Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓട്ടോ ഡ്രൈവറായ ഭർത്താവ് വീട്ടിൽ എത്തുന്നത് മദ്യപിച്ച നിലയിൽ; വീട്ടിലെത്തിയാൽ ഭാര്യയ്ക്ക് നേരെ ഉപദ്രവവും; മദ്യപിച്ചുള്ള മർദ്ദനത്തെ ഭാര്യ എതിർത്തത് പക വളർത്തി; രണ്ടര വയസായ മകന് മുന്നിൽ വെച്ച് ഷീജയെ ഷാനവാസ് വെട്ടിക്കൊന്നത് ഇന്നു അതിരാവിലെ; ബന്ധുക്കളോട് വിവരം പറഞ്ഞു മുങ്ങിയ പ്രതിയെ ഉടൻ തന്നെ പൊക്കി പൊലീസും; കിളിമാനൂരിനെ നടുക്കി വീട്ടമ്മയുടെ കൊലപാതകം

ഓട്ടോ ഡ്രൈവറായ ഭർത്താവ് വീട്ടിൽ എത്തുന്നത് മദ്യപിച്ച നിലയിൽ; വീട്ടിലെത്തിയാൽ ഭാര്യയ്ക്ക് നേരെ ഉപദ്രവവും; മദ്യപിച്ചുള്ള മർദ്ദനത്തെ ഭാര്യ എതിർത്തത് പക വളർത്തി; രണ്ടര വയസായ മകന് മുന്നിൽ വെച്ച് ഷീജയെ ഷാനവാസ് വെട്ടിക്കൊന്നത് ഇന്നു അതിരാവിലെ; ബന്ധുക്കളോട് വിവരം പറഞ്ഞു മുങ്ങിയ പ്രതിയെ ഉടൻ തന്നെ പൊക്കി പൊലീസും; കിളിമാനൂരിനെ നടുക്കി വീട്ടമ്മയുടെ കൊലപാതകം

എം മനോജ് കുമാർ

കിളിമാനൂർ: ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത് കിളിമാനൂരിനെ നടുക്കി. ഓട്ടോ ഡ്രൈവറായ ഭർത്താവ് ഷാനവാസാണ് (52) ഭാര്യ കിളിമാനൂർ ആരൂർ സ്വദേശി ഷീജ(50)യെ വെട്ടിക്കൊന്നത്. ഇന്നു അതി രാവിലെയായിരുന്നു കിളിമാനൂരിനെ നടുക്കിയ കൊലപാതകം. സംഭവം നടക്കുമ്പോൾ ഇളയ കുട്ടി മാത്രമാണ് ഇവർക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. രണ്ടര വയസുള്ള ഈ മകനെ സാക്ഷിയാക്കിയാണ് ഷാനവാസ് ഭാര്യയെ കൊന്നത്.

കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ ഷാനവാസിനെ കിളിമാനൂർ പൊലീസ് തിരഞ്ഞുപോയി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ദാമ്പത്യ കലഹമാണ് കൊലപാതകത്തിനു കാരണമെന്നാണ് ലഭിക്കുന്ന സൂചന.

മദ്യപാനമാണ് ഇവർ തമ്മിലുള്ള ദാമ്പത്യത്തിൽ വിള്ളൽ വീഴ്‌ത്തിയത്. ഷാനവാസ് മദ്യപിച്ച് വന്നു ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. ഷീജയ്ക്ക് നേരെയുള്ള ഉപദ്രവവും പതിവായിരുന്നു. മർദ്ദനം ഷീജ ചോദ്യം ചെയ്യുമായിരുന്നു. അതിനാൽ ഇവർ തമ്മിലുള്ള കലഹങ്ങളും പതിവായിരുന്നു. ഈ കലഹം തന്നെയാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് കിളിമാനൂർ പൊലീസ് നൽകുന്ന വിവരം. കിളിമാനൂരിലെ ഓട്ടോ ഡ്രൈവറാണ് ഷാനവാസ്.

കൊലപാതക വിവരം ബന്ധുക്കളോട് വെളിപ്പെടുത്തിയ ശേഷം ഷാനവാസ് മുങ്ങുകയായിരുന്നു. ഇയാളുടെ ബന്ധങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണമാണ് ഷാനവാസിന്റെ പിടികൂടലിൽ സഹായിച്ചത്. ഷാനവാസിനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ചോദ്യം ചെയ്ത ശേഷം മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ എന്നാണ് മറുനാടനോട് ആറ്റിങ്ങൽ പൊലീസ് പ്രതികരിച്ചത്.

ക്രിമിനൽ പശ്ചാത്തലമൊന്നുമൊന്നും ഷാനവാസുമായി ബന്ധപ്പെട്ടു വന്നിട്ടില്ല. അതിനാൽ ഈ കാര്യത്തിൽ അന്വേഷണം നടത്തേണ്ടതുണ്ട് എന്നാണു പൊലീസ് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP