Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

ഡിവൈഎഫ് ഐക്കാരുടെ ഗുണ്ടാ പിരിവിന് എതിരെയുള്ള പരാതി പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പാക്കി; കൊച്ചി സെൻട്രൽ പൊലീസിന്റെ ഇടപെടൽ തുണയാകുന്നത് സഖാവ് ഫിറോസിന്

ഡിവൈഎഫ് ഐക്കാരുടെ ഗുണ്ടാ പിരിവിന് എതിരെയുള്ള പരാതി പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പാക്കി; കൊച്ചി സെൻട്രൽ പൊലീസിന്റെ ഇടപെടൽ തുണയാകുന്നത് സഖാവ് ഫിറോസിന്

ആർ പീയൂഷ്

കൊച്ചി: ഡിവൈഎഫ്ഐക്കാരുടെ ഗുണ്ടാ പിരിവിന് എതിരെയുള്ള പരാതി പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പാക്കി. ഇടത് യുവജനസംഘടനയായ ഡിവൈഎഫ്ഐയുടെ കൊച്ചിയിലെ പ്രാദേശിക നേതാക്കളുടെ ഗുണ്ടാ പിരിവ് സംബന്ധിച്ച് എം.ജി റോഡിലെ ഫിലാഫിൽ കിംങ് എന്ന സ്ഥാപന ഉടമ നൽകിയ പരാതിയാണ് പൊലീസ് നടപടി എടുക്കാതെ ഒത്തു തീർപ്പാക്കിയത്.

കഴിഞ്ഞ 16 നാണ് ഡിവൈഎഫ്ഐയുടെ പേരിൽ ജിതിൻ, ഷാഫി എന്നിവർ പിരിവ് ചോദിച്ചത് നൽകാതിരുന്നതിനെതുടർന്ന് കടയിലെ ജീവനക്കാരൻ സമദിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്. കട പൂട്ടിക്കും എന്നായിരുന്നു ഭീഷണി. സ്ഥിരമായി ഇവർ കടയിലെത്തി പണം കടംവാങ്ങുകയും ചെയ്യുന്നതും പതിവായിരുന്നു.

മാസങ്ങൾക്ക് മുൻപ് ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് ഫിറോസ് മദ്യപിച്ച് കടയിലെത്തുകയും 5,000 രൂപ പിരിവ് തരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ തയ്യാറല്ല എന്ന് പറഞ്ഞതോടെ ജിതിനെയും ഷാഫിയെയും പറഞ്ഞു വിട്ടു ഭീഷണിപ്പെടുത്തി പിരിവ് വാങ്ങിയെടുത്തു.

സ്ഥിരമായി ഇവർ ഇത്തരത്തിൽ ശല്യം ചെയ്യുന്നതുമൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഷാഫി ഈ കോവിഡ് കാലത്ത് ആത്മഹത്യയുടെ വക്കിലാണ്. അതിനാൽ പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കാട്ടിയാണ് പരാതി നൽകിയത്. എന്നാൽ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പ്രതികളെ വിളിച്ചു വരുത്തി ഒത്തു തീർപ്പാക്കി വിടുകയാണ് ചെയ്തത്.

പരാതിയിൽ പറയുന്ന ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഫിറോസിനെ 2019ൽ പിരിവ് നൽകാതിരുന്ന ലോഡ്ജ് മാനേജരെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ക്രൂരമായി മർദ്ദിക്കുകയും സിമന്റ് കട്ടകൊണ്ട് എറിഞ്ഞ് കൊല്ലം സ്വദേശിയായ വിനീഷിനെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലായിരുന്നു അറസ്റ്റ്. പിന്നീട് നേതാക്കൾ തന്നെ ഇടപെട്ട് കേസ് ഒതുക്കി തീർക്കുകയും ജാമ്യത്തിൽ എടുക്കുകയും ആയിരുന്നു.

ഈ സംഭവത്തിന് ശേഷവും ഇയാളുടെ നേതൃത്വത്തിൽ വൻ പിരിവാണ് നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. വഴിയോര കച്ചവടക്കാരെ കേന്ദ്രീകരിച്ചാണ് കുട്ടി നേതാക്കളുടെ പിരിവ്. കോവിഡ് കാലത്തും ഉപജീവനത്തിനായി എത്തുന്ന തികച്ചും സാധാരണക്കാരായ കച്ചവടക്കാരെ പോലും ഇവർ വെറുതെ വിടുന്നില്ല.

ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയരുമ്പോഴെല്ലാം ഇടപെട്ട് പരിഹരിക്കുന്നത് പാർട്ടിയിലെ തന്നെ ഇയാളുടെ തലതൊട്ടപ്പൻ എന്നറിയപ്പെടുന്ന ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹി കൂടിയായ കൊച്ചി സിറ്റിയിലെ ചുമട്ടു തൊഴിലാളി യൂണിയൻ നേതാവാണ്. ഇയാളുടെ പിരിവിന് മുഴുവൻ ഒത്താശയും ചെയ്തു നൽകുന്നത് ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹിയായ നേതാവാണ്.

സംഘടനയുടെ പേര് പറഞ്ഞു ഇവരുടെ രണ്ടുപേരുടെയും നേതൃത്വത്തിലാണ് നഗരത്തിൽ വ്യാപകമായി അനധികൃത പിരിവ് നടത്തുന്നതെന്ന ആക്ഷേപം ഉണ്ട്. പാർട്ടിക്കുള്ളിലും എതിർപ്പ് ശക്തമാണ്. വട്ടചെലവിനുള്ള പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് പാർട്ടിയുടെ പേരിൽ തന്നെ ഇവർ പിരിവ് നടത്തുന്നത്.

പലപ്പോഴും ഇത് പാർട്ടി അറിഞ്ഞുകൊണ്ടല്ല ചെയ്യുന്നത്. ഇവരുടെ നേതൃത്വത്തിൽ നടത്തിയ സമൂഹ അടുക്കള, ബിരിയാണി ചലഞ്ച് തുടങ്ങിയ പരിപാടികളെ കുറിച്ചും ആക്ഷേപം ഉയരുന്നുണ്ട്. ഇതു സംബന്ധിച്ചുള്ള കണക്കുകൾ യഥാസമയം മേൽ കമ്മിറ്റിക്ക് നൽകാത്തതിനെതിരെ പാർട്ടിയിൽ തന്നെ പരാതി ഉയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP