Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഠം സന്ദർശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കൻ രാത്രിയിൽ അവിടെ തങ്ങി; ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു; ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; ജലന്ധർ ബിഷപ്പിനെതിരെ അക്കമിട്ട് നിരത്തിയ പരാതിയുമായി വത്തിക്കാൻ പ്രതിനിധിക്ക് കന്യാസ്ത്രീ എഴുതിയ കത്ത് പുറത്തുവന്നതോടെ അറസ്റ്റു വേഗത്തിലാക്കാൻ കേരളാ പൊലീസ്

മഠം സന്ദർശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കൻ രാത്രിയിൽ അവിടെ തങ്ങി; ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു; ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; ജലന്ധർ ബിഷപ്പിനെതിരെ അക്കമിട്ട് നിരത്തിയ പരാതിയുമായി വത്തിക്കാൻ പ്രതിനിധിക്ക് കന്യാസ്ത്രീ എഴുതിയ കത്ത് പുറത്തുവന്നതോടെ അറസ്റ്റു വേഗത്തിലാക്കാൻ കേരളാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന് എതിരായ ബലാത്സംഗ ആരോപണ കേസിൽ ഉന്നത സ്ഥാനീയനായ പ്രതിയെ അറസ്റ്റു ചെയ്യാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. മുളയ്ക്കന് വേണ്ടിയുള്ള സമ്മർദ്ദങ്ങളെ മറികടന്നും അന്വേഷണ സംഘം ജലന്ധറിൽ എത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഫ്രാങ്കോ മുളയ്ക്കൻ പീഡിപ്പിച്ചത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവന്നത്. സ്വന്തം കൈപ്പടയിൽ കന്യാസ്ത്രീ എഴുതിയ കത്ത് നൽകിയത് വത്തിക്കാൻ പ്രതിനിധി അപ്പോസ്തലിക്ക് നുൺഷ്യോ ജിയാംബാസ്റ്റിസ്റ്റ ദിക്വാത്രേയ്ക്കാണ് നൽകിയത്.

ഈ കത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസിന് അതിവേഗം തന്നെ ബിഷപ്പിനെതിരെ നടപടി സ്വീകരിക്കേണ്ട നിലയിലാണ്. ഇന്നത്തെ പൊതുപണിമുടക്ക് കഴിഞ്ഞാൽ നാളെ പഞ്ചാബ് പൊലീസിന്റെ കൂടി സഹായത്തോടെ ബിഷപ്പിനെ അറസ്റ്റു ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പുറത്തുവന്ന കത്തിൽ ബിഷപ്പ് തന്നെ പീഡിപ്പിച്ച വിവരം കന്യാസ്ത്രീ തുറന്നു പറയുന്നുണ്ട്. ഈ കത്ത് സ്ഥിരീകരിക്കാൻ വേണ്ടിയാണ് പൊലീസിന് ബുദ്ധിമുട്ടുണ്ടാകുന്നത്. നയതന്ത്ര പരിരക്ഷയുള്ള വത്തിക്കാൻ പ്രതിനിധിയുമായി സംസാരിച്ച് കത്ത് ഉണ്ടെന്ന് സ്ഥിരീകരിക്കുക ശ്രമകരമായ ജോലിയാണ്. വത്തിക്കാൻ പ്രതിനിധി എത്രകണ്ട് സഹകരിക്കും എന്ന കാര്യത്തിലും പൊലീസിന് ആശയക്കുഴപ്പമുണ്ട്.

സന്യാസിനി സഭയുടെ കാര്യങ്ങളുടെ പേരു പറഞ്ഞാണ് ബിഷപ്പ് താനുമായി അടുത്തതെന്നാണ് കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്ക് അയച്ച പരാതിയിൽ പറയുന്നത്. കത്തിൽ അവർ വിവരിക്കുന്നത് ഇങ്ങനെ: ആദ്യമൊക്കെ സന്ന്യാസ്ത സഭയുടെ പുരോഗതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചാണ് ബിഷപ്പ് ഫ്രാങ്കോ ഇടപെട്ടത്്. പിന്നീട് സംസാര രീതി മാറുകയായിരുന്നു. ലൈംഗിക ചുവയോടെ സംസാരിക്കാൻ തുടങ്ങി. ഒരിക്കൽ മഠത്തിൽ സന്ദർശനത്തിന് വന്നപ്പോൾ അദ്ദേഹം രാത്രിയിൽ അവിടെ തങ്ങി. ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു. അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു. ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. തുടർന്ന് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഈ സംഭവത്തോടെ താൻ മരിച്ച അവസ്ഥയിൽ ആയെന്നും കന്യാസ്ത്രീ പറയുന്നു. പിന്നീട് ദിവസേന ഭീഷണിയായി 2016 സെപ്റ്റംബർ വരെ അത് തുടർന്നു. ആരോടും തുറന്നു പറയാൻ കഴിയാത്തതിനാൽ ആകെ തകർന്നുപോയി. ഇതോടെ ഒരു ധ്യാനത്തിന് പോയി. തുടർന്ന് ബിഷപ്പിനെ മുഖാമുഖം കാണാതിരിക്കാൻ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ഒരു ബന്ധുവിനെ കൊണ്ട് തനിക്കെതിരെ പരാതി കൊടുപ്പിച്ചതായും അദ്ദേഹം പറയുന്നു. സുപ്പീരിയർ ജനറലിനെ കൊണ്ട് എന്നെ മദർ സുപ്പീരിയർ ജനറൽ സ്ഥാനത്തുനിന്നു മാറ്റിച്ചു. എന്നെക്കുറിച്ച് പലരെ കൊണ്ടും അപവാദം പറഞ്ഞു തുടങ്ങി. 2017 ജൂലായ് 11ന് മേജർ ആർചച്ച് ബിഷപ്പിനെ കൊണ്ട് വാക്കാൽ പരാതി അറിയിച്ചു. മഠം വിടാൻ അഗ്രഹിച്ചെങ്കിലും വിലക്കിയെന്നും കന്യാസ്ത്രീ കത്തിൽ വ്യക്തമാക്കുന്നു.

തുടർന്ന് താൻ ശാരീരികവും മാനസികവുമായി തകരുകയും കൗൺസിലിംഗം അടക്കം ചികിത്സകൾക്ക് വിധേയമാകുകയും ചെയ്തു. മൂന്നാം തവണയും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ താൻ ശക്തമായി എതിർത്തതോടെ ബിഷപ്പിൽ നിന്നും നിരന്തരം ഭീഷണിസ്വരം ഉയർന്നു. മദർ സുപ്പീരിയർ പദവിയിൽ നിന്നും തന്നെ നീക്കം ചെയ്യുകയും മഠത്തിന്റെ ചുമതല എടുത്തുമാറ്റുകയും ചെയ്തു. തന്റെ കുടുംബത്തിന്റെ പിന്തുണയോടെയാണ് പരാതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും കത്തിൽ പറയുന്നുണ്ട്. രണ്ട് തവണയാണ് കന്യാസ്ത്രീ വത്തിക്കാന് പരാതി നൽകിയത്. തന്നെയും കുടുംബത്തെയും അപമാനിക്കാൻ ബിഷപ്പ് ശ്രമിച്ചു. ഇത് മൂലം മാനസിക നില തെറ്റുന്ന അവസ്ഥയിലായിരുന്നു താൻ. വധ ഭീഷണി തന്നെ നിലനിൽക്കുന്നു. തനിക്ക് മാത്രമല്ല മറ്റൊരു കന്യാസ്ത്രീക്കും ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ബെംഗളൂരുവിലുള്ള ബിഷപ്പ് കുര്യൻ വലിയകണ്ടത്തിൽ വഴിയാണ് ഈ പരാതി നൽകിയത്. ആദ്യം നൽകിയ പരാതിയിൽ നടപടികൾ ഒന്നും ഉണ്ടാവാതെ വന്നപ്പോഴാണ് ഈ വർഷം ജൂൺമാസം 24ന് രണ്ടാമത് ഇ-മെയിലായി പരാതി അയച്ചത്. രണ്ടു പേജുള്ള ഈ മെയിലാണ് കന്യാസ്ത്രീ അന്നയച്ചത്. പീഡനം നടന്നതിന് പിന്നാലെ തന്നെ കുറിച്ചുള്ള തെറ്റായ കാര്യങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും പരസ്യപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു. ജലന്ധറിലെ പി.ആർ.ഒ ആയ ഫാദർ പീറ്ററാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇനിയും ബിഷപ്പിനെതിരെ നടപടി ഉണ്ടാകാത്ത പക്ഷം താൻ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും കന്യാസ്ത്രീ പരാതിയിൽ പറയുന്നുണ്ട്. ഇത്തരത്തിൽ പരാതി നൽകിയ കാര്യം കന്യാസ്ത്രീ അന്വേഷണ ഉദ്യോഗസ്ഥനോടും കോടതിയിൽ രഹസ്യ മൊഴി നൽകിയപ്പോഴും വ്യക്തമാക്കിയിരുന്നു.

ഇനിയെങ്കിലും തനിക്കും കുടുംബത്തിനും നേരെ ഭീഷണി ഉണ്ടാവരുത്. വത്തിക്കാൻ പ്രതിനിധിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാണ് കന്യാസ്ത്രീ രണ്ടാമത്തെ പരാതി അവസാനിപ്പിക്കുന്നത്. ആദ്യ പരാതി നൽകി ഏതാണ്ട് ആറ് മാസം കഴിഞ്ഞാണ് രണ്ടാമത്തെ പരാതി നൽകിയത്. എന്നാൽ രണ്ട് പരാതിയിലും നടപടിയുണ്ടായില്ല. ഈ വിഷയത്തിൽ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയിൽ നിന്ന് മൊഴിയെടുക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ ഒരു പരാതി കിട്ടിയിട്ടുണ്ടോ ഈ പരാതിയിൽ എന്തൊക്കെയാണ് പറയുന്നത് തുടങ്ങിയ കാര്യങ്ങളാണ് വത്തിക്കാൻ പ്രതിനിധിയിൽ നിന്ന് പൊലീസിന് അറിയേണ്ടത്.

അതേസമയം ജലന്തർ ബിഷപ്പിനെതിരെ കന്യാസ്ത്രി പരാതി നൽകിയ ഉജ്ജെയിൻ ബിഷപ്പിന്റെ മൊഴിയെടുക്കാനായി അന്വേഷണസംഘം മധ്യപ്രദേശിലേക്ക് തിരിക്കും. അതേസമയം ലൈംഗിക ആരോപണങ്ങൾ പരാതിയൽ ഇല്ലായിരുന്നു എന്നാണഅ ഉജ്ജെയിൻ ബിഷപ്പ് വ്യക്തമാക്കിയത്. അതേിനിടെ അന്വേഷണത്തിലെ കാലതാമസം മുതലെടുത്ത് ബിഷപ്പിനനുകൂലമായി കുടുതൽ വിശ്വാസികളുടെ പിന്തുണ ആർജിക്കാനുള്ള ശ്രമത്തിലാണ് ജലന്തർ രൂപത. ജലന്തർ രൂപതയും, വ്യക്തിപരമായി താനും വലിയ പ്രതിസന്ധിഘട്ടത്തിലാണെന്നും പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ട് രൂപതാ മുഖപുസ്തകമായ സാഡാ സമാനയിലൂടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലേഖനമെഴുതി. രൂപതയിലെ കുടുംബ യൂണിറ്റുകൾ വഴിയാണ് പുസ്തകം വിതരണം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP