Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേബിൾ ടിവി വരിക്കാരിൽ നിന്നും പിരിക്കുന്ന വരിസംഖ്യയുടെ വലിയൊരുഭാഗം പൂഴ്‌ത്തി വച്ച് കൊള്ള; ജിഎസ്ടി കണക്കാക്കി അടച്ചത് ചെറിയൊരു തുകയ്ക്ക് മാത്രം; കബളിപ്പിച്ചത് വരിക്കാരെ മാത്രമല്ല സർക്കാരിനെയും; കേബിൾ ടിവി മൾട്ടി സിസ്റ്റം ഓപ്പറേറ്റായ കേരള വിഷൻ നടത്തിയത് കോടികളുടെ ജിഎസ്ടി വെട്ടിപ്പ്; കൊച്ചിയിലെ കെസിസിഎൽ ഓഫീസിലും തൃശൂർ പുതുക്കാട്ടെ ഓഫീസിലും തുടർച്ചയായി മൂന്നുദിവസം റെയ്ഡും തലപ്പത്തുള്ളവരെ ചോദ്യം ചെയ്യലും; കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയതായി ജിഎസ്ടി ഇന്റലിജൻസ്

കേബിൾ ടിവി വരിക്കാരിൽ നിന്നും പിരിക്കുന്ന വരിസംഖ്യയുടെ വലിയൊരുഭാഗം പൂഴ്‌ത്തി വച്ച് കൊള്ള; ജിഎസ്ടി കണക്കാക്കി അടച്ചത് ചെറിയൊരു തുകയ്ക്ക് മാത്രം; കബളിപ്പിച്ചത് വരിക്കാരെ മാത്രമല്ല സർക്കാരിനെയും; കേബിൾ ടിവി മൾട്ടി സിസ്റ്റം ഓപ്പറേറ്റായ കേരള വിഷൻ നടത്തിയത് കോടികളുടെ ജിഎസ്ടി വെട്ടിപ്പ്; കൊച്ചിയിലെ കെസിസിഎൽ ഓഫീസിലും തൃശൂർ പുതുക്കാട്ടെ ഓഫീസിലും തുടർച്ചയായി മൂന്നുദിവസം റെയ്ഡും തലപ്പത്തുള്ളവരെ ചോദ്യം ചെയ്യലും; കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയതായി ജിഎസ്ടി ഇന്റലിജൻസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേബിൾ ടിവി മൾട്ടി സിസ്റ്റം ഓപ്പറേറ്ററായ കേരള വിഷൻ കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഡയറക്ടർ ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് നടത്തിയ റെയ്ഡിലാണ് ഇത് കണ്ടെത്തിയത്. കെസിസിഎല്ലിന്റെ (കേരള കമ്യൂണിക്കേറ്റേഴ്‌സ കേബിൾ ലിമിറ്റഡ്) ഓഫീസിലും തൃശൂർ പുതുക്കാടുള്ള ഓഫീസിലുമായിരുന്നു റെയഡ്. പ്രാജക്റ്റ് ഓഫീസ് തൃശൂർ പുതുക്കാടും, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസ് കൊച്ചി കടവന്ത്ര ഗിരിനഗറിലുമാണ്. ഈ രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്.

തങ്ങളുടെ വരിക്കാരിൽ നിന്നും പിരിക്കുന്ന തുകയുടെ ചെറിയ ഭാഗം മാത്രം ജിഎസ്ടി കണക്കാക്കിയായിരുന്നു വെട്ടിപ്പ്. അറസ്റ്റും നിയമനടപടികളും അടക്കം നേരിടേണ്ട കുറ്റമാണ് ജിഎസ്ടി വെട്ടിപ്പ്. സർക്കാരിന്റെ മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട് കോടികളുടെ തട്ടിപ്പാണ് കമ്പനി നടത്തിക്കൊണ്ടിരുന്നത്. ജൂൺ9 ന് രാവിലെ കേരള വിഷൻ എംഡി സുരേഷ് കുമാർ പിപി, കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് , കെസിസിഎൽ സിഇഒയും സിഒഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രാജ്‌മോഹൻ മാമ്പറ എന്നിവരുടെ വസതിയിൽ വച്ച് കസ്റ്റഡിയിൽ എടുത്താണ് റെയ്ഡ് നടത്തിയത് .

കോടികളുടെ തട്ടിപ്പിന്റെ തെളിവുകൾ പുതുക്കാട് നിന്നും കെസിസിഎൽ ഓഫീസിൽ ഓഫീസിൽ നിന്നും ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടെടുത്തു രാത്രി 11.30 വരെ നീണ്ട ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തി രാത്രി തന്നെ ഒരു കോടി രൂപ പിഴ അടച്ചു എന്നാണ് സൂചന. തുടർച്ചയായ മൂന്നുദിവസമായിരുന്നു ചോദ്യം ചെയ്യൽ. തെളിവെടുപ്പ് തുടരുമെന്നും ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ അടുത്തേക്കും അന്വേഷണം വ്യാപിക്കുമെന്നും സൂചനയുണ്ട്.5750 ഓളം വരുന്ന ലോക്കൽ കേബിൾ ടീവീ ഓപ്പറേറ്റർമാരെയും ഉപഭോക്താക്കളെയും പറ്റിച്ചു കൊണ്ടാണ് കെസിസിഎൽ ഈ ചൂഷണം നടത്തി കൊണ്ടിരുന്നത് .

കെസിസിഎൽ അധികൃതരുടെ നിസ്സഹകരണവും തെളിവ് നശിപ്പിക്കാനുള്ള സാധ്യതയും മുന്നിൽ കണ്ടാണ് റെയ്ഡുകൾ തുടർച്ചയായി മൂന്നുദിവസം നടത്തിയത്. വരും ദിവസങ്ങളിൽ കേരളത്തിലെ ലോക്കൽ കേബിൾ ഓപ്പറേറ്റർമാർ ഏടഠ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുകയും നികുതിവെട്ടിപ്പിന് സമാധാനം പറയേണ്ടിയും വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. 200 കോടിയിലധികം രൂപയുടെ വെട്ടിപ്പു നടന്നതായാണ് പ്രാഥമിക നിഗമനം.

കേബിൾ ടിവി വരിക്കാർ തങ്ങൾ അടയ്ക്കുന്ന മുഴുവൻ തുകയ്ക്കുമുള്ള ശരിയായ ജിഎസ്ടി ഇൻവോയ്‌സ് നിർബന്ധമായി വാങ്ങണമെന്നും സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജിഎസ്ടി ഇന്റലിജൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. എം.മാത്യു. ജോളി ആവശ്യപ്പെട്ടു. കേബിൾ വരിക്കാർ നൽകുന്ന നികുതി സർക്കാരിന്റെ പക്കൽ എത്തുന്നുണ്ടെന്ന് ഇങ്ങനെ ഉറപ്പാക്കാമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

കേരളത്തിലെ സ്വതന്ത്ര കേബിൾടിവി ഓപ്പറേറ്റർമാരുടെ സംരംഭമാണ് കെസിസിഎൽ. കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് കെസിസിഎൽ പ്രവർത്തിക്കുന്നത്. കേരളത്തിലെ പ്രാദേശിക കേബിൾ ഓപ്പേററ്റർമാരുടെ ശൃംഖലയാണ് സിഒഎ. നാലായിരത്തോളം സ്വതന്ത്ര കേബിൾ ശൃംഖലകളുടെ കൂട്ടായ്മ കൂടിയാണിത്. സംസ്ഥാനത്തെ കേബിൾ ടിവി വ്യവസായത്തെ പുഷ്ടിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ പ്രവർത്തിക്കുന്നത്. കേബിൾ ടിവി വ്യവസായത്തിൽ 500 കോടിയോളം നിക്ഷേപം. വാർഷിക ടേണോവർ 250 കോടിയാണ്. കേബിൾ വ്യവസായത്തിലെ പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് കമ്പനിയുടെ ബോർഡ് ഓഫ് ഡറയക്ടേഴ്‌സിൽ ഉള്ളത്. 2006 ലാണ് ആദ്യ പദ്ധതിയായ കേരള വിഷൻ ചാനലിന് വേണ്ടി 1.5 കോടി മൂലധനം സമാഹരിച്ചത്. 2006 ഏപ്രിൽ മുതൽ ചാനൽ സംപ്രേഷണം തുടങ്ങി. 20 ലക്ഷത്തോളം വീടുകളിൽ കേബിൾ വഴി ചാനലുകൾ എത്തിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP