Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓരോ മരണം കഴിഞ്ഞപ്പോഴും ജോളിയെ കണ്ടത് കരഞ്ഞ് തളർന്ന അവസ്ഥയിൽ; സെമിത്തേരിയിൽ നിന്ന് അവളെ കൊണ്ട് പോയത് ബന്ധുക്കൾ താങ്ങിയായിരുന്നു; നാട്ടിൻപുറത്തുകാരിയുടെ നിഷ്‌കളങ്കതയിൽ ക്രൂരതയുടെ മുഖം കണ്ടിരുന്നില്ല; പള്ളിയുമായി കാര്യമായ ബന്ധമില്ലാത്തതിനാൽ സന്ദർശനം ഞായറാഴ്ചകളിൽ മാത്രവും; ആ ഇരട്ടമുഖം...അത് ജോളിയുടെ മാത്രം പ്രത്യേകതയാണ്; കൂടത്തായി ഇടവക വക്താവ് അഗസ്റ്റിൻ മഠത്തിൽ പറയുന്നത് ഇങ്ങനെ

ഓരോ മരണം കഴിഞ്ഞപ്പോഴും ജോളിയെ കണ്ടത് കരഞ്ഞ് തളർന്ന അവസ്ഥയിൽ; സെമിത്തേരിയിൽ നിന്ന് അവളെ കൊണ്ട് പോയത് ബന്ധുക്കൾ താങ്ങിയായിരുന്നു; നാട്ടിൻപുറത്തുകാരിയുടെ നിഷ്‌കളങ്കതയിൽ ക്രൂരതയുടെ മുഖം കണ്ടിരുന്നില്ല; പള്ളിയുമായി കാര്യമായ ബന്ധമില്ലാത്തതിനാൽ സന്ദർശനം ഞായറാഴ്ചകളിൽ മാത്രവും; ആ ഇരട്ടമുഖം...അത് ജോളിയുടെ മാത്രം പ്രത്യേകതയാണ്; കൂടത്തായി ഇടവക വക്താവ് അഗസ്റ്റിൻ മഠത്തിൽ പറയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത് മുതൽ ജോളി എന്ന സ്ത്രീയും അവരുടെ ക്രിമിനൽ വാസനകളുമാണ് കേരളം ചർച്ച ചെയ്യുന്നത്. അതിനിടയിലാണ് ജോളിയെ കുറിച്ച് വെളിപ്പെടുത്തലുകളുമായി കൂടത്തായി ഇടവക വക്താവ് അഗസ്റ്റിൻ മഠത്തിൽ രംഗത്ത് വന്നിരിക്കുന്നത്. ജോളിയുടെ ഇരട്ടമുഖം തിരിച്ചറിയാൻ ആർക്കും സാധിച്ചില്ലെന്നും വളരെ സാധാരണക്കാരിയായ, നാട്ടിൻപുറത്തുകാരിയായ സ്ത്രീയായി നടന്ന് സമൂഹത്തിലുള്ള മുഴുവൻ ആളുകളേയും വിശ്വസിപ്പിക്കുകയായിരുന്നു ജോളിയെന്നും അദ്ദേഹം പറയുന്നു.

ഒരു സ്ത്രീക്ക് എങ്ങനെയാണ് ഇത്രയും കോലപാതകങ്ങൾ നടത്താൻ കഴിയുക എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുന്നത് ജോളി ഒറ്റയ്ക്കാണോ ഇതൊക്കെ ചെയ്തത്? സഹായം ലഭിച്ചുവെങ്കിൽ അത് രിൽ നിന്നെന്നുമുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഓരോ മരണങ്ങൾ കഴിയുമ്പോഴും ജോളിയുടെ പെരുമാറ്റത്തിൽ ഉണ്ടായ കാര്യങ്ങളെ കുറിച്ച് ആണ് അഗസ്റ്റിൻ പറയുന്നത്. ജോളിയുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഓരോ മരണം കഴിയുമ്പോഴും അലമുറയിട്ട് കരഞ്ഞ് ഏറെ സങ്കടപ്പെട്ടു നിൽക്കുന്ന ജോളിയെയാണ് തങ്ങൾ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജോളി വേദപാഠം അദ്ധ്യാപികയെന്ന പ്രചാരണം തെറ്റാണ്. ജോളിക്ക് പള്ളിയുമായി കാര്യമായ ബന്ധവുമില്ല. നേരത്തെ മാതൃവേദിയുടെ ചുമതലുണ്ടായിരുന്നെങ്കിലും ഷാജുവുമായുള്ള വിവാഹ ശേഷം ജോളിയുടെ പേര് ഇടവകാംഗങ്ങളുടെ പട്ടികയിൽ നിന്നും വെട്ടിയെന്നും സ്വകാര്യ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു.വിവാഹം കഴിച്ച് കൂടത്തായിയിൽ എത്തിയ ഒരു പെൺകുട്ടി എന്ന നിലയിൽ മാത്രമാണ് അവർ പള്ളിയിൽ വന്നിരുന്നത് എന്നും അതിനപ്പുറം ഒന്നും തന്നെ പള്ളിയുമായി അവർക്ക് ബന്ധമില്ലായിരുന്നുവെന്നും അഗസ്റ്റിൻ പറയുന്നു.

സ്ഥിരമായി പള്ളിയിൽ വരുന്ന ആളായിരുന്നില്ല ജോളി എന്നും അഗസ്റ്റിൻ മഠത്തിൽ പറയുന്നു. മരണങ്ങളിലേക്ക് തന്നെ വരികയാണെങ്കിൽ ആ കുടുംബത്തിൽ നടന്ന നാല് മരണാനന്തര കർമ്മങ്ങൾക്ക് പങ്കെടുത്തയാളെന്ന നിലയ്ക്ക് ജോളിയുടെ പ്രവർത്തികളിൽ ഒരിക്കലും അന്ന് കള്ളത്തരങ്ങൾ തോന്നിയിരുന്നില്ലെന്നും അഗസ്റ്റിൻ പറയുന്നു. ജോളിക്ക് വലിയ വിഷമമുള്ളതായിട്ടാണ് അന്ന് തോന്നിയത്. രണ്ട് മരണങ്ങളിലും അലമുറയിട്ട് കരയുകയും വളരെ ക്ഷീണിതയായി വളരെ സങ്കടപ്പെട്ട് കഴിയുന്ന ജോളിയെയാണ് നമ്മൾ കണ്ടത്. സെമിത്തേരിയിൽ നിന്ന് തിരിച്ചുപോരുമ്പോൾ ഉൾപ്പെടെ.

മാത്യു സാറിന്റേത് ഉൾപ്പെടെ നാല് മരണങ്ങൾ കഴിഞ്ഞുപോരുന്ന ജോളി വളരെ ദുഃഖിതയായിട്ടാണ് കാണപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു.മരണവുമായി ജോളിക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് അവരെ അറിയുന്ന ആർക്കും സംശയമില്ല. അതിന്റെ ഉദാഹരണമാ ണ് ജോളി 20 വർഷക്കാലം എൻ.ഐ.ടിയിലെ അദ്ധ്യാപിക ആയിരുന്നു എന്ന് ഞങ്ങൾ എല്ലാവരും വിശ്വസിക്കത്തക്ക രീതിയിൽ ജോളിക്ക് പെരുമാറാൻ കഴിഞ്ഞു എന്നത്. ഇത് തന്നെ ജോളിയുടെ ഇരട്ടമുഖത്തിന്റെ പ്രത്യേകതയായി ഞാൻ കണക്കാക്കുകയാണ്. അത് ജോളിക്ക് മാത്രമുള്ള പ്രത്യേകതയാണ്. ജോളിയുടെ മാത്രം പ്രത്യേകതയാണ് എന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP