Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊടി സുനിയെ കൊല്ലാൻ ക്വട്ടേഷൻ ഏറ്റെടുത്തത് അയ്യന്തോൾ ഫ്‌ളാറ്റ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ്; അനൂപിനുള്ളത് തീവ്രവാദ ബന്ധം; പത്ത് ലക്ഷത്തിന് ബിൻഷാദിനെ ഏൽപ്പിച്ചത് തലയ്ക്ക് അടിച്ചു കൊല്ലാനുള്ള സബ് ക്വട്ടേഷൻ; പിന്നിൽ കരിപ്പൂരിൽ സ്വർണം കടത്തിയവർ

കൊടി സുനിയെ കൊല്ലാൻ ക്വട്ടേഷൻ ഏറ്റെടുത്തത് അയ്യന്തോൾ ഫ്‌ളാറ്റ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ്; അനൂപിനുള്ളത് തീവ്രവാദ ബന്ധം; പത്ത് ലക്ഷത്തിന് ബിൻഷാദിനെ ഏൽപ്പിച്ചത് തലയ്ക്ക് അടിച്ചു കൊല്ലാനുള്ള സബ് ക്വട്ടേഷൻ; പിന്നിൽ കരിപ്പൂരിൽ സ്വർണം കടത്തിയവർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺവിളി വിവാദത്തിന് പിന്നിൽ കൊടി സുനിയെ വധിക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലേക്ക് ജയിൽ വകുപ്പ്. ഉത്തരമേഖലാ ജയിൽ ഡിഐജി ഇന്ന് ജയിൽ വകുപ്പു മേധാവിക്ക് റിപ്പോർട്ടു നൽകും. ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയും കണ്ടെത്തിയതായി സൂചനയുണ്ട്. വിയ്യൂർ ജയിലിൽ ഫോൺ വിളി വ്യാപകമാണെന്നതിന് ഇന്നലേയും കൂടതൽ തെളിവുകൾ കിട്ടി.

കൊടി സുനിയും സഹതടവുകാരനും ജയിൽ സൂപ്രണ്ടിനും ഐ.ജിക്കും നൽകിയ പരാതി പൂഴ്‌ത്തിയെന്ന വിവരം പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. അയ്യന്തോൾ ഫ്‌ളാറ്റ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് റഷീദും തീവ്രവാദ കേസ് പ്രതി അനൂപുമാണ് കൊലപാതകത്തിന് ക്വട്ടേഷൻ എടുത്തത്. പുറത്ത് നിന്നുള്ള സ്വർണക്കടത്ത് സംഘമാണ് പിന്നിലെന്നാണ് സംശയം. ജയിലിലിരുന്ന് കൊടി സുനിയും റഷീദും പുറത്തെ നിരവധി ക്വട്ടേഷൻ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഇടപ്പെട്ടതിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു.

ഇന്നലെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയ ഡിഐജി എം.കെ.വിനോദ്കുമാർ കൊലക്കേസ് പ്രതി റഷീദിന്റെയും വിയ്യൂരിൽ നിന്നു സ്ഥലം മാറി എത്തിയ 4 ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ജയിൽ ഡിജിപിയുടെ നിർദ്ദേശ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്നലെ വൈകിട്ടു നടത്തിയ മിന്നൽ പരിശോധനയിൽ 4 സിം കാർഡുകൾ പിടികൂടുകയും ചെയ്തു. 2 തടവുകാരെ അതീവസുരക്ഷാ ജയിലിലേക്കു മാറ്റി. മധ്യമേഖലാ ഡിഐജി സാം തങ്കയ്യൻ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്.

വിയ്യൂർ സെൻട്രൽ ജയിലിൽ, സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായ കൊലക്കേസ് പ്രതി റഷീദ് ഒരു മാസത്തിനിടെ ആയിരത്തിലധികം തവണ ഫോൺ വിളിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ പൂജപ്പുരയിലേക്കു മാറ്റിയത്. ടിപി കേസ് പ്രതി കൊടി സുനി, തന്നെ വകവരുത്താൻ റഷീദ് 5 കോടി രൂപയുടെ ക്വട്ടേഷൻ ഏറ്റെടുത്തതായി ഡിഐജിക്കു മൊഴി നൽകിയിരുന്നു. റഷീദ് ക്വട്ടേഷൻ ആരോപണം നിഷേധിച്ചെങ്കിലും ഇതിന്റെ തെളിവുകൾ ജയിൽ വകു്പ്പിനും കിട്ടിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് എത്രയും വേഗം നൽകണമെന്നു ജയിൽ ഡിജിപിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നായിരുന്നു ജയിൽ ഡിഐജിക്കുള്ള നിർദ്ദേശം. അതിനാൽ ഉടൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകും.

കൊടി സുനിയെ വധിക്കാൻ ജയിലിൽ ക്വട്ടേഷൻ. ഫ്ളാറ്റ് കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന റഷീദിനും തീവ്രവാദക്കേസിൽ ജയിലിൽ കിടക്കുന്ന അനൂപിനുമാണ് സുനിയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്നാണ് മൊഴി. കാസർകോടുനിന്നും പെരുമ്പാവൂരിൽനിന്നുമുള്ള ഗുണ്ടാസംഘമാണ് ഇതിനു പിന്നിലെന്നാണ് റഷീദ് പറഞ്ഞത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷനാണോയെന്ന സംശയമുണ്ട്. സ്വർണക്കടത്തിലെ കൊടുവള്ളിസംഘമുൾപ്പെടെയുള്ളവർക്ക് സുനിയോട് വിരോധമുണ്ടെന്നാണ് അറിയുന്നത്. ഇത് സാധൂകരിക്കുന്ന തെളിവുകളും ജയിൽ വകുപ്പിന് കിട്ടി.

ജയിലിൽ കാണാനെത്തിയ സുഹൃത്തിനോട് കൊടി സുനി തന്നെ ഇത് വെളിപ്പെടുത്തുകയും ചെയ്തു. സുനിയെ തലയ്ക്കടിച്ചുകൊല്ലാൻ സഹതടവുകാരനായ വാടാനപ്പള്ളി സ്വദേശി ബിൻഷാദിനോട് റഷീദ് ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. 10 ലക്ഷം രൂപയാണ് ഇവർ വാഗ്ദാനം ചെയ്തത്. ബിൻഷാദ് സംഭവം സുനിയോട് പറയുകയായിരുന്നു. ദിവസങ്ങൾക്കുശേഷം റഷീദും സുനിയും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ക്വട്ടേഷൻകാര്യം റഷീദ് തന്നെ സുനിയെ നേരിട്ടറിയിച്ചു. അതായത് 5 കോടിക്ക് കൊടി സുനിയെ കൊല്ലാൻ റഷീദ് ക്വട്ടേഷൻ എറ്റെടുത്തു. അത് 10 ലക്ഷം രൂപയുടെ സബ് ക്വട്ടേഷനായി ബിൻഷാദിനെ ഏൽപ്പിച്ചു. ഇതാണ് നിർണ്ണയകമായത്. ്

സുനിയുടെ പരാതിയെത്തുടർന്നാണ് ജയിൽ സൂപ്രണ്ട് ബിൻഷാദിന്റെ മൊഴി രേഖപ്പെടുത്തിയത്. പക്ഷേ, ഇത് പൊലീസിന് കൈമാറുകയോ കേസെടുക്കുകയോ ചെയ്തില്ല. മറ്റൊരാളുടെ ഫോൺ വഴി വിവരം പുറത്തറിയിക്കാൻ ശ്രമിച്ചപ്പോഴാണ് മൊബൈൽ ഫോൺ പിടികൂടിയതെന്നും സുനി പറയുന്നു. തുടർന്നാണ് അതിസുരക്ഷാ ജയിലിലേക്ക് സുനിയെ മാറ്റിയത്. റഷീദ് ജയിലിൽ പൂർണസ്വാതന്ത്ര്യമാണ് അനുഭവിച്ചിരുന്നതെന്ന് മറ്റു തടവുകാർ പറയുന്നു. ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇവിടെ അനധികൃത ഫോൺ ഉപയോഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP