Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

75കാരിയായ വയോധികയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ; പീഡനത്തിന് ഇരയായ വയോധികയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ; പീഡനത്തിന് പിന്നീൽ ഒരു യുവതിക്കും പങ്കുണ്ടെന്ന് വൃദ്ധയുടെ മകന്റെ മൊഴി; ക്രൂരപീഡനം നടന്നതായും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കോലഞ്ചേരി: 75കാരിയായ വയോധികയെ ക്രൂര പീഡനത്തിനിരയായ സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ ചോദ്യം ചെയ്തുവരികയാണ്. വയോധിക ലൈംഗിക പീഡനത്തിനിരയായെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.ആക്രമണത്തിനിരയായ 75കാരി അപകടനില തരണം ചെയ്തിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃദ്ധയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. യൂറോളജി, ഗൈനക്കോളജി വിഭാഗത്തിലെ നാല് ഡോക്ടർമാരുടെ സംഘമായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

സംഭവത്തിന് പിന്നിൽ ഒരു യുവതിയുണ്ടെന്ന് ആക്രമണത്തിനിയായ വയോധികയുടെ മകൻ പറഞ്ഞു. വയോധികയുടെ ശരീരം കത്തിയുപയോഗിച്ച് വരഞ്ഞ് കീറിയിട്ടുണ്ട്. സ്വകാര്യ ഭാഗത്ത് കട്ടിയുള്ള ആയുധം ഉപയോഗിച്ച് മാരകമായി മുറിപ്പെടുത്തുകയും ചെയ്തിരുന്നു.
കോലഞ്ചേരി പഴന്തോട്ടം മനയത്തു പീടിക സ്വദേശിനിയായ വയോധികയെയാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 75 വയസുള്ള വയോധികയാണ് മാനഭംഗത്തിന് ഇരയാകുകയും ആയുധം ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ ക്രൂരമായ ഉപദ്രവത്തിന് ഇരയാക്കപ്പെടുകയും ചെയ്തിരിക്കുന്നത്. ഒന്നിലധികം പേർ ചേർന്നാണ് പീഡിപ്പിച്ചതെന്ന് സംശയിക്കുന്നുണ്ട്.

ഞായറാഴ്ച പാങ്കോട് ഇരുപ്പച്ചിറയിലെ സുഹൃത്തായ ഒരു സ്ത്രീയുടെ വീട്ടിലെത്തി വിശ്രമിക്കുമ്പോഴാണ് ആക്രമണം. തുടർന്ന് ഇവരെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിട നിന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വൻകുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഇവർ ആക്രമണത്തിന് ഇരയാകുമ്പോൾ ഉണ്ടായിരുന്ന വീട്ടിലെ സ്ത്രീയെയും അവരുടെ ഭർത്താവിനെയും മകനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡ്രൈവറിനെ സംശയിക്കുന്നുണ്ട്.

കാര്യമായ ആരോഗ്യപ്രശ്നം നേരിടുന്നതിനാൽ ഇവരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ശരീരമാകെ മാരകായുധം ഉപയോഗിച്ച് മുറിവേൽപിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപെട്ട സ്ത്രീക്കു നേരെ ഉണ്ടായ ആക്രമണത്തിൽ നിശ്ചിത വകുപ്പുകൾ ചുമത്തി കേസെടുത്തതായും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP