Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ടിപി കേസ് പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ ചോദിച്ച് വാങ്ങിയത് പൊലീസ്; സിപിഎം നേതാക്കൾ കണ്ണുരുട്ടിയപ്പോൾ തെളിവെടുപ്പ് പോലും നടത്താതെ അതിവേഗം വിയ്യൂരിലേക്ക് മടക്കി തലയൂരൽ; കുഞ്ഞനന്തനെ പുറത്തിറക്കാനുള്ള സർക്കാരിന്റെ നീക്കങ്ങളും ഇനി പ്രതിരോധത്തിലാകും; വിയ്യൂരിലെ സുഖവാസത്തിനിടെ കൊടി സുനിയെ വിളിച്ചവരിൽ ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമും; മാനുഷിക പരിഗണന കൊടുത്ത് ഇനീം പരോളിൽ വിടണേ വിജയേട്ടാ.. എന്ന ഷാഫിയുടെ പോസ്റ്റും വൈറൽ

ടിപി കേസ് പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ ചോദിച്ച് വാങ്ങിയത് പൊലീസ്; സിപിഎം നേതാക്കൾ കണ്ണുരുട്ടിയപ്പോൾ തെളിവെടുപ്പ് പോലും നടത്താതെ അതിവേഗം വിയ്യൂരിലേക്ക് മടക്കി തലയൂരൽ; കുഞ്ഞനന്തനെ പുറത്തിറക്കാനുള്ള സർക്കാരിന്റെ നീക്കങ്ങളും ഇനി പ്രതിരോധത്തിലാകും; വിയ്യൂരിലെ സുഖവാസത്തിനിടെ കൊടി സുനിയെ വിളിച്ചവരിൽ ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമും; മാനുഷിക പരിഗണന കൊടുത്ത് ഇനീം പരോളിൽ വിടണേ വിജയേട്ടാ.. എന്ന ഷാഫിയുടെ പോസ്റ്റും വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

കൂത്തുപറമ്പ്: യുവാവിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ പൊലീസ് ആവശ്യപ്പെട്ടിട്ടാണ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ കോടതി വിട്ടത്. എന്നാൽ എല്ലാ തിരക്കിട്ടു നടപടികൾ പൂർത്തിയാക്കി പൊലീസ് ജയിലിലേക്കു തിരിച്ചയച്ചു. ഉന്നത സിപിഎം നേതാക്കളുടെ ഇടപെടൽ കാരണമായിരുന്നു ഇതെന്നാണ് സൂചന. പരോളിൽ ഇറങ്ങി ക്വട്ടേഷൻ നടത്തിയെന്നാണ് കേസ്. അതുകൊണ്ട് തന്നെ ഇനി കൊടി സുനിക്ക് പരോൾ നൽകാനും സർക്കാരിന് കഴിയില്ലെന്നാണ് വിലയിരുത്തൽ. നല്ല നടപ്പിന് വിധേയമാകുന്നവർക്കാണ് സർക്കാർ സാധാരണ പരോൾ അനുവദിക്കാറുള്ളത്. ശിക്ഷാ കാലവധിയിലെ ക്വട്ടേഷൻ ഇടയ്ക്കിടെ സ്വാധീനം ഉപയോഗിച്ച് പുറത്തിറങ്ങാനുള്ള കൊടി സുനിയുടെ താൽപ്പര്യങ്ങൾക്കുള്ള തിരിച്ചടിയാണ്.

ടിപി കേസിലെ മറ്റൊരു പ്രതി പി.കെ. കുഞ്ഞനന്തനു 'സ്വഭാവ സർട്ടിഫിക്കറ്റ്' നൽകി മോചനത്തിനു ശ്രമിക്കുന്നതിനിടെയാണ് കൂട്ടുപ്രതി കൊടി സുനി പരോളിനിടെ നടത്തിയ ക്വട്ടേഷൻ കേസിൽ അറസ്റ്റിലായ സംഭവം ചർച്ചയാകുന്നത്. ടി.പി. വധക്കേസ് പ്രതികൾക്ക് സർക്കാർ നിരന്തരം പരോൾ നൽകുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെ ഉണ്ടായ സംഭവം സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കൾക്ക് ഇല്ലാത്ത രോഗത്തിന്റെ പേരിൽ പൊലീസ് സ്വാധീനമുപയോഗിച്ച് വെരിഫിക്കേഷൻ തരപ്പെടുത്തിയാണ് അടിയന്തര പരോൾ നേടുന്നത്. ടി.പി. കേസിലെ പ്രതി കെ.സി. രാമചന്ദ്രനടക്കമുള്ളവർക്ക് അനധികൃത പരോളിനു പുറമേ ആയുർവേദ സുഖചികിത്സാ സൗകര്യം ഒരുക്കിയതും വിവാദമായിരുന്നു. ഒരേ കേസിൽ ഉൾപ്പെട്ടവർക്ക് ഒരുമിച്ച് പരോൾ അനുവദിക്കരുതെന്ന ചട്ടത്തിനു വിരുദ്ധമായി കൊടി സുനിക്കും കിർമാണി മനോജിനുമൊക്കെ ഒരേസമയം പരോൾ നൽകിയതും വിവാദമായിരുന്നു.

വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന സുനിയെ 2 ദിവസത്തേക്കായിരുന്നു കോടതി പൊലീസിനു വിട്ടു നൽകിയത്. വൈകിട്ടു നാലോടെത്തന്നെ ജയിലിലേക്കു തിരികെ കൊണ്ടുപോയി. കവർച്ച നടത്തിയ വയനാട്ടിലെ റിസോർട്ടിലോ മറ്റോ തെളിവെടുപ്പു പോലും നടത്താതെയാണിത്. വീട്ടിൽ നിന്നു തട്ടിക്കൊണ്ടു പോയി വയനാട്ടിലെ റിസോർട്ടിലെത്തിച്ചു ഭീഷണിപ്പെടുത്തിയെന്ന കൈതേരിയിലെ മുഹമ്മദ് റഫ്ഷാന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ഈ കേസിന് പിന്നാലെ കേന്ദ്ര റവന്യൂ ഇന്റലിജൻസും അന്വേഷണവുമായുണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കേരളാ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നത്. എന്നാൽ നടപടികളിൽ മാത്രമായി കാര്യങ്ങൾ ഒതുക്കണമെന്ന നിർദ്ദേശം ഉന്നത കേന്ദ്രങ്ങൾ പൊലീസിന് നൽകിയിരുന്നു. ഇത് പാലിക്കാതെയാണ് രണ്ട് ദിവസം കസ്റ്റഡിയിൽ വാങ്ങിയത്. ഇതോടെയാണ് അതിവേഗം ജയിലിലേക്ക് അയച്ചത്.

യുവാവിനെ തട്ടിക്കൊണ്ടുപോയ മർദിച്ചതിന് കൊടി സുനിയെ അറസ്റ്റ് ചെയ്തതെന്ന് വാർത്തൾ പുറത്ത് വന്നതിന് പിറകെ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഷാഫി പറമ്പിൽ എംഎൽഎ രംഗത്ത് വന്നിരുന്നു. 'മാനുഷിക പരിഗണന കൊടുത്ത് ഇനീം പരോളിൽ വിടണേ വിജയേട്ടാ' എന്നകുറിപ്പോടെയാണ് ഷാഫി പറമ്പിൽ പോസ്റ്റ്. സുനിക്കൊപ്പമെന്നും ഹാഷ് ടാഗോടെയാണ് പാലക്കാട് എംഎൽഎയുടെ കുറിപ്പ്. ഇതി് ഏറെ വൈറലാവുകയും ചെയ്തു. ഇന്നലെയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയ മർദിച്ചതിന് കൂത്തുപറമ്പ് പൊലീസ് കൊടി സുനിയെ അറസ്റ്റ് ചെയ്തത്. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കൊടി സുനി പരോളിൽ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. കൈതേരി സ്വദേശി മുഹമ്മദ് റിക്സാനെ തട്ടിക്കൊണ്ടുപോയി മർദിച്ചുവെന്ന പരാതിയിൽ കൂത്തുപറമ്പ് പൊലീസാണ് സുനിയെ അറസ്റ്റ് ചെയ്തത്. കേസിൽ സജീർ, സമീർ, പ്രകാശ് എന്നീ 3 പേർ കൂടി പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവർ ഒളിവിലാണ്.

അതിനിടെ വിയ്യൂർ ജയിലിൽ കിടക്കുന്ന കൊടി സുനി ജയിലിൽനിന്ന് വിളിച്ചത് ആയിരത്തിലേറെ കോളുകളെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിപിഎം നേതാക്കൾ, വ്യവസായ പ്രമുഖർ, ക്രിമിനൽ സംഘങ്ങൾ അടക്കമുള്ളവരെ സുനി ഉപയോഗിച്ചിരുന്ന നമ്പറിൽനിന്ന് ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. രണ്ടാഴ്ച മുമ്പ് ജയിലിൽ ആകെ ഇളക്കി മറിച്ച നടത്തിയ പരിശോധനയിൽ ഏഴ് മൊബൈൽ ഫോണുകൾ പിടികൂടിയതിന് ശേഷം പിന്നീട് ഇതുവരെയും ഫോൺ വിളിയുണ്ടായിട്ടില്ലത്രെ. വിവിഐപി ജീവിതമാണ് ജയിലിൽ കൊടി സുനി നടത്തുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ജയിലിൽ നിന്ന് 97 നമ്പറുകളിലേക്ക് സ്ഥിരം വിളികളുണ്ടായിരുന്നു. മറ്റുള്ളവരും ഈ നമ്പറിൽനിന്ന് വിളിച്ചിട്ടുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.

ശോഭാ സിറ്റിയിലെ സുരക്ഷ ജീവനക്കാരൻ ചന്ദ്രബോസ് കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന നിസാമും ഈ നമ്പറിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ ജയിലിൽ നിന്നാണ് നിസാം വിളിച്ചിരിക്കുന്നത്. ഇതാകട്ടെ കണ്ണൂർ ജയിലിൽ നിന്നുള്ള നമ്പറിൽനിന്നാണ്. ബംഗാൾ സ്വദേശിയുടെ തിരിച്ചറിയൽ രേഖയുപയോഗിച്ചെടുത്ത നമ്പറിൽനിന്നാണ് സിപിഎം നേതാക്കളടക്കമുള്ളവരെ വിളിച്ചിരിക്കുന്നത്. രണ്ട് സിം കാർഡുകൾ നിരന്തരമായി കൊടി സുനിയടക്കമുള്ള ടി.പി കേസ് പ്രതികൾ ഉപയോഗിച്ചിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും മൊബൈലുമടക്കം കവർന്ന കേസിന് അനുബന്ധമായ സ്വർണക്കവർച്ച സുനി ജയിലിലിരുന്ന് ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്ന് ആസൂത്രണത്തിന് നേതൃത്വം നൽകിയ ഗുണ്ടാനേതാവ് കാക്ക രഞ്ജിത്തിനെ ജയിലിൽനിന്ന് 244 തവണ വിളിച്ചെന്നാണ് കണ്ടെത്തൽ.

2017 ജൂലൈ 16ന് നല്ലളം മോഡേൺ സ്‌റ്റോപ്പിന് സമീപം കാർ യാത്രികനെ ആക്രമിച്ച് മൂന്ന് കിലോയോളം സ്വർണമാണ് അന്ന് കവർച്ച നടത്തിയത്. കൈതേരി സ്വദേശിയായ റഫ്ഷാനെ തട്ടിക്കൊണ്ടുപോയി വയനാട്ടിലെ റിസോർട്ടിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. സ്വർണക്കടത്തിനായി കൊടി സുനിയും സംഘവും റാഷിദെന്ന യുവാവിനെ ഗൾഫിലേക്കയച്ചിരുന്നു. റാഷിദിന്റെ കൈയിൽനിന്ന് യാത്രയ്ക്കിടെ സ്വർണം നഷ്ടപ്പെട്ടു. അതോടെ പണം തിരിച്ചുകിട്ടാനായി സുനിയും കൂട്ടരും റാഷിദിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. അവിടെനിന്നു രക്ഷപ്പെട്ടപ്പോൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ഇപ്പോൾ കൊടി സുനി പ്രതിയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP