Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷാജുവിനെ സ്വന്തമാക്കാൻ സാലിയെ ഇല്ലാതാക്കിയത് ഗുളികയിൽ സയ്നൈയ്ഡ് പുരട്ടി നൽകി; കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ജോളി കോയമ്പത്തൂരിൽ പോയതും നിരവധി തവണ; മൊബൈൽ ടവർ ലൊക്കോഷൻ കേന്ദ്രീകരിച്ച് കോയമ്പത്തൂരിലേക്കും അന്വേഷണം നീട്ടാനൊരുങ്ങി പൊലീസ്; കൂടത്തായി കൂട്ടക്കൊലയിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും; അറസ്റ്റുകൾ ശാസ്ത്രീയ തെളിവുകളെ മാത്രം ആശ്രയിച്ചും

ഷാജുവിനെ സ്വന്തമാക്കാൻ സാലിയെ ഇല്ലാതാക്കിയത് ഗുളികയിൽ സയ്നൈയ്ഡ് പുരട്ടി നൽകി; കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ജോളി കോയമ്പത്തൂരിൽ പോയതും നിരവധി തവണ; മൊബൈൽ ടവർ ലൊക്കോഷൻ കേന്ദ്രീകരിച്ച് കോയമ്പത്തൂരിലേക്കും അന്വേഷണം നീട്ടാനൊരുങ്ങി പൊലീസ്; കൂടത്തായി കൂട്ടക്കൊലയിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും; അറസ്റ്റുകൾ ശാസ്ത്രീയ തെളിവുകളെ മാത്രം ആശ്രയിച്ചും

മറുനാടൻ മലയാളി ബ്യൂറോ

താമരശ്ശേരി: കൂടത്തായി കൂട്ടക്കൊലയിൽ ഷാജുവിന്റെ മുൻഭാര്യ സിലിയുടെ മരണത്തിൽ രണ്ടാമത്തെ കൊലക്കേസ് രജിസ്റ്റർ ചെയ്തു. ഗുളികയിൽ വിഷം പുരട്ടി നൽകിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. കേസിൽ രണ്ട് പ്രതികളാണുള്ളത്. ജോളിയാണ് ഒന്നാം പ്രതി. മാത്യുവിനെയാണ് രണ്ടാം പ്രതിയായി ചേർത്തിട്ടുള്ളഥ്. 2016 ജനുവരി 11-ാണ് സിലി മരണപ്പെടുന്നത്. കേസിൽ ഷാജുവിനെ പ്രതി ചേർത്തിട്ടില്ല. ഷാജുവിന്റെ അറിവോടെയാണ് കൊല നടത്തിയതെന്ന് ജോളി നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ ഇത് ശരിവയ്ക്കാൻ പോന്ന തെളിവൊന്നും പൊലീസിന് കിട്ടിയിട്ടില്ല.

താമരശ്ശേരി പൊലീസാണ് സിലിയുടെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നേരത്തെ ജോളിയുടെ മുൻഭർത്താവ് റോയിയുടെ മരണത്തിലാണ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലാണ് ഇപ്പോൾ മുഖ്യപ്രതി ജോളി, മാത്യു, പ്രജു കുമാർ എന്നവർ അറസ്റ്റിലായത്. കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങിൽ കൂടുതൽ കൊലപാതകക്കേസുകൾ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. ആറ് കൊലപാതകങ്ങളും പല കേസുകളായി രജിസ്റ്റർ ചെയ്ത് ആറ് ടീമുകളായി പിരിഞ്ഞാവും അന്വേഷണം. മൃതദേഹ പരിശോധനയിൽ സിലിയുടെ ശരീരത്തിൽ വിഷം എത്തിയെന്നതിന്റെ സൂചന പൊലീസിന് കിട്ടിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സിലിയുടേതും കൊലപാതകമാക്കുന്നത്.

അതിനിടെ കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ കോയമ്പത്തൂർ യാത്രകളുടെ വിശദാംശങ്ങൾ തേടുകയാണ് പൊലീസ്. ജോളിയുടെ കഴിഞ്ഞ ആറ് മാസത്തെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നാണ് ഇവർ നിരന്തരം കോയമ്പത്തൂർ സന്ദർശിച്ച കാര്യം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. സെപ്റ്റംബർ രണ്ടാമത്തെ ആഴ്ചയിലെ ഓണം അവധി ദിവസങ്ങളിലും രണ്ട് ദിവസം ജോളി കോയമ്പത്തൂരിലുണ്ടായിരുന്നു എന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. കൂടത്തായി കേസിനെപ്പറ്റി പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയ സമയത്തും ജോളി കോയമ്പത്തൂരിലെത്തിയെന്നും സൂചനയുണ്ട്.

ഓണക്കാലത്ത് അമ്മ വീട്ടിൽ ഇല്ലായിരുന്നുവെന്നും കട്ടപ്പനയിലെ സ്വന്തം ബന്ധുക്കളുടെ അടുത്തേക്ക് പോകുകയാണെന്നാണ് പറഞ്ഞതെന്നുമായിരുന്നു നേരത്തെ ജോളിയുടെ മകൻ റോജോ പൊലീസിന് നൽകിയിരുന്ന മൊഴി. എന്നാൽ കട്ടപ്പനയിൽ രണ്ട് ദിവസം മാത്രമേ ജോളിയുണ്ടായിരുന്നുള്ളൂവെന്നും അതിനു ശേഷം കോയമ്പത്തൂരിലേക്ക് പോയെന്നുമാണ് മൊബൈൽ ടവർ ലോക്കേഷനിൽ നിന്നും വ്യക്തമാവുന്നത്. വീട്ടുകാരെ പോലും അറിയിക്കാതെ എന്തിനായാണ് ജോളി കോയമ്പത്തൂരിലേക്ക് പോയതെന്നാണ് പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്. എൻഐടി പരിസരത്ത് ജോളി ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തിരുന്നെന്ന് സംശയം പൊലീസിനുണ്ട്. എൻഐടിയിൽ അദ്ധ്യാപികയാണെന്നാണ് ജോളി 12 വർഷത്തോളം വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ഇതിനായി വ്യാജ തിരിച്ചറിയൽ കാർഡ് തന്നെ ഇവരുണ്ടാക്കിയിരുന്നു. എൻഐടി ക്യാമ്പസുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായാണ് പൊലീസ് മനസിലാക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ തോമസ് (57), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു (68), ടോമിന്റെ സഹോദരപുത്രൻ ഷാജു സഖറിയാസിന്റെ മകൾ ആൽഫൈൻ (2), ഷാജുവിന്റെ ഭാര്യ സിലി (44) എന്നിവരാണ് 2002 -2016 കാലത്തു മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം വായിൽനിന്നു നുരയും പതയും വന്നായിരുന്നു 6 പേരുടെയും മരണം. വീട്ടിലെ എല്ലാ കാര്യവും നോക്കിയിരുന്നത് ഗൃഹനാഥയായ അന്നമ്മ തോമസാണ്. കുടുംബത്തിലെ അധികാരം കൈക്കലാക്കാനാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്നാണ് ജോളിയുടെ മൊഴികളിൽനിന്ന് വ്യക്തമാകുന്നത്. പിതാവ് ടോം തോമസും ജോളിയും തമ്മിൽ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ടോം തോമസ് വസ്തു വിറ്റ് ഇവർക്ക് പണം നൽകിയിരുന്നു. എന്നാൽ പിന്നീട് ടോം തോമസ് ജോളിയുമായി പിണങ്ങി. തുടർന്നാണ് ജോളി ഇയാളെ കൊന്നത്.

റോയിയുടെ മരണശേഷമാണു ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഭാര്യയാകാൻ ജോളി ആഗ്രഹിച്ചുതുടങ്ങിയതെന്നു പൊലീസ് പറയുന്നു. ഷാജുവിന്റെ ശാന്തസ്വഭാവവും അദ്ധ്യാപക ജോലിയും ആകർഷിച്ചു. ഷാജുവിന്റെ ഭാര്യ സിലി ഭാഗ്യവതിയാണെന്നു ജോളി ബന്ധുക്കളോടു പറഞ്ഞിരുന്നു. ഷാജുവിന്റെ മക്കൾ തടസ്സമാകുമെന്നു കരുതിയാണു രണ്ടു വയസ്സുകാരി ആൽഫൈനെ വധിക്കാൻ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു. ആൽഫൈൻ മരിച്ച് ഒന്നരവർഷത്തിനു ശേഷം ദന്താശുപത്രിയിലിരിക്കെ, ഷാജുവിന്റെ ഭാര്യ സിലിയെയും വധിച്ചു. പാനീയത്തിൽ സയനൈഡ് കലർത്തുകയായിരുന്നുവെന്നാണു ജോളി പൊലീസിനോടു പറഞ്ഞത്. സിലി മരിച്ച് ഒരു വർഷത്തിനു ശേഷം ജോളി മുൻകയ്യെടുത്ത് ഷാജുവിനെ വിവാഹം കഴിച്ചു. മരണങ്ങളിലൊന്നും ഷാജുവിന്റെ പങ്ക് കണ്ടെത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP