Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നെറ്റിയിലും ശരീരഭാഗങ്ങളിലും മുറിപ്പാടുകൾ; വീട്ടുവളപ്പിലെ നെല്ലിമരത്തിൽ കണ്ടത് അച്ഛന്റെ ലുങ്കിയിൽ തൂങ്ങിയ നിലയിൽ; തോർത്തുമുണ്ട് ഉടുത്ത് പോയത് സ്വന്തം വസ്ത്രങ്ങൾ കഴുകിയിടാൻ ആവാമെന്ന് വീട്ടുകാർ; സംഭവസമയത്ത് തൊട്ടടുത്ത വീട്ടിൽ ബന്ധുക്കളും; കിളിമാനൂരിലെ 13 കാരന്റെ മരണം അബദ്ധത്തിലുള്ള തൂങ്ങിമരണമോ, അതോ കൊലപാതകമോ? അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നെറ്റിയിലും ശരീരഭാഗങ്ങളിലും മുറിപ്പാടുകൾ; വീട്ടുവളപ്പിലെ നെല്ലിമരത്തിൽ കണ്ടത് അച്ഛന്റെ ലുങ്കിയിൽ തൂങ്ങിയ നിലയിൽ; തോർത്തുമുണ്ട് ഉടുത്ത് പോയത് സ്വന്തം വസ്ത്രങ്ങൾ കഴുകിയിടാൻ ആവാമെന്ന് വീട്ടുകാർ; സംഭവസമയത്ത് തൊട്ടടുത്ത വീട്ടിൽ ബന്ധുക്കളും; കിളിമാനൂരിലെ 13 കാരന്റെ മരണം അബദ്ധത്തിലുള്ള തൂങ്ങിമരണമോ, അതോ കൊലപാതകമോ? അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

എം മനോജ് കുമാർ

കിളിമാനൂർ: കിളിമാനൂരിലെ എട്ടാംക്ലാസ് വിദ്യാർത്ഥി അഭിനവി (13) ന്റെ മരണം കൊലപാതകമോ അതോ അബദ്ധത്തിലുള്ള തൂങ്ങി മരണമോ? വീട്ടിൽ ആരുമില്ലാത്ത സമയത്താണ് തൂങ്ങി മരണം നടന്നിരിക്കുന്നത്. വീട്ടുകാർ പുറത്ത് പോയതിനാൽ അഭിനവ് ഒറ്റയ്ക്കായിരുന്നു. വീട്ടുകാർ എത്തി അഭിനവിനെ തിരഞ്ഞപ്പോഴാണ് വീട്ടിനു സമീപത്തുള്ള മാവിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് അഭിനവ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.

കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്. കിളിമാനൂർ പെരുന്തമൺ ആശാഭവനിൽ ഷിജു-ആശ ദമ്പതികളുടെ മൂത്തമകനാണ്. അഭിനവിന്റെ മരണം കിളിമാനൂരിനെ നടുക്കിയിട്ടുണ്ട്. ശാന്തസ്വഭാവിയായിരുന്ന മിടുക്കന്റെ മരണം ബന്ധുക്കളെയും നാട്ടുകാരെയും ഒരേപോലെ വിഷമിപ്പിക്കുകയാണ്. വീടിനു സമീപത്തുള്ള നെല്ലിമരത്തിലാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. കളിക്കുമ്പോൾ വന്ന മരണമോ അതോ കൊലപാതകമോ എന്ന സംശയമാണ് മരണം അവശേഷിപ്പിക്കുന്നത്.

അച്ഛന്റെ മുണ്ടിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് അഭിനവിനെ വീട്ടുകാർ കണ്ടത്. തൂങ്ങിനിൽക്കുമ്പോൾ വസ്ത്രങ്ങൾ ഒന്നുമില്ലായിരുന്നു. ഉടുത്തിരുന്ന തോർത്ത് നിലത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. നെറ്റിയിലും ശരീരഭാഗങ്ങളിലും മുറിപ്പാടുകൾ ഉണ്ടായിരുന്നു. ഇതാണ് അഭിനവിനെ ആരെങ്കിലും കൊന്നു കെട്ടിത്തൂക്കിയോ എന്ന സംശയം ഉണർത്തുന്നത്. സ്വന്തം വസ്ത്രങ്ങൾ ഒറ്റയക്ക് കഴുകിയിടുന്ന സ്വഭാവമാണ് അഭിനവിന്. വീട്ടുകാർ ഇല്ലാത്ത സമയം അഭിനവ് അങ്ങനെ ചെയ്യാനാണ് തോർത്ത് മുണ്ട് ഉടുത്തത് എന്നാണ് വീട്ടുകാരുടെ സംശയം. വൈകീട്ട് ഒറ്റ തോർത്ത് ഉടുത്ത് നടക്കുന്ന സ്വഭാവം അഭിനവിനുണ്ട്. അച്ഛന്റെ മുണ്ടിലാണ് തൂങ്ങി നിൽക്കുന്നത്. അഭിനവ് സ്വന്തം വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്നെങ്കിലും തൊട്ടടുത്ത വീട്ടിൽ അഭിനവിന്റെ ബന്ധുക്കളുണ്ട്. അതുകൊണ്ട് തന്നെ കൊലപാതകത്തിനുള്ള സാധ്യതകൾ വീട്ടുകാർ തള്ളിക്കളയുന്നുണ്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് തൂങ്ങിമരണത്തിലേക്കാണ്. ശരീരത്തിൽ അസ്വാഭാവിക മുറിവുകൾ ഇല്ലാ എന്നാണ് ഡോക്ടർ പറഞ്ഞത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുമില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിരൽ ചൂണ്ടി കിളിമാനൂർ പൊലീസ് മറുനാടനോട് പ്രതികരിച്ചു. ഒറ്റയ്ക്ക് കളിക്കുമ്പോൾ വന്ന അബദ്ധത്തിലുള്ള തൂങ്ങിമരണം എന്നാണ് പൊലീസിന്റെയും നിഗമനം. ആദ്യം കുറെ സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സംശയിക്കത്തക്ക സൂചനകൾ ഒന്നുമില്ല. കളിക്കുമ്പോൾ വന്ന തൂങ്ങിമരണം എന്നാണ് പൊലീസ് പറയുന്നത്. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP