Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂടത്തായി മുതൽ റോഡിന്റെ ഇരുവശത്തും പ്രതിയെ കൊണ്ട് വരുന്നത് കാത്ത് നിന്നത് നൂറ് കണക്കിന് ആളുകൾ; സുരക്ഷയൊരുക്കാൻ 150ൽപ്പരം പൊലീസുകാരുടെ സന്നാഹം; പൊന്നാമറ്റം വീടിന്റെ പരിസരപ്രദേശങ്ങളിലും മതിലുകളും കയ്യേറി വൻ ജനാവലി; `നീ കൊള്ളാമല്ലോ...വിഷം ചേർക്കാത്ത ആട്ടിൻസൂപ്പ് ഉണ്ടോ? ചേച്ചി അൽപ്പം സയനൈഡ്; കൂവി വിളിച്ചും രോഷം പ്രകടിപ്പിച്ചും സയനൈഡ് ജോളിയെ നാട്ടുകാർ സ്വീകരിച്ചത് ഇങ്ങനെ; പൊന്നാമറ്റത്ത് തെളിവെടുപ്പ് തുടരുന്നു

കൂടത്തായി മുതൽ റോഡിന്റെ ഇരുവശത്തും പ്രതിയെ കൊണ്ട് വരുന്നത് കാത്ത് നിന്നത് നൂറ് കണക്കിന് ആളുകൾ; സുരക്ഷയൊരുക്കാൻ 150ൽപ്പരം പൊലീസുകാരുടെ സന്നാഹം; പൊന്നാമറ്റം വീടിന്റെ പരിസരപ്രദേശങ്ങളിലും മതിലുകളും കയ്യേറി വൻ ജനാവലി; `നീ കൊള്ളാമല്ലോ...വിഷം ചേർക്കാത്ത ആട്ടിൻസൂപ്പ് ഉണ്ടോ? ചേച്ചി അൽപ്പം സയനൈഡ്; കൂവി വിളിച്ചും രോഷം പ്രകടിപ്പിച്ചും സയനൈഡ് ജോളിയെ നാട്ടുകാർ സ്വീകരിച്ചത് ഇങ്ങനെ; പൊന്നാമറ്റത്ത് തെളിവെടുപ്പ് തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളം ഞെട്ടിയ കൂടത്തായി കൂട്ടക്കൊല കേസിൽ ഒന്നാം പ്രതി സയനൈഡ് ജോളി ഉൾപ്പടെ മൂന്ന് പ്രതികളെ പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു. തെളനിവെടുപ്പ് പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി കേരളം ചർച്ച ചെയ്യുന്ന കേസിലെ പ്രതികളെ എത്തിക്കുന്ന വിവരം ഇന്നലെ രാത്രി അറിഞ്ഞതിന് പുറമെ താമരശ്ശേരിക്കും പരിസര പ്രദേശങ്ങളിൽ നിന്നും നിരവധി ആളുകൾ എത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ സമീപപ്രദേശങ്ങളിൽ വലിയ രീതിയിലുള്ള ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു. പൊന്നാമറ്റത്തെ വീട്ടിലെത്തിച്ചപ്പോൾ പുറത്ത് കൂടിയിരുന്ന ജനക്കൂട്ടം കൂവി വിളിച്ചാണ് ജോളിയെ സ്വീകരിച്ചത്. നാണമില്ലേടി..നീ കൊള്ളാമല്ലോടി.. സയനൈഡ് ഉണ്ടോ ചേച്ചി കയ്യിൽ, വിഷം ചേർക്കാത്ത ആട്ടിൻസൂപ്പുണ്ടോ? തുടങ്ങിയ പ്രയോഗങ്ങളും ആളുകൾ ഉപയോഗിച്ചു.

പിഞ്ച് കുഞ്ഞിനെ ഉൾപ്പടെ വിഷം കൊടുത്തുകൊന്ന ജോളിക്ക് നേരെ വലിയ രീതിയിലുള്ള പ്രതിഷേധം തന്നെ ഉണ്ടായിരുന്നു. ആളുകളുടെ വാക്കുകളിൽ നിന്ന് തന്നെ അമർഷം വ്യക്തമായിരുന്നു. വൻ ജനക്കൂട്ടമാണ് സമീപത്തെ വീടുകളുടെ മതിലിലും കൂടത്തായി പൊന്നാമറ്റം വീട്ടിലേക്കുള്ള റോഡുകളിലും കണ്ടത്. താമരശ്ശേരി ഡിവൈഎസ്‌പിക്ക് കീഴിലുള്ള സകല പൊലീസുകാരെയും ഇവിടേക്ക് സുരക്ഷയ്ക്കായി എത്തിച്ചിരുന്നു. 150ൽപ്പരം പൊലീസുകാരാണ് സ്ഥലത്തുള്ളത്. മാധ്യമപ്രവർത്തകരുടെ വലിയ നിരയും എല്ലാം കൂടി ചേർന്നപ്പോൾ വലിയ ജനസഞ്ചയം ആയി മാറുകയാണ് പൊന്നാമറ്റം വീടിന്റെ പരിസര പ്രദേശം.

ജോളി, ഇവർക്ക് സയനൈഡ് എത്തിച്ച്‌കൊടുത്ത ജൂവലറി ജീവനക്കാരനായ മാത്യു, പ്രജുകുമാർ എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. റോയ് തോമസ് ഉൾപ്പടെയുള്ളവരെ കൊല്ലാൻ ഉപയോഗിച്ച സയനൈഡിന്റെ ബാക്കി കണ്ടെത്തുകയാണ് ലക്ഷ്യം. വളരെ പണിപെട്ടാണ് ജോളിയെ ഇവിടേക്ക് തെളിവെടുപ്പിനായി എത്തിച്ചത്. ഇന്നലെ വടകര പൊലീസ് സ്‌റ്റേഷനിലെ വനിത സെല്ലിലാണ് പ്രത്യേക സുരക്ഷ നൽകി ജോളിയെ പാർപ്പിച്ചിരുന്നത്.

കൂടത്തായിയിലെ റോയ് തോമസ് കൊലക്കേസിൽ ജോളി വീണ്ടും കുറ്റസമ്മതം നടത്തി. ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തോടാണ് ജോളി കാര്യങ്ങൾ വിശദീകരിച്ചത്. മക്കളെ രണ്ടുപേരെയും വീടിന്റെ മുകൾ നിലയിലെ മുറിയിൽ ഉറക്കി വാതിൽ പുറത്തുനിന്നു പൂട്ടിയ ശേഷമാണു താഴെയെത്തി ഭർത്താവ് റോയിക്കു ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയതെന്നു ചോദ്യം ചെയ്യലിനിടെ പൊലീസിനോട് ജോളി സമ്മതിച്ചു.റോയിയുടെ മരണം സംബന്ധിച്ച കേസ് പുനരന്വേഷിക്കാനും മറ്റ് 5 മരണങ്ങളിൽ ബന്ധമുണ്ടോയെന്നു കണ്ടെത്താനുമായി ജോളി ജോസഫ്, സയനൈഡ് നൽകിയ ബന്ധു എം.എസ്. മാത്യു, സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ജോളി ജോസഫ്, കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകവെ പൊലീസ് ജീപ്പിലിരുന്നു നിർവികാരതയോടെ പറഞ്ഞുകൊണ്ടിരുന്നു. കോഴിക്കോട് ജില്ലാ ജയിലിൽ നിന്നു താമരശ്ശേരി കോടതിയിലേക്കുള്ള യാത്രയ്ക്കിടയിൽ വനിതാ പൊലീസുകാർക്കു നടുവിൽ തല കുമ്പിട്ടിരിക്കുന്നതിനിടയിലാണു ജോളി ഇത് ആവർത്തിച്ചുകൊണ്ടിരുന്നത്. നിസ്സംഗതയോടെയായിരുന്നു ജോളിയുടെ പെരുമാറ്റം. ജോളി ആദ്യ ഭർത്താവ് റോയിയെ വധിക്കാൻ 4 കാരണങ്ങളുണ്ടെന്നു കസ്റ്റഡി അപേക്ഷാ റിപ്പോർട്ടിൽ പൊലീസ് വിശദീകരിച്ചിരുന്നു. റോയിയുടെ മദ്യപാനം, റോയിയുടെ അന്ധവിശ്വാസം, ജോളിയുടെ പരപുരുഷ ബന്ധം ചോദ്യം ചെയ്തത്, സ്ഥിര വരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം എന്നിവയാണവയെന്ന് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ പൊലീസ് വിശദീകരിച്ചു.

ജോളിയെയാണ് പൊലീസ് ആദ്യം ജീപ്പിൽ നിന്നിറക്കിയത്. ജനം കനത്ത പ്രതിഷേധമാണ് ജോളിക്കുനേരെ നടത്തിയത്. പൊന്നാമറ്റത്തു വച്ചാണ് അന്നമ്മ, ടോം തോമസ്, റോയ് എന്നിവർ മരിച്ചത്. മാത്യു മഞ്ചാടിയിലിന് ജോളി വിഷം നൽകിയതും ഇവിടെവച്ചാണ്. ഇവിടെനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയശേഷമാണ് മാത്യു മരിച്ചത്. ഇതേക്കുറിച്ചൊക്കെയുള്ള തെളിവെടുപ്പാണ് പൊന്നാമറ്റം വീട്ടിൽ പൊലീസ് നടത്തുക. കൈവശമുണ്ടായിരുന്ന പൊട്ടാസ്യം സയനൈഡ് കുഴിച്ചിട്ടെന്നാണ് ജോളി അന്വേഷണസംഘത്തോട് പറഞ്ഞിരിക്കുന്നത്. ഇത് കണ്ടെത്താനും പൊലീസ് ശ്രമിക്കും.മാധ്യമങ്ങൾ പ്രതികളുടെ പ്രതികരണം എടുക്കുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊന്നാമറ്റം വീട്ടിലെ തെളിവെടുപ്പിനു ശേഷം പ്രജുകുമാറിന്റെ സ്വർണക്കടയിലേക്കും എൻഐടിയിലേക്കും തെളിവെടുപ്പിനായി പ്രതികളെ കൊണ്ടുപോകുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP