Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുലർച്ചെ അഞ്ചിന് വാർഡൻ തടവുപുള്ളികളെ വിളിച്ചുണർത്തുമെന്ന് അറിയാവുന്ന ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എഴുന്നേൽക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ്; വിചാരണയ്ക്ക് മക്കളെയും ബന്ധുക്കളെയും സ്വാധീനിക്കാനുള്ള തന്ത്രം ഉപദേശിച്ച് കൊടുത്തത് ആര്? ആത്മഹത്യാശ്രമ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയിൽ അഡ്വ.ബി.എ.ആളൂർ ജാമ്യാപേക്ഷ നൽകിയതോടെ ഗൂഢ നീക്കം സംശയിച്ച് അന്വേഷണസംഘം

പുലർച്ചെ അഞ്ചിന് വാർഡൻ തടവുപുള്ളികളെ വിളിച്ചുണർത്തുമെന്ന് അറിയാവുന്ന ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എഴുന്നേൽക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ്; വിചാരണയ്ക്ക് മക്കളെയും ബന്ധുക്കളെയും സ്വാധീനിക്കാനുള്ള തന്ത്രം ഉപദേശിച്ച് കൊടുത്തത് ആര്? ആത്മഹത്യാശ്രമ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയിൽ അഡ്വ.ബി.എ.ആളൂർ ജാമ്യാപേക്ഷ നൽകിയതോടെ ഗൂഢ നീക്കം സംശയിച്ച് അന്വേഷണസംഘം

പ്രകാശ് ചന്ദ്രശേഖർ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നിൽ ഗൂഢനീക്കമെന്ന് സംശയം ഉയരുന്നു. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അഡ്വ.ബി.എ.ആളൂർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ ഫയൽ ചെയ്തു. ഇതാണ് സംശയത്തിന് ഇടയാക്കിയത്. വിചാരണ നടക്കാനിരിക്കെ മക്കളേയും ബന്ധുക്കളേയും പൊതുജനങ്ങളേയും സ്വാധീനിക്കുന്നതിന് അഭിഭാഷകൻ ഉപദേശിച്ചുകൊടുത്ത തന്ത്രമാവാം ആത്മഹത്യാ ശ്രമമെന്നാണ് പൊലീസ് കരുതുന്നത്.

സാധാരണ പുലർച്ചെ അഞ്ചിന് അലാറം മുഴക്കി ജയിൽ വാർഡന്മാർ തടവുപുള്ളികളെ വിളിച്ചുണർത്തും. ഇത് മുൻകൂട്ടി അറിയാവുന്ന ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എഴുന്നേൽക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ്. സഹതടവുകാർ എഴുന്നേറ്റാൽ എളുപ്പത്തിൽ രക്തം പുരണ്ടത് കാണുമെന്നും രക്ഷപ്പെടുത്തുമെന്നും ജോളി മുൻകൂട്ടി കണ്ടുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

കൂടാതെ കഴിഞ്ഞ രാത്രി കിടക്കുന്നതിന് മുമ്പും ജോളിയുടെ മനോഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ലെന്ന് ജയിലധികൃതരും വ്യക്തമാക്കി. പതിവ് പോലെ തന്നെയാണ് സഹതടവുകാരോടും പെരുമാറിയിരുന്നത്. കേസിന്റെ ആദ്യഘട്ടത്തിൽ കടുത്ത മാനസിക സമ്മർദ്ദം ജോളി അനുഭവിച്ചിരുന്നു. എന്നാൽ പിന്നീട് മാറ്റങ്ങൾ കണ്ടു തുടങ്ങി. എങ്കിലും എല്ലാവിധ സുരക്ഷയും ജയിലിൽ ഒരുക്കിയിരുന്നു. വിചാരണ നടക്കാനിരിക്കെ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നിൽ ആരുടേയെങ്കിലും നിർദ്ദേശമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജോളിയെ കാണാൻ അഭിഭാഷകൻ ജയിലിൽ എത്തിയിരുന്നു.

കൂടത്തായി കേസിൽ ജോളിയുടെ മക്കളായ റെമോ, റൊണാൾഡ് എന്നിവരുൾപ്പെടെയുള്ള ബന്ധുക്കൾ സാക്ഷികളായുണ്ട്. ഇത് ഏറ്റവും നിർണായകമായ ഘടകമാണ്. മക്കൾ കോടതിയിൽ ജോളിക്ക് അനുകൂലമായി മൊഴി നൽകിയാൽ അത് കേസിനെ പ്രതികൂലമായി ബാധിക്കും. ഇതാണ് ജോളിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP