Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്തെ റംസിയുടെ ആത്മഹത്യ അന്വേഷിക്കാൻ എത്തുന്ന എസ്‌പി കെ.ജി സൈമൺ; ഡി.ജി.പിയുടെ ഉത്തരവ് വീട്ടുകാർ ക്രൈംബ്രാഞ്ച് ആന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ; ഒളിവിലായ നടി ലക്ഷ്മി പ്രമോദും ഹാരിസും അടക്കം ഉള്ളവർക്കായി അന്വേഷണം ഊർജിതമാക്കും

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: വിവാഹ വാദ്ഗാനം നൽകി വഞ്ചിച്ചതിൽ മനംനൊന്തുകൊല്ലത്ത് റംസിയെന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം എ,്.പി കെ.സി സൈമണിന്. രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ച് കേസ് ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. തുടർന്നാണ് കെ.ജി സൈമണെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചുകൊണ്ട് ഡിജിപി ഉത്തരവിറക്കിയത്.

മരണത്തിന് പിന്നിൽ കേസിൽ അറസ്റ്റിലായ റംസിയുടെ പ്രതിശ്രുത വരൻ ഹാരിസിന് പുറമെ സീരിയൽ നടി അടക്കമുള്ളവർ ഉണ്ടെന്നും നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്നുമുള്ള ആക്ഷൻ കൗൺസിലിന്റേയും രക്ഷിതാക്കളുടേയും ആവശ്യത്തെ തുടർന്നാണ് അന്വേഷണം പുതിയ സംഘത്തിന് കൈമാറിയിരിക്കുന്നത്.

ഹാരിസിന്റെ സഹോദര ഭാര്യ കൂടിയായ സീരിയൽ നടി ലക്ഷ്മി പ്രമോദ് സംഭവത്തിന് ശേഷം ഒളിവിലാണ്. ഇതിന് പുറമെ റംസിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ഹാരിസിന്റെ ഉമ്മയേയും ചോദ്യം ചെയ്യണമെന്നും റംസിയുടെ രക്ഷിതാക്കളും ആക്ഷൻ കൗൺസിലും ആവശ്യപ്പെട്ടിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസാണ് ഇപ്പോൾ സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിന് കൈമാറിയിരിക്കുന്നത്. ഹാരിസിന്റെ ഉമ്മയും, ലക്ഷ്മി പ്രമോദും മുൻകൂർ ജാമ്യത്തിനും അപേക്ഷ നൽകിയിട്ടുണ്ട്.

റംസിയുമായി വിവാഹം നിശ്ചയിച്ച ഹാരിസ് വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് സെപ്റ്റംബർ മൂന്നിനായിരുന്നു റംസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾക്ക് മുന്നെ റംസിയുമായി വിവാഹം നിശ്ചയം കഴിഞ്ഞ ഹാരിസ് മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ പിന്മാറി. അതിനിടെ ഗർഭിണിയായ റംസിയെ കൊണ്ട് നിർബന്ധിപ്പിച്ച് ഗർഭഛിദ്രവും ചെയ്യിച്ചിരുന്നു. ശേഷം നിരവധി തവണ വിവാഹം നടത്താൻ ആവശ്യപ്പെട്ടിട്ടും ഹാരിസ് പിന്മാറിയതിനെ തുടർന്നായിരുന്നു ആത്മഹത്യയെന്നാണ് ആരോപണം.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP