Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലക്ഷ്യമിട്ടത് ടോം ജോസിന്റെ സ്വത്തുക്കൾ മുഴുവൻ അടിച്ചെടുക്കാൻ; ഭർത്താവിന്റെ മരണ ശേഷം ഈ നീക്കം പൊളിച്ചത് മാത്യൂ മാഞ്ചാടിയിൽ; സിലിയേയും മകളേയും കൊലപ്പെടുത്തി ഷാജുവിനെ സ്വന്തമാക്കാൻ തീരുമാനിച്ചത് സ്വത്തും ജോൺസണും നഷ്ടമായെന്ന് ഉറപ്പായപ്പോൾ; കൂടത്തായിയിൽ നോട്ടറിയെ പ്രതിയാക്കിയത് നിയമ വശങ്ങൾ പരിശോധിച്ചെന്ന വാദത്തിൽ ഉറച്ച് പ്രോസിക്യൂഷൻ; കൂടത്തായിൽ ജോളിയുടെ മൊഴി പുറത്താകുമ്പോൾ

ലക്ഷ്യമിട്ടത് ടോം ജോസിന്റെ സ്വത്തുക്കൾ മുഴുവൻ അടിച്ചെടുക്കാൻ; ഭർത്താവിന്റെ മരണ ശേഷം ഈ നീക്കം പൊളിച്ചത് മാത്യൂ മാഞ്ചാടിയിൽ; സിലിയേയും മകളേയും കൊലപ്പെടുത്തി ഷാജുവിനെ സ്വന്തമാക്കാൻ തീരുമാനിച്ചത് സ്വത്തും ജോൺസണും നഷ്ടമായെന്ന് ഉറപ്പായപ്പോൾ; കൂടത്തായിയിൽ നോട്ടറിയെ പ്രതിയാക്കിയത് നിയമ വശങ്ങൾ പരിശോധിച്ചെന്ന വാദത്തിൽ ഉറച്ച് പ്രോസിക്യൂഷൻ; കൂടത്തായിൽ ജോളിയുടെ മൊഴി പുറത്താകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വ്യാജ ഒസ്യത്ത് വഴി സ്വന്തമാക്കാൻ ശ്രമിച്ച സ്വത്ത് ലഭിക്കില്ലെന്ന് ഉറപ്പായതിനു ശേഷമാണ് ഷാജു സഖറിയാസിന്റെ ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്തി ഷാജുവിനെ സ്വന്തമാക്കാൻ തീരുമാനിച്ചതെന്നു ജോളിയുടെ മൊഴി.

അതിനിടെ കൂടത്തായി കൂട്ടക്കൊലയിൽ റോയ് തോമസ് വധത്തിൽ അഞ്ചാം പ്രതിയായ നോട്ടറി സമർപ്പിച്ച വിടുതൽ ഹർജിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ തടസ ഹർജി നൽകി. വ്യാജ ഒസ്യത്ത് തയാറാക്കിയതിനെത്തുടർന്നുണ്ടായ ഇടപെടലുകളാണ് കൊലയ്ക്ക് കാരണമായതെന്ന് ഹർജിയിൽ പറയുന്നു. നിയമവശങ്ങൾ പൂർണമായും പരിശോധിച്ച ശേഷമാണ് സി.വിജയകുമാറിനെ പ്രതിചേർത്തതെന്നും അന്വേഷണസംഘം.

റോയ് തോമസിന്റെ പിതാവായ ടോം തോമസിന്റെ സ്വത്ത് കൈക്കലാക്കാൻ ജോളിയും മുൻ സിപിഎം ലോക്കൽ സെക്രട്ടറിയുമായിരുന്ന മനോജും ചേർന്നാണ് വ്യാജ ഒസ്യത്ത് തയാറാക്കിയത്. വ്യാജമെന്ന് ബോധ്യമുണ്ടായിരുന്നിട്ടും നോട്ടറിയായ സി.വിജയകുമാർ ഒസ്യത്ത് സാക്ഷ്യപ്പെടുത്തി. നോട്ടറി രജിസ്റ്ററിൽ രേഖപ്പെടുത്തിയ സാക്ഷി ഒപ്പും വ്യാജമെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഈ സ്വത്ത് കൈക്കലാക്കുന്നതിനാണ് ഭർത്താവ് റോയ് തോമസിനെ ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സാമ്പത്തിക ലാഭവും മനോജുമായുള്ള സൗഹൃദവുമാണ് നോട്ടറിയെ ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിച്ചത്. അതിനിടെയാണ് ജോളിയുടെ മൊഴിയുടെ പൂർണ്ണ രൂപം പുറത്തു വരുന്നത്. മനോരമയാണ് ഈ റിപ്പോർട്ട് പുറത്തു വിടുന്നത്.

എന്തുകൊണ്ടാണ് ഷാജുവിനെ വിവാഹം ചെയ്യാൻ ജോളി തീരുമാനിച്ചതെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്വത്ത് ലഭിക്കില്ലെന്ന് ഉറപ്പായതോടെ സ്ഥിരവരുമാനക്കാരനായ ഒരാളെ വിവാഹം കഴിക്കാൻ ലക്ഷ്യമിട്ടു. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൻ ആയിരുന്നു മനസ്സിൽ. എന്നാൽ ജോളിയുമായുള്ള ബന്ധത്തെ എതിർത്തതിന്റെ പേരിൽ ഭർത്താവ് ഉപദ്രവിക്കുന്നെന്നു കാണിച്ചു ജോൺസന്റെ ഭാര്യ താമരശ്ശേരി പൊലീസിൽ പരാതി നൽകിയതോടെ ഈ നീക്കം ഉപേക്ഷിച്ചു. പിന്നീടാണു ഷാജുവിനെ വിവാഹം കഴിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.

ഭർതൃപിതാവ് ടോം തോമസിന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുക്കൾ തനിക്കും ഭർത്താവ് റോയ് തോമസിനുമാണെന്ന വ്യാജ ഒസ്യത്ത് ജോളി തയാറാക്കിയിരുന്നു. 2008ലാണ് ടോം തോമസ് മരിക്കുന്നത്. 2011ൽ റോയ് തോമസും മരിച്ചതോടെ സ്വത്തുക്കൾ സ്വന്തം പേരിലേക്കു മാറ്റി. എന്നാൽ ഇതിനെതിരെ 2013ൽ റോയിയുടെ സഹോദരൻ റോജോ പരാതി നൽകിയതോടെ ഇത് അസാധുവായി. ജോളിയുടെ കൈവശമുള്ള ഒസ്യത്ത് വ്യാജമാണെന്നും തെളിഞ്ഞു. ടോം തോമസിന്റെ പേരിലുള്ള സ്വത്ത് ജോളിക്കും റോജോയ്ക്കും തുല്യമായി വീതിക്കാനും ഇരുവരും ചേർന്നു 10 ലക്ഷം രൂപ റോയിയുടെ സഹോദരി രഞ്ജിക്കു നൽകാനും നാട്ടുകാരും ബന്ധുക്കളും ഇടപെട്ടു നടത്തിയ ചർച്ചയിൽ ധാരണയായി.

ആഗ്രഹിച്ച സ്വത്ത് പൂർണമായി കിട്ടില്ല എന്നുറപ്പായി. രഞ്ജിക്കു കൊടുക്കാനുള്ള തുകയുടെ പകുതി കണ്ടെത്തുകയും വേണം. ഇതോടെയാണ് സ്ഥിരവരുമാനക്കാരനായ ഒരാളെ വിവാഹം കഴിക്കാൻ ജോളി തീരുമാനമെടുത്തതെന്നു പൊലീസ് പറയുന്നു. മാത്യു മഞ്ചാടിയിലിനോട് പക സ്വത്തിന്റെ പേരിലും സ്വത്ത് രണ്ടായി വീതം വയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും വീട് ആർക്കു വേണമെന്ന കാര്യത്തിൽ ധാരണയായിരുന്നില്ല. എന്നാൽ വീട് ജോളിക്കു കൊടുക്കരുതെന്ന് ബന്ധുവായ മാത്യു മഞ്ചാടിയിൽ കർശന നിലപാടെടുത്തു. വ്യാജ ഒസ്യത്ത് റദ്ദാക്കാനും സ്വത്ത് വീതം വയ്ക്കാനുമുള്ള ചർച്ചകൾക്കും മുൻകൈയെടുത്തതും മാത്യുവായിരുന്നു.

റോയിയുടെ മരണശേഷം മറ്റു പലരും പൊന്നാമറ്റം വീട്ടിൽ വരുന്നുണ്ടെന്നും വീട് ജോളിക്കു കൊടുക്കരുതെന്നും മാത്യു റോയിയുടെ ബന്ധുക്കളോടു പറഞ്ഞു. ഇതാണ് മാത്യുവിനോടുള്ള പക വർധിക്കാനുള്ള കാരണമെന്നു ജോളി പൊലീസിനു മൊഴി നൽകി. റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതും പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടതും മാത്യു ആയിരുന്നു. ഇതും മാത്യുവിനെ കൊലപ്പെടുത്താനുള്ള കാരണമായെന്നു പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP