Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലുക്കിൽ തനി നാട്ടുപുറത്തുകാരി; കോടതിയിൽ എത്തിയത് കാർ സ്വയം ഓട്ടിച്ചും; ഭർത്താവും മകനും മകളും അറസ്റ്റിലായതോടെ എല്ലാം നഷ്ടപ്പെട്ടു; പൊലീസെത്തിയതോടെ വാടക വീട്ടിൽ നിന്നും ഉടമസ്ഥനും ഇറക്കി വിട്ടു; സിന്ധുവിനെ കൊൽക്കത്ത തങ്കച്ചിയാക്കിയത് ബന്ധുവായ പത്രക്കാരനും! ആനവേട്ട കേസിലെ ആസൂത്രക ഇപ്പോൾ വനംവകുപ്പിന് പഞ്ചപാവം; കൊൽക്കത്തയിൽ നിന്ന് പ്രതിയും പൊലീസും എത്തിയത് ഒരേ വിമാനത്തിൽ; ഇടമലയാർ കേസിൽ സംഭവിക്കുന്നത് എന്ത്?

ലുക്കിൽ തനി നാട്ടുപുറത്തുകാരി; കോടതിയിൽ എത്തിയത് കാർ സ്വയം ഓട്ടിച്ചും; ഭർത്താവും മകനും മകളും അറസ്റ്റിലായതോടെ എല്ലാം നഷ്ടപ്പെട്ടു; പൊലീസെത്തിയതോടെ വാടക വീട്ടിൽ നിന്നും ഉടമസ്ഥനും ഇറക്കി വിട്ടു; സിന്ധുവിനെ കൊൽക്കത്ത തങ്കച്ചിയാക്കിയത് ബന്ധുവായ പത്രക്കാരനും! ആനവേട്ട കേസിലെ ആസൂത്രക ഇപ്പോൾ വനംവകുപ്പിന് പഞ്ചപാവം; കൊൽക്കത്തയിൽ നിന്ന് പ്രതിയും പൊലീസും എത്തിയത് ഒരേ വിമാനത്തിൽ; ഇടമലയാർ കേസിൽ സംഭവിക്കുന്നത് എന്ത്?

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോടതിയിൽ എത്തിയത് തനി നാട്ടിൻ പുറത്തുകാരി ലുക്കിൽ. നിന്ന് വിഷമിക്കുന്നത് കണ്ടപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥൻ തന്നെ കോടതി ഹാളിൽ ഇരിപ്പിടം ഒരുക്കി നൽകി. സാധുവായ ഇവരെ കുസിദ്ധയാക്കിയത് കേസ്സിലെ പ്രതിയുടെ ബന്ധുവായ പത്രക്കാരൻ എന്നും വെളിപ്പെടുത്തൽ. കസ്റ്റഡിയിൽ എടുത്തതോടെ ഇവർക്ക് ഉണ്ടായിരുന്ന കിടപ്പാടം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും ഉദ്യോഗസ്ഥരുടെ നേർസാക്ഷ്യം. 

ഇന്നലെ വൈകിട്ട് 4.30 തോടെയാണ് ഇടമലയാർ ആനവേട്ട കേസ്സിലെ മുഖ്യപ്രതിയായ കൊൽക്കത്ത തങ്കച്ചിയെന്ന് അറിയപ്പെടുന്ന തിരുവനന്തപുരം ചാക്ക സിന്ധുനിവാസിൽ സിന്ധു (57) കോതമംഗലം കോടതിയിൽ കീഴടങ്ങാൻ എത്തിയത്. എന്നാൽ കീഴടങ്ങാനുള്ള തങ്കച്ചിയുടെ നീക്കം വിഫലമായി . കൊൽക്കത്ത അലീപ്പൂർ അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതി അടുത്തമാസം 23 വരെ ഈ കേസ്സിൽ ജാമ്യം അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ കീഴടങ്ങൽ അപേക്ഷ പരിഗണിക്കാനാവില്ലെന്നായിരുന്നു കോതമംഗലം കോടതിയുടെ നിലപാടെന്നാണ് വനംവകുപ്പധികൃതർ പുറത്തുവിട്ട വിവരം.

കസ്റ്റ്ഡി റിപ്പോർട്ടും മറ്റും സമർപ്പിച്ച് ഇവരെ ഏറ്റുവാങ്ങാൻ വനംവകുപ്പ് ഉദ്യോഗസ്ഥരും കോടതിയിൽ കാത്തുനിന്നിരുന്നു. കോടതിയിൽ ഏറെ നേരം കാത്തുനിന്നെങ്കിലും പ്രയോജനമുണ്ടാവാത്ത സാഹചര്യത്തിൽ വൈകിട്ട് 6 മണിയോടെ ഇവർ ബന്ധുവിനൊപ്പം മടങ്ങി. കോടതി വിട്ട തങ്കച്ചി ബന്ധുവുന്റെ സംരക്ഷണയിൽ ജില്ലയിൽ തങ്ങുകയാണെന്നാണ് ലഭ്യമായ വിവരം. കൊൽത്തയിലെ മോത്തിലാൽ സ്ട്രീറ്റിലെ വീട്ടിൽ ഒളിവിൽക്കഴിയവെ കഴിഞ്ഞ ദിവസം ഇവിടുത്തെ പൊലീസിന്റെ സഹായത്തോടെ കേരളത്തിൽ നിന്നെത്തിയ വനപാലക സംഘം ഇടമലയാർ ആനവേട്ട കേസ്സിൽ ഇവരെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി അവിടുത്തെ കോടതിയിൽ ഹാജരാക്കുകയും അടുത്തമാസം 23 വരെ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കീഴടങ്ങാൻ സന്നദ്ധതയറിയിച്ച് തങ്കച്ചി വനംവകുപ്പധികൃതരെ സമീപിച്ചത്. കേസ്സ് കോതമംഗലം കോടതിയിൽ ആയതിനാൽ ഇവിടെ എത്തി കീഴടങ്ങുന്നതിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാമെന്ന് വനം വകുപ്പധികൃതർ ഇവർക്ക് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതുപ്രകാരം കൊൽക്കത്തയിൽ നിന്നും വനംവകുപ്പധികൃതർ നാട്ടിലേയ്ക്ക് തിരിച്ച വിമാനത്തിൽ തങ്കച്ചിയും ഒപ്പംകൂടി. നെടുമ്പാശേരിയിൽ ഇറങ്ങിയപ്പോൾ മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ വനപാലക സംഘം ഇവരെ കാത്തുനിന്ന ബന്ധുവിനടുത്തെത്തിച്ചു.

ഇന്നലെ രാവിലെ 10.30 -തോടെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും ആനവേട്ടകേസ്സിൽ തങ്കച്ചിയുടെ മകൻ അജീഷിനെ വനപാലകർ അറസ്റ്റുചെയ്തിരുന്നു. രാവിലെ 10.30 തോടെ ഇയാളെ വനംവകുപ്പധികൃതർ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ 40 വയസ്സോളം തോന്നിക്കുന്ന സ്ത്രീ സ്വയം കാറോടിച്ച് കോടതി സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയത്തിന്റെ പാർക്കിങ് ഏര്യയിലേയ്ക്കെത്തി. വന്നപാടെ കാറിൽ നിന്നും ഇറങ്ങിയിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ഇവർ വീണ്ടും കാറിൽക്കയറി ഡോറടച്ചു. തങ്കച്ചി കോടതിയിൽ കീഴടങ്ങാൻ എത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സൂചന നൽകിയിരുന്നതിനാൽ കാറിലെത്തിയത് ഇവർ തന്നെയാണെന്ന് ഉറപ്പിച്ച് മാധ്യപ്രവർത്തകർ കാർ വളഞ്ഞു.

ഈ സമയം ഇവർ ഡ്രൈവിങ് സീറ്റിനടുത്തെ ഡോറിന്റെ ഗ്ലാസ്സ് താഴ്തി.സിന്ധുവല്ലെ.. എന്ന് മാധ്യപ്രവർത്തകരിൽ ഒരാൾ ചോദിച്ചപ്പോൾ സിന്ധുവോ ..അതാരാ..എന്നുള്ള മറുചോദ്യമായിരുന്നു ഇവരുടെ ഭാഗത്തുനിന്നുള്ള പ്രതി കരണം. പിന്നീട് ഏ സി ഓണാക്കി ഇവർ കാറിൽ ഇരുപ്പുതുടർന്നു. വൈകിട്ട് 6 മണിയോടെ കോതമംഗലം കോടതിയിൽ നിന്നും തങ്കച്ചി പോകുന്നതുവരെ ഈ കാർ ഇവിടെത്തന്നെ ഉണ്ടായിരുന്നു. കാറിൽ ആരാണ് എത്തിയതെന്ന് ചോദിച്ചപ്പോൾ തങ്ങൾക്ക് അറയില്ലെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടി. 8 മണിക്കൂറോളം കോടതി പരിസരത്ത് കാറിൽ ഇരുന്നിരുന്നത് തങ്കച്ചിയുടെ അടുത്ത ബന്ധുതന്നെയായിരുന്നെന്നും കീഴടങ്ങാൻ എത്തുന്നതിന് മുമ്പ് പരിസരം വീക്ഷിച്ച് വിവരം നൽകുന്നതിനായിരുന്നു ഇവർ എത്തിയിരുന്നതെന്നുമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരം.

നെടുമ്പാശേരിയിൽ ഫ്ലൈറ്റ് ഇറങ്ങിയ ശേഷം തങ്കച്ചിയെ കൂട്ടിക്കൊണ്ടുപോയതും ഇവർ തന്നെയായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. തങ്കച്ചിയുടെ ഇപ്പോഴത്തെ ജീവിത സാഹചര്യം പരമദയനീയമാണെന്നാണ് ഇവരെ പിടികൂടിയ വനപാലക സംഘം നൽകുന്ന സൂചന. തങ്ങൾ കസ്റ്റഡിയിൽ എടുത്തതോടെ വാടക വീട്ടിൽ നിന്നും വീട്ടുടമ ഇവരെ ഇവരെ ഇറക്കി വിട്ടെന്നും അസുഖങ്ങളുള്ള മകൾ ഇവരുടെ ബന്ധുവിന്റെ സംരക്ഷണയിലാണെന്നും മറ്റുമാണ് ഇക്കൂട്ടരുടെ വെളിപ്പെടുത്തൽ. ഇവരുടെ ഭർത്താവ് സുധീഷ് ചന്ദ്രബാബു, മകൾ അമിത എന്നിവരെ ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുമായി കൊൽക്കത്തയിൽ റവന്യൂ ഇന്റിലിജൻസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്തുനിന്നും ഇടമലയാർ ആനവേട്ടകേസ്സുമായി ബന്ധപ്പെട്ട് മകൻ അജീഷിനെ വനംവകുപ്പധികൃതർ അറസ്റ്റുചെയ്തിരുന്നു. ഇതോടെ തങ്കച്ചി തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായി.

കേസ്സിൽ അന്വേഷണവും തെളിവെടുപ്പുമെല്ലാം വേഗത്തിൽ പൂർത്തിയാക്കാമെന്നും പിന്നീട് ജാമ്യം ലഭിക്കുമെന്നുമുള്ള വനംവകുപ്പധികൃതരുടെ വാക്കിൽ വിശ്വസിച്ചാണ് ഇവർ ജാമ്യം തീരുന്നതിന് മുമ്പ് കീഴടങ്ങാൻ എത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എല്ലാവരും അകത്തായാൽ നിലവിലെ പ്രവർത്തനങ്ങളെല്ലാം നിലയ്ക്കുമെന്ന സ്ഥിതിയിൽ വനംവകുപ്പിന്റെ അന്വേഷണത്തോട് പരമാവധി സഹകരിച്ചെന്നുവരുത്തി പ്രീതി നേടുന്നതിനാണ് ഇവരുടെ ശ്രമമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

ഈ കേസ്സിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിയുടെ ബന്ധുവായ പത്രക്കാരനാണ് തങ്കച്ചിയെ അന്താരാഷ്ട്ര ആനക്കൊമ്പ് കടത്തുകാരിയാക്കി ആദ്യം വാർത്ത പുറത്തുവിട്ടതെന്നും ഇത് മറ്റ് മാധ്യമങ്ങൾ ഏറ്റുപിടച്ചതാണ് ഇവർക്ക് കുപ്രസിദ്ധി നേടിക്കൊടുത്തതെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP