Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊച്ചിയിൽ ആയുധങ്ങളുമായെത്തി വീട്ടിൽ കയറി സ്വർണം കവർന്നത് നിപ്പോൺ ടൊയോട്ടാ കേരള ഡീലർ ബാബു മൂപ്പന്റെ ഭാര്യ വീട്ടിൽ നിന്നും; ഉന്നതന്റെ വീട്ടിൽ കയറിയ മോഷ്ടാക്കളെ പൊക്കാൻ അതിവേഗ ഇടപെടലുമായി പൊലീസും; വീട്ടിലെത്തി പരിശോധന നടത്തിയത് അസിസ്റ്റന്റ് കമ്മീഷണറും റേഞ്ച് ഐജിയും; സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം മുറുകുന്നു

കൊച്ചിയിൽ ആയുധങ്ങളുമായെത്തി വീട്ടിൽ കയറി സ്വർണം കവർന്നത് നിപ്പോൺ ടൊയോട്ടാ കേരള ഡീലർ ബാബു മൂപ്പന്റെ ഭാര്യ വീട്ടിൽ നിന്നും; ഉന്നതന്റെ വീട്ടിൽ കയറിയ മോഷ്ടാക്കളെ പൊക്കാൻ അതിവേഗ ഇടപെടലുമായി പൊലീസും; വീട്ടിലെത്തി പരിശോധന നടത്തിയത് അസിസ്റ്റന്റ് കമ്മീഷണറും റേഞ്ച് ഐജിയും; സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി നഗരമധ്യത്തിലെ വീട്ടിൽ ആയുധങ്ങളുമായി എത്തി അഞ്ച് പവൻ സ്വർണ്ണവും മോഷ്ടിച്ചു കടന്ന കള്ളന്മാരെ പിടികൂടാൻ അതിവേഗ നടപടിയുമായി പൊലീസ്. നിപ്പോൺ ടൊയോട്ടാ കേരള ഡീലർ ബാബു മൂപ്പന്റെ ഭാര്യ വീട്ടിലാണ് മോഷ്ടാക്കൾ അതിക്രമിച്ചു കയറിയത്. വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. ആയുധങ്ങൾ ഉപയോഗിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയതും. വീട്ടിലെ ഒരംഗത്തിന്റെ മേൽ കത്തി കാട്ടിയാണ് അക്രമികൾ സ്വർണം കവർന്നത്. ഈ സമയം മുകളിലത്തെ വീട്ടിലുണ്ടായിരുന്ന വ്യക്തി കള്ളന്മാരെ തുരത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ചെറിയ തോതിൽ ഇവർക്ക് പരിക്കും പറ്റി. ഇവരെല്ലാം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണട്.

നഗര മധ്യത്തിൽ നടന്ന മോഷണം പ്രദേശവാസികളെയും പൊലീസിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ച് അക്രമികളെ എത്രയും വേഗം പിടികൂടാനുള്ള ഒരുക്കത്തിലാണ് പൊലീസ്. സംഭവത്തിൽ വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. മോഷ്ടാക്കൾ കയറിയതുകൊച്ചിയിലെ വ്യവസായ പ്രമുഖനാണെന്ന് എന്നതു കൊണ്ടു തന്നെ പൊലീസ് ഇടപെടലും കൂടുതൽ വേഗത്തിലായി.

പൊലീസ് പരിശോധനയിൽ ഷെൽഫിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവൻ സ്വർണ്ണമാണ് നഷ്ടമായതെന്ന് മനസിലായത്. ഉടൻ തന്നെ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. നിമിഷ നേരം കൊണ്ട് എറണാകുളം നോർത്ത് എസ് ഐയും സംഘവും പറന്നെത്തി. പിന്നാലെ സിഐ, അസിസ്റ്റന്റ് കമ്മീഷ്ണർ, അവസാനം മധ്യമേഖല റേഞ്ച് ഐജി പി വിജയനും. ലിസി ആശുപത്രിക്ക് സമീപത്തായിരുന്നു വീട്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതോടെ നാട്ടുകാരും എന്താണ് സംഭവം എന്നറിയാൻ ചുറ്റും കൂടി.

എന്തോ വലിയ ക്രൈം നടന്നിട്ടുണ്ട്. പലരും പരസ്പ്പരം പറഞ്ഞു. വീടിന് മുന്നിലേക്ക് നാട്ടുകാരും എത്തി. ഇതോടെ പൊലീസും വലഞ്ഞു. പിന്നാലെ മാധ്യമപ്രവർത്തകരും. എന്താണ് സംഭവമെന്ന് അറിയാൻ പലർക്കും ആകാംക്ഷ. വീട്ടുകാർ ഉറങ്ങുന്ന സമയത്ത് ലിസി ആശുപത്രിയക്ക് വടക്ക് വശത്തുള്ള വീട്ടിലെ താഴത്തെ നിലയിലൂടെ മോഷണ സംഘം അകത്ത് കടന്നു. ഷെൽഫിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവൻ കവർന്നു. വീട്ടുകാർ ഉണർന്നപ്പോഴാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

മോഷണം നടത്തിയ ആളുകളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. വിരലടയാള വിദഗ്ധരുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വിവരം ലഭിച്ചത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ച് വരുകയാണ്. ചില ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ത്യയ്ക്കകത്തും പുറത്തുമായി ശതകോടികളുടെ വമ്പൻ ബിസിനസ്സ് ശൃഖലയുള്ളയാളാണ് ബാബു മൂപ്പൻ. അതുകൊണ്ട് തന്നെ മോഷണം മാത്രമാണോ ലക്ഷ്യമെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP