1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

ആദ്യ ഭർത്താവിനെ ഇല്ലായ്മ ചെയ്തത് സ്ഥിരവരുമാനമുള്ള പങ്കാളിയെ കണ്ടെത്താൻ; റോയി തോമസിന്റെ അമിത മദ്യപാനവും അന്ധവിശ്വാസവും വൈരാഗ്യത്തിന് കാരണമായി; പരപുരുഷ ബന്ധങ്ങൾ എതിർത്തതും പക ഉണ്ടാക്കി; കൂടത്തായിയിലെ മൂന്നാമത്തെ കൊലയിൽ ജോളിയുടെ കുറ്റസമ്മതം പൊലീസ് വെളിപ്പെടുത്തുന്നത് കസ്റ്റഡി അപേക്ഷയിൽ; കൂസലില്ലാതെ കസ്റ്റഡിയിൽ പോകാൻ സമ്മതം മൂളി സയനൈയ്ഡ് ജോളി: കൂടത്തായി കൊലപാതക പരമ്പരയുടെ തെളിവ് ശേഖരണം അതിനിർണ്ണായകം

October 10, 2019 | 02:23 PM IST | Permalink



ആദ്യ ഭർത്താവിനെ ഇല്ലായ്മ ചെയ്തത് സ്ഥിരവരുമാനമുള്ള പങ്കാളിയെ കണ്ടെത്താൻ; റോയി തോമസിന്റെ അമിത മദ്യപാനവും അന്ധവിശ്വാസവും വൈരാഗ്യത്തിന് കാരണമായി; പരപുരുഷ ബന്ധങ്ങൾ എതിർത്തതും പക ഉണ്ടാക്കി; കൂടത്തായിയിലെ മൂന്നാമത്തെ കൊലയിൽ ജോളിയുടെ കുറ്റസമ്മതം പൊലീസ് വെളിപ്പെടുത്തുന്നത് കസ്റ്റഡി അപേക്ഷയിൽ; കൂസലില്ലാതെ കസ്റ്റഡിയിൽ പോകാൻ സമ്മതം മൂളി സയനൈയ്ഡ് ജോളി: കൂടത്തായി കൊലപാതക പരമ്പരയുടെ തെളിവ് ശേഖരണം അതിനിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായിയിലെ കൂട്ടക്കൊലയിൽ ആദ്യ ഭർത്താവ് റോയിയെ കൊലപ്പെടുത്താനുള്ള കാരണം സ്ഥിരവരുമാനമുള്ള ഭർത്താവിന് വേണ്ടിയെന്ന് വെളിപ്പെടുത്തലുമായി പൊലീസ്. കസ്റ്റഡി അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിശദീകരണങ്ങളുള്ളത്. റോയി തോമസിന്റെ അമിത മദ്യപാനം, അമിത അന്ധവിശ്വാസം ഇത് കൂടാതെ പരപുരുഷ ബന്ധങ്ങൾ എതിർത്തതിലെ പകയും കൊലപാതകത്തിന് കാരണമായി. കൊല രണ്ടും മൂന്നും പ്രതികളുടെ അറിവോടെയും സഹായത്തോടെയുമാണ് ജോളി മോഴി നൽകിയതായി കസ്റ്റഡി അപേക്ഷയിൽ പൊലീസ് വിശദമാക്കുന്നു. കൂടത്തായിൽ ആറ് മരണങ്ങൾ നടന്നുവെങ്കിൽ റോയി തോമസിന്റെ മരണത്തിൽ മാത്രമാണ് കേസ് എടുത്തിട്ടുള്ളത്. റോയിയുടെ മരണ സമയത്ത് മാത്രമേ പോസ്റ്റ് മോർട്ടം നടന്നിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് ഒരു കേസ് മാത്രം പൊലീസ് കോടതിക്ക് മുമ്പിൽ വയ്ക്കുന്നത്.

റോയ് വധക്കേസിൽ ജുഡീഷ്യൽ റിമാൻഡിലായിരുന്ന മൂന്ന് പ്രതികളേയും അടുത്ത ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പതിനൊന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ആറ് ദിവസത്തേക്കാണ് താമരശ്ശേരി കോടതി പൊലീസ് കസ്റ്റഡിയിൽ പ്രതികളെ വിട്ടത്. പ്രതികളുടെ അഭിഭാഷകർ എതിർത്തതുകൊണ്ടാണ് ഇത്. ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരെയാണ് കോടതി ഒക്ടോബർ 16 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ അഭിഭാഷകർ പൊലീസ് കസ്റ്റഡിയിൽ വിടുന്നതിനെ എതിർത്തില്ലെങ്കിലും 11 ദിവസത്തേക്ക് വിട്ടു കൊടുക്കുന്നതിനെ മാത്യുവിന്റെ അഭിഭാഷകൻ എതിർത്തു.

കോടതിയിലെത്തിയ ജോളിയിൽ അഡ്വ. ബിഎ ആളൂരിന്റെ സംഘത്തിൽപ്പെട്ട അഭിഭാഷകൻ വക്കാലത്ത് ഒപ്പിട്ട് വാങ്ങി. കസ്റ്റഡിയിൽ പോകാൻ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. ഇല്ല എന്ന് മാത്യു മറുപടി പറഞ്ഞപ്പോൾ പ്രജുലും ജോളിയും ബുദ്ധിമുട്ടില്ലെന്ന തരത്തിൽ തലയാട്ടി. ആദ്യം പ്രജുകുമാറിനേയും പിന്നെ ജോളിയേയുമാണ് കോടതിമുറിയിലെത്തിച്ച് ഇവർക്ക് ശേഷം ഒരൽപം വൈകിയാണ് മാത്യു കോടതിയിലെത്തിയത്. കോടതിമുറിയിൽ മാത്യുവും ജോളിയും നിശബ്ദരായി നിന്നപ്പോൾ ആകെ തകർന്ന അവസ്ഥയിലായിരുന്നു പ്രജു കുമാർ. ജോളിയെ കസ്റ്റഡിയിൽ കിട്ടിയതോടെ കൂടത്തായി കൂട്ടക്കൊലയിൽ കൂടുതൽ ഊർജ്ജിതമായ അന്വേഷണമായിരിക്കും ഇനി പൊലീസ് നടത്തുക. പത്ത് പേരുള്ള അന്വേഷണസംഘത്തെ ഇന്നലെ 35 പേരുള്ള സംഘമായി ഡിജിപി ഇന്ന് വിപുലപ്പെടുത്തിയിരുന്നു. ആവശ്യമെങ്കിൽ അന്വേഷണസംഘത്തിലേക്ക് ഇനിയും ആളുകളെ ചേർക്കുമെന്നും ഡിജിപി വ്യക്തമാക്കി.

വൻജനക്കൂട്ടമാണ് പ്രതികളെ എത്തിക്കുന്ന വാർത്തയറിഞ്ഞ് താമരശ്ശേരി കോടതിക്ക് മുന്നിൽ തടിച്ചു കൂടിയത്. പ്രതികളുമായി വാഹനങ്ങൾ എത്തിയപ്പോൾ ജനങ്ങൾ കോടതിയുടെ മുറ്റത്തേക്ക് തള്ളിക്കയറി. മാത്യുവിനെ പേരെടുത്ത് പറഞ്ഞ് പരിഹസിച്ചപ്പോൾ കൂക്കുവിളികളോടെയാണ് ജോളിയെ നാട്ടുകാർ വരവേറ്റത്. ജനരോഷം ഭയന്ന് കനത്ത സുരക്ഷയാണ് കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്. മാധ്യമങ്ങൾക്ക് അടക്കം കോടതി വളപ്പിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ജയിലിന് പുറത്തു വന്ന ജോളിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം പെരുച്ചാഴിയെ കൊല്ലാൻ എന്നു പറഞ്ഞാണ് മാത്യു തന്റെ കൈയിൽ നിന്നും സയനൈഡ് വാങ്ങിയതെന്ന് മൂന്നാം പ്രതി പ്രജുകുമാർ പൊലീസ് ജീപ്പിലേക്ക് കയറും മുൻപായി മാധ്യമങ്ങളോട് പറഞ്ഞു.

ജോളി സയനൈഡ് ശേഖരിച്ചത് പലവഴികളിലൂടെ എന്ന വിവരമാണ് പുറത്തു വരുന്നത്. താമരശ്ശേരിയിൽനിന്ന് അറസ്റ്റിലായ സ്വർണപ്പണിക്കാരൻ പ്രജികുമാർ താൻ ഒരുതവണ മാത്രമാണു മാത്യുവിനു സയനൈഡ് നൽകിയതെന്നു മൊഴി നൽകി. മാത്യുവും സമാന മൊഴിയാണ് നൽകിയത്. എന്നാൽ, ഇതു പൊലീസ് വിശ്വസിച്ചിട്ടില്ല. മാത്യുവിൽനിന്നു സയനൈഡ് വാങ്ങുമ്പോൾ ജോളി പറഞ്ഞത്, ഇതു തന്റെ സുഹൃത്തായ ഉദ്യോഗസ്ഥയ്ക്കു നായയെ കൊല്ലാൻ വേണ്ടിയാണെന്നാണ്. റോയിയെ കൊലപ്പെടുത്തിയത് ഇതുപയോഗിച്ചാണെന്നാണു പൊലീസിന്റെ കണ്ടെത്തൽ. അന്നമ്മ, ടോം തോമസ്, മാത്യു, അൽഫൈൻ, സിലി എന്നിവരെ കൊലപ്പെടുത്തിയതും സയനൈഡ് കൊടുത്താണെന്നു മൊഴിയുണ്ട്. ഇതിനുള്ള സയനൈഡ് വന്ന വഴിയാണ് പൊലീസ് അന്വേഷിക്കുന്നത്. എല്ലാ കൊലപാതകങ്ങളിലും തന്ത്രപരമായി കരുക്കൾ നീക്കിയ ജോളി ഒരിക്കലും തുടർച്ചയായി ഒരാളിൽനിന്നുതന്നെ സയനൈഡ് വാങ്ങില്ലെന്ന് അന്വേഷണസംഘം ഉറച്ചുവിശ്വസിക്കുന്നു.

ഇങ്ങനെ സയനൈഡ് വാങ്ങിയാൽ ഇതു സംശയത്തിനിടയാക്കും. ഇതൊഴിവാക്കാൻ ഒന്നിലേറെ മാർഗങ്ങൾ ജോളി തേടിയിട്ടുണ്ട്. ഒരു കേസിൽ മാത്രം സയനൈഡല്ല ഉപയോഗിച്ചതെന്നും വിവരമുണ്ട്. കുട്ടി മരിച്ച കേസിലാണിത്. ഇതിലേക്കു കൂടുതൽ അന്വേഷണം നടത്തണമെങ്കിൽ റോയി ഒഴികെയുള്ള അഞ്ചുപേരുടെ ഫൊറൻസിക് പരിശോധനാഫലം കിട്ടണം. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കാൻ നിർണായക ഘടകമായത് റോയിയുടെ സഹോദരൻ റോജോ സംശയം പ്രകടിപ്പിച്ച് പൊലീസിന് നൽകിയ പരാതിയാണ്. എന്നാൽ ഈ പരാതിയെ സ്വത്തിന്റെ പേരിൽ നൽകിയ പരാതിയായി മാത്രമേ കണ്ടിരുന്നുള്ളൂവെന്നുമാണ് ബന്ധു പറയുന്നത്. കുടുംബത്തിലുള്ള എല്ലാവർക്കും ജോളിയോട് വലിയ കാര്യമായിരുന്നു. ജോളിയുടെ പേര് വലിച്ചിഴച്ച് കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുകയാണെന്നാണ് പരാതി നൽകിയപ്പോൾ കരുതിയതെന്നും ബന്ധു വെളിപ്പെടുത്തി.

'സ്വത്ത് കിട്ടാൻ വേണ്ടി ജോളിയെ പേടിപ്പിക്കാനായിരുന്നു പൊലീസ് പരാതിയും മറ്റും. രണ്ട് കൊല്ലം മുമ്പാണ് കേസ് കൊടുത്തത്. അന്ന് ഷാജുവിനെയും സക്കറിയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് അന്വേഷണം വന്നപ്പോൾ മോശമായി തോന്നി. അന്ന് ജോളി വിളിച്ചിരുന്നു. റോജോ പരാതി നൽകിയതിനെ തുടർന്ന് തന്നെയും അയൽവാസികളെയും ചോദ്യം ചെയ്തിരുന്നുവെന്നും ജോളി തന്നോട് ഫോൺ ചെയ്തു പറഞ്ഞു. അന്ന് അതെല്ലാം ഞങ്ങൾക്ക് കുടുംബത്തിന് ചീത്തപ്പേരായിട്ടാണ് തോന്നിയത്. വീട്ടിൽ പൊലീസ് കയറുന്നതെല്ലാം മോശമായാണ് അനുഭവപ്പെട്ടത്. ജോളി ആവശ്യപ്പെട്ടത് പ്രകാരം പൊലീസിനെ വിളിച്ചന്വേഷിക്കാൻ തുനിഞ്ഞിരുന്നു. പിന്നീട് സ്വത്തിന്റെ കാര്യങ്ങളും പരാതിയുമെല്ലാം കോമ്പ്രമൈസ് ആയെന്നു ജോളി അറിയിക്കുകയായിരുന്നു', ബന്ധു പറഞ്ഞു.

എന്നാൽ ഇത്തരത്തിൽ ജോളിയെ സംശയിക്കാതെ റോജോയുടെ പരാതിയെ മോശം കാര്യമായി കരുതിയ ബന്ധുക്കൾ പുതിയ വെളിപ്പെടുത്തലുകളിൽ ആശങ്കാകുലരാണ്. ഇവരുടെ വേണ്ടപ്പെട്ടവരെ ജോളി സയനൈഡ് നൽകി കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നത് ഞെട്ടലോടെയാണ് ഇവർ ശ്രവിച്ചത്. ചോദ്യം ചെയ്യലിൽ ജോളി കൊലപ്പെടുത്താൻ ശ്രമിച്ചത് തനിക്ക് വേണ്ടപ്പെട്ടയാളെയാണെന്ന് കഴിഞ്ഞ ദിവസമാണ് ഇവർ തിരിച്ചറിഞ്ഞത്. മരണത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ റോയി മാനസികമായി അസ്വസ്ഥനായിരുന്നതിനാലാണ് റോയിയുടെ മരണത്തിൽ തങ്ങൾക്കാർക്കും സംശയമുയരാതിരിക്കാൻ കാരണമെന്നും ഇവർ പറയുന്നു. 'റോയ് മദ്യപാനിയായിരുന്നു. റോയിയിൽ നിന്ന് ജോളിക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. എന്നാൽ ജോലിക്കാരി പറയുന്നത് റോയി മദ്യപിച്ചിരുന്നില്ല എന്നാണ്. എന്നാൽ റോയി കടുത്ത മദ്യപാനിയാണെന്ന് തനിക്കറിയാമായിരുന്നു. റോയിയുടെ മരണം സംഭവിക്കുന്നതിനു മുമ്പ് പലപ്പോഴും റോയ് സ്വന്തം വീട്ടിലേക്ക് പോവാറില്ലായിരുന്നു. രണ്ട് ദിവസത്തോളം വീട്ടിലേക്ക് വരാതിരുന്ന സംഭവം വരെയുണ്ടായിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ ജോളി തങ്ങളെ വിളിച്ച് റോയിയെ കണ്ടിരുന്നോ എന്ന് ചോദിച്ചിരുന്നു. അതിനാലാണ് റോയിയുടെ മരണം സംശയിക്കാതിരുന്നതെന്നും ബന്ധു പറയുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്‌സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ
ഞാറയ്ക്കലിലെ നേതാവ് നടത്തിയത് സ്വർണം പുറത്തിറക്കാനുള്ള കൈവിട്ട കളി; തിരുവനന്തപുരത്ത് വീടുള്ള യൂണിയൻ നേതാവ് നിരീക്ഷണത്തിൽ; തിരുവനന്തപുരത്ത് നിന്ന് സ്വപ്‌നയും സന്ദീപും കടന്നത് പഞ്ചനക്ഷത്ര ഹോട്ടലിന്റെ ആംബുലൻസിലെന്നും സൂചന; ചെന്നൈയിൽ ഫോൺ സ്വിച്ച് ഓൺ ചെയ്തത് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള തന്ത്രം; സ്വർണ്ണ കുരുക്ക് തുടങ്ങിയ ശേഷം സ്വപ്‌ന വിളിച്ചത് വിവിഐപികളെ മാത്രം; സിബിഐ എത്തിയാൽ വമ്പന്മാർ കുടുങ്ങും
നിങ്ങൾ ഇന്നലെ നടത്തിയ പ്രയോഗം പിശകാണ്..ഒരാളുടെ തൊഴിൽ എന്നുപറഞ്ഞാൽ ശ്രീ വിനു മനസിലാക്കണം.. പ്യൂണിനും അവതാരകനും എല്ലാം ഒരേ ഡിഗ്നിറ്റിയാണ്..ആദ്യം നിങ്ങൾ അത് മനസിലാക്കു; വായിൽ തോന്നുന്നത് വിളിച്ചു പറയുകയല്ല വേണ്ടത്; എം. സ്വരാജും വായിൽ തോന്നുന്നത് പറയേണ്ടെന്ന് വിനു: സ്പീക്കർ ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട വിനു.വി.ജോണിന്റെ വിവാദ പരാമർശത്തെ ചൊല്ലി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വാഗ്വാദം
കസ്റ്റംസിനെ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന സംശയ നിഴലിലുള്ളത് തിരുവനന്തപുരത്തെ കസ്റ്റംസ് ക്ലിയറൻസ് ഏജൻസ് അസോസിയേഷൻ നേതാവ്; തിരുവനന്തപുരത്തും ഞാറയ്ക്കലിലും വീടുകളുള്ള ക്ലിയറൻസ് ഏജന്റിന്റെ കാറുകൾ അപ്രത്യക്ഷമായത് ദൂരൂഹത കൂട്ടുന്നു; സംശയ നിഴലിലുള്ളത് കാർഗോ വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന ബിഎംഎസ് സംഘടനാ നേതാവ്; ഞാറയ്ക്കലുകാരനെ നിരീക്ഷിച്ച് കസ്റ്റംസ്; സ്വപ്‌നാ സുരേഷ് എവിടെ എന്നതിൽ ആർക്കും എത്തുംപിടിയുമില്ല
രണ്ട് ഐപിഎസ് ഉന്നതരുമായും വിരമിച്ച എപിഎസ് ഉദ്യോഗസ്ഥനുമായും അടുത്ത ബന്ധം; കോൺസുലേറ്റിലെ സല്യൂട്ട് വിവാദത്തിൽ പൊലീസുകാർക്കെതിരെ നടപടി എടുക്കാനുള്ള ശുപാർശയ്ക്ക് പിന്നിലും ഉന്നതർ; സ്വപ്നയെ കണ്ടെത്താനുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം പൊലീസിനെ സഹകരിപ്പിക്കാതെ; ചോദിച്ച സിസിടിവി ദൃശ്യങ്ങൾ പോലും നൽകാതെ കൂറ് വ്യക്തമാക്കി കേരളാ പൊലീസും; സ്വപ്‌നാ സുരേഷ് വെറുമൊരു 'ചെറിയ മീനല്ല' എന്ന് അമേരിക്കയിലെ സഹോദരനും; സ്വർണ്ണ കടത്ത് ആസൂത്രക ഒളിവിൽ തുടരുമ്പോൾ
ആക്ടിങ് കോൺസുലേറ്റ് ജനറൽ റാഷിദ് ഖാമിസ് അൽ ഷമെയ്‌ലി കാർഗോ വൈകുന്നതെന്തുകൊണ്ട് എന്ന് അന്വേഷിക്കാനായി ചുമതലപ്പെടുത്തി; അതനുസരിച്ചാണ് കാര്യങ്ങൾ അന്വേഷിച്ചത്; കോൺസുലേറ്റിൽ ഇപ്പോഴും താൽക്കാലിക ജോലിയുണ്ട്: താൻ പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന് കീഴിലുള്ള കരാർ ജീവനക്കാരി മാത്രം; മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തുന്നതും തെറ്റ്; സ്വപ്‌നാ സുരേഷിന്റെ ജാമ്യ ഹർജിയിലെ സൂചനകൾ കോൺസുലേറ്റിന് എതിര്; സ്വപ്‌നയുടെ ചോദ്യം ചെയ്യൽ അനിവാര്യമെന്ന് കസ്റ്റംസ്
നിങ്ങളുടെ കുട്ടിക്ക് ഒരു അസുഖവുമില്ല; ശരീരത്തിൽ പിശാച് കയറിയതാണെന്നും മരുന്ന് കഴിച്ചാൽ മാറുമെന്നും പറഞ്ഞ് ചികിൽസ; ഇബ്ലീസിനെ ഓടിക്കാൻ ഉസ്താദുമാർ വാങ്ങിയത് ലക്ഷത്തോളം രൂപ; ചികിത്സയ്ക്കിടയിൽ ഒരു ഉസ്താദ് ശരീരത്തിൽ കയറിപ്പിടിക്കുകയും ചെയ്തു; തന്റെ സ്വത്വം തിരിച്ചറിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി വന്നിട്ട് ഇപ്പോൾ ഒരു മാസം; ചെറുപ്പം മുതൽ ഉണ്ടായിരുന്നത് വ്യത്യസ്ത ഫീലിംഗുകൾ; ട്രാൻസ് വുമണായി മാറിയ മലപ്പുറത്തുകാരി നിഷാന ജീവിതം പറയുമ്പോൾ
ബിജെപി കൗൺസിലറിന്റെ മുൻകാല ഡ്രൈവർ; എസ് കെ പി ടിമ്പേഴ്‌സിൽ കാറോട്ടിച്ചു നടന്ന സന്ദീപിന്റെ വളർച്ച അതിവേഗം; സിപിഎമ്മിന് കച്ചിതുരുമ്പായി ബിജെപിക്കാരനും സ്വപ്‌നയുടെ വിശ്വസ്തൻ; കള്ളക്കടത്ത് ആസൂത്രകയുടെ കാർ ഷോപ്പിലെ പങ്കാളികളിൽ സിപിഎം ബന്ധവും; ഗൾഫിൽ നിന്ന് വെറുകൈയുമായി നാട്ടിലെത്തിയ സ്വപ്നയ്ക്ക് ഇപ്പോൾ കോടികളുടെ നിക്ഷേപം; നഗരത്തിൽ പ്രധാനഭാഗത്ത് കെട്ടിടം പണിയും; കാർ ഷോപ്പിന് പുറമേ റിയൽ എസ്റ്റേറ്റ് ബിസിനസും; സ്വപ്‌നയുടെ സ്വത്തെല്ലാം കണ്ടുകെട്ടിയേക്കും
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്