Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടുമൺ കൊലപാതകം: പ്രചരിക്കുന്ന കഥകൾ പലതും കെട്ടിച്ചമച്ചത്; മുഖ്യപ്രതി മുൻപ് വീണാ ജോർജിന്റെ വീട്ടിൽ നിന്ന് സിസിടിവി ക്യാമറ മോഷ്ടിച്ചെന്ന കഥ തള്ളി പൊലീസ്; സിസിടിവി ക്യാമറ മോഷ്ടിക്കപ്പെട്ടത് എംഎൽഎയുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു വീട്ടിൽ നിന്ന്; പ്രതികളുടെ ജാമ്യാപേക്ഷ ജുവനൈൽ കോടതി തള്ളി; കസ്റ്റഡിയിൽ വിടണമെന്ന പൊലീസിന്റെ അപേക്ഷ ഭേദഗതി വരുത്താൻ മടക്കി അയച്ചു: പ്രതികൾക്ക് വേണ്ടി ഹാജരാകുന്നത് സിപിഎം നേതാവായ അഭിഭാഷകൻ

കൊടുമൺ കൊലപാതകം: പ്രചരിക്കുന്ന കഥകൾ പലതും കെട്ടിച്ചമച്ചത്; മുഖ്യപ്രതി മുൻപ് വീണാ ജോർജിന്റെ വീട്ടിൽ നിന്ന് സിസിടിവി ക്യാമറ മോഷ്ടിച്ചെന്ന കഥ തള്ളി പൊലീസ്; സിസിടിവി ക്യാമറ മോഷ്ടിക്കപ്പെട്ടത് എംഎൽഎയുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു വീട്ടിൽ നിന്ന്; പ്രതികളുടെ ജാമ്യാപേക്ഷ ജുവനൈൽ കോടതി തള്ളി; കസ്റ്റഡിയിൽ വിടണമെന്ന പൊലീസിന്റെ അപേക്ഷ ഭേദഗതി വരുത്താൻ മടക്കി അയച്ചു: പ്രതികൾക്ക് വേണ്ടി ഹാജരാകുന്നത് സിപിഎം നേതാവായ അഭിഭാഷകൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കൊടുമൺ അങ്ങാടിക്കലിൽ പതിനാറുകാരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി കഴുത്തറുത്ത് കുഴിച്ചു മൂടിയ കേസിൽ പ്രതികളായ രണ്ടു കുട്ടികളുടെയും ജാമ്യപേക്ഷ ജുവനൈൽ കോടതി തള്ളി. പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന പൊലീസിന്റെ അപേക്ഷ ഭേദഗതി വരുത്തി വീണ്ടും സമർപ്പിക്കാൻ നിർദ്ദേശിച്ച് തിരിച്ചയച്ചു. ജുവനൈൽ കോടതിയുടെ ചുമതലയുള്ള ജഡ്ജി രശ്മി എസ് ചിറ്റൂർ ആണ് ജാമ്യാപേക്ഷ തള്ളിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം ഭേദഗതി വരുത്തി വീണ്ടും നൽകാൻ നിർദ്ദേശിച്ച് തിരിച്ചയച്ചു. സിപിഎം നേതാവായ അഡ്വ അരുൺ ദാസ്, മുൻ എൽഡിഎഫ് നേതാവ് അഡ്വ പ്രശാന്ത് വി കുറുപ്പ് എന്നിവരാണ് നാടുനടുക്കിയ കൊലപാതക കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരാകുന്നത്.

അതേ സമയം, പ്രതികളെപ്പറ്റി നിരവധി കഥകൾ നാട്ടിൽ പ്രചരിക്കുകയാണ്. വീണാ ജോർജ് എംഎൽഎയുടെ ഭർതൃഗൃഹത്തിൽ നിന്ന് സിസിടിവി കാമറ മോഷ്ടിച്ച കേസിൽ പിടിക്കപ്പെട്ടയാളാണ് മുഖ്യപ്രതി എന്നതാണ് അതിലൊന്ന്. എന്നാൽ, സിസിടിവി കാമറ മോഷ്ടിക്കപ്പെട്ടത് വീണയുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു വീട്ടിൽ നിന്നാണെന്നതാണ് വാസ്തവം. ഈ വീട്ടുകാരും എംഎൽഎയുടെ ഭർതൃ വീട്ടുകാരുമായി അത്ര ചേർച്ചയിലല്ല എന്നുള്ളതാണ് ഏറെ രസകരം! പിന്നെ എങ്ങനെ ഇതു എംഎൽഎയുമായി ബന്ധപ്പെടുത്തി വന്നു എന്നുള്ളതിന്റെ ഉറവിടം തേടുകയാണ് പൊലീസും. അന്നത്തെ കാമറ മോഷണം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നുമില്ല.

കൊലപാതകത്തിന് പിന്നിൽ ഒരു പാട് ദുരൂഹതകൾ ഉണ്ടെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. താലിബാൻ വീഡിയോകളിൽ കാണുന്നതു പോലെയുള്ള കാര്യമാണ് ഇവിടെ നടന്നത്. കേസിലെ മുഖ്യപ്രതിയുടെ വീട്ടിലെ സാഹചര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇയാളുടെ മാതാപിതാക്കൾ പ്രണയ വിവാഹിതരാണ്. വിവാഹം കഴിക്കുന്നതിനായി പിതാവ് മാതാവിന്റെ മതം സ്വീകരിച്ചു. നാട്ടുകാർക്കും വീട്ടുകാർക്കും സ്്കൂൾ അധികൃതർക്കും എന്നും തലവേദനയായിരുന്നു ഈ കുട്ടികൾ എന്നാണ് പറയുന്നത്. എങ്കിലും ഇത്തരം ഭീകരമായ ഒരു കൃത്യം നിർവഹിക്കണമെങ്കിൽ തീർച്ചയായും ബാഹ്യസഹായം ഉണ്ടായിരുന്നുവെന്ന് തന്നെ പൊലീസും ചിന്തിക്കുന്നു. ഈ രീതിയിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസിന്റെ നീക്കം.

പ്രധാന പ്രതിയുമായി അടുത്ത് ബന്ധമുള്ളവരെയും സഹപാഠികളെയും പൊലീസ് ചോദ്യം ചെയ്യും. രാജ്യം നടുങ്ങിയ നിർഭയ കേസിന് ശേഷം ബാലനീതി നിയമത്തിലുണ്ടായ ഭേദഗതി അടിസ്ഥാനമാക്കി കുറ്റപത്രം തയാറാക്കാനാണ് നിർദ്ദേശം. പ്രായം കൊണ്ട് മൈനർ ആണെങ്കിലും 16 വയസിന് ശേഷം ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ ഭീകരത അനുസരിച്ച്് വിചാരണ കാലയളവിൽ പ്രതികളെ പ്രായപൂർത്തിയായതായി കണക്കാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് കാരണം പ്രതികൾക്ക് മറ്റുള്ളവർക്ക് കിട്ടുന്ന ശിക്ഷ തന്നെ കോടതിക്ക് വിധിക്കുകയും ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP