Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിപ്പൂരിൽ വിമാനമിറങ്ങിയ 24 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി കവർച്ച നടത്തിയ സംഭവം: ഒമ്പതംഗ സംഘത്തിലെ ഒരാൾ പിടിയിൽ; എല്ലാം കവർന്നതിന് ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി യുവാവിനെ ഹൈവേയിൽ ഉപേക്ഷിച്ചെന്നും കുറ്റസ്സമ്മതം; പ്രതികൾ ഉപയോഗിച്ച ക്രൂയിസർ വാഹനവും പിടിച്ചെടുത്തു

കരിപ്പൂരിൽ വിമാനമിറങ്ങിയ 24 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി കവർച്ച നടത്തിയ സംഭവം: ഒമ്പതംഗ സംഘത്തിലെ ഒരാൾ പിടിയിൽ; എല്ലാം കവർന്നതിന് ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി യുവാവിനെ ഹൈവേയിൽ ഉപേക്ഷിച്ചെന്നും കുറ്റസ്സമ്മതം; പ്രതികൾ ഉപയോഗിച്ച ക്രൂയിസർ വാഹനവും പിടിച്ചെടുത്തു

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ 24വയസ്സുകാരനായ കർണ്ണാടക സ്വദേശിയെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച്, കവർച്ച ചെയ്ത ശേഷം പ്രകൃതി വിരുദ്ധ പീഡനനത്തിന് ഇരയാക്കിയ ശേഷം ഹൈവേയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഒമ്പതംഗ കവർച്ചാ സംഘത്തിലെ ഒരാൾ പിടിയിൽ.

പരപ്പനങ്ങാടി നെടുവ സ്വദേശി റഷീദ്(33)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി സിഐ: എൻ.ബി ഷൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതികൾ കവർച്ചക്ക് ഉപയോഗിച്ച ക്രൂയിസർ വാഹനവും പിടിച്ചെടുത്തു. ഇപ്പോൾ പിടിയിലായ പരപ്പനങ്ങാടി സ്വദേശി മുസ്ലിയാർ വീട്ടിൽ റഷീദിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ വാഹനം. കഴിഞ്ഞ എട്ടാം തീയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് പുലർച്ചെ 4.30 ന് കരിപ്പൂരിൽ വിമാനമിറങ്ങിയ പരാതിക്കാരൻ പുറത്തിറങ്ങി മറ്റൊരു യാത്ര ക്കാരനേയും കൂട്ടി ഓട്ടോയിൽ ഫറൂഖ് റയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്ന സമയം ഹൈവേയിൽ കൊട്ടപ്പുറത്തിനു സമീപം വച്ച് ബൈക്കിലും കൂയിസറിലും വന്ന സംഘം ഓട്ടോ തടഞ്ഞ് ഭീകരാന്തരീക്ഷം ശ്രൃഷ്ടിച്ച് മുളകു സ്പ്രേ അടിച്ച് പരാതിക്കാരനെ തട്ടിക്കൊണ്ടു പോയി

ഇയാളുടെ കൈവശം ഉണ്ടായിരുന്ന എ.ടി.എം കാർഡ് ഉപയോഗിച്ച് 30,000 രൂപയും , വിദേശ കറൻസികളും എടുത്ത ശേഷം കടലുണ്ടി പാലത്തിനു സമീപം കൊണ്ടുപോയി മർദ്ദിച്ച്, പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം തേഞ്ഞിപ്പാലം ഹൈവേയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വോഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന് പഴുതടച്ചു നടത്തിയ അന്വേഷണത്തിലും 40ഓളം സി.സി.ടി.വി ക്യാമറകൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലുമാണ് ഹൈവേ റോബറി സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ഇന്നലെ രാത്രി പരപ്പനങ്ങാടിയിൽ വച്ച് പ്രതിയേയും വാഹനത്തേയും കസ്റ്റഡിയിൽ എടുത്തു.

ഇയാളെ ചോദ്യം ചെയ്തതിൽ കൂട്ടുപ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീമിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്‌പി ജലീൽ തോട്ടത്തിലിന്റെ നിർദ്ദേശപ്രകാരം . കൊണ്ടോട്ടി സിഐ എൻ.ബി ഷൈജു, എസ്‌ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്കു പുറമെ കൊണ്ടോട്ടി സ് സ്റ്റേഷനിലെ പ്രശാന്ത്, പമിത്ത് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

ശനിയാഴ്ച പുലർച്ചെ നാലരക്ക് കരിപ്പൂരിൽ വിമാനമിറങ്ങിയ യുവാവ് കാസർകോട് സ്വദേശിയായ മറ്റൊരാളെയും കൂട്ടി കോഴിക്കോട് ഫറൂഖിലേക്ക് ഓട്ടോയിൽ പോകുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. പാലക്കാട്-കോഴിക്കോട് ദേശീയ പാത 213 കൊട്ടപ്പുറത്തിന് സമീപം തലേക്കരയിലെത്തിയപ്പോൾ ബൈക്ക് കുറുകെയിട്ട് രണ്ടു പേർ ഓട്ടോ നിർത്തിച്ചു. ഈ സമയം ഓട്ടോയ്ക്ക പിറകിൽ ക്രൂയിസർ വണ്ടി വന്നു നിന്നു. ഓട്ടോ ഡ്രൈവറുടെയും പരാതിക്കാരന്റേയും കാസർകോട് സ്വദേശിയുടെയും മുഖത്ത് മുളക് പൊടി വിതറിയ ശേഷം സംഘം ഷംസാദിനെ ക്രൂയിസർ വണ്ടിൽ കയറ്റിക്കൊണ്ടു പോയി. പരാതിക്കാരന്റെ സഹയാത്രക്കാരന്റെയും ബാഗുകളും സംഘം തട്ടിയെടുത്തു. ഏഴു പേർ വാഹനത്തിലുണ്ടായിരുന്നു.

കൊണ്ടുവന്ന സാധനമെവിടെയെന്നന്വേഷിച്ച് വാഹനത്തിൽ വച്ചു മർദിച്ച ശേഷം കടലുണ്ടി ഭാഗത്തുകൊണ്ടുപോയി വസ്ത്രങ്ങളഴിപ്പിച്ച് സംഘം ദേഹപരിശോധന നടത്തിയെന്ന് യുവാവ് പറഞ്ഞു. കൈയിലുണ്ടായിരുന്ന 4000 രൂപ, 100 ദിർഹം, എടിഎം കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ കൈക്കലാക്കിയ ശേഷം സംഘം യുവാവിനെ യൂണിവേഴ്‌സിറ്റി ഭാഗത്ത് ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. ആക്രമണത്തിനിരായ യാത്രക്കാരൻ പിന്നീട് കൊണ്ടോട്ടി സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിക്കാരൻ നേരത്തെ, രണ്ടു വർഷം ഷാർജയിൽ ജോലി ചെയ്തിരുന്നു. പുതിയ ജോലി നേടുന്നതിന് അഭിമുഖത്തിൽ പങ്കെടുക്കാൻ ഷാർജയിൽ പോയി മടങ്ങി വരികയായിരുന്നു യുവാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP