Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡയാന ബാറിന് സമീപം ശത്രു ഉണ്ടെന്ന് അറിഞ്ഞതോടെ ആയുധങ്ങളുമായി ഓടിയെത്തി; പ്രകോപനമായത് അഖിലിന് നേരെയുണ്ടായ ആക്രമണം; ആദ്യ വെട്ട് വെട്ടിയത് വിനു; വിനുവിനെ ദേഹത്ത് ചാടി വീണ് കീഴ്പ്പെടുത്തി എഴുന്നേറ്റപ്പോൾ ലാലുവും കിച്ചുവും ഗ്രിന്റേഴും ഓടിയെത്തി തുരുതുരാ വെട്ടി; മരണം ഉറപ്പാക്കും വരെ ആഞ്ഞു വെട്ടിയത് വിനു വിക്രമൻ തന്നെ; ഗില്ലാപ്പി കൊലക്കേസിൽ അത്താണി ബോയിസിലെ മൂന്ന് പേർ കൂടി പിടിയിൽ; നെടുമ്പാശ്ശേരിയിലെ പകയ്ക്ക് കാരണം ബിനോയിയും വിനുവും തമ്മിലെ ഭിന്നത തന്നെ

ഡയാന ബാറിന് സമീപം ശത്രു ഉണ്ടെന്ന് അറിഞ്ഞതോടെ ആയുധങ്ങളുമായി ഓടിയെത്തി; പ്രകോപനമായത് അഖിലിന് നേരെയുണ്ടായ ആക്രമണം; ആദ്യ വെട്ട് വെട്ടിയത് വിനു; വിനുവിനെ ദേഹത്ത് ചാടി വീണ് കീഴ്പ്പെടുത്തി എഴുന്നേറ്റപ്പോൾ ലാലുവും കിച്ചുവും ഗ്രിന്റേഴും ഓടിയെത്തി തുരുതുരാ വെട്ടി; മരണം ഉറപ്പാക്കും വരെ ആഞ്ഞു വെട്ടിയത് വിനു വിക്രമൻ തന്നെ; ഗില്ലാപ്പി കൊലക്കേസിൽ അത്താണി ബോയിസിലെ മൂന്ന് പേർ കൂടി പിടിയിൽ; നെടുമ്പാശ്ശേരിയിലെ പകയ്ക്ക് കാരണം ബിനോയിയും വിനുവും തമ്മിലെ ഭിന്നത തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അത്താണിയിൽ നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികൾ പിടിയിലായി.കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള വിനു വിക്രമൻ, ഗ്രീൻഡേഷ്, ലാൽ കിച്ചു എന്നിവരാണ് പിടിയിലായത്.ഗുണ്ടാത്തലവൻ നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ 'ഗില്ലാപ്പി' എന്നു വിളിക്കുന്ന ബിനോയി (40) യെയാണ് കാറിലെത്തിയ മൂന്നംഗസംഘം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെ അത്താണി ഓട്ടോറിക്ഷ സ്റ്റാൻഡിനു മുന്നിലായിരുന്നു സംഭവം. നാലു മുതൽ എട്ടു വരെ പ്രതികളായ അഖിൽ(25), അരുൺ(22), ജസ്റ്റിൻ(28), ജിജീഷ് (38) എന്നിവരെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നേരത്തേ അറസ്റ്റുചെയ്തിരുന്നു.

പ്രതികളിൽ ഒരാളായ അഖിലിനെ ബിനോയിയുടെ സംഘത്തിൽപ്പെട്ടവർ മർദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനു പകരം വീട്ടുന്നതിനായി സംഭവ ദിവസം രാവിലെ പ്രതികൾ അഖിലിന്റെ വീട്ടിൽ ഒത്തുചേരുകയും രാത്രി എട്ടിനുശേഷം അത്താണി ഡയാന ബാറിനു സമീപം ബനോയി ഉണ്ടെന്ന വിവരം അറിഞ്ഞ് ആയുധങ്ങളുമായി എത്തി റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

പ്രതികളിൽ ഒരാളായ അഖിലിനെ ബിനോയിയുടെ സംഘത്തിൽപ്പെട്ടവർ മർദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനു പകരം വീട്ടുന്നതിനായി സംഭവ ദിവസം രാവിലെ പ്രതികൾ അഖിലിന്റെ വീട്ടിൽ ഒത്തുചേരുകയും രാത്രി എട്ടിനുശേഷം അത്താണി ഡയാന ബാറിനു സമീപം ബനോയി ഉണ്ടെന്ന വിവരം അറിഞ്ഞ് ആയുധങ്ങളുമായി എത്തി റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

അത്താണിയിൽ ഗുണ്ടാനേതാവ് 'ഗില്ലപ്പി'യെന്ന ബിനോയിയെ (34) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ മൂന്ന് പേർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ബിനോയിയെ വടിവാളുപയോഗിച്ച് ആദ്യം വെട്ടുന്നത് വിനുവാണ്. തുടർന്ന് വിനുവിന്റെ ദേഹത്ത് ചാടിവീണ് കീഴ്പ്പെടുത്തി ബിനോയ് എഴുന്നേറ്റയുടനെ ലാൽ കിച്ചുവും ഗ്രിൻന്റെഷും ഇരുവശങ്ങളിലും ഓടിയത്തെി വെട്ടുകയായിരുന്നു. അതോടെ ബിനോയ് നിലത്ത് വീഴുകയും വെട്ടേറ്റ് പുളയുകയുമായിരുന്നു. ഈ സമയം നിലത്ത് നിന്ന് എഴുന്നേറ്റ വിനുവാണ് ജീവൻ നിലയ്ക്കുന്നത് വരെ തുരെ തുരെ വെട്ടിയത്. 'അത്താണി ബോയ്സ്' എന്ന ഗുണ്ട സംഘത്തിൽ പ്രവർത്തിച്ചിരുന്നവരായിരുന്നു ബിനോയിയും വിനു വിക്രമനും. ഇരുവരും ഏതാനും വർഷം മുമ്പ് ഭിന്നിച്ച് വിവിധ ചേരികളിലായി പ്രവർത്തിക്കുകയായിരുന്നു.

കൊലയിൽ കലാശിച്ചത് ഗുണ്ടാ സംഘത്തിന്റെ ചേരിതിരിവ്

കാറിലെത്തിയ ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നതോടെയാണ് കൊലപാതകത്തിന്റെ ക്രൂര ദൃശ്യം പൊലീസിനും ലഭിക്കുന്നത്. ബിനോയിയുടെ മുഖത്ത് പ്രതികൾ തുരുതുരാ വെട്ടുന്നതിന്റെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. മൂന്നുപേരാണ് ആക്രമത്തിൽ നേരിട്ടു പങ്കെടുത്തത്. സംഭവത്തിൽ അഞ്ചു പേർ പിടിയിലായിട്ടുണ്ട്. ബിനുവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘത്തിൽ പെട്ട അഞ്ചു പേരാണ് പിടിയിലായത്. അത്താണി ബോയ്സ് എന്ന പേരിൽ ബിനോയ് തന്നെ വളർത്തിക്കൊണ്ടു വന്ന ഗുണ്ടാസംഘത്തിലുണ്ടായ ചേരി തിരിവാണ് കൊലപാതകത്തിലേക്കു നയിച്ചത്.

കൊലപാതകശ്രമം മുതൽ കവർച്ചയിൽ വരെ സംഘാംഗങ്ങൾക്കു പങ്കുണ്ടായി. നാട്ടിൽനിന്നും സംഘത്തിന്റെ പ്രവർത്തനം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു. ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും സംഘത്തിന് ഉണ്ടായിരുന്നു. എന്നാൽ ചില നേതാക്കൾ ഇവർക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയും ചില ഘട്ടത്തിൽ അടിച്ചൊതുക്കുന്ന സാഹചര്യം വരെയും ഉണ്ടായി. കൊല്ലപ്പെട്ട ബിനോയിയെയും പിന്നീട് കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്നയാളെയും അതിനിടെ മൂന്ന് വർഷം മുമ്പ് പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇതോടെയാണ് അത്താണി ശാന്തമായത്.

ഒരു വർഷത്തിന് ശേഷം തിരിച്ചെത്തിയ ബിനോയി കാര്യമായ അക്രമങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നാണ് പറയുന്നത്. ഇതിനിടയിൽ ഉറ്റ അനുയായിയുമായി തെറ്റുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസവും ബിനോയിയുമായി സംഘം ഏറ്റമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയാണ് കൊല.ചെറിയ പിടിച്ചുപറി കേസുകളിൽനിന്ന് വൻ മോഷണങ്ങളിലേക്കുള്ള വളർച്ചയായിരുന്നു അത്താണി ബോയ്സിന്റേത്. ഒപ്പം ഗുണ്ടാ സംഘവും വളർന്നു. ഗില്ലാപ്പി എന്ന ഇരട്ടപ്പേരിലായിരുന്നു ഗുണ്ടാസംഘങ്ങൾക്കിടയിൽ ബിനോയ് അറിയപ്പെട്ടിരുന്നത്. ബിനോയ് ചെറുപ്പം മുതൽ ഗുണ്ടാ പ്രവർത്തനങ്ങളും പതിവാക്കിയിരുന്നു. കള്ളനോട്ടടി മുതൽ നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്. ബിനോയ് തന്നെയാണ് അത്താണി ബോയ്സിനു രൂപം നൽകിയതും വളർത്തിക്കൊണ്ടു വന്നതും.

തൃശൂർ ജില്ലയിൽ ജൂവലറികളിലേക്കും മറ്റും കൊണ്ടുവരുന്ന സ്വർണം വഴിയിൽവച്ച് ആക്രമിച്ച് പിടിച്ചു പറിക്കുന്ന സംഘത്തിനു നേതൃത്വം നൽകിയത് ബിനോയി ആയിരുന്നു. നെടുമ്പാശേരി പരിസരത്തുള്ളതിനേക്കാൾ കേസുകൾ ഇതര ജില്ലകളിൽ ഇയാളുടെ പേരിലുണ്ട്. പൊലീസിന്റെ റൗഡി പട്ടികയിൽ ഇടം പിടിച്ച ബിനോയ്ക്കെതിരെ അങ്കമാലി, കാലടി, ചെങ്ങമനാട് സ്റ്റേഷനുകളിൽ ആയുധ നിയമം ഉൾപ്പെടെ നിരവധി കേസുകളുണ്ട്. സംഘം ചേർന്ന് കവർച്ച, തട്ടിക്കൊണ്ടു പോകൽ, വധശ്രമം തുടങ്ങിയ കേസുകളിലും പ്രതിയാണ്. എ.വി. ജോർജ് ജില്ലാ പൊലീസ് മേധാവിയായിരിക്കെ ബിനോയ്‌ക്കെതിരെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.

കൊലപ്പെടുത്തിയിട്ടും പക തീരാതെ ശരീരം വെട്ടി നുറുക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും പ്രതികളുടെ അടുത്തേക്കു വരാനോ തടയാനോ ശ്രമിക്കാതിരുന്നത് അതുകൊണ്ടുതന്നെയാണ്. പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. കൊലപാതകംനടന്ന സ്ഥലത്തെ സി.സി ടി.വികളിൽ നിന്നുമാണ് പ്രതികളെ സംബന്ധിച്ച തെളിവു ശേഖരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP