കഴിയില്ലെന്നും പൊലീസ് പറയുമ്പോൾ ജോളിയുടെ വഴിവിട്ട ജീവിതത്തെ കുറിച്ചുള്ള സൂചനകളുണ്ട്.

വഴിവിട്ട ജീവിതത്തിന് ഏഴ് സിംകാർഡുകൾ

നാട്ടുകാർ ജോളി ടീച്ചർ എന്നാണ് വിളിച്ചിരുന്നത്. കോഴിക്കോട്ടെ എൻ.ഐ.ടിയിലെ അദ്ധ്യാപികയാണെന്ന് ഭർത്താവ് ഷാജുവിനെ പോലും തെറ്റിദ്ധരിപ്പിച്ചു. ജോളി എൻ.ഐ.ടി ക്യാംപസിനടുത്ത് ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു. എന്നാൽ എൻ.ഐ.ടിയിലെ അദ്ധ്യാപികയെന്ന വ്യാജ ഐഡന്റിറ്റി കാർഡും ഇവർ നിർമ്മിച്ചിരുന്നു. അധികം സംസാരമില്ലെങ്കിലും ഇടപെടുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സംസാരിക്കാൻ മിടുക്കി. ഉന്നതന്മാരുമായുള്ള ബന്ധങ്ങളും ഒപ്പം വഴിവിട്ട ജീവിതവും ജോളിയെ മറ്റൊരാളാക്കി.

എല്ലാറ്റിനും കാരണം മാത്യുവുമായുള്ള വഴിവിട്ട അടുപ്പമോ?

ജോളിയുടെ ഭർത്താവ് റോയി തോമസ് മദ്യപാനിയായിരുന്നു. ഇയാൾക്ക് ജോലിയില്ലാത്തതിനാൽ ജോളിക്ക് കുടുംബ കാര്യങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം കിട്ടി. വർഷങ്ങളുടെ അടുപ്പമാണ് കുടുംബ സുഹൃത്തായ എം.എസ്. മാത്യുവുമായി ജോളിക്കുള്ളത്. റോയ് തോമസിന്റെ കൊലപാതകത്തിൽ സയനൈഡ് എത്തിച്ചുകൊടുത്തിലെ പങ്കു മാത്രമാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നതെങ്കിലും, മറ്റ് 5 മരണങ്ങളിലും മാത്യുവിന്റെ പങ്ക് സംശയിക്കുന്നുണ്ട്. ജോളിയുടെ ഭർത്താവ് റോയിയുടെ ബന്ധുവായ മാത്യു ഇവരുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. ഇരുവരും തമ്മിൽ വഴിവിട്ട അടുപ്പമുണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. 2008 ലാണ് ആദ്യമായി ജോളിക്കു സയനൈഡ് നൽകിയതെന്നാണു മാത്യുവിന്റെ മൊഴി. 2008 ലായിരുന്നു ജോളിയുടെ ഭർതൃപിതാവ് ടോം തോമസിന്റെ മരണം. നായയെ കൊല്ലാനാണു ജോളി സയനൈഡ് ആവശ്യപ്പെട്ടതെന്നാണു മാത്യുവിന്റെ മൊഴി.

മാത്യു ജോലി ചെയ്തിരുന്ന ജൂവലറിയിലേക്ക് ആഭരണങ്ങൾ നിർമ്മിച്ചുനൽകുന്ന പ്രജികുമാറിൽ നിന്നു സയനൈഡ് വാങ്ങി ജോളിക്കു നൽകി. 2002 ലെ അന്നമ്മ തോമസിന്റെ മരണത്തിലും സയനൈഡ് നൽകിയതു മാത്യു തന്നെയെന്നാണു പൊലീസിന്റെ നിഗമനം. സയനൈഡ് നൽകിയതുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ 2 പേരുടെ മൊഴികളിലും വൈരുധ്യമുണ്ട്. ഒരു തവണ മാത്രമേ മാത്യുവിനു സയനൈഡ് നൽകിയിട്ടുള്ളു എന്നാണു പ്രജികുമാറിന്റെ മൊഴി. എന്നാൽ ജോളിക്ക് 2 തവണ സയനൈഡ് നൽകിയെന്നാണു മാത്യുവിന്റെ മൊഴി. റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന വിവരമറിഞ്ഞതോടെയാണു ജോളിയുടെ ഉദ്ദേശ്യം വ്യക്തമായതെന്നു മാത്യു പറയുന്നു. ഇതിന്റെ പേരിൽ മാത്യുവും ജോളിയും വഴക്കിട്ടിരുന്നുവെങ്കിലും വീണ്ടും അടുത്തു. 2017 ൽ ഷാജു സഖറിയാസിനെ ജോളി വിവാഹം കഴിക്കുന്നതിനെ മാത്യു എതിർത്തിരുന്നുവെന്നു പൊലീസ് പറഞ്ഞു. റോയിയുടെ മരണത്തോടെയാണ് സഹോദര പുത്രനായ ഷാജുവിനെ ജോളി വിവാഹം കഴിച്ചത്. ഷാജുവിനും കുടുംബ കാര്യങ്ങളിൽസ പ്രത്യേക ഇടപെടലുകൾ നടത്താനുള്ള സാഹചര്യങ്ങൾ ജോളി നൽകിയിരുന്നില്ല.

ടോം തോമസിന്റെ പേരിൽ കൂടത്തായി മണിമുണ്ടയിലുള്ള രണ്ട് ഏക്കർ സ്ഥലം വിൽപ്പന നടത്തിച്ച് ജോളി പണം സ്വന്തമാക്കിയിരുന്നു. തോമസ് മാഷിന്റെ മരണത്തിന് മുൻപ് ഈ സ്വത്തുക്കൾ ജോളിക്ക് നൽകണമെന്ന വ്യാജ ഒസ്യത്ത് നിർമ്മിച്ചായിരുന്നു ഇത്. കുടുംബവുമായി ഒരു പരിചയവുമില്ലാത്ത ചൂലൂർ സ്വദേശികളായ രണ്ടുപേരാണ് ഈ ഒസ്യത്തിൽ ഒപ്പുവെച്ചിരുന്നത്. ഇത് കേസായതോടെ നിയമാനുസൃതം വീതം വെക്കാൻ സ്വത്ത് കൈക്കലാക്കിയവർ തയാറാവുകയായിരുന്നു.ടോം തോമസിന്റെ മരണത്തോടെ വീടിന്റെ അധാരമടക്കം മറ്റു രേഖകളടങ്ങിയ ഡയറിയും ഫയലുകളും കാണാതെയുമായി. ഇതാണ് അമേരിക്കയിലുള്ള തോമസ് മാസ്റ്ററുടെ മകൻ റോജോയെ സംശയത്തിലേക്കെത്തിച്ചത്.

ഇപ്പോൾ പിടിച്ചത് നന്നായി

റോയ് മരിച്ചപ്പോൾ ഡോക്ടറുടെ നിർബന്ധത്തെ തുടർന്നാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്. എന്നാൽ പോസ്റ്റ്‌മോർട്ടം നടത്തിയ വിവരങ്ങളോ റിപ്പോർട്ടോ ബന്ധുക്കളോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. തന്ത്രപൂർവം ഈ റിപ്പോർട്ട് ജോളി കൈക്കലാക്കുകയായിരുന്നു. റോയി മരണപ്പെട്ട് മൂന്നാം നാൾ മൂന്നുദിവസത്തെ സ്പെഷ്യൽ ക്യാംപിലേക്കെന്നും പറഞ്ഞ് ജോളി വീട്ടിൽ നിന്നും പോയിരുന്നു എന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. ഭർത്താവിന്റെ മരണത്തിന് ശേഷം ജോലി ആവശ്യാർഥം പുറത്ത് പോേകണ്ടി വന്ന ജോളിയുടെ ഈ അവസ്ഥയോർത്ത് ബന്ധുക്കൾക്കടക്കം ജോളിയോട് സഹതാപവുമുണ്ടായിരുന്നു. സഹതാപം പിടിച്ചുപറ്റാനും ഇതൊന്നും ജോളി ചെയ്യില്ലെന്ന് വിശ്വസിപ്പിക്കാനും കഴിഞ്ഞുവെന്നതാണ് അവരുടെ വിജയം.

ഇപ്പോൾ പിടിച്ചത് നന്നായി എന്ന് പൊലീസ് പറയുമ്പോൾ, ജോളി ആസൂത്രണം ചെയ്‌തേക്കാവുന്ന അടുത്ത കടുംകൈ എന്തായിരുന്നിരിക്കുമെന്നും നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. ജോളിയുടെ ഭർത്താവ് ഷാജുവിന് കൊലപാതകങ്ങളിൽ പങ്കില്ലെന്നാണ് പൊലീസ് നിഗമനം. ഷാജു സാധുവായ മനുഷ്യനാണെന്ന് നാട്ടുകാരും പറയുന്നു. മാത്യുവുമായുള്ള അടുപ്പം മൂലം ജോളി എന്തും ചെയ്യുമെന്നും, അടുത്ത ഇര ഉറ്റവർ തന്നെയായാലും അത്ഭുതപ്പെടേണ്ടെന്നുമാണ് സംസാരം. .ജോളി എൻ ഐ ടി യിൽ ലെക്ച്ചറർ ആണെന്ന് തന്നോട് കളവ് പറഞ്ഞുവെന്ന് ഷാജു സമ്മതിച്ചു. ഭാര്യയുടെ വ്യകതിപരമായ കാര്യങ്ങളിൽ താൻ ഇടപെടാറില്ല എന്നും ജോളി പലപ്പോഴും രഹസ്യ സ്വഭാവം സൂക്ഷിച്ചിരുന്നതായും ഷാജു പറഞ്ഞു.

തന്റെ ആദ്യ ഭാര്യ യുടെയും കുഞ്ഞിന്റെയും മരണത്തെ കുറിച്ച് സംശയം ഉണ്ടായിരുന്നില്ല. 
ഭാര്യനേരത്തെ അസുഖക്കാരി ആയിരുന്നു.കുഞ്ഞു ഭക്ഷണം നെഞ്ചിൽ കുടുങ്ങി ശ്വാസം മുട്ടി ആണ് മരണപ്പെട്ടത്. അതുകൊണ്ട് മറ്റു അന്വേഷണങ്ങൾക്ക് പോയില്ല. നിക് സ്വത്തിന്റെയോ പണത്തിന്റെയോ ആവശ്യം ഇല്ല .ജോളി യോട് പ്രണയം ഇല്ലായിരുന്നു. സിലിയുടെയും കുഞ്ഞിന്റെയും മരണ ശേഷം ജോളിയെ വിവാഹം കഴിച്ചത് ബന്ധുക്കളുടെ നിർബന്ധം കൊണ്ട് ആണെന്നുആണെന്നുന്നോ ഷാജു പറയുന്നു. താനും ജോളി യും തമ്മിൽ ഭാര്യ ഭർതൃ ബന്ധത്തിലെ നിസ്സാര വഴക്കുകൾ മാത്രമേ ഉണ്ടായിരുന്നു എന്ന് ഷാജു പറയുന്നു. ഏതായാലും ഷാജു കരുതിയത് പോലെയല്ല കാര്യങ്ങൾ നടന്നതെന്ന് വ്യക്തമായിരിക്കുന്നു. അതുകൊണ്ടാണ് ഇപ്പോൾ പിടിച്ചത് നന്നായി എന്ന് എസ്‌പി കെ.ജി.സൈമൺ പറയാതെ പറഞ്ഞത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
റഷ്യയിലെ എംബിബിഎസ് വിദ്യാർത്ഥിനി നാട്ടിലെത്തിയത് ആറു ദിവസം മുമ്പ്; ക്വാറന്റീനിൽ കഴിയുന്ന മകൾക്ക് വീടു മുഴുവൻ ഉപയോഗിക്കാൻ അച്ഛനും അമ്മയും ബന്ധു വീട്ടിലേക്ക് മാറി; ഉച്ചവരെ ഭക്ഷണം എത്തിച്ചു കൊടുത്തു; ഫോൺ എടുക്കാത്തതിനെ തുടർന്ന് ജനൽ പൊട്ടിച്ചു നോക്കിയപ്പോൾ കണ്ടത് തുങ്ങി നിൽക്കുന്ന ഇരുപതുകാരിയെ; പായിപ്പാട്ടെ കൃഷ്ണപ്രിയയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് തൃക്കൊടിത്താനം പൊലീസ്
ആദ്യ കോളിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരിക്കെ നടത്തിയത് മൂന്നര മിനിറ്റ് സംസാരം; ഉന്നത പദവി ദുരുപയോഗത്തിനും കേസ് അട്ടമറിക്കാനും ശ്രമിച്ചതിന് ഡിജിറ്റൽ തെളിവായി ഫോൺ സംഭാഷണം; വിദേശ യാത്രകൾ പലതും സംശയ നിഴലിലും; സ്വർണ്ണ കടത്ത് ആസൂത്രകയുമായി ചേർന്ന് നടത്തിയ എല്ലാ യാത്രകളും പരിശോധിക്കും; ചോദ്യം ചെയ്യലിൽ കൃത്യമായ മറപടി പറഞ്ഞില്ലെങ്കിൽ ഉടൻ അറസ്റ്റ് ചെയ്യാൻ എൻഐഎ; ശിവശങ്കറിന് പിന്നാലെ മറ്റൊരു സെക്രട്ടറിയേറ്റ് പ്രമുഖനും നിരീക്ഷണത്തിൽ
വിവിധ വിമാനത്താവളങ്ങളിലൂടെ കടത്തിയത് 60 കോടിയുടെ സ്വർണം; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞ മൂവാറ്റുപുഴക്കാരന്റെ കീഴടങ്ങലിൽ ഞെട്ടി കസ്റ്റംസും; തീവ്ര ഇടതുപക്ഷ ബന്ധമുള്ള പാലക്കാട് സ്വദേശിനിയുടെ യാത്രകൾ ദുരൂഹമെന്ന ഇന്റലിജൻസ് റിപ്പോർട്ടിലും എൻഐഎ അന്വേഷണം; കൊടുവള്ളിയിലെ രാഷ്ട്രീയ നേതാവ് നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും ഞെട്ടിക്കുന്നത്; വേരുകൾ സിനിമയിലേക്കും; നയതന്ത്ര കള്ളക്കടത്തിലെ അന്വേഷണം തുറന്നു കാട്ടുന്നത് തീവ്രവാദ ബന്ധം
'എന്നെ രക്ഷിക്കണേ, എന്നെ രക്ഷിക്കണേ'; ഗൈനക്കോളജി ഒ പിയിൽനിന്ന് അജ്ഞാത സ്ത്രീയുടെ നിലവിളി ശബ്ദം ഭീതി ഉയർത്തുന്നു; ശബ്ദം കേട്ട് പരിശോധിക്കാൻ ചെന്നാൽ ആരെയും കാണാനും കഴിയില്ല; സംഭവം തുടർകഥയായതോടെയാണ് ആളുകൾ ഭയന്ന് ഈ ഭാഗത്തേക്ക് പോകാൻ മടിക്കുന്നു; കോട്ടയം മെഡിക്കൽ കോളജിൽ പ്രേതബാധയോ? അന്വേഷണവുമായി അധികൃതർ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ഒറ്റയ്ക്ക് താമസിക്കണ്ടെന്നും പിതാവോ മാതാവോ കൂടെ നിൽക്കാമെന്ന് പറഞ്ഞിട്ടും സമ്മതിക്കാത്തത് പെൺകുട്ടി; ബെഡ്ഷീറ്റ് ജനാലയിൽ കെട്ടിയിരിക്കുന്നത് പരിചയസമ്പന്നനായ ഒരാൾ കെട്ടിയതുപോലെ; സ്വന്തം മുറിയിൽ ബെഡ് ഷീറ്റ് ഉണ്ടായിട്ടും മറ്റൊരു മുറിയിലെ ബെഡ്ഷീറ്റ് എടുത്തു കൊണ്ട് വന്നതിലും ദുരൂഹത; റഷ്യയിലെ എംബിബിഎസ് വിദ്യാർത്ഥിനിയുടെ തൂങ്ങി മരണത്തിൽ അച്ഛന് സംശയങ്ങൾ ഏറെ; പായിപ്പാട്ടെ കൃഷ്ണപ്രിയയുടെ ആത്മഹത്യാ വാദം തള്ളി ബന്ധുക്കൾ
ശിവശങ്കറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് എൻഐഎ; കൊച്ചിയിലേക്ക് വിളിച്ചു വരുത്തുക കസ്റ്റംസ്; മൊഴികളിൽ വൈരുദ്ധ്യം കണ്ടാൽ സ്വപ്നാ സുരേഷിനും സരിത്തിനും സന്ദീപ് നായർക്കും ഒപ്പം ഇരുത്തി മൊഴിയെടുക്കും; സെക്രട്ടറിയേറ്റിന് പിറകിലെ ഫ്‌ളാറ്റിൽ നിറയുന്നത് വൻ ദുരൂഹത; ശിവശങ്കറിനും സ്വപ്‌നയുടെ ഭർത്താവിനും ഇവിടെ ഫ്‌ളാറ്റുണ്ടെന്ന് സംശയം; കേരളത്തെ ഭരിച്ച മുഖ്യമന്ത്രിയുടെ പഴയ സെക്രട്ടറി ഊരാക്കുടുക്കിൽ; അഭിഭാഷക കുടുംബവും സംശയ നിഴലിൽ
ബംഗളൂരു യാത്രയിൽ കൊച്ചിയിൽ നിന്ന് പിന്തുടർന്നത് മട്ടാഞ്ചേരിയിലെ ഗുണ്ടാ പട; മനസ്സുമാറ്റി കീഴടങ്ങാൻ വാശി പിടിച്ചാൽ തീരുമാനിച്ചത് സ്വപ്‌നയേയും കുടുംബത്തേയും വകവരുത്താൻ; ഓഡിയോ സന്ദേശം റിക്കോർഡ് ചെയ്ത് കൈമാറിയതിന് പിന്നിൽ ആത്മഹത്യാ വാദം ചർച്ചയാക്കൽ; ബംഗളൂരുവിൽ എൻ ഐ എ അതിവേഗം ഇടപെട്ടതു കൊണ്ട് സ്വപ്‌നയ്ക്ക് ജീവൻ നഷ്ടമായില്ല; കള്ളക്കടത്ത് ആസൂത്രകയെ പിന്തുടർന്ന വാഹനത്തെ കണ്ടെത്താൻ എൻഐഎ
എല്ലാ ദിവസവും അന്വേഷണ പുരോഗതി വിലയിരുത്തുന്നത് അജിത് ഡോവൽ; നിരീക്ഷണം നടത്തുന്നത് ആഭ്യന്തര വകുപ്പിലെ അമിത് ഷായുടെ അതിവിശ്വസ്തർ; ലക്ഷ്യം കൊടുവള്ളി മാഫിയയുടെ വേരറുക്കൽ എന്ന് വ്യക്തമാക്കി എൻഐഎ നീക്കങ്ങൾ; സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്യുക ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചും; നയതന്ത്ര ബാഗിന്റെ മറവിലെ സ്വർണ്ണ കടത്തിൽ കേന്ദ്രത്തിന്റേത് സജീവമായ ഇടപെടൽ; ശിവശങ്കറും ടീമും നേരിടുന്നത് വമ്പൻ വെല്ലുവിളി
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ
സ്വപ്‌നം കാണാൻ പഠിപ്പിച്ച അബുദാബി സ്വപ്‌നയ്ക്ക് എന്നും പ്രണയങ്ങളുടെ ഉത്സവനഗരി; കൗമാരപ്രണയത്തിന് വീട്ടുകാർ നോ പറഞ്ഞപ്പോൾ വാശിയായി; പത്താം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത പള്ളിയിലെ വികാരിക്കൊപ്പം ഒളിച്ചോട്ടം; അബുദബിയിൽ നിന്ന് മുങ്ങി പൊങ്ങിയത് മുംബൈയിൽ; ആലോചിച്ചുറപ്പിച്ചിട്ടും ഉറപ്പില്ലാതെ മൂന്നുവിവാഹങ്ങളും; ബന്ധങ്ങളുടെ തകർച്ചയിൽ തളരാതെ ഉയരങ്ങളിലേക്ക് പടികൾ കയറാൻ ഉന്നതരുമായി കൂട്ടുകെട്ടും ഉല്ലാസവും കള്ളക്കടത്തും; സ്വപ്‌ന സുരേഷിന്റെ നക്ഷത്ര ജീവിതം ഇങ്ങനെ
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്‌സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..