Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റിക്രൂട്ട്‌മെന്റ് തട്ടിപ്പിൽ പിടിയിലായ കെജെ മാത്യു കോട്ടയം മെഡിക്കൽ കോളേജിൽ; കൂട്ടാളിക്കായി സിബിഐ തെരച്ചിൽ; ഉതുപ്പ് വർഗ്ഗീസിന് ഇപ്പോഴും വിദേശത്ത് സുഖവാസം

റിക്രൂട്ട്‌മെന്റ് തട്ടിപ്പിൽ പിടിയിലായ കെജെ മാത്യു കോട്ടയം മെഡിക്കൽ കോളേജിൽ; കൂട്ടാളിക്കായി സിബിഐ തെരച്ചിൽ; ഉതുപ്പ് വർഗ്ഗീസിന് ഇപ്പോഴും വിദേശത്ത് സുഖവാസം

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രധാന പ്രതി കെ ജെ മാത്യുവിൽ നിന്ന് സിബിഐ.യ്ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഉതുപ്പുവർഗ്ഗീസിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കിട്ടിയിട്ടുണ്ട്. വലിയൊരു മാഫിയ റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് മാത്യു സിബിഐയോട് പങ്കുവച്ചത്. കൊച്ചിയിലെ മാത്യു ഇന്റർനാഷണൽ ഉടമ കെ.ജെ. മാത്യുവിനെ മുംബൈയിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് സിബിഐ. അറസ്റ്റ് ചെയ്തത്. അനധികൃത നഴ്‌സിങ് റിക്രൂട്ട്‌മെന്റിലൂടെ കോടിക്കണക്കിന് രൂപ മാത്യു തട്ടിയെടുത്തെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയാണ് മാത്യു. മുംബൈയിൽ നിന്ന് ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിലെത്തിച്ച മാത്യുവിനെ സിബിഐ. പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്‌തെങ്കിലും ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് പരാതിപ്പെട്ടതിനെത്തുടർന്ന് ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചിയിലുള്ള മാത്യു ഇന്റർനാഷണൽ, കെ.ജെ. ഇന്റർനാഷണൽ, ചങ്ങനാശ്ശേരിയിലെ പാൻ ഏഷ്യ എന്നീ സ്ഥാപനങ്ങളിലൂടെയാണ് മാത്യു തട്ടിപ്പ് നടത്തിയത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലെ കേരളത്തിൽ നിന്നുള്ള പ്രധാന പ്രതിയാണ് മാത്യു. ചട്ടങ്ങൾ ലംഘിച്ച് കേരളത്തിൽ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതിനും ഇതിനായി വൻതുക വാങ്ങിയതിനുമാണ് മാത്യുവിന്റെ സ്ഥാപനങ്ങൾക്കെതിരെ സിബിഐ. കേസെടുത്തിരുന്നത്. കൊച്ചിയിലെ മാത്യു ഇന്റർനാഷണൽ എന്ന സ്ഥാപനം മാത്രം നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലൂടെ പത്ത് കോടിയിലേറെ രൂപ തട്ടിച്ചെന്നാണ് കേസ്. കേസ് എടുത്തതോടെ മാത്യു മുബൈയിലേക്ക് മുങ്ങുകയായിരുന്നു. മാത്യുവിനെ പിടികൂടാൻ സിബിഐ. പലതവണ ശ്രമിച്ചതാണ്. സിബിഐ. മുമ്പാകെ ഹാജരാകണമെന്ന് കാണിച്ച് പലതവണ മാത്യുവിന് നോട്ടീസ് അയച്ചെങ്കിലും ആരോഗ്യകാരണങ്ങൾ പറഞ്ഞ് ഒഴിവാകുകയായിരുന്നു. ഒടുവിൽ സിബിഐ. സംഘം മുംബൈയിലെത്തി മാത്യുവിനെ പിടികൂടുകയായിരുന്നു.

കുവൈറ്റ് സർക്കാരുമായി ഉണ്ടാക്കിയ കരാർ പ്രകാരമാണ് മാത്യു നേഴ്‌സുമാരെ റിക്രൂട്ട് ചെയ്തത്. എന്നാൽ അധിക ഫീസ് ഈടാക്കി കോടികളാണ് അനധികൃതമായി സമ്പാദിച്ചത്. പ്രൊട്ടക്ടർ ഓഫ് എമിഗ്രേഷന്റെ സഹായത്തോടയാണ് ഇത്. സമാനമായ തട്ടിപ്പാണ് ഉതുപ്പ് വർഗ്ഗീസും നടത്തിയത്. എന്നാൽ വിദേശത്ത് ഒളിവിലുള്ള ഉതുപ്പിനെ കണ്ടെത്താൻ ഇനിയും സിബിഐ്ക്ക് കഴിഞ്ഞിട്ടില്ല. വിദേശത്ത് ഇരുന്ന് ഉതുപ്പ് വർഗ്ഗീസ് ഇപ്പോഴും റിക്രൂട്ട്‌മെന്റ്് നടത്തുന്നുമുണ്ട്. ഈ സാഹചര്യത്തിൽ മാത്യുവിന്റെ അറസ്റ്റിനെ ഏറെ പ്രതീക്ഷയോടെയാണ് സിബിഐ കാണുന്നത്. ഇന്റർപോളിന്റെ സഹായത്തോടെ ഉതുപ്പിനെ കണ്ടെത്താനും നീക്കം സജീവമാക്കും. ഉതുപ്പിനെ നേരത്തെ കുവൈറ്റിൽ ഇന്റർപോൾ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഉന്നത സ്വാധീനം ഉപയോഗിച്ച് ഉതുപ്പ് രക്ഷപ്പെടുകയും ചെയ്തു. പഴുതുകൾ അടച്ച് ഉതുപ്പിനെ അറസ്റ്റ് ചെയ്യാനാണ് സിബിഐയുടെ ശ്രമം.

തട്ടിപ്പ് കേസിൽ കേരളത്തിൽ നിന്നുള്ള പ്രധാന പ്രതിയാണ് ഇപ്പോൾ പിടിയിലായ മാത്യു. കൊച്ചിയിലുള്ള മാത്യു ഇന്റർനാഷണൽ, ജെ.കെ. ഇന്റർനാഷണൽ, ചങ്ങനാശ്ശേരിയിലുള്ള പാൻ ഏഷ്യ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് കേസ്. ചട്ടങ്ങൾ ലംഘിച്ച് കേരളത്തിൽ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതിനും ഇതിന് വൻ തുക ഫീസ് വാങ്ങിയതിനുമാണ് സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചിയിലെ മാത്യു ഇന്റർനാഷണൽ അനധികൃത റിക്രൂട്ട്‌മെന്റിലൂടെ പത്ത് കോടിയോളം രൂപയുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. കേസിൽ രണ്ടാം പ്രതിയാണ് മാത്യു. അതിനിടെ മാത്യുവിന്റെ കൂട്ടാളിയും വിദേശമലയാളിയുമായ ഏബ്രഹാമിനു വേണ്ടി തെരച്ചിൽ തുടങ്ങി.

മാത്യു ഇന്റർനാഷണലിന്റെ സാമ്പത്തിക ഇടപാടുകളും റിക്രൂട്ട്‌മെന്റുകളും െകെകാര്യം ചെയ്തിരുന്നത് ഇയാളാണെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. അമിത ഫീസ് ഈടാക്കി സമാഹരിക്കുന്ന തുക വിദേശത്തേക്കു കടത്തിയിരുന്നതും ഏബ്രഹാമാണെന്നാണു സൂചന. വിദേശത്തേക്കുള്ള റിക്രൂട്ട്‌മെന്റുകൾ സർക്കാർ ഏജൻസി വഴി മാത്രമാക്കിയതിനു ശേഷവും ഇയാളുടെ നേതൃത്വത്തിൽ ബഹ്‌െറെനിലേക്ക് റിക്രൂട്ട്‌മെന്റ്‌നടത്തിയിരുന്നു. റിക്രൂട്ടിങ്‌ െലെസൻസില്ലാതെയാണ് മാത്യു ഇന്റർനാഷണൽ ആളുകളെ വിദേശത്തേക്ക് കടത്തിയിരുന്നത്. കുവൈത്തിലേക്ക് 400 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ അനുമതി ലഭിച്ച മുംെബെ സ്ഥാപനത്തിന്റെ മറവിൽ മാത്യു ഇന്റർനാഷണൽ 800 പേരെ വൻതുക വാങ്ങി റിക്രൂട്ട് ചെയ്തതായി സിബിഐ. കണ്ടെത്തി.

നഴ്‌സിങ് തട്ടിപ്പ് കേസിൽ കൊച്ചിയിലെ മാത്യു ഇന്റർനാഷണൽ ഏജൻസിക്കെതിരേ സിബിഐ. മൂന്നു കേസുകൾ എടുത്തിരുന്നു.കേരളത്തിന് പുറത്ത്‌ െലെസൻസുള്ള ഏജൻസികൾ ചട്ടങ്ങൾ ലംഘിച്ച് കേരളത്തിൽ നിന്നു റിക്രൂട്ട്‌മെന്റ് നടത്തിയതിനാണു കേസ്. സബ് ഓഫീസുകൾ തുറന്ന് ആളുകളെ റിക്രൂട്ട് ചെയ്തതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP