Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

കോലഞ്ചേരിയിൽ 75 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: ഒരുസ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ; പ്രതികളിൽ വയോധികയെ ഏറ്റവും മൃഗീയമായി പീഡിപ്പിച്ചത് ഷാഫി; മാറിടം കത്തി കൊണ്ട് വരഞ്ഞ നിലയിൽ; ശരീരമാസകലം മുറിവുകൾ; ആന്തരികാവയവങ്ങൾക്കും പരിക്കെന്ന് മെഡിക്കൽ റിപ്പോർട്ട്; ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

കോലഞ്ചേരിയിൽ 75 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: ഒരുസ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ; പ്രതികളിൽ വയോധികയെ ഏറ്റവും മൃഗീയമായി പീഡിപ്പിച്ചത് ഷാഫി; മാറിടം കത്തി കൊണ്ട് വരഞ്ഞ നിലയിൽ; ശരീരമാസകലം മുറിവുകൾ; ആന്തരികാവയവങ്ങൾക്കും പരിക്കെന്ന് മെഡിക്കൽ റിപ്പോർട്ട്; ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

പ്രകാശ് ചന്ദ്രശേഖർ

കോലഞ്ചേരി: വൃദ്ധയെ ക്രൂരമായ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഷാഫി, മനോജ് , ഓമന എന്നിവരെയാണ് അറസ്റ്റു ചെയ്തിട്ടുള്ളതെന്നും ഇതിൽ ഷാഫിയാണ് മൃഗീയമായി വ്യദ്ധയെ ഉപദ്രവിച്ചതെന്നും മൂവാറ്റുപുഴ ഡി വൈ എസ് പി അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

ആന്തരികാ അവയവങ്ങൾക്ക് വരെ ഗുരുതര പരിക്കുണ്ടെന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് പുറത്തിറക്കായ മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. രക്തത്തിൽ കുളിച്ച നിലയിലാണ് മാതാവിനെ കണ്ടെത്തിയതെന്ന് മകൻ വെളിപ്പെടുത്തായിരുന്നു. മാറിടം കത്തികൊണ്ട് വരഞ്ഞ നിലയിലാണെന്ന് റിപ്പോർട്ടിൽ സൂചനയുണ്ട്. കോലേഞ്ചേരി പഴന്തോട്ടത്താണ് വൃദ്ധ ക്രൂരമായ പീഡനത്തിന് ഇരയായത്.

ഇന്ന് വനിത കമ്മീഷൻ ചെയർ പേഴ്‌സൺ എം.സി.ജോസഫൈൻ കോലേഞ്ചരി ആശുപത്രിയിൽ കഴിയുന്ന സ്ത്രീയെ കണ്ടിരുന്നു.ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ട് അവർ ആരോഗ്യ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് കത്ത് നൽകി. ഉച്ചയോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വൃദ്ധയെ സന്ദർശിച്ച ചെയർപേഴ്‌സൺ, ഡോക്ടർമാരിൽ നിന്ന് തെളിവെടുത്തു. ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ ഡയറക്ടർ വി.യു. കുര്യാക്കോസിന് നിർദ്ദേശം നൽകി.

കുറ്റവാളികൾ ആരായിരുന്നാലും അവരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ചെയർപേഴ്‌സൺ ആവശ്യപ്പെട്ടു. വൃദ്ധയ്ക്ക് വേണ്ട എല്ലാ സഹായവും ചെയ്യുമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.രാവിലെ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജിയും ആശുപത്രി സന്ദർശിച്ചിരുന്നു. സംഭവം അറിഞ്ഞ കഴിഞ്ഞ ദിവസം രാത്രിതന്നെ ചെയർപേഴ്‌സണും കമ്മിഷൻ അംഗവും ഇടപെട്ടതിനെ തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്.

കോലഞ്ചേരി പഴന്തോട്ടം മനയത്തു പീടിക സ്വദേശിനിയായ വയോധികയെയാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 75 വയസുള്ള വയോധികയാണ് മാനഭംഗത്തിന് ഇരയാകുകയും ആയുധം ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ ക്രൂരമായ ഉപദ്രവത്തിന് ഇരയാക്കപ്പെടുകയും ചെയ്തിരിക്കുന്നത്. ഒന്നിലധികം പേർ ചേർന്നാണ് പീഡിപ്പിച്ചതെന്ന് സംശയിക്കുന്നുണ്ട്.

ഞായറാഴ്ച പാങ്കോട് ഇരുപ്പച്ചിറയിലെ സുഹൃത്തായ ഒരു സ്ത്രീയുടെ വീട്ടിലെത്തി വിശ്രമിക്കുമ്പോഴാണ് ആക്രമണം. തുടർന്ന് ഇവരെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിട നിന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വൻകുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

കാര്യമായ ആരോഗ്യപ്രശ്‌നം നേരിടുന്നതിനാൽ ഇവരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ശരീരമാകെ മാരകായുധം ഉപയോഗിച്ച് മുറിവേൽപിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപെട്ട സ്ത്രീക്കു നേരെ ഉണ്ടായ ആക്രമണത്തിൽ നിശ്ചിത വകുപ്പുകൾ ചുമത്തി കേസെടുത്തതായും പൊലീസ് പറഞ്ഞു. 75കാരി അപകടനില തരണം ചെയ്തിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃദ്ധയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. യൂറോളജി, ഗൈനക്കോളജി വിഭാഗത്തിലെ നാല് ഡോക്ടർമാരുടെ സംഘമായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP