Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വ്യാജ ഒസ്യത്തിൽ ടോം തോമസിന്റെ സ്വത്തുക്കൾക്ക് അവകാശികൾ റോയ് തോമസും ജോളിയും; വ്യാജ ഒപ്പിട്ട ഒസ്യത്തിൽ സാക്ഷി മുൻ സിപിഎം ലോക്കൽ സെക്രട്ടറി മനോജ്കുമാർ; ആളെ കാണാതെ സാക്ഷ്യപ്പെടുത്തിയത് നോട്ടറി വിജയകുമാർ; വ്യാജ ഒസ്യത്ത് കേസായപ്പോൾ നോട്ടറിയെ അഞ്ചാം പ്രതിയാക്കാൻ അന്വേഷണ സംഘം അപേക്ഷ നൽകിയത് നിയമ സെക്രട്ടറിക്ക്; പാർട്ടി ഇടപെടൽ വന്നപ്പോൾ അട്ടിമറി; കൂടത്തായി സീരിയൽ കൊലക്കേസ് അട്ടിമറിക്കാൻ അണിയറയിൽ കളികൾ ശക്തം

വ്യാജ ഒസ്യത്തിൽ ടോം തോമസിന്റെ സ്വത്തുക്കൾക്ക് അവകാശികൾ റോയ് തോമസും ജോളിയും; വ്യാജ ഒപ്പിട്ട ഒസ്യത്തിൽ സാക്ഷി മുൻ സിപിഎം ലോക്കൽ സെക്രട്ടറി മനോജ്കുമാർ; ആളെ കാണാതെ സാക്ഷ്യപ്പെടുത്തിയത് നോട്ടറി വിജയകുമാർ; വ്യാജ ഒസ്യത്ത് കേസായപ്പോൾ നോട്ടറിയെ അഞ്ചാം പ്രതിയാക്കാൻ അന്വേഷണ സംഘം അപേക്ഷ നൽകിയത് നിയമ സെക്രട്ടറിക്ക്; പാർട്ടി ഇടപെടൽ വന്നപ്പോൾ അട്ടിമറി; കൂടത്തായി സീരിയൽ കൊലക്കേസ് അട്ടിമറിക്കാൻ അണിയറയിൽ കളികൾ ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇടത് സർക്കാരിനു വൻ രാഷ്ട്രീയ മൈലേജ് നൽകിയ കൂടത്തായിയിലെ സീരിയൽ കൊലപാതക കേസ്‌ അട്ടിമറിക്കാൻ അണിയറയിൽ ശ്രമം നടക്കുന്നുണ്ടോ? കേസ് കോടതിയിൽ എത്തുന്ന നിർണ്ണായക വേളയിലാണ് സീരിയൽ കൊലപാതകങ്ങൾ വെളിയിൽ കൊണ്ട് വന്ന കോഴിക്കോട് റൂറൽ എസ്‌പി കെ.ജി.സൈമണെ പത്തനംതിട്ട എസ്‌പിയായി സർക്കാർ ട്രാൻസ്ഫർ ചെയ്യുന്നത്. അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരെയും മാറ്റാനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട് എന്നാണ് ജോളി കേസുമായി ബന്ധപ്പെട്ടു അറിയാൻ കഴിയുന്ന വസ്തുത.

വലിയ രാഷ്ട്രീയ മൈലേജ് നൽകിയ അറസ്റ്റ് ആയിരുന്നു ജോളിയുടെത് എന്നതിനാൽ അത് കളഞ്ഞുകുളിക്കാതിരിക്കാൻ സൈമണെ സ്ഥലം മാറ്റിയെങ്കിലും അന്വേഷണ സംഘം തലവൻ എന്ന നിലയിൽ മാറ്റിയിട്ടില്ല. പക്ഷെ മാറ്റം വടക്ക് നിന്ന് തെക്കോട്ടാണ് എന്നതും ജില്ല പത്തനംതിട്ടയാണ് എന്നതും ഇതിൽ ശ്രദ്ധിക്കപ്പെടുന്ന കാര്യമാണ്. ഇതിൽ തന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉണ്ട് എന്നാണ് ഉയരുന്ന ആക്ഷേപം. ഇതിന്നിടയിൽ തന്നെയാണ് കൂടത്തായി സീരിയൽ കൊലപാതക പരമ്പരയിൽ അഞ്ചാം പ്രതിയായി മാറുന്ന നോട്ടറി അഭിഭാഷകൻ സി.വിജയകുമാറിനെ രക്ഷിക്കാനുള്ള ശ്രമവും നടക്കുന്നതായുള്ള ആക്ഷേപവും ഉയർന്നു വരുന്നത്. ഇടത് അഭിഭാഷകനും നോട്ടറിയുമായതിനാലാണ് അഭിഭാഷകനു വേണ്ടി ചരടുവലികൾ ശക്തമാകുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം. .

ജോളി ജോസഫ് ഭർത്തൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനായി തയാറാക്കിയ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ ഈ നോട്ടറി അഭിഭാഷകനെ കേസിൽ പ്രതി ചേർക്കാനായി അന്വേഷണ സംഘം സർക്കാരിനു അപേക്ഷ നൽകിയെങ്കിലും ഇതുവരെ തീരുമാനമായില്ല. അഭിഭാഷകനെ അഞ്ചാം പ്രതിയാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. പക്ഷെ ഇതുവരെ നിയമവകുപ്പ് ഈ കാര്യത്തിൽ അനുമതി നൽകിയിട്ടില്ല. അഭിഭാഷകൻ നോട്ടറി ആയതിനാൽ ചീഫ് സെക്രട്ടറിക്കും നിയമ സെക്രട്ടറിക്കും അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. പക്ഷെ ഫയൽ ഇതുവരെ മൂവ് ചെയ്തിട്ടില്ല. അഭിഭാഷകൻ ഇടത് അഭിഭാഷകനാണ്. പാർട്ടിക്ക് വേണ്ടപ്പെട്ട അഭിഭാഷകനാണ്.

അതിനാൽ കോഴിക്കൊടുനിന്നുള്ള പാർട്ടി നേതാക്കൾ തിരുവനന്തപുരത്ത് നേരിട്ട് വന്നു ഓപ്പറേഷൻസ് നടത്തി എന്നാണ് അറിയാൻ സാധിക്കുന്നത്. വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയത് വിജയകുമാറാണ്. വിജയകുമാർ നോട്ടറി ആയതിനാൽ നേരിട്ട് കേസ് എടുക്കാനും അറസ്റ്റ് ചെയ്യാനുമൊക്കെയുള്ള നടപടികൾ പൊലീസ് പാലിക്കേണ്ടതുണ്ട്. അതിനാണ് ചീഫ് സെക്രട്ടറിക്കും നിയമസെക്രട്ടറിക്കും അപേക്ഷ നൽകിയത്. കേരളത്തെ നടുക്കിയ സീരിയൽ കൊലപാതക കേസിൽ നോട്ടറിയെ പ്രതി ചേർക്കാൻ അപേക്ഷ നൽകിയിട്ടും ഇതുവരെ അപേക്ഷ ചലിച്ചിട്ടില്ല. സർക്കാർ അനുമതി ലഭിച്ചാൽ റോയ് തോമസ് വധക്കേസിൽ മാത്രമാവും അഡ്വ.സി.വിജയകുമാറിനെ പ്രതി ചേർക്കുക

നോട്ടറിയെ പ്രതി ചേർക്കാനുള്ള അപേക്ഷയുടെ ഫയൽ നിയമസെക്രട്ടറിയുടെ മേശപ്പുറത്ത് കിടക്കുകയാണ്. നോട്ടറി ആക്റ്റ് പതിമൂന്ന് പ്രകാരം നോട്ടറിക്ക് ചില പ്രിവിലെജുകളുണ്ട്. അതിനാൽ നോട്ടറിക്ക് എതിരെ കേസ് എടുക്കുന്നതിനു മുൻപ് നിയമ സെക്രട്ടറിയുടെ അനുമതി വേണം. ജോളി ഹാജരാക്കിയ ഒസ്യത്തിന്റെ ഒറിജിനൽ ഈ അഭിഭാഷകൻ കണ്ടിട്ടില്ല. ഫോട്ടോ കോപ്പിയാണ് ജോളി നോട്ടറിയുടെ ഓഫീസിൽ നൽകിയത്. ഇത് ഒറിജിനൽ തന്നെയാണ് എന്ന് പറഞ്ഞാണ് നോട്ടറി കൂടിയായ അഭിഭാഷകൻ ഇത് അറ്റസ്റ്റ് ചെയ്തത്.

വിൽപത്രം ഒരാൾ മരിക്കുന്നതിനു മുൻപ് തയ്യാറാക്കുന്നതാണ്. വിൽപത്രത്തിൽ നോട്ടറി സാക്ഷ്യപ്പെടുത്തണമെങ്കിൽ അത് തയ്യാറാക്കിയ ആൾ കൂടി നോട്ടറി മുൻപാകെ എത്തണം. വിൽപത്രം തയ്യാറാക്കിയ ആൾ ചെന്നിട്ടില്ല. മരിച്ച ടോം തോമസിന്റെ പേരും വിലാസവും എഴുതിവെച്ചിട്ട് അതിൽ ഒപ്പുമിട്ടിരുന്നു. അത് ടോം തോമസിന്റെ ഒപ്പല്ലെന്നു റൂറൽ എസ്‌പിയായിരുന്ന കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സയന്റിഫിക്കായി തെളിയിച്ചിരുന്നു. ഇതിന്റെ അട്‌സിതനത്തിലാണ് അഭിഭാഷകനായ സി.വിജയകുമാറിനെ പ്രതിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.

ഒസ്യത്ത് തയാറാക്കിയ ആൾ ജീവിച്ചിരിക്കുമ്പോൾ അയാൾക്കല്ലാതെ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നതു കുറ്റകരമാണ്. ടോം തോമസിന്റെ മരണശേഷം സ്വത്തുക്കൾക്ക് മകൻ റോയ് തോമസ്, റോയിയുടെ ഭാര്യ ജോളി ജോസഫ് എന്നിവരാണ് അവകാശികൾ എന്ന വ്യാജ ഒസ്യത്ത് ഫറോക്കിലെ ഡിടിപി സെന്ററിലാണു ജോളി തയാറാക്കിയത്. ഇതിൽ ടോം തോമസിന്റെ വ്യാജ ഒപ്പിട്ടു. സാക്ഷിയായി കെ.മനോജ്കുമാർ ഒപ്പിട്ടു. രണ്ടാമത്തെ സാക്ഷിയായി മറ്റൊരാളുടെ പേരിൽ മനോജ് തന്നെ ഒപ്പിട്ടു. ഇതിന്റെ പകർപ്പെടുത്ത ശേഷം ഒസ്യത്ത് നശിപ്പിച്ചു. യഥാർഥ ഒസ്യത്ത് കാണാതെ വിജയകുമാർ സാക്ഷ്യപ്പെടുത്തിയതെന്നു കുറ്റപത്രത്തിൽ പറയുന്നു. 2008 ജൂൺ 30ന് ആണ് വ്യാജ ഒസ്യത്ത് വിജയകുമാർ സാക്ഷ്യപ്പെടുത്തിയത്. ടോം തോമസ് മരിച്ചാലേ ഒസ്യത്തിനു നിയമസാധുത ഉണ്ടാകൂ എന്നതിനാൽ ഓഗസ്റ്റ് 26നു ക്യാപ്‌സ്യൂളിൽ സയനൈഡ് നിറച്ചു നൽകി ടോം തോമസിനെ ജോളി ജോസഫ് കൊലപ്പെടുകയായിരുന്നു-ഇതാണ് കുറ്റപത്രത്തിൽ പറയുന്നത്.

വ്യാജ ഒസ്യത്ത് നോട്ടറി അഭിഭാഷകൻ സാക്ഷ്യപ്പെടുത്തി നൽകിയതു പ്രതിക്കു ആത്മവിശ്വാസം നൽകി. പൊലീസ് ആദ്യം അന്വേഷണം നടത്തിയതു റോയ് തോമസ് വധക്കേസായതിനാലാണു വ്യാജ ഒസ്യത്ത് ഈ കേസിന്റെ ഭാഗമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനെ പ്രതിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ചീഫ് സെക്രട്ടറിക്കും നിയമവകുപ്പ് സെക്രട്ടറിക്കും അപേക്ഷ നൽകിയത്. പൊലീസ് ഹെഡ് ക്വാർട്ടെഴ്‌സിൽ നിന്നും ഇതിനുള്ള അപേക്ഷ വേറെയും നീങ്ങിയിട്ടുണ്ട്. പക്ഷെ ഈ അപേക്ഷ ഇതുവരെ നിയമ സെക്രട്ടറിയുടെ മേശപ്പുറത്ത് നിന്നും അനങ്ങിയിട്ടില്ല. വൻ രാഷ്ട്രീയ സമ്മർദ്ദമാണ് അനുമതി ഫയൽ അനങ്ങാതിരിക്കുന്നത് എന്നാണ് അറിയുന്നത്. കോഴിക്കോട്ടെ സിപിഎം നേതാക്കൾ വഴിയുള്ള ഓപ്പറെഷനാണ് അണിയറയിൽ നടക്കുന്നത്. തിരുവനന്തപുരത്ത് എത്തിയുള്ള ഓപ്പറേഷനാണ് പാർട്ടിക്ക് പ്രിയങ്കരനായ അഭിഭാഷകന് വേണ്ടി നടക്കുന്നത്.

അതേസമയം ഇതേ വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ. മനോജ്കുമാർ ഈ കേസിൽ നാലാം പ്രതിയാണ്. സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ നേതാവായ വിജയകുമാർ സിപിഎം നേതാവായ മനോജ്കുമാറിന്റെ നിർദ്ദേശപ്രകാരമാണു വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. അതിനാലാണ് കേസിൽ മനോജ്കുമാർ നാലാം പ്രതിയായത്. മനോജ് കുമാറിന്റെ കാര്യത്തിൽ പക്ഷെ സിപിഎം ഉണർന്നു പ്രവർത്തിച്ചിരുന്നു. കേസിലെ പങ്കു വ്യക്തമായതോടെ മനോജ്കുമാറിനെ സിപിഎം പുറത്താക്കിയിരുന്നു. പാർട്ടിതല നടപടികൾ വേറെയും വന്നു. ഇതിനു ശേഷമാണ് ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ വിജയകുമാറിനെ അഞ്ചാം പ്രതിയാക്കാൻ പൊലീസ് തീരുമാനിച്ചത്. ഈ അപേക്ഷയിലാണ് നടപടി വൈകുന്നത്.

പതിനെഴ് വർഷങ്ങൾക്കിടെയാണ് ആറ് കൊലപാതകങ്ങൾ കൂടത്തായിയിലെ കൊലപാതക പരമ്പരയിൽ നടന്നത്. ആദ്യം വധിക്കപ്പെടുന്നത് ജോളിയുടെ ഭർതൃമാതാവായ അന്നമ്മ തോമസാണ്. 2002 ഓഗസ്റ്റ് 22നായിരുന്നു അന്നമ്മ കൊല്ലപ്പെടുന്നത്. ആട്ടിൻ സൂപ്പിൽ നായയെ കൊല്ലാനുള്ള വിഷം കലർത്തി നൽകിയായിരുന്നു കൊലപാതകം. ആറ് വർഷത്തിന് ശേഷം അന്നമയുടെ ഭർത്താവ് ടോം തോമസ് കൊല്ലപ്പെട്ടു. സയനൈഡ് നൽകിയായിരുന്നു ഈ കൊലപാതകം. 2011 സെപ്റ്റംബറിലാണ് ജോളി ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തുന്നത്. കടലക്കറിയിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ഇത്. 2014 ഫെബ്രുവരിയിൽ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയെയും ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി ജോളി കൊലപ്പെടുത്തി.

റോയ് തോമസിന്റെ മരണത്തിൽ സംശയം ഉന്നയിച്ചതും പോസ്റ്റ്‌മോർട്ടത്തിന് വാശി പിടിച്ചതുമാണ് മാത്യുവിനോട് ജോളിക്ക് പകയുണ്ടാക്കിയത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകളായ ഒന്നര വയസുകാരി ആൽഫൈനായിരുന്നു ജോളിയുടെ അഞ്ചാമത്തെ ഇര. ബ്രെഡിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ആൽഫൈനെ വകവരുത്തിയത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയായിരുന്നു ജോളിയുടെ അവസാനത്തെ ഇര. ഗുളികയിൽ സയനൈഡ് പുരട്ടിയും, കുടിവെള്ളത്തിൽ കലർത്തിയുമാണ് സിലിയെ ഇല്ലാതാക്കിയത്. കൂടത്തായി കൊലപാതക പരമ്പരക്കേസിൽ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP