Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീതി നിർവ്വഹണത്തിന്റെ പിണറായി മോഡൽ ഇതാ..! കെവിൻ വധക്കേസിലെ ഗുരുതരമായ കൃത്യവിലോപത്തിന്റെ പേരിൽ പിരിച്ചുവിടലിന് നോട്ടീസ് നൽകിയ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷൻ എസ്‌ഐയെ സർവീസിൽ തിരിച്ചെടുത്തു; വീണ്ടും സർവീസിൽ തിരിച്ചെടുത്തത് എസ്‌ഐ നൽകിയ വിശദീകരണത്തെ തുടർന്ന്; തിരിച്ചെടുത്താൽ പ്രതിഷേധിക്കും, മരണകാരണം പൊലീസിന്റെ അനാസ്ഥയെന്നും കെവിന്റെ കുടുംബം; കോട്ടയത്ത് പോസ്റ്റിങ് നൽകരുതെന്ന് കോട്ടയം എസ് പിയും

നീതി നിർവ്വഹണത്തിന്റെ പിണറായി മോഡൽ ഇതാ..! കെവിൻ വധക്കേസിലെ ഗുരുതരമായ കൃത്യവിലോപത്തിന്റെ പേരിൽ പിരിച്ചുവിടലിന് നോട്ടീസ് നൽകിയ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷൻ എസ്‌ഐയെ സർവീസിൽ തിരിച്ചെടുത്തു; വീണ്ടും സർവീസിൽ തിരിച്ചെടുത്തത് എസ്‌ഐ നൽകിയ വിശദീകരണത്തെ തുടർന്ന്; തിരിച്ചെടുത്താൽ പ്രതിഷേധിക്കും, മരണകാരണം പൊലീസിന്റെ അനാസ്ഥയെന്നും കെവിന്റെ കുടുംബം; കോട്ടയത്ത് പോസ്റ്റിങ് നൽകരുതെന്ന് കോട്ടയം എസ് പിയും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പ്രണയിച്ചു പോയതിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ ക്രൂരമായി കൊലപ്പെടുത്തിയ കെവിന്റെ ഓർമ്മകൾക്ക് ഒരു വയസ് പിന്നിടുമ്പോഴാണ് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുത്തിരിക്കുന്നത്. എസ്ഐ ഷിബുവിനെയാണ് കൊച്ചി റെയ്ഞ്ച് ഐജി സർവീസിലേക്ക് തിരിച്ചെടുത്തത്. കെവിൻ വധിക്കപ്പെടുമ്പോൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എസ്ഐയായിരുന്നു ഷിബു. കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന ഷിബുവിനെ ഔദ്യോഗിക കൃത്യവിലോപത്തിന് സർവ്വീസിൽ നിന്ന് പിരിച്ചു വിടാൻ നോട്ടീസ് നൽകിയിരുന്നു.

എന്നാൽ ഷിബു നൽകിയ വിശദീകരണത്തെ തുടർന്നാണ് കൊച്ചി റെയ്ഞ്ച് ഐജി സർവ്വീസിൽ തിരികെയെടുത്തത്. അതേസമയം ഷിബുവിന് കോട്ടയത്ത് പോസ്റ്റിങ് നൽകരുതെന്ന് കോട്ടയം എസ് പി ആവശ്യപ്പെട്ടു. മറ്റൊരു ജില്ലയിലേക്ക് മാറ്റണമെന്നും എസ്‌പി ഐ ജിയോട് ആവശ്യപ്പെടുകയായിരുന്നു. അതേസമയം എസ്‌പിയെ തിരിച്ചെടുത്തതിന്റെ പേരിൽ കടുത്ത എതിർപ്പാണ് ഉയരുന്നത്. എസ്‌ഐയെ തിരിച്ചെടുത്താൽ ശക്തമായി പ്രതിഷേധിക്കുമെന്ന് കെവിന്റെ കുടുംബം വ്യക്തമാക്കി. മരണകാരണം പൊലീസിന്റെ അനാസ്ഥയെന്നും കെവിന്റെ കുടുംബം വ്യക്തമാക്കി.

ഷിബു കോട്ടയം ഗാന്ധിനഗർ എസ്‌ഐ ആയിരിക്കെയാണ് കെവിൻ കൊല്ലപ്പെട്ടത്. അതേസമയം, കെവിൻ വധക്കേസിൽ അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ കോടതി പരിശോധിച്ചു. പ്രതികൾ ഉപയോഗിച്ച വാഹനങ്ങളിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങൾ ഉൾപ്പെടെയാണ് പരിശോധിച്ചത്. പരിശോധനകൾക്ക് നേതൃത്വം നൽകിയ ഫോറൻസിക് വിദഗ്ദരും വിരലടയാള വിദഗ്ദരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ രണ്ട് കാറുകൾക്ക് പുറമെ ഒന്നാം പ്രതി സഞ്ചരിച്ച കാറിൽ നിന്നുമായി പതിനഞ്ച് വിരലടയാളങ്ങളാണ് ലഭിച്ചത്.

ഇവ പ്രതികളായ ഷിനു, റിയാസ്, ഷാനു ഷാജഹാൻ, ഇഷാൻ എന്നിവരുടേതാണെന്ന് തുടർ പരിശോധനയിൽ സ്ഥിരീകരിച്ചതായി വിരലടയാള വിദഗ്ദനായ എസ്. സുജിത് മൊഴി നൽകി. അനീഷിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവർ സീറ്റിന് പുറകിൽ നിന്ന് രക്തകറയ്ക്ക് സമാനമായ അടയാളങ്ങൾ കണ്ടതായി ഫോറസിക് വിദഗ്ദ അനശ്വര ഐപി മൊഴി നൽകി. കൂടാതെ മൂന്ന് കാറുകളിൽ നിന്ന് ശേഖരിച്ച മുടികളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് സാധൂകരിക്കുന്ന ഫോട്ടോകളും കോടതി പരിശോധിച്ചു. ദൃശ്യങ്ങൾ പകർത്തിയ കൊല്ലത്തെ പൊലീസ് ഫോട്ടോഗ്രാഫറെയും ഇന്ന് വിസ്തരിച്ചു. കെവിൻ താമസിച്ചിരുന്ന മാന്നാനത്തെ വീട്ടിൽ മാരാകായുധങ്ങൾ ഉപയോഗിച്ച്് അക്രമം നടത്തിയയാതി പരിശോധന നടത്തിയ ഫോറൻസിക് ഉദ്യോഗസ്ഥ മൊഴി നൽകി.

കെവിന്റെ മരണത്തിൽ ഗാന്ധിനഗർ എസ്ഐയ്ക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രതികരിച്ചിരുന്നു. പുലർച്ചെ വിവരം ലഭിച്ചിട്ടും എസഐ ഒന്നും ചെയ്തില്ല. ഇത് അസാധാരണമായ കൃത്യവിലോപമാണെന്നും മുഖ്യമന്ത്രി മുമ്പ് വ്യക്തമാക്കിയത്. തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച് അന്ന് പുലർച്ചെയും രാവിലെയും ഗാന്ധിനഗർ എസ്ഐക്ക് അറിവുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം ഒരു നടപടിയും എടുത്തില്ലെന്നാണ് മുഖ്യമന്ത്രി അന്നു വ്യക്തമാക്കിയത്. ഇങ്ങനെ പറഞ്ഞ ശേഷമാണ് ഷിബുവിനെ വീണ്ടും സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയ സംഘത്തിൽ ഗാന്ധിനഗർ എസ്‌ഐ. എം.എസ്.ഷിബു ഉൾപ്പെട്ടിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത ഗാന്ധിനഗറിലെ ചടങ്ങിൽ സ്റ്റേജിന്റെ സുരക്ഷാ ചുമതലയിൽപെട്ട സംഘത്തിലായിരുന്നു ഷിബു. ചങ്ങനാശ്ശേരി ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലായിരുന്നു സ്റ്റേജ് സുരക്ഷാസംഘം. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ കെവിന്റെ ഭാര്യ നീനു പാരാതിയുമായെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ സന്ദർശനത്തിനുശേഷം അന്വേഷിക്കാമെന്ന് എസ്‌ഐ പറഞ്ഞൊഴിഞ്ഞത്.

കെവിനെ കാണാനില്ലെന്നു ഭാര്യ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയ ദിവസം കോട്ടയത്തെത്തിയ മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കിയതു ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, ചങ്ങനാശേരി, പാലാ ഡിവൈ.എസ്‌പിമാരും 14 സിഐമാരും 30 എസ്‌ഐമാരും 500 പൊലീസുകാരും ഉൾപ്പെട്ട സംഘമാണ്. സദാ മുഖ്യമന്ത്രിക്കൊപ്പമുള്ള 18 പൊലീസ് കമാൻഡോകൾക്കും സ്ഥിരം പൈലറ്റ്, എസ്‌കോർട്ട് സംഘങ്ങൾക്കും പുറമേയായിരുന്നു ഇത്. അന്ന് വിവാദത്തിൽ മുഖ്യമന്ത്രിയും ഉൾപ്പെട്ടിരുന്നു. ഇതിൽ എസ്‌ഐയെ ബലിയാടാകാത്തെ രക്ഷപെടുത്താനാണ് ഇപ്പോൾ രാഷ്ട്രീയ ഇടപെടൽ തന്നെ ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP