Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്യൂഷൻക്ലാസിലേക്ക് പോകുകയായിരുന്ന ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത് സിനിമയിലെ 'ഡാൻസർമാർ'; ജൂനിയർ ആർട്ടിസ്റ്റുമാരെ പൊലീസ് പൊക്കിയതുകൊല്ലങ്കോട്ടെ സിസിടിവി അരിച്ചുപെറുക്കിയ പൊലീസിന്റെ അന്വേഷണ മികവ്; തിരുവനന്തപുരത്തെ നാല് വിരുതരെ അറസ്റ്റ് ചെയ്തത് പഴനിയിൽ നിന്നും; പ്രതികളെ കുടുക്കാൻ നിർണ്ണായകമായത് കാർ തിരിച്ചറിഞ്ഞത് തന്നെ

ട്യൂഷൻക്ലാസിലേക്ക് പോകുകയായിരുന്ന ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത് സിനിമയിലെ 'ഡാൻസർമാർ'; ജൂനിയർ ആർട്ടിസ്റ്റുമാരെ പൊലീസ് പൊക്കിയതുകൊല്ലങ്കോട്ടെ സിസിടിവി അരിച്ചുപെറുക്കിയ പൊലീസിന്റെ അന്വേഷണ മികവ്; തിരുവനന്തപുരത്തെ നാല് വിരുതരെ അറസ്റ്റ് ചെയ്തത് പഴനിയിൽ നിന്നും; പ്രതികളെ കുടുക്കാൻ നിർണ്ണായകമായത് കാർ തിരിച്ചറിഞ്ഞത് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കൊല്ലങ്കോടിന് അടുത്ത് പല്ലശ്ശന നിറാക്കോടിനു സമീപം റോഡിലൂടെ നടന്നു പോകുന്ന ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ കാറിലേക്കു പിടിച്ചു കയറ്റാൻ ശ്രമിച്ച സംഭവത്തിൽ ദുരൂഹതകൾ ഏറെ. സിനിമയിൽ ഡാൻസ് ആർട്ടിസ്റ്റുകളാണ് അറസ്റ്റിലായവർ. എന്തിന് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഇവർ ശ്രമിച്ചതെന്ന് ഇനിയും വ്യക്തമല്ല. സംഭവത്തിൽ നാലു തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിലായി.

വള്ളക്കടവിൽ സബിൻ (22), നെടുമങ്ങാട്ടെ ജിഷ്ണു (25), വട്ടിയൂർക്കാവിലെ ശരൺ (21), കരകുളം സ്വദേശി ഷൈൻ (36) എന്നിവരെ തമിഴ്‌നാട്ടിൽ പഴനിയിൽനിന്നാണു കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ സമർത്ഥമായ നീക്കമാണ് പ്രതികളെ കണ്ടെത്തിയത്. പെൺകുട്ടിയെ കാറിലേക്കു പിടിച്ചു കയറ്റാൻ ശ്രമിച്ചില്ലെന്നും കുട്ടി ഇവരെ കണ്ടു ഭയന്നോടിയെന്നുമാണ് അറസ്റ്റിലായവർ പൊലീസിനോടു പറയുന്നത്. എന്നാൽ പൊലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

കൊല്ലങ്കോട്ടെ ട്യൂഷൻ സെന്ററിലേക്ക് പോകാൻ ബസ് കയറാൻ വിട്ടിൽ നിന്നു നടക്കുകയായിരുന്നു പെൺകുട്ടി. ഈ സമയം പുറകിൽ നിന്നുവന്ന ചുവന്ന കാറിലുണ്ടായിരുന്നവരിൽ ഒരാൾ വണ്ടിയിൽ കയറുന്നോ എന്നു ചോദിച്ചു. ഇത് കേട്ട് കുട്ടി ഞെട്ടി. ഇതിനിടെയിൽ ബാഗിൽ പിടിച്ചു കാറിലേക്കു കയറ്റാൻ ശ്രമിച്ചു. വിദ്യാർത്ഥിനി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.ചൊവ്വാഴ്ചയായിരുന്നു സംഭവം. പൊലീസിൽ പരാതി കിട്ടിയപ്പോൾ ഗൗരവത്തോടെ കാര്യങ്ങളെ പൊലീസ് എടുത്തു. ഇതാണ് പ്രതികളിലേക്ക് അന്വേഷണമെത്തിയത്.

അദ്ധ്യാപകരും വിദ്യാർത്ഥിനിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൊല്ലങ്കോട് ടൗണിലും മറ്റും യുവാക്കൾക്കായി തെരച്ചിൽ നടത്തി. നിരീക്ഷണ ക്യാമറകളിലെയും മംഗലം-ഗോവിന്ദാപുരം റോഡിൽ കോവിലകം മൊക്ക് മുതലുള്ള മറ്റു ക്യാമറകളിലെയും ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സിഐ കെ.പി.ബെന്നി, എസ്‌ഐ കെ.വി.സുധീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്. ഇതിൽ നിന്ന് കാർ തിരിച്ചറിയുകയും റജിസ്‌ട്രേഷൻ രേഖകൾ പ്രകാരം കാർ ഉടമയുടെ വിവരങ്ങൾ ലഭിക്കുകയും ചെയ്തു.

പഴനിയിലെ ലോഡ്ജിൽ ഇവർ ഉണ്ടെന്ന് മനസ്സിലാക്കി പൊലീസ് അവിടെയെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാർത്ഥിനി ഇവരെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതും കൊണ്ട് പ്രതികൾക്കെതിരെ പോക്‌സോ കേസ് വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP