Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധമാണ് ഉണ്ടായത് എന്ന് പ്രതി; ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ മൃതദേഹ പരിശോധനയിലും കണ്ടെത്തിയില്ല; ഹോട്ടൽ മുറിയിൽ വച്ച് വലിയ അളവിൽ രക്തം വാർന്നു പോയത് മരണ കാരണമായി; കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നു; കാവുങ്കൽ ഗോകുൽ പോക്‌സോ കേസിൽ പിടിയിലാകുന്നതുകൊലപാതക കേസിൽ പ്രതിയായ ശേഷം; റീഗേറ്റിലേതുകൊലപാതകമെന്ന് സംശയിച്ച് എഴുപുന്നയിലെ പെൺകുട്ടിയുടെ ബന്ധുക്കളും

യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധമാണ് ഉണ്ടായത് എന്ന് പ്രതി; ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ മൃതദേഹ പരിശോധനയിലും കണ്ടെത്തിയില്ല; ഹോട്ടൽ മുറിയിൽ വച്ച് വലിയ അളവിൽ രക്തം വാർന്നു പോയത് മരണ കാരണമായി; കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നു; കാവുങ്കൽ ഗോകുൽ പോക്‌സോ കേസിൽ പിടിയിലാകുന്നതുകൊലപാതക കേസിൽ പ്രതിയായ ശേഷം; റീഗേറ്റിലേതുകൊലപാതകമെന്ന് സംശയിച്ച് എഴുപുന്നയിലെ പെൺകുട്ടിയുടെ ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം സൗത്തിലെ റീഗേറ്റ് ഹോട്ടൽ മുറിയിൽ 19കാരി രക്തം വാർന്ന് മരിച്ചതിന് കാരണം ചികിൽസ കിട്ടാൻ വൈകിയത്. ഹോട്ടൽ മുറിയിൽ വച്ച് പെൺകുട്ടിയിൽ നിന്ന് വലിയ അളവിൽ രക്തം വാർന്നു പോയിരുന്നു. കൃത്യസമയത്ത് യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് കാവുങ്കൽ ഗോകുലിനെതിരെ പൊലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് ചാർത്തിയത്. വൈപ്പിൻ എടവനക്കാട് കാവുങ്കൽ ഗോകുൽ(25) ആണ് കേസിൽ അറസ്റ്റിലായത്.

കൊലപാതകക്കേസിൽ അറസ്റ്റിലായ ഗോകുൽ നേരത്തെ പോക്‌സോ കേസിലും പ്രതിയായിരുന്നു. ഞാറയ്ക്കൽ സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസുള്ളത്. പ്രായപൂർത്തി ആകാത്ത കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇയാൾ പിന്നീട് ആ പെൺകുട്ടിയെ വിവാഹം കഴിച്ചു. എന്നാൽ നാലു മാസം മാത്രം ആ ബന്ധം തുടർന്ന പ്രതി പെൺകുട്ടിയുമായി വഴക്കുണ്ടാക്കി പിരിഞ്ഞു. അതുകൊണ്ട് തന്നെ സ്ഥിരം കുറ്റവാളി പട്ടികയിലാണ് കാവുങ്കൽ ഗോകുലിനെ പൊലീസ് കാണുന്നത്.

കഴിഞ്ഞ ദിവസം മരിച്ച യുവതിയുമായി ഗോകുലിന് ആകെ ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയമാത്രമായിരുന്നു. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് ഫോൺ നമ്പർ കൈമാറിയാണ് ഇരുവരും തമ്മിൽ അടുക്കുന്നത്. അടുപ്പം പ്രണയമായി മാറിയതോടെ കൊച്ചിയിൽ വരാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് യുവതി ജോലിക്കുള്ള അഭിമുഖത്തിന് എന്ന പേരിൽ കൊച്ചിയിലെത്തി യുവാവിനൊപ്പം മുറിയെടുത്തത്.

ഗോകുലിനെതിരെ ഐപിസി 304 പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധമാണ് ഉണ്ടായത് എന്നാണ് പ്രതിയുടെ മൊഴി. പെൺകുട്ടിയെ ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ മൃതദേഹ പരിശോധനയിലും കണ്ടെത്തിയിട്ടില്ല. എങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ കൃത്യമായ വിവരം ലഭിക്കൂ. അതിന് ശേഷം പീഡന വകുപ്പുൾപ്പെടെ ചാർത്താനും സാധ്യതയുണ്ട്.

ഹോട്ടലിൽ വച്ചായിരുന്നു രക്തസ്രാവം ഉണ്ടായത്. അതിന് ശേഷം ആശുപത്രിയിൽ എത്തിക്കാൻ ഒരു മണിക്കൂറിലേറെ വൈകിയിട്ടുണ്ട്. രണ്ടു വീടുകളിലും അറിയാതെ വന്നതിനാലായിരിക്കാം ആശുപത്രിയിൽ പോകുന്ന കാര്യത്തിൽ മടിച്ചത്. ഇക്കാര്യത്തിൽ മനപ്പൂർവമുണ്ടായ അനാസ്ഥയാണ് യുവതിയുടെ മരണത്തിൽ കലാശിച്ചത്. പ്രതിയെ വെള്ളിയാഴ്ച റിമാൻഡ് ചെയ്തതു. നിലവിൽ പ്രത്യേകിച്ച് ജോലിയൊന്നും പ്രതിക്കില്ലെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് സംസ്‌കാരം നടത്തി.

എഴുപുന്ന സ്വദേശിനിയായ 19 കാരിയാണ് മരിച്ചത്. അബോധാവസ്ഥയിലായ പെൺകുട്ടിയെ ഏതാനും പേർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ബുധനാഴ്ച രണ്ടു മണിയോടെയാണ് സംഭവം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ രാവിലെ 11 മണിയോടെ ഇരുവരും മുറിയെടുത്തു. ലോഡ്ജ് മുറിയിൽ വെച്ച് പെൺകുട്ടി ബോധരഹിതയായി. തുടർന്ന് യുവാവ് ചില സുഹൃത്തുക്കളുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതോടെ യുവാവ് മുങ്ങി. ലോഡ്ജിൽ കൊടുത്ത തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ പിന്നീട് യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.

അതിനിടെ മകകളുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. 12-ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ബാങ്കിൽ ജോലിക്കുള്ള അഭിമുഖത്തിന് പോകുകയാണെന്നു പറഞ്ഞാണ് മകൾ വീട്ടിൽ നിന്നിറങ്ങിയത്. ഈ സാഹചര്യത്തിൽ അന്വേഷണം വേണം. ഫേസ്‌ബുക്കിലൂടെ ഇരുവരും തമ്മിലുണ്ടായ സൗഹൃദമാണ് എറണാകുളത്ത് കണ്ടുമുട്ടാനുള്ള സാഹചര്യം ഒരുക്കിയതെന്ന് പൊലീസ് പറയുന്നു. കെട്ടിടനിർമ്മാണ തൊഴിലാളിയാണ് മരിച്ച പെൺകുട്ടിയുടെ അച്ഛൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP