Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

താമസം ജയിലിൽ; പക്ഷേ തൊഴിൽ ക്വട്ടേഷൻ; വിയ്യൂർ സെൻട്രൽ ജയിലിൽ കിടന്ന് ഒരു ക്വട്ടേഷൻ പൂർത്തിയാക്കാൻ വിളിച്ചത് 400ലേറെ തവണ; മൂന്നു കിലോ സ്വർണം തട്ടിയെടുത്ത കാക്ക രഞ്ജിത്തിനെ ജയിലിൽ നിന്ന് 244 തവണ വിളിച്ചപ്പോൾ കവർച്ച മുതൽ വാങ്ങിയ കൊല്ലത്തെ സ്വർണ്ണക്കടക്കാരെ വിളിച്ചത് 200 തവണ; പരോൾ കാലത്ത് വിഐപി പ്രതി അറസ്റ്റിലായത് കേന്ദ്ര ഏജൻസിയുടെ അന്വേഷണം മുറുക്കിയതിനാൽ; കൊടി സുനിയെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തത് മറ്റ് വഴികളില്ലാത്തതിനാൽ

താമസം ജയിലിൽ; പക്ഷേ തൊഴിൽ ക്വട്ടേഷൻ; വിയ്യൂർ സെൻട്രൽ ജയിലിൽ കിടന്ന് ഒരു ക്വട്ടേഷൻ പൂർത്തിയാക്കാൻ വിളിച്ചത് 400ലേറെ തവണ; മൂന്നു കിലോ സ്വർണം തട്ടിയെടുത്ത കാക്ക രഞ്ജിത്തിനെ ജയിലിൽ നിന്ന് 244 തവണ വിളിച്ചപ്പോൾ കവർച്ച മുതൽ വാങ്ങിയ കൊല്ലത്തെ സ്വർണ്ണക്കടക്കാരെ വിളിച്ചത് 200 തവണ; പരോൾ കാലത്ത് വിഐപി പ്രതി അറസ്റ്റിലായത് കേന്ദ്ര ഏജൻസിയുടെ അന്വേഷണം മുറുക്കിയതിനാൽ; കൊടി സുനിയെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തത് മറ്റ് വഴികളില്ലാത്തതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനി അടിച്ചു പൊളിക്കുകയായിരുന്നു എല്ലാ അർത്ഥത്തിലും. യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിക്കുകയും മൊബൈൽഫോണും പണവും തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന ചൊക്ലിയിലെ സുനിൽ എന്ന കൊടിസുനിയെ (38) കുത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ചർച്ചയാകുന്നത് ജയിലിലും കൊടി സുനി സർവ്വ സ്വതന്ത്രനായിരുന്നു എന്ന വസ്തുതയാണ് . ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ തൃശ്ശൂരിലെ ജയിലിൽ കഴിയുകയായിരുന്ന കൊടി സുനി പരോളിലിറങ്ങിയ സമയത്ത് കൃത്യത്തിൽ പങ്കാളിയാവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ജയിലിനുള്ളിലും കൊടി സുനി ഈ ആക്രമണ പദ്ധതിയിൽ പങ്കെടുത്തിരുന്നു.

യുഡിഎഫ് ഭരണകാലത്ത് ഫെയ്സ് ബുക്കും വാട്സ് ആപ്പുമായിരുന്നു കൊടി സുനിക്ക് ജയിലിൽ ആശ്വാസം. എന്നാൽ സ്വന്തം സർക്കാരെത്തിയപ്പോൾ ജയിൽ വീടു പോലെയായി. ക്വട്ടേഷനും ഏറ്റെടുക്കാം. അങ്ങനെയാണ് കോഴിക്കോട്ട് കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വർണം കവരാനുള്ള സാധ്യത തെളിഞ്ഞത്. അത് ഫലപ്രദമായി സുനി ഉപയോഗിക്കുകയും ചെയ്തു. ഈ കേസിലെ മുഖ്യ ആസുത്രകനായിരുന്നു കൊടി സുനി. സിപിഎമ്മുമായുള്ള അടുത്ത ബന്ധം കാരണം വിയ്യൂരിൽ സുനിക്ക് സർവ്വ സ്വാതന്ത്ര്യമായിരുന്നു. ജയിലർക്ക് സമാനമായ ജീവതമാണ് സുനി നയിച്ചത്. ഇതിന് തെളിവാണ് പുതിയ കേസ്

2017 ജനുവരി 13-നായിരുന്നു പുതിയ അറസ്റ്റിന് ആധാരമായ സംഭവം. കൈതേരിയിലെ റഫ്ഷാനെ കാറിലെത്തിയ സംഘം വയനാട്ടിലെ റിസോർട്ടിലേക്ക് തട്ടിക്കൊണ്ടുപോയി മർദിക്കുകയും മൊബൈൽഫോണും 16,000 രൂപയും തട്ടിയെടുത്തുവെന്നായിരുന്നു കേസ്. റഫ്ഷാന്റെ സഹോദരൻ മറ്റൊരാൾക്ക് നൽകാനായി ഗൾഫിൽനിന്ന് കൊണ്ടുവന്ന സ്വർണം ഉടമസ്ഥന് കൊടുക്കാത്തതാണ് അക്രമത്തിന് ഇടയാക്കിയത്. കൊടിസുനി ഉൾപ്പെടെ ഒൻപത് പ്രതികളാണ് കേസിലുള്ളത്. ഇതിൽ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നൽകിയ അപേക്ഷപ്രകാരം കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രൊഡക്ഷൻ വാറന്റ് ഉത്തരവിട്ടത്. കേസിൽ കൊടിസുനിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അപേക്ഷപ്രകാരം ഇയാളെ രണ്ടുദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കവർച്ച ആസൂത്രണം ചെയ്യാൻ അഞ്ഞൂറിലേറെ ഫോൺകോളുകൾ വിയ്യൂരിൽ നിന്ന് കൊടി സുനി ചെയ്തു. ഇതാണ് വിനയായി മാറിയതും. നല്ലളം മോഡേൺ സ്റ്റോപ്പിന് സമീപമാണ് കാർയാത്രികനെ ആക്രമിച്ച് മൂന്ന് കിലോഗ്രാമോളം കള്ളക്കടത്ത് സ്വർണം കവർന്നത്. ഇതിന്റെ ആസൂത്രകൻ സുനിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കവർച്ചയ്ക്ക് നേതൃത്വം നൽകിയ കാക്ക രഞ്ജിത്തിനെ 244 തവണ വിളിച്ചിട്ടുണ്ട്. കവർച്ചമുതൽ വാങ്ങിയ കൊല്ലത്തെ സ്വകാര്യ പണമിടപാടുകാരൻ രാജേഷ് ഖന്നയെ ഇരുന്നൂറിലധികം തവണ വിളിച്ചു. കൊടിസുനി വിയ്യൂർ സെൻട്രൽ ജയിലിൽ ഉപയോഗിച്ച മൊബൈൽ ഫോണിന്റെ ഏതാനും ആഴ്ചകളിലെ വിവരങ്ങൾ ശേഖരിച്ചതിൽനിന്നാണ് ഇത്രയധികം ഫോൺ കോളുകൾ ഉണ്ടായത് കണ്ടെത്തിയത്.

മൊബൈൽ കമ്പനികളിൽനിന്ന് ശേഖരിച്ച ഫോൺ കോൾ രേഖകൾ, ടവർ ലൊക്കേഷൻ രേഖകൾ, സെൽ ഐ.ഡി. രേഖകൾ എന്നിവ വിനയായി മാറി. കാക്ക രഞ്ജിത്തിനെയും രാജേഷ് ഖന്നയെയും വിളിക്കാൻ ഉപയോഗിച്ച അതേ നമ്പറിൽനിന്ന് സിപിഎമ്മിന്റെ കണ്ണൂർ ജില്ലയിലെ രണ്ടു നേതാക്കളെയും തലശ്ശേരി, ചൊക്ലി ഭാഗത്തെ ചിലരേയും വിളിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും സമാന്തരമായി ഈ കേസിൽ അന്വേഷണം നടത്തി. അതുകൊണ്ട് തന്നെ കേരളാ പൊലീസിന് സുനിയെ ഈ കേസിൽ രക്ഷിക്കാനായില്ലെന്നതാണ് വസ്തുത. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അന്വേഷണത്തെ പൊലീസ് ഭയക്കുന്നു. അതുകൊണ്ട് മാത്രമാണ് കരുതലോടെയെങ്കിലും സുനിക്കെതിരെ നടപടി എടുക്കുന്നത്. കോടതി അനുമതിയോടെയാണ് ചോദ്യം ചെയ്യാനുള്ള നീക്കം. കൊടി സുനിയെ പൊലീസ് വെറുതെ വിട്ടാലും കേന്ദ്ര ഏജൻസി പിടിമുറുക്കും. അതിനാലാണ് പരോൾ കാലത്തെ അറസ്റ്റ്.

കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്താൽ ആരും എവിടേയും പരാതി നൽകില്ല. ഈ വിശ്വാസത്തിലാണ് കൊടി സുനി തന്ത്രങ്ങൾ ഒരുക്കിയത്. ക്വട്ടേഷൻ ഗുണ്ടകൾ ഇത്തരം കവർച്ചകൾ ചെയ്യുന്നത് സ്ഥിരമാണ്. ഇതുകൊടി സുനിയുടേയും രീതിയായിരുന്നു. കവർന്നെടുത്ത സ്വർണം രാജേഷ് ഖന്ന പൊലീസിന് കൈമാറാതെ ഒളിപ്പിച്ചതിനു പിന്നിലും കൊടി സുനിയുടെ ഉപദേശം തന്നെയായിരുന്നു. കാക്ക രഞ്ജിത്തിന്റെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയതിന്റെ പിറ്റേദിവസം വിയ്യൂർ സെൻട്രൽ ജയിലിലെത്തി രാജേഷ് ഖന്ന കൊടിസുനിയെ കണ്ടത് സ്വർണം ഒളിപ്പിക്കുന്നകാര്യം സംസാരിക്കുന്നതിനുവേണ്ടിയായിരുന്നെന്നാണ് നിഗമനം.

ഒട്ടേറെ പിടിച്ചുപറിക്കേസുകളിൽ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത് (34), കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേർന്നാണ് സുനി പദ്ധതി നടപ്പാക്കിയത്. ഈ കേസിൽ കാക്ക രഞ്ജിത്തിന്റെ കുറ്റസമ്മത മൊഴിയിലും കൊടി സുനിയുടെ ബന്ധം വെളിപ്പെടുത്തുന്നുണ്ട്. ഇതും കൊടി സുനിക്ക് വനിയായി. ടി.പി.കേസിൽ പ്രതികൾക്കുവേണ്ടി ഹാജരായ ഒരു അഭിഭാഷകൻ ഈ കേസിലെ ഒരു പ്രതിക്കുവേണ്ടിയും ഹാജരായി. ഈ അഭിഭാഷകനെ ഏർപ്പെടുത്തിയതും സുനിയാണെന്ന് പൊലീസ് കരുതുന്നു. ഇതെല്ലാം കൊടി സുനിക്കെതിരായ സാഹചര്യ തെളിവുകളായി മാറി.

പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകൾ ഭരിക്കുന്നത് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളാണെന്ന ആരോപണം നേരത്തെ തന്നെ സജീവമാണ്. ജയിലിലെ തന്ത്രപ്രധാന തീരുമാനങ്ങൾ പലതും ഇവരിലൂടെയാണ് നടപ്പാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കൊടി സുനി, കിർമാണി മനോജ്, അണ്ണൻ സിജിത്ത് എന്നിവർ ഉദ്യോഗസ്ഥർക്കു കടുത്ത തലവേദനയാണു സൃഷ്ടിക്കുന്നത്. മൂന്നു ജയിലുകളിലും വാർഡർമാരെ ഡ്യൂട്ടിക്കിടുന്നതുപോലും പല ഉദ്യോഗസ്ഥരും ടിപി കേസ് പ്രതികളുടെ അനുമതി തേടിയാണെന്നാണ് സൂചന. ഇത് ശരിവയ്ക്കുന്നതാണ് കൊടി സുനിയുടെ ജയിലിലെ ക്വട്ടേഷൻ പരിപാടികൾ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിരന്തര പ്രശ്നക്കാരായതോടെയാണ് കൊടി സുനിയെയും കിർമാണിയെയും അണ്ണൻ സിജിത്തിനെയും മൂന്നു ജയിലുകളിലേക്കു മാറ്റിയത്. പൂജപ്പുര ജയിൽ ഭരിക്കുന്നത് അണ്ണൻ സിജിത്തും കിർമാണി മനോജും ചേർന്നാണ്. വിയ്യൂരിൽ കൊടി സുനിയും.

ദിനവും വി ഐ പി കളായ സന്ദർശകരും ഇവർക്കുണ്ട്. പുറത്തു നിന്നും ഇടക്ക് ഭക്ഷണവും മറ്റു സുഖ സൗകര്യങ്ങളും ഇവർക്ക് എത്തിക്കാറുമുണ്ട്. വിയ്യൂരിൽ കൊടി സുനിയുടെ നേതൃത്വത്തിലാണ് വാർഡന്മാരെ വിരട്ടുന്നത്. ഇവരുടെ ഭീഷണി കാരണം പല വാർഡന്മാരും ജയിലിനുള്ളിൽ ജോലിക്ക് തയ്യാറാവുന്നില്ലായെന്നാണ് വിവരം. കൊടി സുനി ഉൾപ്പെടയുള്ള 1850 തടവുകാർക്ക് സർക്കാർ ശിക്ഷ ഇളവ് നൽകാൻ നടത്തിയനീക്കം ഗവർണർ പി സദാശിവം പൊളിച്ചത് മാധ്യമങ്ങൾ വലിയ വാർത്തയാക്കിയപ്പോൾ അതൊക്കെ ശുദ്ധനുണയെന്നാണ് സർക്കാരും സി പി എമ്മും വാദിച്ചത്. പിന്നീട് സർക്കാരിന് ഇത്തരത്തിൽ ഒരു ലിസ്റ്റ് സമർപ്പിച്ചതായി ജയിൽ വകുപ്പ് സമ്മതിക്കുന്ന വിവരാവകാശ രേഖ മറുനാടൻ പുറത്തു വിട്ടതോടെ കേരളത്തിലെ മുഴുവൻ മാധ്യമങ്ങൾ ആ വാർത്ത ഏറ്റു പിടിക്കുകയായരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP