Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..

യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: കേട്ടാലറയ്ക്കുന്ന തെറിവിളിച്ച് ഭർത്താവിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‌‍ പുറത്ത് വന്നതോടെ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. പശ്ചിമ ബം​ഗാളിലെ ബിധാൻനഗറിലാണ് 33കാരനായ യുവാവ് കഴിഞ്ഞ നാല് കൊല്ലമായി നിരന്തരം ഭാര്യയുടെ പീഡനത്തിന് ഇരയായത്. കൊൽക്കത്തയിലെ ട്രെയിനിങ് പ്രൊഫഷണലാണ് യുവതി. കഴിഞ്ഞ നാല് വർഷമായി യുവതി തന്റെ ഭർത്താവിനെ മർദ്ദിക്കാറുണ്ടെങ്കിലും ഈ ലോക് ഡൗൺ കാലത്താണ് ക്രൂരത ഏറിയത്. ഭർത്താവ് തന്റെ മാതാപിതാക്കളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

യുവാവ് ജൂൺ ആറിന് ഭാര്യക്കെതിരെ പരാതി നൽകിയില്ലെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ് ഇയാളെ തിരിച്ചയച്ചു. പരാതി സ്വീകരിച്ചെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ല. തുടർന്നാണ് ജൂൺ 26 ന് വീണ്ടും പരാതി നൽകിയത്. ഇതോടൊപ്പം വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നതോടെ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ കേസിൽ പ്രതിയായ യുവതിയെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഭർത്താവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ജൂൺ 26 ന് നൽകിയ രണ്ടാമത്തെ പരാതിയിൽ യുവതിക്കെതിരേ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. കൊൽക്കത്ത ബിധാൻനഗർ സ്വദേശിയായ 33 വയസ്സുകാരനാണ് ഭാര്യയുടെ ക്രൂര മർദനത്തിനിരയായത്.

കഴിഞ്ഞ നാല് വർഷമായി ഭാര്യ നിരന്തരം ഉപദ്രവിക്കുന്നതായാണ് ഇയാളുടെ പരാതി. ജൂൺ അഞ്ചിന് നടന്ന സംഭവങ്ങളുടെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വെബ്ക്യാമിൽ റെക്കോഡ് ചെയ്ത ദൃശ്യങ്ങളാണിത്. ഭർത്താവിനെ അടിക്കുകയും കുനിച്ച് നിർത്തി മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മാത്രമല്ല, കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകളും ദൃശ്യത്തിലുണ്ട്.

തന്റെ പ്രായമുള്ള മാതാപിതാക്കൾ ബന്ധുവീട്ടിൽനിന്ന് തന്റെ വീട്ടിലേക്ക് വന്നതാണ് ഭാര്യയെ പ്രകോപിപ്പിച്ചതെന്നാണ് 33 കാരന്റെ മൊഴി. കോവിഡ് വ്യാപനത്തിനിടെ മാതാപിതാക്കൾ കൊറോണ വൈറസുമായാണ് വന്നതെന്ന് പറഞ്ഞാണ് വഴക്ക് തുടങ്ങിയത്. തുടർന്ന് മുഖത്തടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. വൈകിട്ട് ജോലി കഴിഞ്ഞെത്തി മാതാപിതാക്കളെ വീട്ടിൽ കണ്ടതുമുതൽ തുടങ്ങിയ ഉപദ്രവം അർധരാത്രി വരെ നീണ്ടെന്നും ഇയാൾ പറയുന്നു. മർദനത്തിൽ പരിക്കേറ്റതിനാൽ ആശുപത്രിയിൽ ചികിത്സ തേടി. ഇനിയും ഭാര്യയുടെ ഉപദ്രവം താങ്ങാൻ കഴിയാത്തതിനാലാണ് പൊലീസിൽ പരാതി നൽകിയതെന്നും ഭാര്യയെ സന്തോഷിപ്പിക്കാൻ മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്നും 33 വയസ്സുകാരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP